റഈസിയുടെ ജീവനെടുത്തത് റഡാറിൽ പോലും തെളിയാത്ത ‘ആകാശക്കെണി’? കോപ്റ്റർ തകർത്ത ‘ഉപരോധ പ്രതികാരം’
1979 നവംബർ 4. ഇറാന്റെ തലസ്ഥാനമായ ടെഹ്‍റാനിലെ യുഎസ് എംബസി കെട്ടിടം. അന്നു രാവിലെ അവിടേക്ക് ഇരച്ചുകയറിയെത്തിയത് നൂറുകണക്കിന് കോളജ് വിദ്യാർഥികളായിരുന്നു. മുസ്‌ലിം സ്റ്റുഡന്റ് ഫോളോവേഴ്‌സ് ഓഫ് ദി ഇമാം ലൈൻ എന്ന സംഘടനയുടെ വക്താക്കളെന്നു സ്വയം വിശേഷിപ്പിച്ച സംഘമായിരുന്നു എംബസിയിലേക്ക് കടന്നു കയറിയത്. പൊലീസ് വെറും കാഴ്ചക്കാരായി നിന്നു. ഇറാൻ സർക്കാരിനോട് സഹായം അഭ്യർഥിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. സുരക്ഷാവേലി കടന്നെത്തിയ വിദ്യാർഥികൾക്കു മുന്നിൽ എംബസി ഉദ്യോഗസ്ഥർക്കു ‘കീഴടങ്ങേണ്ടി’ വന്നു. 66 യുഎസ് പൗരന്മാരാണ് അന്ന് എംബസിയിൽ ബന്ദികളായത്. യുഎസ്– ഇറാൻ ബന്ധം പിന്നീടൊരിക്കലും വിളക്കിച്ചേർക്കാൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞത് ആ ഒരൊറ്റ സംഭവത്തോടെയായിരുന്നു. ഇറാനെതിരെ തുടർ ഉപരോധങ്ങള്‍ അടിച്ചേൽപ്പിച്ചായിരുന്നു യുഎസിന്റെ പ്രതികാരം. ആ സംഭവം നടന്ന് നാലരപ്പതിറ്റാണ്ട് കഴിഞ്ഞു. യുഎസ് അന്ന് ഏർപ്പെടുത്തിത്തുടങ്ങിയ ഉപരോധമാണ് ഇപ്പോൾ അവരുടെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജീവനെടുത്തതെന്നു പറഞ്ഞാൽ പ്രതിരോധിക്കാനാകില്ല. അതിനു ചില വ്യക്തമായ കാരണങ്ങളുമുണ്ട്.

1979 നവംബർ 4. ഇറാന്റെ തലസ്ഥാനമായ ടെഹ്‍റാനിലെ യുഎസ് എംബസി കെട്ടിടം. അന്നു രാവിലെ അവിടേക്ക് ഇരച്ചുകയറിയെത്തിയത് നൂറുകണക്കിന് കോളജ് വിദ്യാർഥികളായിരുന്നു. മുസ്‌ലിം സ്റ്റുഡന്റ് ഫോളോവേഴ്‌സ് ഓഫ് ദി ഇമാം ലൈൻ എന്ന സംഘടനയുടെ വക്താക്കളെന്നു സ്വയം വിശേഷിപ്പിച്ച സംഘമായിരുന്നു എംബസിയിലേക്ക് കടന്നു കയറിയത്. പൊലീസ് വെറും കാഴ്ചക്കാരായി നിന്നു. ഇറാൻ സർക്കാരിനോട് സഹായം അഭ്യർഥിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. സുരക്ഷാവേലി കടന്നെത്തിയ വിദ്യാർഥികൾക്കു മുന്നിൽ എംബസി ഉദ്യോഗസ്ഥർക്കു ‘കീഴടങ്ങേണ്ടി’ വന്നു. 66 യുഎസ് പൗരന്മാരാണ് അന്ന് എംബസിയിൽ ബന്ദികളായത്.
യുഎസ്– ഇറാൻ ബന്ധം പിന്നീടൊരിക്കലും വിളക്കിച്ചേർക്കാൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞത് ആ ഒരൊറ്റ സംഭവത്തോടെയായിരുന്നു. ഇറാനെതിരെ തുടർ ഉപരോധങ്ങള്‍ അടിച്ചേൽപ്പിച്ചായിരുന്നു യുഎസിന്റെ പ്രതികാരം. ആ സംഭവം നടന്ന് നാലരപ്പതിറ്റാണ്ട് കഴിഞ്ഞു. യുഎസ് അന്ന് ഏർപ്പെടുത്തിത്തുടങ്ങിയ ഉപരോധമാണ് ഇപ്പോൾ അവരുടെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജീവനെടുത്തതെന്നു പറഞ്ഞാൽ പ്രതിരോധിക്കാനാകില്ല. അതിനു ചില വ്യക്തമായ കാരണങ്ങളുമുണ്ട്.
∙ പ്രസിഡന്റിന് പുതിയ ഹെലികോപ്റ്ററില്ലേ!
ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ഏതാണെന്നറിഞ്ഞ പ്രതിരോധ വിദഗ്ധർ ഒന്നമ്പരന്നു. യുഎസിൽ നിർമാണത്തിനു തുടക്കമിടുകയും പിന്നീട് കാനഡയിലേക്കു മാറ്റുകയും ചെയ്ത ബെൽ ടെക്സ്ട്രോൺ കമ്പനിയുടെ ‘ബെൽ 212’ ആയിരുന്നു അത്. എന്നാൽ 26 കൊല്ലം മുൻപ്, 1998ൽ, കമ്പനി അതിന്റെ നിർമാണം അവസാനിപ്പിച്ചതാണ്. കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോലും ഉപയോഗിക്കുന്നത് ബെൽ കമ്പനിയുടെതന്നെ ഏറ്റവും പുതിയ ഹെലികോപ്റ്ററുകളാണ്. അതും ഏറ്റവും പുതിയ അപ്ഡേഷനുകൾ സഹിതം. എന്നിട്ടും എന്തുകൊണ്ടാണ് ഇറാനിയൻ പ്രസിഡന്റിന് വർഷങ്ങൾ പഴക്കമുള്ള ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടി വന്നത്?
അതിന്റെ ഉത്തരം തേടിപ്പോയാലാണ് 1979ലെ ഇസ്‍ലാമിക് വിപ്ലവ കാലത്തും എംബസി ആക്രമണത്തിലും എത്തിനിൽക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഏറ്റവും വഷളാകുന്നതും അതിനു ശേഷമാണ്. പലവിധത്തിലുള്ള സാമ്പത്തിക ഉപരോധങ്ങളാണ് ഘട്ടംഘട്ടമായി യുഎസ് ഇറാനു മേൽ അടിച്ചേൽപ്പിച്ചത്. അതിലൊന്നായിരുന്നു വ്യോമഗതാഗതവുമായി ബന്ധപ്പെട്ടത്. ഇറാന് വിമാനങ്ങൾ നിർമിക്കുന്നതിൽനിന്ന് ബോയിങ് ഉൾപ്പെടെയുള്ള കമ്പനികളെ യുഎസ് വിലക്കി. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളിൽ സഹായിക്കുന്നതിനും വിലക്ക് വന്നു. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയുമെല്ലാം ഭാഗങ്ങൾ തകരാറിലായാൽ പകരം സ്പെയർ പാർട്ടുകൾ വാങ്ങാൻ പോലും ഉപരോധം കാരണം ഇറാന് സാധിച്ചില്ല.
വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സർവീസിങ്ങും കൃത്യസമയത്ത് നടത്താനാകില്ല. ഇതിന്റെ ഫലമായി കഴിഞ്ഞ 25 വർഷത്തിനിടെ ഇറാനിയൻ വിമാനങ്ങളും കോപ്റ്ററുകളും ഉൾപ്പെട്ട അപകടങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടത് 1500ലേറെ പേർക്കാണ്. 2005ൽ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍ ഉച്ചകോടിയിൽ അവതരിപ്പിച്ച ഒരു റിപ്പോർട്ടിലും യുഎസ് ഉപരോധം, ഇറാനിലെ വ്യോമഗതാഗതത്തെ അപകടത്തിലാക്കിയെന്നു വ്യക്തമാക്കിയിരുന്നു. മനുഷ്യജീവന്‍ വച്ചുള്ള കളിയാണിതെന്നും അന്ന് യോഗം കുറ്റപ്പെടുത്തി. ഉപരോധം നീക്കണമെന്ന് യുഎസിനോട് ആവശ്യപ്പെടാന്‍ യോഗത്തിൽ തീരുമാനമായെങ്കിലും 20 വർഷത്തോളമായിട്ടും യാതൊന്നും സംഭവിച്ചില്ല. ഒടുവിൽ അതെത്തി നിന്നതാകട്ടെ റഈസിയുടെ മരണത്തിലും.
∙ അണക്കെട്ടില്‍നിന്ന് ‘ഉയർന്ന’ അപകടം
1960 ഡിസംബർ 14നാണ് ഇബ്രാഹിം റഈസി ജനിക്കുന്നത്. സോവിയറ്റ് യൂണിയനുമായി ചേർന്ന് അറസ് നദിയിൽ ഇറാൻ ആദ്യത്തെ അണക്കെട്ട് പണിയുന്നതും അക്കാലത്താണ്. അക്കാലത്ത് അസർബൈജാൻ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു. 1963ൽ നിർമാണം ആരംഭിച്ച് 1971ൽ അറസ് അണക്കെട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അസര്‍ബൈജാൻ സോവിയറ്റ് യൂണിയനിൽനിന്ന് സ്വതന്ത്രമായിട്ടും ഇറാനുമായുള്ള ‘ഡാം നയതന്ത്രം’ ആ രാജ്യം തുടർന്നുപോന്നു. പിന്നെയും ഒരു അണക്കെട്ട് നിർമിച്ചു. ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ച മൂന്നാമത്തെ അണക്കെട്ടായ ക്വിസ്–കലാസിയുടെ ഉദ്ഘാടനത്തിനെത്തി മടങ്ങുമ്പോഴാണ് റഈസിയുടെ മരണം.
അസർബൈജാനിൽനിന്ന് ഇറാനിലെ സുപ്രധാന നഗരങ്ങളിലൊന്നായ താബ്രിസിലേക്കായിരുന്നു പ്രസിഡന്റും സംഘവും പറന്നത്. റോഡുമാർഗം പോകാനായിരുന്നു റഈസി ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തെളിഞ്ഞ കാലാവസ്ഥയിൽ തീരുമാനം മാറ്റുകയായിരുന്നു. മൂന്നു ഹെലികോപ്റ്ററുകളിലായിരുന്നു യാത്ര. രണ്ടെണ്ണം സുരക്ഷിതമായി താബ്രിസിൽ എത്തുകയും ചെയ്തു. റഈസിയും സംഘവും യാത്ര ചെയ്തിരുന്ന വിമാനം ഇറാൻ–അസർബൈജാൻ അതിർത്തിക്ക് 20 കിലോമീറ്റർ തെക്കു മാറി വർസഘാൻ മേഖലയിൽ തകർന്നു വീണതായാണു വിവരം.
ജോൾഫ നഗര മേഖലയിലാണ് അപകടം നടന്നതെന്നായിരുന്നു ആദ്യ വിവരമെങ്കിലും വർസഘാൻ മേഖലയിലെ ഉസി ഗ്രാമപ്രദേശത്താണ് അപകടമെന്ന് പിന്നീട് ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. റഈസിയുടെ ഹെലികോപ്റ്റർ അസർബൈജാനിൽനിന്ന് പറന്നുയരുന്നതിന്റെ വിഡിയോ ഔദ്യോഗിക മാധ്യമം പുറത്തുവിടുകയും ചെയ്തു. തെളിഞ്ഞ കാലാവസ്ഥയിലായിരുന്നു കോപ്റ്റർ പറന്നുയർന്നത്. എന്നാൽ വളരെ പെട്ടെന്നാണ് മൂടൽമഞ്ഞും കാറ്റും മഴയുമായി കാലാവസ്ഥ തകിടം മറിഞ്ഞത്. ഇത് മേഖലയിൽ സംഭവിക്കുന്നതു പതിവാണെന്നും കാലാവസ്ഥാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
∙ താങ്ങാനാകില്ല ആ ഇടിച്ചിറക്കൽ
ആകാശത്തുവച്ച് തകർന്നതല്ല മറിച്ച്, താഴേക്ക് കോപ്റ്റർ ഇടിച്ചിറക്കിയതാണ് റഈസിയുടെ മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിവരം. എന്തുകൊണ്ടാണ് റഈസിയുടെ ഹെലികോപ്റ്ററിന് ഇത്തരത്തിൽ ‘ഹാർഡ് ലാൻഡിങ്’ നടത്തേണ്ടി വന്നത്? ഹെലികോപ്റ്ററില്‍നിന്നു വീണ്ടെടുക്കുന്ന ഉപകരണങ്ങളിൽനിന്ന് അവസാന നിമിഷത്തെ ആശയവിനിമയ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ അക്കാര്യം വ്യക്തമാകുകയുള്ളൂ. അപ്പോഴും ഒരു ചോദ്യം ബാക്കി. എന്താണ് ഹാർഡ് ലാൻഡിങ്? പേരുപോലെത്തന്നെ അതികഠിനമായ സാഹചര്യങ്ങളിൽ ഹെലികോപ്റ്ററുകൾ നടത്തുന്ന ലാൻഡിങ്ങാണിത്.
പ്രതികൂല കാലാവസ്ഥ, പൈലറ്റിനുണ്ടാകുന്ന പിഴവ്, ഹെലികോപ്റ്ററിനുണ്ടാകുന്ന മെക്കാനിക്കൽ പ്രശ്നങ്ങൾ ഇതെല്ലാം ഹാർഡ് ലാൻഡിങ്ങിലേക്കു നയിക്കാം. സാധാരണ ഗതിയിലുള്ള ‘സോഫ്റ്റ്’ ലാൻഡിങ്ങിനു പകരം അതിവേഗത്തിൽ ഇടിച്ചിറക്കേണ്ടി വരുമ്പോൾ ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾക്ക് ചെറിയ കേടുപാടുണ്ടാകുന്നതു മുതൽ ആകെ തകർന്ന് തീപിടിച്ചു നശിക്കുന്ന വൻ ദുരന്തത്തിലേക്കു വരെ ഇതു നയിക്കപ്പെടാം. ലാൻഡ് ചെയ്യാൻ കൃത്യമായ സ്ഥലം ലഭിക്കാതിരുന്നതും പ്രതികൂലമായ കാലാവസ്ഥയുമായിരുന്നു റഈസിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. എന്തായിരുന്നു കാലാവസ്ഥയിൽ അവിടെ സംഭവിച്ചത്?
∙ ആകാശത്തെ കാണാക്കെണി
മൂടൽമഞ്ഞ് ഒരിക്കലും ഉണ്ടാകില്ല എന്നു നാം കരുതുന്ന നിമിഷം പോലും ഉസി മേഖലയിൽ മൂടൽമഞ്ഞു നിറയാറുണ്ടെന്നു പറയുന്നു ഇവിടുത്തുകാർ. അതോടൊപ്പമാണ് മഴയും കാറ്റുമെത്തിയത്. മണിക്കൂറിൽ 10 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു കാറ്റ്. വന-പർവത പ്രദേശത്തിനു മുകളിലാണ് ഇതു സംഭവിക്കുന്നതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നു.
മൂടൽമഞ്ഞ് രൂപപ്പെടുന്നത് വളരെ പെട്ടെന്നായതിനാൽ ഇത് സാധാരണ കാലാവസ്ഥാ മുന്നറിയിപ്പുകളിലോ കാലാവസ്ഥാ ഭൂപടങ്ങളിലോ റഡാറിലോ ലഭിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരം പെട്ടെന്നുള്ള മൂടൽമഞ്ഞ് പൈലറ്റിനെ സംബന്ധിച്ചിടത്തോളം ആകാശത്തെ ഏറ്റവും വലിയ ‘കെണി’കളിലൊന്നുമാണ്. 2021 ഡിസംബറിൽ ഊട്ടിക്കു സമീപം കുനൂരിൽ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ അന്തരിച്ച ഹെലികോപ്റ്റർ അപകടമുണ്ടായപ്പോൾ മേഖലയിൽ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു. അന്ന് അത്യാധുനിക റഷ്യൻ ഹെലികോപ്റ്റർ എംഐ–17വി–5 തകർന്നായിരുന്നു സേനാ മേധാവിയുടെ മരണം. രാത്രിക്കാഴ്ചയിൽ പോലും മികവുറ്റതായ ആ ഹെലികോപ്റ്ററിനും മൂടൽമഞ്ഞിനു മുന്നിൽ അടിയറവു പറയേണ്ടി വന്നു.
ഇന്ത്യൻ സമയം മേയ് 19നു വൈകിട്ട് ആറേകാലോടെയാണ് രാജ്യാന്തര വാർത്താ ഏജന്‍സികൾ ഇറാൻ പ്രസിഡന്റുമായി പുറപ്പെട്ട ഹെലികോപ്റ്റർ തകർന്നുവീണത്തിന്റെ ആദ്യ വിവരങ്ങൾ പുറത്തുവിടുന്നത്. ഇറാൻ റെഡ് ക്രസന്റും രാജ്യാന്തര രക്ഷാസംഘങ്ങളും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും വന–പർവത പ്രദേശമായതും രാത്രിയായതും മുന്നോട്ടുള്ള നീക്കത്തെ ബാധിച്ചു. അതിനിടെ രണ്ടു പേർ ഹെലികോപ്റ്ററിൽനിന്ന് ആശയവിനിമയം നടത്തിയതായി പരന്ന വാർത്ത ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു. എന്നാൽ അപകടത്തിൽപ്പെട്ട ഒരാൾ പോലും രക്ഷപ്പെട്ടില്ലെന്നാണ് ഇറാന്റെ റെഡ് ക്രസന്റ് തലവൻ അറിയിച്ചത്.
രാത്രിയിൽ മൂടൽമഞ്ഞ് ശക്തമായതോടെ ആകാശ നിരീക്ഷണവും തടസ്സപ്പെട്ടു. തിരച്ചിലിനു പോയ ഹെലികോപ്റ്ററുകൾ തിരിച്ചിറക്കേണ്ടി വന്നു. പിന്നീട് ആളില്ലാ ഡ്രോണുകളായിരുന്നു ആശ്രയം. അത്തരത്തിൽ തുർക്കി അയച്ച അകിൻജി ഡ്രോൺ ആണ് വനമേഖലയിൽ ഒരിടത്തു കണ്ട ചൂടും താപവ്യത്യാസവും മനസ്സിലാക്കി അപകടത്തിന്റെ ആദ്യ സൂചനകൾ നൽകിയത്. ഇതിന്റെ വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. തുർക്കി അയച്ച ഡ്രോണിൽനിന്നുള്ള വിവരങ്ങൾ പിന്തുടർന്ന സംഘം തിങ്കളാഴ്ച രാവിലെ അപകടസ്ഥലത്തെത്തുകയും ചെയ്തു.
പർവത മേഖലയും കാടും ആയതിനാൽത്തന്നെ ചെങ്കുത്തായ കയറ്റിറക്കങ്ങൾ കടന്നു വേണമായിരുന്നു സംഭവസ്ഥലത്ത് എത്തേണ്ടിയിരുന്നത്. ഏറെ ദൂരം മഞ്ഞിൽ കുഴഞ്ഞ ചെളിയിലൂടെയായിരുന്നു യാത്ര. പലപ്പോഴും വഴിയിൽ മൂടൽമഞ്ഞ് കാഴ്ച മറച്ചു. കാട്ടിലൂടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടു പോകുന്ന ചിത്രങ്ങൾ പുറത്തുവിട്ടപ്പോഴും കനത്ത മൂടൽമഞ്ഞ് ദൃശ്യമായിരുന്നു.
ഇതിനിടെ യൂറോപ്യൻ കമ്മിഷൻസിന്റെ കോപ്പർനിക്കസ് എമർജൻസി മാനേജ്മെന്റ് സർവീസിന്റെ നേതൃത്വത്തിൽ സാറ്റലൈറ്റ് വഴിയുള്ള മാപ്പിങ് സേവനവും ലഭ്യമാക്കി. ഒരു പ്രത്യേക മേഖലയൊന്നാകെ പരിശോധിച്ച് റിമോട്ട് സെൻസിങ് വഴി വിവരങ്ങൾ ശേഖരിച്ച് നൽകുന്നതാണ് ഈ സംവിധാനം. രാജ്യാന്തരതലത്തിൽ പ്രകൃതിദുരന്തങ്ങളിൽ ഉൾപ്പെടെ വിജയകരമായി പരീക്ഷിച്ചതാണ് ഈ മാപ്പിങ് രീതി. 2022 ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയിൽ യൂറോപ്പിലുണ്ടായ കാട്ടുതീകളുടെ സങ്കലന മാപ്പിങ് ദൃശ്യമാണ് മുകളിൽ നൽകിയിരിക്കുന്നത്. സമാനമായ രീതിയിൽ ഒരു പ്രത്യേക മേഖലയിലുണ്ടായ മാറ്റങ്ങൾ മുൻ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാൻ കഴിയുന്നതാണ് ഈ മാപ്പിങ് രീതി. റഈസിക്കു വേണ്ടിയുള്ള തിരച്ചിലിൽ ഇതു സഹായകമായിട്ടുണ്ടോയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിരച്ചിലിൽ വിദേശരാജ്യങ്ങളുടെ സഹായം വേണ്ടി വന്നില്ലെന്ന് ഇറാൻ പറഞ്ഞതു മാത്രമാണ് ബാക്കിയാകുന്നത്.