മുൻനിര എണ്ണ ഉൽപാദക രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച സൂചനകളും എണ്ണവിലയെ ആശങ്കയുടെ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുമോ? ഇറാൻ പ്രസിഡന്റ് ഇബ്രാഹിം സഈദി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും എണ്ണ വിപണിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ കടന്നു പോയത്. അതോടൊപ്പം യുഎസ് ഫെഡ് നിരക്ക് കൂടുമോ കുറയുമോ എന്നത് കേന്ദ്രീകരിച്ചും ചർച്ചകൾ ശക്തമാകുകയാണ്. മധ്യേഷ്യയെ ആശങ്കയിലാഴ്ത്തിയ രണ്ട് സംഭവങ്ങളെത്തുടർന്ന് മേയ് 20ന് ബ്രെന്റ് ക്രൂഡ് 32 സെന്റ് (0.4 ശതമാനം) ഉയർന്ന് ബാരലിന് 84.30 ഡോളറിലെത്തിയിരുന്നു. മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 5 സെന്റ് വർധിച്ച് 80.11 ഡോളറിലുമെത്തി. മേയ് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. എന്നാൽ, മേയ് 21ന് കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു.

മുൻനിര എണ്ണ ഉൽപാദക രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച സൂചനകളും എണ്ണവിലയെ ആശങ്കയുടെ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുമോ? ഇറാൻ പ്രസിഡന്റ് ഇബ്രാഹിം സഈദി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും എണ്ണ വിപണിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ കടന്നു പോയത്. അതോടൊപ്പം യുഎസ് ഫെഡ് നിരക്ക് കൂടുമോ കുറയുമോ എന്നത് കേന്ദ്രീകരിച്ചും ചർച്ചകൾ ശക്തമാകുകയാണ്. മധ്യേഷ്യയെ ആശങ്കയിലാഴ്ത്തിയ രണ്ട് സംഭവങ്ങളെത്തുടർന്ന് മേയ് 20ന് ബ്രെന്റ് ക്രൂഡ് 32 സെന്റ് (0.4 ശതമാനം) ഉയർന്ന് ബാരലിന് 84.30 ഡോളറിലെത്തിയിരുന്നു. മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 5 സെന്റ് വർധിച്ച് 80.11 ഡോളറിലുമെത്തി. മേയ് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. എന്നാൽ, മേയ് 21ന് കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര എണ്ണ ഉൽപാദക രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച സൂചനകളും എണ്ണവിലയെ ആശങ്കയുടെ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുമോ? ഇറാൻ പ്രസിഡന്റ് ഇബ്രാഹിം സഈദി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും എണ്ണ വിപണിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ കടന്നു പോയത്. അതോടൊപ്പം യുഎസ് ഫെഡ് നിരക്ക് കൂടുമോ കുറയുമോ എന്നത് കേന്ദ്രീകരിച്ചും ചർച്ചകൾ ശക്തമാകുകയാണ്. മധ്യേഷ്യയെ ആശങ്കയിലാഴ്ത്തിയ രണ്ട് സംഭവങ്ങളെത്തുടർന്ന് മേയ് 20ന് ബ്രെന്റ് ക്രൂഡ് 32 സെന്റ് (0.4 ശതമാനം) ഉയർന്ന് ബാരലിന് 84.30 ഡോളറിലെത്തിയിരുന്നു. മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 5 സെന്റ് വർധിച്ച് 80.11 ഡോളറിലുമെത്തി. മേയ് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. എന്നാൽ, മേയ് 21ന് കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര എണ്ണ ഉൽപാദക രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച സൂചനകളും എണ്ണവിലയെ ആശങ്കയുടെ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുമോ? ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും എണ്ണ വിപണിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ കടന്നു പോയത്. അതോടൊപ്പം യുഎസ് ഫെഡ് നിരക്ക് കൂടുമോ കുറയുമോ എന്നത് കേന്ദ്രീകരിച്ചും ചർച്ചകൾ ശക്തമാകുകയാണ്. മധ്യേഷ്യയെ ആശങ്കയിലാഴ്ത്തിയ രണ്ട് സംഭവങ്ങളെത്തുടർന്ന് മേയ് 20ന് ബ്രെന്റ് ക്രൂഡ് 32 സെന്റ് (0.4 ശതമാനം) ഉയർന്ന് ബാരലിന് 84.30 ഡോളറിലെത്തിയിരുന്നു. മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 5 സെന്റ് വർധിച്ച് 80.11 ഡോളറിലുമെത്തി. മേയ് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. 

എന്നാൽ, മേയ് 21ന് കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. കുതിച്ചുയരുമെന്നു കരുതിയിരുന്ന എണ്ണവില, യുഎസിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്ക് കൂട്ടിയേക്കാമെന്ന സൂചനകൾ വന്നതോടെ കുത്തനെ താഴേക്കു പോകുകയായിരുന്നു. ബ്രെന്റ് ക്രൂഡ് 12 സെന്റ് (0.1 ശതമാനം) കുറഞ്ഞ് ബാരലിന് 83.34 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 8 സെന്റ് (0.1 ശതമാനം) കുറഞ്ഞ് ബാരലിന് 79.72 ഡോളറിലുമെത്തി. പലിശ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുന്നതിന് മുൻപ് പണപ്പെരുപ്പം കുറയുന്നതിന്റെ കൂടുതൽ സൂചനകൾക്കായി കാത്തിരിക്കുകയാണ് എന്നാണ് യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതോടെയാണ് എണ്ണ വില താഴോട്ടു പോയത്.

Representative Image: (Photo: Bet_Noire/istockphoto)
ADVERTISEMENT

ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൂടുതൽ വിദൂരമായതിനാൽ ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയുമെന്ന ആശങ്കയാണ് നിലനിൽക്കുന്നതെന്ന് ഫുജിറ്റോമി സെക്യൂരിറ്റീസിലെ അനലിസ്റ്റ് തോഷിതക തസാവ പറയുന്നു. ആഗോള വിപണിയെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് ക്രൂഡ് ഓയിൽ. ക്രൂഡിന്റെ വില തീരുമാനിക്കുന്നത് വിതരണത്തിന്റെയും ഡിമാൻഡിന്റെയും കണക്കുകൾ മാത്രമല്ല, എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സംഭവങ്ങളും ഇതിൽ ഇടപെടുന്നുണ്ട്. ഇത്തരം രാഷ്ട്രീയ– സാമ്പത്തിക മാറ്റങ്ങൾ ചരിത്രപരമായി എണ്ണവിലയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ചെറുതും വലുതുമായ സമകാലിക രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ എണ്ണവിലയിൽ പെട്ടെന്നുള്ളതും ആഴത്തിലുള്ളതുമായ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുള്ളതാണ് വിപണി ചരിത്രം.

Show more

അതേസമയം, ഫെഡ് നിരക്ക് കുറച്ചാൽ കഴിഞ്ഞ 200 ദിവസത്തെ ശരാശരി വിലയായ 80.02 ഡോളറിൽനിന്ന് ഡബ്ല്യുടിഐ വിലകൾ 83.50 ഡോളറിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മധ്യേഷ്യയിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ നിലനിൽക്കുമ്പോൾതന്നെ ഒപെകിൽ (Organization of the Petroleum Exporting Countries) നിന്നുള്ള നയപരമായ മാറ്റങ്ങളോടൊപ്പം, യുഎസിലെ സമ്പദ്‌മേഖലയിലെ സംഭവവികാസങ്ങൾ എങ്ങനെയാണ് ഊർജ വിപണിയെ ബാധിക്കാൻ പോകുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് രാജ്യാന്തര വിപണി. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍തന്നെ എണ്ണവിലയുടെ ഭാവിഗതി നിർണയിക്കുന്നതിലും നിർണായകമാകും. എന്താണ് എണ്ണവിപണിയിൽ സംഭവിക്കാൻ പോകുന്നത്? ഉൽപാദനം കുറയുമോ? വിലയേറുമോ?

Representative Image: (Photo: Rob_Ellis/istockphoto)

∙ വില കുതിച്ചുയർന്നേക്കും

പ്രധാന എണ്ണ ഉൽപാദന രാജ്യമായ സൗദി അറേബ്യയിലെ സൽമാൻ രാജാവുമായി ബന്ധപ്പെട്ട ആരോഗ്യ ആശങ്കകൾ ചൂണ്ടിക്കാട്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജപ്പാൻ സന്ദർശനം മാറ്റിവച്ചതും എണ്ണ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. എൺപത്തിയെട്ടുകാരനായ രാജാവ് ശ്വാസകോശ വീക്കത്തിന് ചികിത്സയിലാണെന്ന് സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. മധ്യേഷ്യയിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ക്രൂഡ് ഓയിൽ വില ഇനിയും കൂടിയേക്കാമെന്നാണ് സൂചന. ഇതിനെല്ലാം ഉപരിയായി യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച ചില തീരുമാനങ്ങളും വിപണികളെ കാര്യമായി ബാധിച്ചേക്കും. എന്നാൽ ഉൽപാദനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചെങ്കിലും ഇത് രാജ്യത്തിന്റെ പ്രധാന കാര്യങ്ങളിലൊന്നും തടസ്സങ്ങളുണ്ടാക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അറിയിച്ചതാണ് ആശ്വാസമായത്.

ADVERTISEMENT

∙ എണ്ണ ഉൽപാദനം ചർച്ച ചെയ്യാൻ ജൂൺ ഒന്നിന് യോഗം

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയും സഖ്യകക്ഷികളും ഒരുമിച്ച് (ഒപെക്+) ജൂൺ 1ന് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എണ്ണ ഉൽപാദക രാജ്യങ്ങളിലെ സംഭവവികാസങ്ങൾ കാരണം വിപണി കൂടുതൽ തളർന്നതായാണ് വിദഗ്ധരുടെ നിരീക്ഷണം. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ യുഎസിൽനിന്നും ചൈനയിൽനിന്നും പുറത്തുവരുന്ന പ്രതീക്ഷയുടെ സാമ്പത്തിക റിപ്പോർട്ടുകൾ കാരണം ഡബ്ല്യുടിഐ 2 ശതമാനം ഉയർന്ന് ബ്രെന്റ് ക്രൂഡ് വില മേയ് മധ്യത്തിൽ ഏകദേശം ഒരു ശതമാനം ഉയർന്നിരുന്നു. മൂന്നാഴ്‌ചയ്‌ക്കുള്ളിലെ ആദ്യത്തെ പ്രതിവാര നേട്ടമായിരുന്നു അത്. ഒപെക് യോഗത്തിനു മുന്നോടിയായി ക്രൂഡ് വിപണിയിലെ നിക്ഷേപകരും ആവേശത്തിലാണ്. ഉൽപാദന വെട്ടിക്കുറവ് നിലനിർത്താനുള്ള പദ്ധതികളെക്കുറിച്ചുള്ള എന്തെങ്കിലും അപ്‌ഡേറ്റുകൾ ഈ യോഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണു കാരണം. അതേസമയം, വിലസ്ഥിരത നിലനിർത്താനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കാം.

Show more

∙ ഇറാൻ നേരത്തേ ഉൽപാദനം വർധിപ്പിച്ചു

ഇറാന്റെ ക്രൂഡ് ഉൽപാദനം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 ശതമാനത്തിലധികം വർധിച്ച് പ്രതിദിനം 34 ലക്ഷം ബാരലാക്കിയിട്ടുണ്ട് (ബിപിഡി). ഇത് മൊത്തം ആഗോള എണ്ണ വിതരണത്തിന്റെ 3.3 ശതമാനമാണ്. ഇസ്രയേലുമായുള്ള സംഘർഷം കാരണം ഇറാൻ വിതരണം കുറയ്ക്കാനുള്ള സാധ്യതയുണ്ടായിരുന്നു, എന്നാൽ സംഘർഷത്തിന് നേരിയ അയവ് വന്നതോടെ ഉൽപാദനം കുറച്ചിരുന്നില്ല. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പട്ടികയിൽ ഇറാൻ മൂന്നാം സ്ഥാനത്താണ്. ഇറാനെതിരെ ഇപ്പോൾ തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്നുണ്ട്. എങ്കിലും, ഇസ്രയേലുമായുള്ള സംഘർഷം ഒരുനിലയ്ക്കും വിതരണം തടസ്സപ്പെടുത്തിയിരുന്നില്ല. ഇറാനിൽനിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടാൽ അത് രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമാകും. അതേസമയം, ലോകത്തിലെ കണ്ടെടുത്തിട്ടുള്ള ആഗോള എണ്ണ ശേഖരത്തിന്റെ 12 ശതമാനവും കൈവശമുണ്ടെങ്കിലും ഇറാനിലെ ഉൽപാദനം ഇനിയും ഉയർത്താൻ സാധ്യതയില്ലെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

ആ വിലക്കയറ്റത്തിനു പിന്നിൽ ചൈനയുടെ ആര്‍ത്തി

ചൈന ഒരു വർഷത്തിനിടെ എണ്ണ ഇറക്കുമതി 10 ശതമാനമാണ് ഉയർത്തിയത്. ഒരു വർഷം മുൻപുള്ളതിൽനിന്ന് ഏപ്രിലിൽ 29.3 ലക്ഷം മെട്രിക് ടൺ എണ്ണയാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. 2020ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇറക്കുമതിയാണിത്. വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നുമാണ് ചൈന കൂടുതലായി എണ്ണ വാങ്ങുന്നത്. മേയ് 20ന് ഏഷ്യൻ വിപണിയിൽ എണ്ണവില കുതിച്ചുയര്‍ന്നതിനു പിന്നിലെ ഒരു കാരണവും ചൈനയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ പ്രധാന ഇറക്കുമതിക്കാരായ ചൈന കാര്യമായിത്തന്നെ എണ്ണ വാങ്ങി. ഇതായിരുന്നു മേയ് മധ്യത്തിൽ വില കൂടാൻ കാരണമായത്.

ADVERTISEMENT

∙ യുഎസിന്റെ പങ്ക്

എണ്ണവിലയിലുണ്ടായ ഇടിവ് മുതലെടുത്ത് മേയ് മധ്യത്തിൽ ഏകദേശം 33 ലക്ഷം ബാരൽ എണ്ണ വാങ്ങിയതായി യുഎസ് സർക്കാരിന്റെ പ്രഖ്യാപനവും ക്രൂഡ് ഓയിൽ വിപണികളെ ഉണർത്തിയിരുന്നു. രാജ്യാന്തര ഇന്ധന വിപണിയെ കാര്യമായി പിന്തുണച്ചത് യുഎസിലെ പണപ്പെരുപ്പം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളായിരുന്നു. ഇത് ഡോളറിന്റെ മൂല്യം കുറയ്ക്കുകയും മറ്റ് കറൻസികൾക്ക് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാക്കുകയും ചെയ്തു. യുഎസ് പലിശനിരക്കിലും സമ്പദ്‌വ്യവസ്ഥയിലും വരാനിരിക്കുന്ന മാറ്റങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ എണ്ണ വിപണികളും ജാഗ്രതയിലാണ്.

ലൊസാഞ്ചലസ് തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരിക്കുന്ന എണ്ണ ടാങ്കറുകൾ. ( File Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ നടക്കുന്നത് ഊഹക്കച്ചവടം

ഊഹക്കച്ചവടത്തിന്റെ സ്വാധീനത്തിലാണ് എണ്ണ വിപണിയുടെ നിലനിൽപ്. വിപണിയെ സ്വാധീനിക്കാവുന്ന ഭാവി സംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള വാങ്ങൽ, വിൽക്കൽ തീരുമാനങ്ങളാണ് എണ്ണ വിപണിയിലും നടക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ മരണങ്ങളോ പ്രധാന വ്യക്തികളുടെ ആരോഗ്യപ്രശ്നങ്ങളോ ക്രൂഡ് ഓയിൽ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കയുണ്ടാക്കും. ഇത് വിലകൾ ഉയർത്തുന്ന ഊഹക്കച്ചവടത്തിലേക്ക് നയിക്കുന്നു. എണ്ണ വിപണിയിലെ പെട്ടെന്നുള്ള പ്രതികരണങ്ങൾക്കെല്ലാം പിന്നിൽ ഇത്തരം സംഭവങ്ങൾക്ക് ഏറെ സ്വാധീനമുണ്ട്.

∙ യുക്രെയ്ൻ, ഹൂതി ആക്രമണം

മേയ് 19ന് റഷ്യയുടെ പ്രധാന റിഫൈനറികൾക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കിയതും എണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ, മേയ് 18ന് ചെങ്കടലിൽ ഹൂതി വിമതർ വിക്ഷേപിച്ച മിസൈൽ ചൈനയിലേക്ക് പോകുന്ന എണ്ണക്കപ്പലിൽ വീണത് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. ഇതും എണ്ണ വിപണിയിലെ പ്രതിസന്ധിക്കു കാരണമായി. ചെങ്കടൽ വഴി ചൈനയിലേക്ക് പോകുന്ന എണ്ണക്കപ്പലിന് നേരെ ഹൂതി വിമതർ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ ആഗോള എണ്ണ വിതരണത്തിനും കൊണ്ടുപോകലിനും വലിയ ഭീഷണിയാണ്. മധ്യപൗരസ്ത്യദേശത്തു നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് വലിയ ഭീഷണിയാണ് ഹൂതികളുടെ മിസൈൽ ആക്രമണം. റഷ്യ, മധ്യേഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങൾ വരും ആഴ്ചകളിൽ എണ്ണ വില നിർണയിക്കുന്നതിലും നിർണായകമാകും.

Representative Image: (Photo: Sergei Dubrovskii/istockphoto)

∙ ഭീഷണി ഇന്ത്യയ്ക്കും

മധ്യേഷ്യയിലെയും റഷ്യയിലെയും പ്രശ്നങ്ങൾ ഇന്ത്യയേയും കാര്യമായി ബാധിക്കാറുണ്ട്. ഒപെകും റഷ്യയും ഉല്‍പാദനം കുറച്ചാൽ ഇന്ത്യയും വലിയ വില നൽകി എണ്ണ വാങ്ങേണ്ടി വരും. ആവശ്യമായ ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് എണ്ണവിലയിലെ ചാഞ്ചാട്ടങ്ങൾ ആശങ്കയുടേത് കൂടിയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില വീണ്ടും കൂടുന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര സുഖകരമായ കാര്യമായിരിക്കില്ല. ഇന്ത്യ ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഭൂരിഭാഗവും റഷ്യയിൽനിന്നാണ്. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ആ പ്രതിസന്ധി മറികടക്കാൻ വിലകുറച്ചാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ നൽകിയിരുന്നത്.

Representative Image: (Photo: naveen0301/istockphoto)

എന്നാല്‍, നേരത്തേ ഇന്ത്യയ്ക്കു നൽകിയിരുന്ന ഇളവുകളിൽ ചിലതൊക്കെ റഷ്യ പിന്‍വലിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം പ്രതിസന്ധിയിലായാൽ രാജ്യത്തെ സമ്പദ്‌മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. അതേസമയം, റഷ്യയെ കൈവിട്ട് ഇന്ത്യ വീണ്ടും എണ്ണയ്ക്കായി മധ്യേഷൻ രാജ്യങ്ങളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ ഇറാൻ, സൗദി രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികൾ ഇന്ത്യയേയും ബാധിച്ചേക്കും. രാജ്യാന്തര വിപണിയിൽ വില കൂട്ടിയാലും തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഇന്ത്യയിൽ വില കൂട്ടാൻ സർക്കാർ തയാറാകില്ല. ഇത് ഇന്ധന വിതരണ കമ്പനികൾക്കും നഷ്ടത്തിനിടയാക്കും. ജൂൺ 4നാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലം. ജൂണ്‍ ഒന്നിന് ഒപെക്+ യോഗവും. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ ഇന്ധനവില കുറയുമോ കൂടുമോ എന്നും വ്യക്തമാകും. ഇത്രയും നാൾ വർധിപ്പിക്കാതിരുന്ന എണ്ണവില ഒറ്റയടിക്ക് കൂട്ടാൻ കേന്ദ്രം തയാറാകുമോ എന്ന ചോദ്യവും ബാക്കിയാണ്.

∙ വിദഗ്ധർക്ക് പറയാനുള്ളത്

യുഎസിലെ ഫെഡ് നിരക്ക് സംബന്ധിച്ച സൂചനകൾ അസ്ഥിരമായ ഊർജ വിപണിയിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചതായി വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം തന്നെ പ്രധാനപ്പെട്ട രണ്ട് എണ്ണ ഉൽപാദക രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും വിലയെ സ്വാധീനിക്കുന്നുണ്ട്. ചിലപ്പോൾ ഡബ്ല്യുടിഐ വിലകൾ 83.50 ഡോളറിലേക്ക് ഉയർന്നേക്കാമെന്നും പ്രവചനമുണ്ട്. ചൈനയിലെ സമീപകാല സാമ്പത്തിക നടപടികളും മേയ് ആദ്യ വാരത്തിൽ ക്രൂഡ് ഓയിൽ വില വർധനവിന് കാരണമായിട്ടുണ്ട്.

ടെക്‌സസ് വോയേജർ എന്ന ടാങ്കറിൽ നിന്ന് എണ്ണ ഇറക്കാൻ തയാറെടുക്കുന്ന തൊഴിലാളികൾ, ഫ്ലോറിഡയിൽ നിന്നൊരു കാഴ്ച. (Photo by JOE RAEDLE / GETTY IMAGES NORTH AMERICA / Getty Images via AFP)

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും എണ്ണ വിപണി താരതമ്യേന സ്ഥിരത പുലർത്തുന്നതായാണ് ഐഎൻജിയിലെ കമ്മോഡിറ്റീസ് സ്ട്രാറ്റജി മേധാവി വാറൻ പാറ്റേഴ്സൺ ചൂണ്ടിക്കാട്ടിയത്. ഒപെക് പരിപാലിക്കുന്ന മതിയായ സ്പെയർ കപ്പാസിറ്റിയാണ് (എണ്ണ ഉൽപാദനത്തിന്റെ അളവ്) ഈ സ്ഥിരതയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. വിലയിൽ എന്തു മാറ്റം വരുമെന്ന് കൃത്യമായി പറയാൻ ജൂൺ ഒന്നിന് നടക്കുന്ന ഒപെക് യോഗത്തിലെ ഉൽപാദന നയം സംബന്ധിച്ച് വിപണിക്ക് വ്യക്തത ആവശ്യമാണെന്നും പാറ്റേഴ്‌സൺ വ്യക്തമാക്കി.

സൗദി രാജാവിന്റെ ആരോഗ്യപ്രശ്നം, യുക്രെയ്ൻ–റഷ്യ സംഘർഷം, യുഎസ് ഫെഡ് നിരക്ക് തുടങ്ങിയ സംഭവങ്ങളുടെ പ്രത്യാഘാതങ്ങൾ എണ്ണവിലയിൽ  കുതിച്ചുചാട്ടത്തിനും ഇടിവിലേക്കും നയിച്ചേക്കാം. ഈ പ്രശ്നങ്ങൾ എങ്ങനെ വികസിക്കുന്നു എന്നതനുസരിച്ചിരിക്കും മുന്നോട്ടുള്ള മാറ്റങ്ങൾ. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ, ഒപെക് തീരുമാനങ്ങളുടെ സ്വാധീനം, മറ്റു സാമ്പത്തിക വികാസങ്ങൾ എന്നിവയെല്ലാം എണ്ണ വിപണിയിലെ ഭാവി പ്രവണതകൾ മുൻകൂട്ടി കാണുന്നതിന് നിർണായകമാണെന്നു ചുരുക്കം.

English Summary:

Oil prices fall on fear of high US interest rates depressing demand

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT