രമേശ് ചെന്നിത്തല മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തത് നാല് മാസം മുൻപാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കോൺഗ്രസിൽ ഇക്കുറി ജനവികാരം മാറിമറിയുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. നാല് മാസത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയ്ക്കെതിരെ ജനം വിധിയെഴുതുമെന്ന് ചെന്നിത്തല പറയുന്നു. പാർട്ടി പിളർപ്പുകൾ ഉൾപ്പെടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭൂപടത്തിലുണ്ടായ മാറ്റം ആരെയാണ് തുണയ്ക്കുക? ഇന്ത്യാമുന്നണിയുടെ തന്ത്രങ്ങൾ ഫലം കാണുമോ? മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങളും പ്രതീക്ഷയും മനോരമ ഓൺലൈൻ പ്രീമിയത്തിൽ രമേശ് ചെന്നിത്തല പങ്കുവയ്ക്കുന്നു. അഭിമുഖത്തിലേക്ക്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രമേശ് ചെന്നിത്തല മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തത് നാല് മാസം മുൻപാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കോൺഗ്രസിൽ ഇക്കുറി ജനവികാരം മാറിമറിയുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. നാല് മാസത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയ്ക്കെതിരെ ജനം വിധിയെഴുതുമെന്ന് ചെന്നിത്തല പറയുന്നു. പാർട്ടി പിളർപ്പുകൾ ഉൾപ്പെടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭൂപടത്തിലുണ്ടായ മാറ്റം ആരെയാണ് തുണയ്ക്കുക? ഇന്ത്യാമുന്നണിയുടെ തന്ത്രങ്ങൾ ഫലം കാണുമോ? മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങളും പ്രതീക്ഷയും മനോരമ ഓൺലൈൻ പ്രീമിയത്തിൽ രമേശ് ചെന്നിത്തല പങ്കുവയ്ക്കുന്നു. അഭിമുഖത്തിലേക്ക്..

? മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യാമുന്നണി 35 സീറ്റ് വരെ നേടുമെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്

ADVERTISEMENT

കഴിഞ്ഞ 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇത്തവണത്തെ രാഷ്ട്രീയസാഹചര്യം. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള എൻഡിഎ സർക്കാരുകൾക്കെതിരെ ആളുകൾക്കിടയിൽ കടുത്ത വികാരമുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രൂക്ഷം. ചെറുകിട കച്ചവടക്കാർ ജിഎസ്ടിക്കെതിരെ പ്രതിഷേധത്തിലാണ്. സംവരണവിഷയത്തിൽ മറാഠാ സമുദായം സർക്കാരിനെതിരെ രംഗത്തുണ്ട്. ന്യൂനപക്ഷവോട്ടുകൾ ബിജെപിക്കെതിരെ ഏകീകരിക്കപ്പെട്ടിരിക്കുന്നു. ദലിത് വോട്ടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലേതുപോലെ ഭിന്നിക്കില്ല. ഇതിന്റെയെല്ലാം ഗുണം ഇന്ത്യാമുന്നണിക്ക് ലഭിക്കും.

രമേശ് ചെന്നിത്തല. (ഫയൽ ചിത്രം: മനോരമ)

? എൻസിപിയും ശിവസേനയും പിളരുകയും അവയിലെ പ്രബലവിഭാഗങ്ങൾ ബിജെപിയുമായി കൈകോർക്കുകയും ചെയ്തിരിക്കുന്നു. ഇരുപാർട്ടികളുടെയും കരുത്ത് പകുതി ചോർന്നില്ലേ

ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമാണ് ജനവികാരം. ഇന്ത്യാമുന്നണി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പു നേരിട്ടത്. മറ്റു പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ ചേക്കേറിയ എൻഡിഎയിലെ സ്ഥിതി അതല്ല. അവിടെ, എൻസിപി അജിത് വിഭാഗത്തിന് നാലു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അജിത് പവാർ, ഛഗൻ ഭുജ്ബൽ തുടങ്ങിയ നേതാക്കൾ എൻഡിഎയുടെ പ്രചാരണങ്ങളിൽ സജീവമായിരുന്നില്ല.

അശോക് ചവാൻ സ്വമനസ്സാലേ പോയതാണെന്ന് തോന്നുന്നുണ്ടോ? പാർട്ടി വിടുന്നവരൊന്നും കോൺഗ്രസ്സുമായി ആശയപരമായ ഭിന്നത കൊണ്ടല്ല പോകുന്നത്.

? കോൺഗ്രസ് പാർട്ടി രൂപംകൊണ്ട മണ്ണാണ് മഹാരാഷ്ട്ര. എന്നാൽ, പാർട്ടിയുടെ കരുത്തു കുറയുകയും ബിജെപി വേരുപടർത്തുകയും ചെയ്യുന്ന വേളയിൽ മഹാരാഷ്ട്രയുടെ ചുമതല വെല്ലുവിളിയല്ലേ

ADVERTISEMENT

സംസ്ഥാനത്ത് കോൺഗ്രസ്സിന്റെ തിരിച്ചുവരവിന്റെ തുടക്കമായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പ്. 4 മാസം മുൻപാണ് ഞാൻ മഹാരാഷ്ട്രയുടെ ചുമതലയേറ്റത്. സംസ്ഥാനത്തുടനീളം യാത്ര ചെയ്തു. താഴെത്തട്ട് മുതൽ ഒട്ടേറെ യോഗങ്ങൾ നടത്തി. പ്രാദേശികതലത്തിലുള്ള പതിനായിരത്തോളം നേതാക്കളെ േനരിട്ടുകണ്ടു. പാർട്ടിയിൽ ഐക്യവും ഏകോപനവും മെച്ചപ്പെടുത്തി. ശരദ് പവാറും ഉദ്ധവ് താക്കറെയുമായി ചേർന്നുനിന്നു സഖ്യത്തെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുമായി. 

ഞാൻ എൻഎസ്‌യു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന കാലത്ത് സൗഹൃദമുണ്ടായിരുന്ന ഒട്ടേറെപ്പേർ മഹാരാഷ്ട്രാ കോൺഗ്രസ്സിൽ ഇപ്പോൾ പല പദവികളിലുണ്ട്. അതും, ഹിന്ദി വശമുള്ളതും എനിക്കു കാര്യങ്ങൾ എളുപ്പമാക്കി. ഇപ്പോൾ മറാഠി പഠിക്കുകയാണ്. വൈകാതെ മറാഠിയിൽ പ്രസംഗിക്കും.

? ശരദ് പവാറിന്റെ പാർട്ടി കോൺഗ്രസ്സിൽ ലയിക്കുമോ

അക്കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പവാറുമായി ഇൗ വിഷയം ചർച്ച ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിനു ശേഷമേ തുടർചർച്ചകളുണ്ടാകൂ.

? കഴിഞ്ഞ തവണ മഹാരാഷ്ട്രയിലെ 7 സീറ്റുകളിൽ കോൺഗ്രസ്–എൻസിപി സഖ്യത്തിന്റെ പരാജയത്തിനു കാരണമായത് പ്രകാശ് അംബേദ്കറും ഉവൈസിയും ചേർന്നുള്ള ദലിത്–ന്യൂനപക്ഷ സഖ്യമാണ്. ഇത്തവണ പ്രകാശിനെ ഇന്ത്യാമുന്നണിയിൽ ഉൾപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വിഫലമായി. തിരിച്ചടിയാകുമോ

ADVERTISEMENT

പ്രകാശ് അംബേദ്കർ–ഉവൈസി സഖ്യം ഇപ്പോൾ നിലവിലില്ല. ഇരുപാർട്ടികളും വെവ്വേറെ മത്സരിക്കുന്നുണ്ടെങ്കിലും പ്രചാരണത്തിലും സജീവമല്ല. ഭരണഘടന തന്നെ വെല്ലുവിളി നേരിടുന്ന കാലത്ത് ഡോ.അംബേദ്കറുടെ കൊച്ചുമകനായ പ്രകാശും അദ്ദേഹത്തിന്റെ പാർട്ടിയും ഒറ്റയ്ക്കു മത്സരിക്കുന്നത് ബിജെപിക്കു മാത്രമേ ഗുണം ചെയ്യൂവെന്ന് ജനങ്ങളും പ്രകാശിന്റെ അണികളും മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെ വോട്ട് ഇന്ത്യാമുന്നണിക്കാണ്. പ്രകാശിനെ സഖ്യത്തിലുൾപ്പെടുത്താൻ പലവട്ടം ചർച്ചകൾ നടത്തിയതാണ്. 5 ലോക്സഭാ സീറ്റുകൾ വരെ ഇന്ത്യാമുന്നണി വാഗ്ദാനം ചെയ്തു. എന്നിട്ടും അദ്ദേഹം വഴങ്ങിയില്ല.

മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുന്ന രമേശ് ചെന്നിത്തല (PTI Photo)

? മുൻ മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ് അശോക് ചവാൻ ബിജെപിയിലേക്ക് പോയത് തിരിച്ചടിയല്ലേ

അശോക് ചവാൻ സ്വമനസ്സാലേ പോയതാണെന്ന് തോന്നുന്നുണ്ടോ? പാർട്ടി വിടുന്നവരൊന്നും കോൺഗ്രസ്സുമായി ആശയപരമായ ഭിന്നത കൊണ്ടല്ല പോകുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി ബിജെപി മറ്റു പാർട്ടികളിലെ നേതാക്കളെ അടർത്തിയെടുക്കുകയാണ്. ചവാൻ പോയെങ്കിലും അദ്ദേഹത്തിന്റെ അണികൾ പോയിട്ടില്ല. അദ്ദേഹത്തിന്റെ നാടായ നാന്ദേഡിൽ കോൺഗ്രസ് ജയിക്കുന്ന സാഹചര്യമാണുള്ളത്.

? നാലു മാസത്തെ പ്രവർത്തനത്തിനു ശേഷം മഹാരാഷ്ട്രയെക്കുറിച്ചുള്ള വിലയിരുത്തൽ എന്താണ്

കോൺഗ്രസ് മനോഭാവമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പല കാരണങ്ങളാൽ പാർട്ടിക്ക് തിരിച്ചടികളുണ്ടായി. എന്നാൽ, രണ്ട് ഭാരത് ജോഡോ യാത്രകൾ വലിയ ഉണർവുണ്ടാക്കി. ശിവസേനയെയും എൻസിപിയെയും ബിജെപി പിളർത്തിയത് മഹാരാഷ്ട്രയിലെ നല്ലൊരു ശതമാനം ആളുകളും അംഗീകരിക്കുന്നില്ലെന്നതാണ് ശ്രദ്ധിച്ച മറ്റൊരു കാര്യം. മുതിർന്ന നേതാവായ ശരദ് പവാറിനെ അലയുന്ന ആത്മാവെന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ഉദ്ധവിന്റെ പാർട്ടിയെ വ്യാജ ശിവസേനയെന്നാണ് മോദി വിളിച്ചത്. ഉദ്ധവിനെ വ്യാജ സന്താനമെന്ന മട്ടിലാണ് പരിഹസിച്ചത്. ഇതൊന്നും അംഗീകരിക്കുന്നവരല്ല മഹാരാഷ്ട്രയിലെ ജനങ്ങൾ.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കുന്നു. (Photo Credit:Facebook/Ramesh Chennithala)

? നാലു മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പു വരുന്നു

മഹാരാഷ്ട്രയിൽ കോൺഗ്രസ് പാർട്ടിയെ ഉണർത്താനും നേതാക്കൾക്കും അണികൾക്കും ആത്മവിശ്വാസം പകരാനും പിന്നിട്ട നാലു മാസത്തെ പ്രവർത്തനം കൊണ്ടു കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ തുടങ്ങുകയാണ്. സതേജ് പാട്ടീൽ, വിശ്വജിത് കദം, അമിത് ദേശ്മുഖ്, പ്രണിതി ഷിൻഡെ തുടങ്ങി തങ്ങളുടെ മേഖലകളിൽ വലിയ സ്വാധീനമുള്ള ചെറുപ്പക്കാരായ ഒട്ടേറെ നേതാക്കളുണ്ട് മഹാരാഷ്ട്രയിൽ. യുവനേതാക്കളെ കൂടുതൽ മുന്നോട്ടു കൊണ്ടുവരാനുളള ശ്രമങ്ങളുണ്ടാകും.

English Summary:

Ramesh Chennithala Speaks About the Elections in Maharashtra