കോപ്റ്റർ അപകടത്തിൽ അട്ടിമറി സൂചനയില്ല, നയം മാറില്ല; ഖമനയിയുടെ നിലപാട് ഇനി നിർണായകം
ഇസ്രയേലുമായി നേരിട്ടും അല്ലാതെയുമുള്ള സംഘർഷാവസ്ഥയിലായിരിക്കെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത് പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ, അട്ടിമറിസൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നു മാത്രമല്ല, ഇറാനും അങ്ങനെയൊരു സംശയം ഉയർത്തിയിട്ടില്ല. അധികാരത്തിലിരിക്കെ മരിക്കുന്ന ഇറാന്റെ രണ്ടാമത്തെ പ്രസിഡന്റാണ്. 1981ൽ പ്രസിഡന്റ് മുഹമ്മദ് അലി രജയ് ബോംബ് സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ഉറച്ച ഭരണവ്യവസ്ഥിതിയുള്ള ഇറാനിൽ റഈസിയുടെ മരണം നയപരമായ മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ല.

ഭരണഘടനാചട്ടമനുസരിച്ച് ഒന്നാം വൈസ് പ്രസിഡന്റിനെ ഇടക്കാല പ്രസിഡന്റിന്റെ ചുമതല ഏൽപ്പിച്ചുകഴിഞ്ഞു. ‘ഇറാനിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട. രാജ്യകാര്യങ്ങളുടെ നടത്തിപ്പിൽ ഒരു വിഷമവും ഉണ്ടാവില്ല’ എന്നു ഭരണകാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്ന പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിക്കുകയും ചെയ്തു. അന്തരിച്ച പ്രസിഡന്റിന്റെ പ്രധാന ഉപദേശകരിലൊരാളാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖബർ, പ്രത്യേകിച്ചും സാമ്പത്തികകാര്യങ്ങളിലും വിദേശകാര്യങ്ങളിലും.
ഖമനയിക്കു ഇപ്പോൾ 85 വയസ്സുണ്ട്. അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള പ്രക്രിയ നടന്നുവരികയായിരുന്നു. അതിന് ചുമതലപ്പെടുത്തിയിരുന്ന ഉന്നത സമിതിയുടെ തലവനായിരുന്നു റഈസി. പിൻഗാമിയായി റഈസിയെത്തന്നെ സമിതി തിരഞ്ഞെടുക്കുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. ഇറാൻ ഭരണഘടന പ്രകാരം 50 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. കാലാവധി അനുസരിച്ചുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2025 ജൂണിലാണ് നടക്കേണ്ടത്. അതുവരെ ഇടക്കാല പ്രസിഡന്റിനോടു തുടരാൻ പറയാനും തന്റെ പിൻഗാമിയെ അതിനുള്ളിൽ കണ്ടെത്താൻ ആവശ്യപ്പെടാനും ഖമനയിക്ക് അധികാരമുണ്ടെന്നും വാദമുണ്ട്. അതായത് ഇറാനിലെ ഏറ്റവും ഉയർന്ന 2 അധികാരസ്ഥാനങ്ങൾ ഭാവിയിൽ ആരാവും വഹിക്കുക എന്ന് വരും ദിവസങ്ങളിൽ തീരുമാനിക്കേണ്ടിവരും.
∙ തകർന്നത് 40–50 വർഷം പഴക്കമുള്ള ഹെലികോപ്റ്റർ
ഇറാനിൽ തകർന്നുവീണ യുഎസ് നിർമിത ഹെലികോപ്റ്ററിന് കുറഞ്ഞത് 40–50 വർഷം പഴക്കമുണ്ടാകുമെന്നാണു നിഗമനം. ഹെലികോപ്റ്ററിൽ സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്നു തുർക്കിയുടെ ഗതാഗതമന്ത്രി പറഞ്ഞത് കാലപ്പഴക്കം മൂലമുള്ള തകരാറിലേക്കു വിരൽ ചൂണ്ടുന്നു. ഹെലികോപ്റ്റർ ഇറാൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണെന്നു റിപ്പോർട്ടുണ്ട്.
1970 കളിൽ ഷാ ഭരണകാലത്തു വാങ്ങിയ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇറാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അവ നവീകരിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള യന്ത്രഭാഗങ്ങൾ പാശ്ചാത്യ ഉപരോധം മൂലം ലഭ്യമല്ല. ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് ഉപരോധം കടുപ്പിച്ചതോടെ സ്ഥിതി വഷളാകുകയും ചെയ്തു. കള്ളക്കടത്തായി സംഘടിപ്പിക്കുന്ന യന്ത്രഭാഗങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്.
കൈവശമുള്ള മോഡലുകളുടെ മാതൃകയിൽ തദ്ദേശീയമായി നിർമിച്ച യന്ത്രഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഉപരോധം മൂലമുള്ള പരിമിതിക്കിടയിലും വ്യോമയാന രംഗത്ത് ഇറാനു മികച്ച സാങ്കേതികശേഷിയുണ്ടെന്നും പാശ്ചാത്യ വിദഗ്ധർ പറയുന്നു. അപകടം എങ്ങനെയുണ്ടായെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര അന്വേഷണമുണ്ടായാലും വിവരങ്ങൾ പുറത്തുവിടാൻ സാധ്യതയില്ല.
ബെൽ 212 ഹെലികോപ്റ്റർ
∙നിർമാണം: യുഎസിലെ ബെൽ ഹെലികോപ്റ്റർ (കമ്പനിയുടെ ഇപ്പോഴത്തെ പേര് ബെൽ ടെക്സ്ട്രോൺ).
∙വിയറ്റ്നാം യുദ്ധകാലത്ത് വ്യാപകമായിരുന്ന യുഎച്-1 എൻ ‘ട്വിൻ ഹ്യൂയി’യുടെ പരിഷ്കരിച്ച മോഡൽ.
∙1968ൽ ആദ്യ കോപ്റ്റർ കാനഡ സൈന്യത്തിനു വേണ്ടി നിർമിച്ചു. പിന്നീട് യുഎസ് സൈന്യവും ഉപയോഗിച്ചു.
∙1971ൽ വാണിജ്യആവശ്യങ്ങൾക്കായും ഉപയോഗിച്ചു തുടങ്ങി. 1988ൽ നിർമാണം കാനഡയിലെ ക്യുബെക്കിലേക്കു മാറ്റി. 1998ൽ നിർമാണം നിർത്തി.
പ്രത്യേകതകൾ:
2 ബ്ലേഡുള്ള ഇടത്തരം കോപ്റ്റർ. ഇരട്ട എൻജിൻ. യാത്രയ്ക്കും ചരക്കുനീക്കത്തിനും തീയണയ്ക്കുന്നതിനും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പൈലറ്റ് ഉൾപ്പെടെ 15 യാത്രക്കാർക്കു കയറാം.
ഉപയോഗിക്കുന്നവർ:
കാനഡ തീരസേന, ഇറാൻ സർക്കാർ, ജപ്പാൻ തീരസേന, സെർബിയ, തായ്‌ലൻഡ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പൊലീസ് വകുപ്പുകൾ, യുഎസിലെ പൊലീസ്, അഗ്നിശമനസേനകൾ.