ഹരിയാന; ഭരണം മറിക്കുന്ന താപ്പാന; ബിജെപി ഭരണപ്രതിസന്ധി നേരിടുന്ന സംസ്ഥാനം; ഭരണത്തിനൊപ്പം നിൽക്കുന്നയിടം
ഇരുപതു വർഷങ്ങൾക്ക് ശേഷം ‘2004’ ആവർത്തിക്കുമെന്നു സ്വപ്നം കാണുന്ന കോൺഗ്രസിനു ഹരിയാന സുഖമുള്ള ഒരോർമയാണ്. അക്കൊല്ലം തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക് ദൾ ബിജെപിയുടെ കൂട്ടുവിട്ടത്. ഇക്കുറി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഖ്യം വിട്ടതു അതേ ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാല. പാർട്ടിയിൽ മാത്രമാണ് വ്യത്യാസം. മുത്തച്ഛന്റെ ഐഎൻഎൽഡിയിൽ നിന്ന് 2018 ൽ വേർപെട്ട് രൂപീകരിച്ച ജനനായക് ജനത പാർട്ടിയെന്ന ജെജെപിയുടെ നേതാവാണ് ഇപ്പോൾ ദുഷ്യന്ത്.

ഓം പ്രകാശ് ചൗട്ടാലയുടെ കൂട്ടുവെട്ടി, ‘ഇന്ത്യ തിളങ്ങുന്നു’വെന്ന ആത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്ക് പത്തിൽ 9 സീറ്റും അന്നു നഷ്ടമായി. ആ തവണ കോൺഗ്രസ് രാജ്യഭരണം നേടി. ‘2004 ലെ ഹരിയാന’ ഇക്കുറി ആവർത്തിക്കുമോ എന്നാണ് ചോദ്യമെങ്കിൽ അതിനുള്ള സാഹചര്യമേറെയുണ്ട്. എന്നാൽ, 2019 ൽ തകർപ്പൻ ജയവും സംസ്ഥാനം ഭരിച്ച 9 വർഷം കൊണ്ടുണ്ടാക്കിയ അടിത്തറയും നൽകുന്ന കരുത്ത് ബിജെപിക്കൊപ്പമാണ്. 25നാണ് ഇവിടെ വോട്ടെടുപ്പ്.
∙ ബിജെപിക്ക് കരുത്ത്, ഭരണാലസ്യം
പത്തിൽ 10 സീറ്റും നേടിയെന്നതു മാത്രമല്ല, 58.02% വോട്ട് കരസ്ഥമാക്കിയെന്നതു കൂടിയാണ് 2019 ലെ ബിജെപി ജയത്തെ തിളക്കമുള്ളതാക്കുന്നത്. അന്നു സഹായിച്ച മോദി പ്രതിഛായയിൽ തന്നെയാണ് ഇപ്പോഴും പാർട്ടിയുടെ പ്രതീക്ഷ. ഹരിയാനയിലെ പതിവുകളിൽ നിന്നകന്ന് അഴിമതി വിരുദ്ധ പ്രതിഛായ നിലനിർത്താൻ കഴിഞ്ഞതും പാർട്ടിക്ക് ആത്മവിശ്വാസമേകുന്നു. എന്നാൽ, ജെജെപി സഖ്യം പാളിയതും മനോഹർ ലാൽ ഖട്ടറിനെ മാറ്റി നായബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയതും എങ്ങനെ ബാധിക്കുമെന്ന കാര്യം നേതാക്കൾക്കു പോലും തിട്ടമില്ല.
സമീപവർഷങ്ങളിൽ കർഷകരിൽ നിന്നുയർന്ന രോഷവും പ്രതിഷേധവും അതിജീവിക്കാൻ കഴിയുമെന്ന് ഇപ്പോഴും ഉറപ്പായിട്ടുമില്ല. ചൗട്ടാല കുടുംബത്തിന്റെ തട്ടകമായ ഹിസാർ വൻഭൂരിപക്ഷത്തിനു പിടിച്ചെടുത്ത ബ്രിജേന്ദ്ര സിങ്ങും പിതാവും മോദി സർക്കാരിലെ മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ബീരേന്ദർ സിങ്ങും കോൺഗ്രസിലേക്കു കൂടുമാറിയതും ബിജെപിക്ക് ഞെട്ടലായി. തുടർച്ചയായി അധികാരത്തിൽ ഇരുന്നതു കരുത്താണെന്ന് പാർട്ടി വിശ്വസിക്കുമ്പോഴും ഭരണാലസ്യം ആളുകൾക്കുണ്ട്.
ചെറുപാർട്ടികൾ നിർണായകം
ഹരിയാനയുടെ ഗ്രാമമേഖലകളിൽ, വിശേഷിച്ചും ജാട്ട് വിഭാഗക്കാർക്കും കർഷകർക്കുമിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് ജെജെപിയും ഐഎൻഎൽഡിയും. ഏതാനും തിരഞ്ഞെടുപ്പുകളായി ചിത്രത്തിൽ നിന്നു മാഞ്ഞുപോയ സ്ഥിതിയിലാണ് മുൻ ഉപപ്രധാനമന്ത്രി ദേവിലാൽ സ്ഥാപിച്ച ഐഎൻഎൽഡി. അവരിൽ നിന്നു വേർപിരിഞ്ഞ ദുഷ്യന്തിന്റെ ജെജെപിക്കാണ് അൽപം കൂടി മുൻതൂക്കം. കഴിഞ്ഞ 4 വർഷം ബിജെപിക്കൊപ്പം സംസ്ഥാനം ഭരിച്ചതു വഴി സംഘടനാപരമായി നില മെച്ചപ്പെടുത്തുകയും ചെയ്തു. 2019ൽ 14.8% വോട്ടായിരുന്നു ജെജെപിക്ക് ലഭിച്ചത്. വോട്ടുവിഹിതം വർധിപ്പിച്ച് ഒരു സീറ്റെങ്കിലും നേടാൻ കഴിയുമോയെന്നാണ് ഇക്കുറി ജെജെപിയുടെ നോട്ടം. ഭരണമടുപ്പില്ലെന്ന് ഉറപ്പിക്കാൻ ബിജെപിയും തിരിച്ചുവരവ് ആഘോഷമാക്കാൻ കോൺഗ്രസും നിലനിൽപ് ഭീഷണിയിൽ നിന്നു രക്ഷ നേടാൻ ചെറുപാർട്ടികളും മത്സരിക്കുന്ന തിരഞ്ഞെടുപ്പാണ്. ചുരുക്കത്തിൽ, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ഇവിടെ നേതാക്കളുടെ യഥാർഥ ലക്ഷ്യം.
∙ കോൺഗ്രസിന്റെ നേതൃബലം
സംഘടനാബലവും അടിത്തറയും കോൺഗ്രസിനുള്ള സംസ്ഥാനമാണ് ഹരിയാന. വമ്പന്മാരുടെ നിരയുണ്ടായിട്ടും 2019 ൽ തോറ്റമ്പിയതിന്റെ ക്ഷീണത്തിൽ നിന്നു തൊട്ടു പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി കരകയറിയതും അതുകൊണ്ടാണ്. നേതൃബലം ഇവിടെ ഒരേസമയം ശക്തിയും ദൗർബല്യവുമാകുന്നു. 2 തവണ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിനെതിരെ ‘എസ്ആർകെ’ എന്നൊരു ശക്തി തന്നെ രൂപപ്പെട്ടു. മുൻ കേന്ദ്രമന്ത്രി കുമാരി സെൽജ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, എംഎൽഎയായ കിരൺ ചൗധരി എന്നിവരുടെ സഖ്യമാണത്. സമീപ സംസ്ഥാനങ്ങളായ ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആംആദ്മി പാർട്ടിക്ക് ഒരു സീറ്റ് നൽകി ചെറുതെങ്കിലും അവരുടെ വോട്ടുറപ്പിക്കാനും കോൺഗ്രസ് ശ്രദ്ധ പുലർത്തി. എന്നാൽ, ഹൂഡ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളുടെ കറ മാഞ്ഞിട്ടില്ലെന്നത് പ്രതിസന്ധിയായി തുടരുന്നു. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിനെയും ഉലച്ചിട്ടുണ്ട്.
∙ ഹരിയാനയിലെ ഹിസാർ പിടിക്കാൻ ചൗട്ടാല കുടുംബത്തിലെ 3 പേർ
ഒരു കുടുംബത്തിലെ 3 പേരുടെ പോരാട്ടത്തിന് വേദിയാകുകയാണ് ഹരിയാനയിലെ ഹിസാർ ലോക്സഭാ മണ്ഡലം. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകനും മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാലയുടെ കുടുംബാംഗങ്ങളാണ് ഏറ്റുമുട്ടുന്നത്. ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനും ദേവി ലാലിന്റെ ഇളയ മകനുമായ രഞ്ജിത്ത് സിങ് ചൗട്ടാലയാണ് ബിജെപി സ്ഥാനാർഥി. ഹരിയാനയിൽ മന്ത്രിയായിരുന്ന അദ്ദേഹം അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.
ബാക്കി 2 പേർ ചൗട്ടാല കുടുംബത്തിലെ മരുമക്കളാണ്. ഓം പ്രകാശ് ചൗട്ടാലയുടെ മകൻ അജയ് സിങ്ങിന്റെ ഭാര്യ നൈന ചൗട്ടാല ജനനായക് ജനതാ പാർട്ടി (ജെജെപി) സ്ഥാനാർഥി. ഹരിയാന ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗട്ടാല നൈനയുടെ മകനാണ്. ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരൻ പ്രതാപ് സിങ്ങിന്റെ മകൻ രവി ചൗട്ടാലയുടെ ഭാര്യ സുനൈനയാണ് ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) സ്ഥാനാർഥി.
പ്രമുഖ സ്ഥാനാർഥികളിൽ ചൗട്ടാല കുടുംബത്തിനു പുറത്തു നിന്നുള്ള ഏകയാൾ കോൺഗ്രസിലെ ജയ് പ്രകാശ് ആണ്. വ്യത്യസ്ത പാർട്ടികളിൽ നിന്ന് 3 തവണ ലോക്സഭയിലേക്കു ജയിച്ച ജയ് പ്രകാശ് കേന്ദ്രമന്ത്രിയുമായിരുന്നു. 3 ലക്ഷത്തിൽപരം വോട്ടുകൾക്കു കഴിഞ്ഞ തവണ ഐഎൻഎൽഡിയിൽ നിന്നു ബിജെപി സ്ഥാനാർഥിയായി ജയിച്ച ബ്രിജേന്ദർ സിങ് നിലവിൽ കോൺഗ്രസിനൊപ്പമാണ്. അതിനാൽ ഫലത്തിൽ, ശക്തമായ ചതുഷ്കോണ മത്സരമാണ് ഹിസാറിൽ നടക്കുന്നത്. 25നാണ് ഇവിടെ വോട്ടെടുപ്പ്.