ബംഗാളി ഇതര വോട്ടിൽ കണ്ണുവച്ച് ബിജെപി; മമതയുടെ ‘കുടുംബവഴക്കും’ ആയുധം; ഹൗറയുടെ ക്യാപ്റ്റനാകുമോ പ്രസൂൻ?
ജ്യേഷ്ഠനും അനിയന്മാരും അവരുടെ മക്കളുമായി വലിയ കുടുംബമാണെങ്കിലും അനന്തരവൻ അഭിഷേക് ബാനർജി ഒഴികെ ഒരാളെയും രാഷ്ട്രീയത്തിന്റെ പ്രധാന വേദിയിലേക്ക് അടുപ്പിച്ചിട്ടില്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനനിബിഡമായ ഹൗറ ലോക്സഭാ മണ്ഡലത്തിൽ ഇന്നു വോട്ടെടുപ്പു നടക്കുമ്പോൾ മമതയുടെ കുടുംബത്തിലെ അസ്വാരസ്യങ്ങളും മണ്ഡലത്തിലെ ചർച്ചയാണ്. മമതയുടെ അനിയൻ സ്വപൻ ബാനർജി ഇവിടെ വിമത സ്ഥാനാർഥിയാകാൻ ഒരുങ്ങിയതാണ്. മമത തള്ളിപ്പറഞ്ഞതോടെ സ്വപൻ മാളത്തിലൊളിച്ചെങ്കിലും വിഭാഗീയപ്രവർത്തനങ്ങൾ വ്യാപകമാണ്. അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല.

ഒരു കാലത്ത് കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ ഫുട്ബോൾ മൈതാനങ്ങളിൽ നിറഞ്ഞു നിന്ന മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ പ്രസൂൻ ബാനർജി തൃണമൂൽ സ്ഥാനാർഥിയായി ഹൗറയിൽനിന്നു നാലാം ജയം തേടി മത്സരിക്കുകയാണ്. ‘ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ഫുട്ബോളർ’ എന്നു വിശേഷിപ്പിക്കപ്പെട്ട പി.കെ.ബാനർജിയുടെ അനിയൻ. സന്തോഷ് ട്രോഫിക്കായും സേട്ട് നാഗ്ജി ട്രോഫിക്കായും കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ എത്തിയ പ്രസൂൻ ബാനർജിക്ക് കേരളത്തിൽ ഏറെ സുഹൃത്തുക്കളുണ്ട്. ലെഫ്റ്റ് ഹാഫിൽ പന്തടക്കം കൊണ്ടും അനിതരസാധാരണമായ പാസ് കൊണ്ടും കാണികളെ വിസ്മയിപ്പിച്ച പ്രസൂൻ ബാനർജി ഇടതു സ്ഥാനാർഥിയെ തോൽപിച്ചാണ് 2013ലെ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്നത്. ലോക്സഭയിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ പ്രഫഷനൽ ഫുട്ബോളർ ആയിരുന്നു അദ്ദേഹം.
ജനസംഖ്യയുടെ 25% ബംഗാളികളല്ലാത്തവർ താമസിക്കുന്ന ഹൗറ, ബിജെപി ലക്ഷ്യമിടുന്ന സീറ്റുകളിൽ ഒന്നാണ്. കഴിഞ്ഞ തവണ 25% വോട്ടുവിഹിതമാണ് പാർട്ടിക്ക് അധികമായി ലഭിച്ചത്. നാലാം തവണ മത്സരിക്കുന്ന എംപിക്കെതിരെ ഭരണവിരുദ്ധവികാരം വ്യാപകമാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. മണ്ഡലത്തിന് അനുയോജ്യനല്ല പ്രസൂൻ ബാനർജിയെന്നു സ്വപൻ ബാനർജി തുറന്നടിച്ചതും ഈ പശ്ചാത്തലത്തിലാണ്. മമതയുടെ വീട്ടിൽ പുകഞ്ഞുകൊണ്ടിരുന്ന വഴക്കിനു പല വ്യാഖ്യാനങ്ങളും എതിരാളികൾ നൽകുന്നുണ്ടെങ്കിലും ജനം വിശ്വസിച്ചിട്ടില്ല. വീട്ടിൽ മമത വീണു പരുക്കേറ്റതിനെ കുടുംബത്തെ അസ്വാരസ്യങ്ങളുമായി കൂട്ടിയോജിപ്പിക്കാൻ വരെ ശ്രമം നടന്നിരുന്നു. ഇത്തരം ആക്ഷേപങ്ങൾ തിരിച്ചടിക്കുമെന്നതിനാൽ പൊതുവേദികളിൽ ഉന്നയിക്കാൻ എതിർപാർട്ടിക്കാർ ധൈര്യപ്പെട്ടില്ല.
ബാബുൻ എന്ന പേരിൽ അറിയപ്പെടുന്ന സ്വപൻ ബാനർജിക്ക് കാര്യമായ രാഷ്ട്രീയപരിചയമില്ല. സ്പോർട്സ് സംഘാടന രംഗത്ത് അറിയപ്പെടുന്ന അദ്ദേഹം കുറച്ചുകാലം മോഹൻ ബഗാൻ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റായിരുന്നു. അന്നു തുടങ്ങിയതാണ് പ്രസൂൻ ബാനർജിയോടുള്ള ശത്രുതയെന്നു പാർട്ടിക്കാർ പറയുന്നു. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ എതിർപ്പുയർന്നെങ്കിലും മൈതാനത്തിന്റെ വലിയൊരു ഭാഗം കൈയടക്കിയിരുന്ന അതേ മികവോടെയാണ് പ്രസൂൻ ബാനർജിയുടെ രാഷ്ട്രീയത്തിലെ മുന്നേറ്റങ്ങളും. എതിരാളികളെ നിശിതമായി ആക്രമിക്കാൻ അദ്ദേഹം മടിക്കുന്നില്ല; പലപ്പോഴും ഇത് വിവാദങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിലും. ഡോ.രതിൻ ചക്രവർത്തിയാണു ഹൗറയിലെ ബിജെപി സ്ഥാനാർഥി. സബ്യസാചി ചാറ്റർജി സിപിഎമ്മിനു വേണ്ടി മത്സരിക്കുന്നു.