മന്ത്രി പറയുന്നു, കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളം കഷ്ടത്തിലാകും; 500 കോടിയും കടക്കും നഷ്ടം: ആരു രക്ഷിക്കും?
കൊടും വരൾച്ചയിൽ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയതിന്റെ വേദനയിലും ദുരിതത്തിലുമാണ് കേരളത്തിലെ കർഷകർ. ഫെബ്രുവരി മുതൽ ഈ മാസം 12 വരെയുള്ള കണക്കുകൾ പ്രകാരം, വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊടും വരൾച്ചയിൽ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയതിന്റെ വേദനയിലും ദുരിതത്തിലുമാണ് കേരളത്തിലെ കർഷകർ. ഫെബ്രുവരി മുതൽ ഈ മാസം 12 വരെയുള്ള കണക്കുകൾ പ്രകാരം, വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊടും വരൾച്ചയിൽ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയതിന്റെ വേദനയിലും ദുരിതത്തിലുമാണ് കേരളത്തിലെ കർഷകർ. ഫെബ്രുവരി മുതൽ ഈ മാസം 12 വരെയുള്ള കണക്കുകൾ പ്രകാരം, വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊടും വരൾച്ചയിൽ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയതിന്റെ വേദനയിലും ദുരിതത്തിലുമാണ് കേരളത്തിലെ കർഷകർ. ഫെബ്രുവരി മുതൽ ഈ മാസം 12 വരെയുള്ള കണക്കുകൾ പ്രകാരം, വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൃഷി നാശം 500 കോടി കവിയുമെന്നാണ് കാർഷിക വിദഗ്ധരുടെ വിലയിരുത്തൽ. കനത്ത ആഘാതത്തിൽനിന്ന് കാർഷികമേഖല എങ്ങനെ കരകയറുമെന്നും വ്യക്തമല്ല. വരൾച്ചയെ തുടർന്നുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുമോ എന്നു കേരളത്തിലെ കർഷകർ ഒന്നടങ്കം ചോദിക്കുമ്പോൾ കൈമലർത്തുകയാണ് കൃഷി വകുപ്പ്. നഷ്ടപരിഹാരത്തിനായി കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുമെന്നാണ് കൃഷി മന്ത്രി പി. പ്രസാദ് പറയുന്നത്. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ കേരളത്തിലെ കർഷകരുടെ സ്ഥിതി കഷ്ടത്തിലാകും.
ഉള്ളതെല്ലാം വിറ്റും വായ്പയെടുത്തും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും കൃഷിയിറക്കിയവർ വരൾച്ചയെ തുടർന്ന് കടക്കെണിയുടെ നടുവിലാണ്. വരൾച്ചയെ തുടർന്നുള്ള കൃഷിനാശം വിലയിരുത്താൻ കൃഷി വകുപ്പ് ബ്ലോക്തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ കേരളത്തിലെ കാർഷികമേഖലയുടെ ദുരന്ത ചിത്രമാണ് തെളിയുന്നത്. 2024 ഫെബ്രുവരി മുതൽ ഈ മാസം 12 വരെ സംസ്ഥാനത്തെ കാർഷികമേഖല അഭിമുഖീകരിച്ച കടുത്ത വരൾച്ചയെക്കുറിച്ചാണ് ബ്ലോക്ക് തല വിദഗ്ധ സമിതി റിപ്പോർട്ട് തയാറാക്കിയത്. എല്ലാ ജില്ലകളിലെയും വരൾച്ച ബാധിത കൃഷിയിടങ്ങൾ ബ്ലോക്ക് അടിസ്ഥാനത്തിൽ സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
∙ അരലക്ഷത്തിലേറെ കർഷകർക്ക് വൻ നഷ്ടം
കടുത്ത വരൾച്ച ഇടിത്തീയായത് സംസ്ഥാനത്തെ അരലക്ഷത്തിലേറെ കർഷകർക്ക്. ആകെ നഷ്ടം 257 കോടി രൂപ. 23,700 ഹെക്ടറിലെ കൃഷി നശിച്ചു. ഏലം, നെല്ല്, കുരുമുളക്, വാഴ കൃഷിക്കാണ് കൂടുതൽ നാശം. കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന 60,000ത്തോളം ചെറുകിട നാമമാത്ര കർഷകർക്കും കർഷക തൊഴിലാളികൾക്കും വേനൽക്കാലം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. വരൾച്ചയെ തുടർന്ന് പൂർണമായ വിളനാശം സംഭവിച്ച കാർഷികമേഖലകളിലെ പുന:രുജ്ജീവന പ്രവർത്തനങ്ങൾക്ക് നടീൽ വസ്തുക്കളുടെ ദൗർലഭ്യം ഉണ്ടായേക്കാം.
∙ അടുത്ത സീസണിൽ വിളവ് കുറയും
സൂര്യാഘാതം മൂലം വിളനാശം ഉണ്ടായത് ഓണം വിപണി ലക്ഷ്യമാക്കിയുള്ള വാഴക്കൃഷിയെയാണ് വരൾച്ച ഗുരുതരമായി ബാധിച്ചത്. പ്രാഥമിക കണക്ക് പ്രകാരം 2800 ഹെക്ടറിലധികം വാഴ കൃഷി വരൾച്ചയിൽ നശിച്ചു. സൂര്യാഘാതമേറ്റ വാഴക്കുലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടായി. ഉണങ്ങിപ്പോയ കുലകൾ വിൽക്കാൻ കഴിയാത്തത് കനത്ത സാമ്പത്തിക നഷ്ടം വരുത്തി. കാപ്പി കൃഷി ചെയ്യുന്ന മേഖലകളിൽ വിളവെടുപ്പിനു ശേഷം അടുത്ത പൂവിടലുമായി ബന്ധപ്പെട്ട് വേനൽക്കാലത്ത് ലഭിക്കാത്ത പൂമല ലഭിക്കാത്തതും അടുത്ത സീസണിൽ വിളവ് കുറയാൻ കാരണമാകും.
∙ വേനൽമഴ കുറഞ്ഞു
വേനൽമഴയുടെ ലഭ്യതയിൽ കുറവും അന്തരീക്ഷ താപനിലയിൽ ഉണ്ടായ ഗണ്യമായ വർധനവും, കൃഷിയിടങ്ങളിലെ മണ്ണിന്റെ താപനില വർധിച്ചതുമാണ് കാർഷിക വിളനാശത്തിനു മുഖ്യ കാരണം. മഴ ലഭിക്കാതെ വന്നതിനൊപ്പം അന്തരീക്ഷ താപനില വർധിച്ചതും വേനൽക്കാലങ്ങളിൽ കർഷകർ ആശ്രയിച്ചിരുന്ന ജലസ്രോതസുകളിലെ ജലനിരപ്പ് വലിയ തോതിൽ താഴുന്നതിനും കാർഷിക വിളകൾ ഉണങ്ങി നശിക്കുന്നതിനും കാരണമായി. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കഴിഞ്ഞ മൂന്നു മാസമായി മഴ പെയ്യാത്തതും നിലവിലെ സ്ഥിതിയുടെ സങ്കീർണത വർധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥയിൽ ഇത്തരത്തിലുണ്ടായ പ്രത്യാഘാതം നടപ്പു വർഷത്തെ കാർഷിക വിളകളുടെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും പ്രതിഫലിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
∙ പ്രധാന വിളകളും നാണ്യ തോട്ടവിളകളും നശിച്ചു
വരൾച്ചയും ഉഷ്ണതരംഗവും മൂലം പ്രധാന വിളകളും നാണ്യ തോട്ടവിളകളും നശിച്ചു. വെയിലിന്റെ കാഠിന്യത്താൽ വിളവെടുക്കാറായ ഫലവർഗങ്ങൾ ഉണങ്ങിപ്പോയതും വിപണി മൂല്യം ഇല്ലാതായതും കർഷകർക്ക് വൻ തിരിച്ചടിയായി. കൊടും വേനൽ കാർഷിക വിളകളുടെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഗണ്യമായ കുറവു വരുത്തി. വാഴ കൃഷിമേഖലയിൽ വിളവിന്റെ കാര്യത്തിൽ വലിയ ഇടിവുണ്ടായി. മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലും ഉൽപാദനം 500 മുതൽ 1000 കിലോ വരെ ഹെക്ടറിന് കുറവ് രേഖപ്പെടുത്തി. മലയോര ജില്ലകളിൽ ഏലം, കുരുമുളക്, തേയില എന്നിവയുടെ വിളവിലും കാര്യമായ കുറവുണ്ടായി.
∙ ദീർഘകാല അടിസ്ഥാനത്തിലെ ദൂഷ്യഫലങ്ങൾ
വരൾച്ചയെ തുടർന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയാനും, മണ്ണിന്റെ ഘടനയിൽ തന്നെ മാറ്റം സൃഷ്ടിക്കും കൊടും ചൂട് മണ്ണിലെ ഉപകാരികളായ സൂക്ഷ്മജീവികളുടെ നിലനിൽപ്പിനെ ബാധിക്കുകയും വിളകൾക്ക് അത് ദോഷകരമായി ഭവിക്കും. നീണ്ടു നിൽക്കുന്ന വരൾച്ച ഭൂജലത്തിന്റെ അളവിലും കുറവുണ്ടാക്കും. വർധിക്കുന്ന ചൂട് മണ്ണിൽ നിന്ന് വെള്ളം വലിച്ചെടുക്കാനുള്ള വിളകളുടെ കഴിവിനെ ദോഷകരമായി ബാധിക്കുമ്പോൾ അത് സസ്യങ്ങളിൽ പോഷകക്കുറവുണ്ടാക്കും. പ്രതിരോധ ശേഷി കുറഞ്ഞ വിളകളെ കീടങ്ങൾ ആക്രമിക്കും.
∙ വിള നാശനഷ്ടം
കേരളത്തിൽ 100 ശതമാനം വിളകൾ നശിച്ചു പോയ കൃഷിയിടങ്ങൾ നിരവധി. വെയിലത്ത് കരിഞ്ഞുണങ്ങിയും കത്തുന്ന സൂരാഘാതമേറ്റും പതിനായിരക്കണക്കിന് വാഴകൾ നിലംപൊത്തി. മലയോര ജില്ലകളിൽ ഏലം കുരുമുളക് തോട്ടങ്ങളും മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം കരിഞ്ഞുണങ്ങി. വേനൽക്കാല പച്ചക്കറികളും നെൽകൃഷിയും കരിഞ്ഞുണങ്ങി. മൂപ്പെത്താത്ത നാളികേരവും അടയ്ക്കയും പൊഴിയുന്ന അവസ്ഥയുണ്ടായി.
∙ മഴയിൽ 53 % കുറവ്
എൽ–നിനോ പ്രതിഭാസത്തിന്റെ ദോഷഫലങ്ങൾ മഴയുടെ ലഭ്യതക്കുറവിനും വേനൽമഴയുടെ സ്ഥാനത്ത് അവിടവിടായി ചെറിയ തോതിലുള്ള ചാറ്റൽ മഴ പെയ്യുന്ന സ്ഥിതിയും സംജാതമാക്കി. 2024 മാർച്ച് ആദ്യം മുതൽ മേയ് 12 വരെ മഴയുടെ അളവിൽ സംസ്ഥാനത്ത് 53 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാധാരണ ഗതിയിൽ 209.2 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം 99 മില്ലിമീറ്റർ മാത്രമേ ലഭിച്ചുള്ളൂ.
ഇടുക്കി, കാസർകോട്, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എന്നീ ജില്ലകളിൽ 60 ശതമാനത്തിലധികം മഴയുടെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിൽ (88 %) കോട്ടയം ജില്ലയിൽ സാധാരണ നിരക്കിനോട് അടുത്തുളള മഴ ലഭിച്ചു (17 % കുറവ്)
∙ മേൽമണ്ണിൽ കനൽച്ചൂട്
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ശരാശരി താപനില താരതമ്യം ചെയ്യുമ്പോൾ കൃഷിയിടങ്ങളിലെ മേൽമണ്ണിൽ 5 മുതൽ 7 ഡിഗ്രി വരെ കൂടുതൽ ചൂട് രേഖപ്പെടുത്തി. മലയോര മേഖലയിൽ ഏപ്രിൽ മേയ് മാസങ്ങളിൽ ശരാശരി പകൽ സമയത്തിന്റെ ദൈർഘ്യത്തിലും 2 മുതൽ 4 മണിക്കൂർ വരെ കൂടിയിട്ടുള്ളതായി ഇടുക്കി പാമ്പാടുംപാറയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
∙ വിളനാശം കൂടുതൽ ഇടുക്കി, വയനാട് ജില്ലകളിൽ
ഇടുക്കി, വയനാട് ജില്ലകളിൽ കണ്ടത് ഇതു വരെ സംഭവിക്കാത്ത വിളനാശം. ഏലയ്ക്കയ്ക്ക് മികച്ച വിലയും വിപണിയിൽ ഡിമാൻഡും ഉള്ള സമയത്താണ് പ്രതികൂല കാലാവസ്ഥ കർഷകർക്ക് തിരിച്ചടിയായത്. വയനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. 2022–23 വർഷം ഇടുക്കി ജില്ലയിൽ ഏലം കൃഷി ചെയ്യുന്ന വിസ്തൃതി 5000 ഹെക്ടറോളമായിരുന്നു. പ്രതികൂല കാലാവസ്ഥയും കാർഷികാവശ്യത്തിന് ജലം ലഭിക്കാതെ വന്നതും ജില്ലയിലെ ഏതാണ്ട് 30 ശതമാനത്തിലധികം ഏലം കൃഷിയെ ഗുരുതരമായി ബാധിച്ചു. പൂർണ നാശം ഉണ്ടായ കൃഷിയിടങ്ങളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ എളുപ്പമല്ല. വിളവിൽ ഏതാണ്ട് 60 ശതമാനത്തോളം കുറവു വന്നു.
വരൾച്ചയെ തുടർന്ന് ഇടുക്കി ജില്ലയിലെ 33,673.82 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾക്ക് നാശം സംഭവിച്ചു. 17,554.35 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. വയനാട് 419.5 ഹെക്ടർ കുരുമുളക് കൃഷി നശിച്ചു. കാപ്പി കൃഷിയും 208.3 ഹെക്ടർ നശിച്ചു. പാലക്കാട്, നെല്ല്, പച്ചക്കറി കൃഷി എന്നിവയ്ക്ക് നാശമുണ്ടായി.