ദേശീയ നേതാക്കൾ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ശാസന പോലുമില്ല; മറ്റുള്ളവർ തെറ്റു ചെയ്താൽ‍ ശിക്ഷ. അതാണു തങ്ങളുടെ രീതിയെന്നു തുറന്നുസമ്മതിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ‍ ഗാന്ധി എന്നിവർക്കെതിരായ പരാതികൾ തീർപ്പാക്കിയുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. പരാതികൾ കമ്മിഷൻ കൈകാര്യം ചെയ്തതിലെ കാലതാമസവും ആരോപണവിധേയർക്ക് നോട്ടിസ് നൽകാതിരുന്നതും ഉൾപ്പെടെ പരിഗണിച്ചാൽ, ഇപ്പോഴത്തെ നടപടിയിൽ അദ്ഭുതകരമായി ഒന്നുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖര റാവു, കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, ബംഗാളിലെ ബിജെപി സ്ഥാനാർഥി അഭിജിത് ഗംഗോപാധ്യായ എന്നിവരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു കമ്മിഷൻ ശിക്ഷിച്ചിരുന്നു. കോൺഗ്രസിനെതിരെ നടത്തിയ മോശമായ പരാമർശങ്ങളുടെ പേരിൽ കെസിആറിനും ബിജെപി സ്ഥാനാർഥി ഹേമമാലിനിയെ വ്യക്തിപരമായ അധിക്ഷേപിച്ചിനു സുർജേവാലയ്ക്കും 48 മണിക്കൂർ വീതം പ്രചാരണ വിലക്ക് ഏർപ്പെടുത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അധിക്ഷേപിച്ചതിന് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂറായിരുന്നു പ്രചാരണ വിലക്ക്.  

ADVERTISEMENT

എന്നാൽ, മോദി, ഖർഗെ, രാഹുൽ എന്നിവർക്കെതിരായ പരാതികളിൽ അവരോടു വിശദീകരണം ചോദിക്കാൻപോലും കമ്മിഷൻ തയാറായില്ല. പകരം, പാർട്ടി അധ്യക്ഷരോടാണ് വിശദീകരണം ചോദിച്ചത്. പരാമർശങ്ങൾ നടത്തുന്നവരാണ് ഉത്തരവാദികളെങ്കിലും താരപ്രചാരകരെ നിയോഗിക്കുന്നത് പാർട്ടിയാണെന്ന കാരണം പറഞ്ഞാണ് ഈ പുതിയ രീതി കമ്മിഷൻ സ്വീകരിച്ചത്. പ്രധാനമന്ത്രിയോടു വിശദീകരണം ചോദിക്കാനുള്ള വിമുഖതയാണ് ഈ സമീപനത്തിനു കാരണമെന്നും കോൺഗ്രസ് നേതാക്കൾക്കും തുല്യ പരിഗണന നൽകിയാൽ വിമർശനം ഒഴിവാകുമെന്നാണ് വിലയിരുത്തിയതെന്നും കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 

ബിആർഎസ് നേതാവ് കെ.ചന്ദ്രശേഖര റാവു (File Photo by PTI)

3 നേതാക്കളുടെയും പ്രസംഗങ്ങളെക്കുറിച്ച് പരാതികളിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വ്യക്തമായി നിഷേധിക്കുകയല്ല, ന്യായീകരണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അവ സ്വീകാര്യമല്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.  ഫലത്തിൽ, പാർട്ടി അധ്യക്ഷർ നൽകിയ വിശദീകരണങ്ങൾ കമ്മിഷൻ‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

ADVERTISEMENT

തിരഞ്ഞെടുപ്പിനുശേഷവും പ്രശ്നമുണ്ടാകാവുന്ന തരത്തിലുള്ളവയാണ് നേതാക്കളുടെ പരാമർശങ്ങൾ എന്നാണ് കമ്മിഷന്റെ കണ്ടെത്തലുകളിൽ ആദ്യത്തേതായി പറയുന്നത്. കമ്മിഷന്റെ തന്നെ വിലയിരുത്തലനുസരിച്ച്, അതീവ ഗൗരവമുള്ളതാണ് തെറ്റുകൾ. എന്നിട്ടും, പരാമർശങ്ങൾ നടത്തിയവരെ ശാസിക്കാൻ പോലും കമ്മിഷൻ തയാറായില്ല. എല്ലാവരും ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിർദേശിക്കുക മാത്രം ചെയ്തു. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ(Photo Credit: airnewsalerts/facebook)

∙ ആരെയും നോവിക്കാതെ ‘ഉചിത നടപടി’ 

ADVERTISEMENT

ഇപ്പോഴത്തെ രീതിയിൽ പരാതികൾ തീർപ്പാക്കാൻ‍ തന്നെ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിന്റെ പ്രചാരണം അവസാനിക്കുന്നതിന്റെ തലേന്നുവരെ കമ്മിഷൻ കാത്തിരുന്നു എന്നതും ശ്രദ്ധേയം. മോദിയുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലുമുൾപ്പെടെ ഹർജികൾ ഉണ്ടായിരുന്നു. ഉചിത നടപടി കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന ഉറപ്പിലാണ് കോടതി ഇടപെടാതിരുന്നത്. ഉചിത നടപടിയെന്നത് ആരും നോവിക്കാതെയുള്ളതായി എന്നു മാത്രം.

രാഹുൽ‍ ഗാന്ധി(Photo by Money SHARMA / AFP)

∙  ‘വോട്ടുകണക്ക്  തരാൻ നിയമമില്ല’ 

ഓരോ പോളിങ് ബൂത്തിലും രേഖപ്പെടുത്തിയ വോട്ടിന്റെ പൂർണ വിവരം പൊതുജനങ്ങൾക്കായി പ്രസിദ്ധീകരണമെന്ന് നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതും ചർച്ചയായിട്ടുണ്ട്. ഇത്തരത്തിൽ ബൂത്തടിസ്ഥാനത്തിൽ വോട്ടുവിവരം (ഫോം 17സി) പ്രസിദ്ധീകരിക്കുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് കമ്മിഷന്റെ വാദം. 

നരേന്ദ്ര മോദി (Photo by Adnan Abidi/REUTERS)

വോട്ടെടുപ്പു നടന്ന് 48 മണിക്കൂറിനുള്ളിൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ സമ്പൂർണ വിവരം പ്രസിദ്ധീകരിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജിയിലാണ് കമ്മിഷൻ പ്രതികരണം അറിയിച്ചത്.  ഹർജി മേയ് 24ന് പരിഗണിക്കും. പോൾ ചെയ്ത വോട്ടിനൊപ്പം പിന്നീട് തപാൽ വോട്ടുകൂടി കൂടി ചേരുമെന്നതാണ് ആശയക്കുഴപ്പത്തിനുള്ള കാരണമായി കമ്മിഷൻ പറയുന്നത്. നിക്ഷിപ്ത താൽപര്യത്തോടെയാണ് എഡിആർ ഹർജി നൽകിയിരിക്കുന്നതെന്ന വിമർശനവും  ഉന്നയിച്ചു.

എവിടെ 1.07 കോടി വോട്ട് ?

വോട്ടെടുപ്പു ദിവസത്തെ കണക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമ കണക്കും തമ്മിലുള്ള ‘വലിയ വ്യത്യാസം’ ആശങ്കയുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ്. ഇതേവരെയുള്ള വോട്ടെടുപ്പിൽ ഈ വ്യത്യാസം 1.07 കോടി വോട്ടുകളുടേതാണെന്ന് പാർട്ടി വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി.  ഈ വ്യത്യാസം മൂലം ഒരു മണ്ഡലത്തിൽ ശരാശരി 28,000 വോട്ടിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഈ വ്യത്യാസം കൂടുതൽ പ്രകടമായത് ബിജെപി തോൽക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണെന്നും അദ്ദേഹം പറയുന്നു. 

English Summary:

Selective Justice? Election Commission's Controversial Actions on Election Code Violations

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT