അന്ന് മുഖ്യമന്ത്രിയെ തടഞ്ഞ് ജയിലിൽ; ഇന്ന് എതിർസ്ഥാനാർഥിയായി ദിവ്യാൻഷു; വോട്ടാകുമോ ഖട്ടറിന്റെ ‘ട്രാക്ടർ റാലി’?
സംസ്ഥാനത്തെ രണ്ട് പ്രബലരായ ബിജെപി മുഖ്യമന്ത്രിമാരുടെ ഭാഗധേയം ഒരേ ദിവസം നിർണയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് കർണാലിലെ വോട്ടർമാർ. 2 മാസം മുൻപ് വരെ ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ കർണാൽ ലോക്സഭാ മണ്ഡലത്തിലേക്കു മത്സരിക്കുമ്പോൾ, ഇപ്പോഴത്തെ മുഖ്യമന്ത്രി നായബ് സിങ് സെയ്നിയാണ് കർണാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി. 25നാണ് വോട്ടെടുപ്പ്. മാർച്ചിലാണ് ഹരിയാനയിൽ ബിജെപി–ജെജെപി സഖ്യം തകർന്നത്. കർണാൽ എംഎൽഎയായിരുന്ന ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കിയതോടെയാണ് കുരുക്ഷേത്ര എംപിയായ സെയ്‍നി മുഖ്യമന്ത്രിയായത്.

സംസ്ഥാനത്തെ രണ്ട് പ്രബലരായ ബിജെപി മുഖ്യമന്ത്രിമാരുടെ ഭാഗധേയം ഒരേ ദിവസം നിർണയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് കർണാലിലെ വോട്ടർമാർ. 2 മാസം മുൻപ് വരെ ഹരിയാനയിലെ മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ കർണാൽ ലോക്സഭാ മണ്ഡലത്തിലേക്കു മത്സരിക്കുമ്പോൾ, ഇപ്പോഴത്തെ മുഖ്യമന്ത്രി നായബ് സിങ് സെയ്നിയാണ് കർണാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി. 25നാണ് വോട്ടെടുപ്പ്. മാർച്ചിലാണ് ഹരിയാനയിൽ ബിജെപി–ജെജെപി സഖ്യം തകർന്നത്.
കർണാൽ എംഎൽഎയായിരുന്ന ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കിയതോടെയാണ് കുരുക്ഷേത്ര എംപിയായ സെയ്‍നി മുഖ്യമന്ത്രിയായത്. എംഎൽഎ സ്ഥാനം രാജിവച്ച അന്നു തന്നെ ഖട്ടർ ലോക്സഭാ സ്ഥാനാർഥിയായി. അതോടെ കർണാൽ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനും വഴിയൊരുങ്ങി. കർഷകപ്രതിഷേധം ഇപ്പോഴും നീറിപ്പുകയുന്നുണ്ടിവിടെ. മുൻ ആഭ്യന്തര മന്ത്രി അനിൽ വിജിനെ അംബാലയിൽ കർഷകർ തടഞ്ഞതിന്റെ പിറ്റേന്നാണ് കർണാലിലെത്തിയത്. നോക്കെത്താദൂരം നീളുന്ന പാടങ്ങൾക്ക് നടുവിലൂടെയാണ് ഹരിയാന പൊലീസ് കമാൻഡോകളുടെ വമ്പൻ സുരക്ഷയിൽ ഖട്ടറിന്റെ റോഡ്ഷോ. പെട്ടെന്നാണ് തുറന്ന ജീപ്പിൽ നിർത്തി അദ്ദേഹം ചാടിയിറങ്ങിയത്.
നേരേ പോയത് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന പുത്തൻ ട്രാക്ടറിലേക്ക്. 70–ാം വയസ്സിലും ചുറുചുറുക്കോടെ ഖട്ടർ ഡ്രൈവിങ് സീറ്റിലിരുന്ന് ഗിയർ മാറി. അകമ്പടിയായി പത്തിലേറെ ട്രാക്ടറുകളും ചേർന്നതോടെ അതൊരു റാലിയായി. പശ്ചാത്തലത്തിൽ 'മനോഹർ ലാൽ നമ്പർ വൺ' എന്ന പഞ്ചാബി ഈണത്തിലുള്ള ഗാനം പൊടിപൊടിക്കുന്നു. ഡൽഹിയിൽ തങ്ങളെ മുട്ടുകുത്തിച്ച 'ട്രാക്ടർ റാലി' ബിജെപി ഇവിടെ തിരിച്ചുപയോഗിക്കുന്നത് കർഷകരുടെ പ്രീതി പിടിച്ചുപറ്റാനാണ്. രാജിവച്ചെങ്കിലും ഗ്രാമങ്ങളിലുള്ളവർക്ക് ഇന്നും ഖട്ടർ മുഖ്യമന്ത്രി തന്നെയാണ്.
പഞ്ചാബി പ്രാതിനിധ്യം ഏറെയുള്ള കർണാലിൽ ഇത്തവണ നടക്കുന്നതൊരു പഞ്ചാബി പോര് കൂടിയാണ്. ഖട്ടറും അദ്ദേഹത്തിനെതിരെ കോൺഗ്രസിൽ നിന്നു മത്സരിക്കുന്ന ദിവ്യാൻഷു ബുധിരാജും പഞ്ചാബിൽ ജനിച്ചവരാണ്. കർണാലിൽ ആദ്യമായാണ് കോൺഗ്രസ് ഒരു പഞ്ചാബി സ്ഥാനാർഥിയെ നിയോഗിക്കുന്നത്. 70 വയസ്സുള്ള ഖട്ടറിനെതിരെ മത്സരിക്കുന്ന ദിവ്യാൻഷുവിന്റെ പ്രായം 30! 2017ൽ തൊഴിലില്ലായ്മയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഖട്ടറിന്റെ വാഹനവ്യൂഹം തടഞ്ഞതിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ദിവ്യാൻഷു.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ കർണാൽ ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന 2 മുൻ ബിജെപി എംഎൽഎമാർ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത് ഖട്ടറിനെ ഉലച്ചിട്ടുണ്ട്. എങ്കിലും 2019ൽ ബിജെപിയുടെ സഞ്ജയ് ഭാട്യ നേടിയ 70.08 ശതമാനം വോട്ടാണ് ഇവിടെ ബിജെപിയുടെ കരുത്ത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷമായിരുന്നു അത്; 6.56 ലക്ഷം. തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ കർണാലിലെ 18 തിരഞ്ഞെടുപ്പുകളിൽ 11 തവണയും കോൺഗ്രസാണ് ജയിച്ചിരിക്കുന്നത്. ബിജെപി നേതാവായിരുന്ന സുഷമ സ്വരാജ് അടക്കം കർണാലിൽ മത്സരിച്ച് തോറ്റിട്ടുമുണ്ട്. കർഷകപ്രക്ഷോഭം, ഭരണവിരുദ്ധവികാരം, തൊഴിലില്ലായ്മ, പഞ്ചാബി വികാരം അടക്കം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
യഥാർഥ കർഷകർ ഒപ്പമുണ്ട്: ഖട്ടർ
? കർഷകരുടെ വിശ്വാസം നേടാനായോ
നിങ്ങൾ കർഷകരെന്നു വിളിക്കുന്നവർ വളരെ കുറച്ചുമാത്രമാണ്. യഥാർഥ കർഷകർ ഇവിടെയെല്ലാമുണ്ട്. അവരുടെ വിശ്വാസം പൂർണമായി ആർജ്ജിക്കാനായിട്ടുണ്ട്.
? പ്രതിഷേധങ്ങൾ ഇപ്പോഴുമുണ്ടല്ലോ
ചില നേതാക്കൾ അവർ സ്വയം കർഷകരെന്നാണ് ധരിച്ചിരിക്കുന്നത്. ഇത് യഥാർഥ കർഷകർക്ക് കളങ്കമാണ്. ഇത്തരക്കാർ വളരെ കുറച്ചുമാത്രമേയുള്ളൂ. വ്യവസ്ഥാപിത സംവിധാനത്തെ താറുമാറാക്കുകയാണ് അവരുടെ ലക്ഷ്യം. നല്ലതൊന്നും നടക്കാൻ പാടില്ല. സിസ്റ്റത്തെ ആകെ താളം തെറ്റിക്കണം.
? അവർക്ക് സ്വാധീനമില്ലേ
അവർക്ക് രാഷ്ട്രീയമായ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ല. ചിലർ ചിലയിടത്തു കൂടി നിന്ന് പ്രക്ഷോഭം നടത്തുന്നുവെന്നു മാത്രം. ഇവർ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഓർക്കണം.
? മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദിവസങ്ങൾക്കുള്ളിൽ ലോക്സഭാ സ്ഥാനാർഥി. ബിജെപിയുടെ പ്രതീക്ഷ
അദ്ഭുതപൂർവമായ പിന്തുണയും സ്നേഹവുമാണ് ലഭിക്കുന്നത്. ഹരിയാനയിലെ 90 അസംബ്ലി മണ്ഡലങ്ങളിലും ഞാൻ പോയിരുന്നു. ജനങ്ങളുടെ പ്രതികരണം വളരെ വലുതാണ്. 10 ലോക്സഭാ സീറ്റുകൾക്കു പുറമേ ഞങ്ങളുടെ മുഖ്യമന്ത്രി മത്സരിക്കുന്ന കർണാൽ ഉപതിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താൽ 11 സീറ്റിലായിരിക്കും ഇത്തവണ ബിജെപിയുടെ വിജയം.