‘ആറിൽ’ വീഴുമോ ബിജെപിയുടെ ഉറച്ച കോട്ടകൾ? തോറ്റ 44ൽ അദ്ഭുതം പ്രതീക്ഷിച്ച് കോൺഗ്രസും
എത്ര കിട്ടിയാലും നേട്ടം– മേയ് 25നു നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ ഇതാണ്. നിലവിൽ ഒരു സീറ്റും കൈവശമില്ല. 25നു വോട്ടെടുപ്പ് നടക്കുന്ന 58ൽ 44 സീറ്റിലും കഴിഞ്ഞതവണ മത്സരിച്ച കോൺഗ്രസ് ഒരിടത്തുപോലും ജയിച്ചില്ല. 53 സീറ്റിൽ മത്സരിച്ച ബിജെപി 40 ഇടത്ത് ജയിച്ചു. സീറ്റെണ്ണം രണ്ടക്കത്തിലേക്ക് എത്തിക്കാതെ രക്ഷയില്ലെന്നു ബോധ്യമുള്ള കോൺഗ്രസ് ഹരിയാനയിലും ഡൽഹിയിലും അദ്ഭുതം പ്രതീക്ഷിക്കുന്നു. നേരത്തേ മാറ്റിവയ്ക്കപ്പെട്ട കശ്മീരിലെ അനന്ത്നാഗ് രജൗരി ഉൾപ്പെടെയാണ് 58 സീറ്റുകൾ.

∙ ഡൽഹി–ഹരിയാന റോഡിൽ...
കഴിഞ്ഞ 2 തവണയും ബിജെപി തൂത്തുവാരിയ ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ ഇക്കുറി കോൺഗ്രസിന് വലിയ പ്രതീക്ഷയാണ്. യുപിയിലെ 14 സീറ്റുകളിൽ ബിജെപി ബിഎസ്പി– ഇന്ത്യാസഖ്യം എന്നിവയുടെ ശക്തമായ ത്രികോണ മത്സരമാണ്. ബിഹാറിൽ (8 സീറ്റുകളിൽ) എൻഡിഎയ്ക്ക് വ്യക്തമായ മേൽക്കൈയുള്ള ഘട്ടമാണ്. ബംഗാളിലും ജാർഖണ്ഡിലും ബിജെപി നേട്ടമുണ്ടാക്കിയ മേഖലകളാണ്. ഒഡീഷയിലെ 6 സീറ്റുകളിൽ നാലെണ്ണം ബിജെഡിയും 2 എണ്ണം ബിജെപിയും വിജയിച്ചവയാണ്.
രാഷ്ട്രീയ നിലനിൽപു തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലുള്ള ബിഎസ്പിക്ക് കരുത്തു കാട്ടാൻ പോന്ന മണ്ഡലങ്ങൾ ഈ ഘട്ടത്തിലുണ്ട്. സിറ്റിങ് സീറ്റുകളായ അംബേദ്കർ നഗർ, ശ്രാവസ്തി, ലാൽഗഞ്ച്, ജോൻപുർ മണ്ഡലങ്ങളിൽ ഇപ്പോഴും ശക്തമായ സാന്നിധ്യമാണ് ബിഎസ്പി. അവ നിലനിർത്താൻ കഴിയുന്നതു തന്നെ നേട്ടം. അതുണ്ടായാൽ യുപിയിൽ സീറ്റെണ്ണം 75 ലേക്ക് ഉയർത്താൻ മോഹിക്കുന്ന ബിജെപിക്ക് വെല്ലുവിളിയാകും.
∙ തകരുമോ കോട്ടകൾ?
25നു വോട്ടെടുപ്പു നടക്കുന്ന 80% സീറ്റിലും 2019ൽ ബിജെപിക്ക് 40 ശതമാനത്തിലേറെ വോട്ടുണ്ട്. ആറിടത്തു ബിജെപി വിജയിച്ചത് 35 ശതമാനത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലും. അതിൽ കർണാലും ഫരീദാബാദും 50 ശതമാനത്തിധികം വോട്ടിന്റെ ഭൂരിപക്ഷം ബിജെപിക്ക് നൽകി. ഒരേ പാർട്ടിയെതന്നെ വിജയിപ്പിക്കാത്ത 17 സീറ്റുകൾ ഈ ഘട്ടത്തിലുണ്ടെന്നതിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
∙ അഞ്ചാം ഘട്ടം: പോളിങ് 62.2%
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലെ പോളിങ് 62.2% ആണെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. പോളിങ് നടന്ന തിങ്കളാഴ്ച രാത്രി 11.30നുള്ള കണക്കു പ്രകാരം 60.09% ആണെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത്തവണ 8 സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കായിരുന്നു പോളിങ്.