കോണ്ഗ്രസിനെ കിട്ടി, ഫോർവേഡ് ബ്ലോക്കിനെ ‘തേച്ച്’ സിപിഎം: ‘പുതുപ്രണയത്തിന്’ വോട്ടു തേടി നെട്ടോട്ടം!
സിപിഎം- കോൺഗ്രസ് പ്രണയകഥയിൽ തിരസ്കൃതനായ പഴയ കാമുകന്റെ ഗതികേടിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച പാർട്ടി. ബംഗാളിൽ 1977ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ മുതൽ ഒപ്പമുള്ള പാർട്ടിയാണ് ഫോർവേഡ് ബ്ലോക്ക്. അവരുടെ തട്ടകമെന്നു പറയാവുന്ന മണ്ഡലമാണ് പുരുലിയ. തുടർച്ചയായി പാർട്ടി സ്ഥാനാർഥി ലോക്സഭയിലെത്തിയിരുന്ന മണ്ഡലം. ഇതാണ് സിപിഎമ്മുകാർ കോൺഗ്രസിനു നൽകിയിരിക്കുന്നത്. അവിടെയും തീർന്നില്ല സിപിഎമ്മിന്റെ ‘ചതി’. ഫോർവേഡ് ബ്ലോക്കിന്...

ഇരു മെയ്യും ഒരു മനസ്സുമായി ബംഗാളിൽ സിപിഎമ്മും കോൺഗ്രസും തോളോടു തോൾ ചേർന്ന് മത്സരിക്കുമ്പോൾ പുറത്തായത് അര നൂറ്റാണ്ടു കാലം സിപിഎമ്മിനൊപ്പം നടന്ന ഫോർവേഡ് ബ്ലോക്ക്. ഫോർവേഡ് ബ്ലോക്കിനു വോട്ടു ചെയ്യരുതെന്നും കൈപ്പത്തിയാണ് നമ്മുടെ ചിഹ്നമെന്നും പറഞ്ഞ് പുരുലിയ ലോക്സഭാ മണ്ഡലത്തിൽ ഓടിനടന്നു പ്രചാരണം നടത്തുകയാണ് ചെങ്കൊടി പിടിച്ച സിപിഎമ്മുകാർ. സിപിഎം- കോൺഗ്രസ് പ്രണയകഥയിൽ തിരസ്കൃതനായ പഴയ കാമുകന്റെ ഗതികേടിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച പാർട്ടി. ബംഗാളിൽ 1977ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ മുതൽ ഒപ്പമുള്ള പാർട്ടിയായ ഫോർവേഡ് ബ്ലോക്കിന്റെ തട്ടകമാണു പുരുലിയ. തുടർച്ചയായി പാർട്ടി സ്ഥാനാർഥി ലോക്സഭയിലെത്തിയിരുന്ന മണ്ഡലം. ഇതാണ് സിപിഎമ്മുകാർ കോൺഗ്രസിനു നൽകിയത്.
ഇത്തവണ ഇടതുമുന്നണിയുടെ യോഗത്തിൽ ഫോർവേഡ് ബ്ലോക്ക് പഴയ കഥകൾ പറഞ്ഞെങ്കിലും സിപിഎം വഴങ്ങിയില്ല. ഒടുവിൽ അഭിമാനം കാക്കാൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് നേപാൾ മഹാതോക്കെതിരെ മത്സരിക്കുകയാണ് ഫോർവേഡ് ബ്ലോക്കിന്റെ ധീരേന്ദ്രനാഥ് മഹാതോ. ജാർഖണ്ഡുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് പുരുലിയ. ഇടതു പക്ഷം കൊടികുത്തി വാണ ഇവിടെ ഫോർവേഡ് ബ്ലോക്ക് ശക്തമായ സംഘടനാ സംവിധാനവും കെട്ടിപ്പടുത്തു. മണ്ഡലത്തിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പഴയ വീടുകളുടെ ഭിത്തിയിൽ അലറി ചാടുന്ന കടുവയുടെയും സിംഹത്തിന്റെയും ചിത്രങ്ങൾ. പാർട്ടി പതാക ചുവന്ന പശ്ചാത്തലത്തിലെ കടുവയാണ്. തിരഞ്ഞെടുപ്പു ചിഹ്നം സിംഹവും.
ബംഗാളികൾക്കൊപ്പം സന്താൾ, കുർമി വിഭാഗങ്ങൾ താമസിക്കുന്ന പുരുലിയ, 1995 ൽ വിമാനത്തിൽനിന്ന് ആയുധങ്ങൾ വർഷിച്ച സംഭവത്തോടെയാണ് ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. രണ്ടായിരത്തിയഞ്ഞൂറോളം എ.കെ. 47 തോക്കുകളും വെടിയുണ്ടകളും വന്നുപതിച്ചത് ഗ്രാമവാസികളിൽ പലരുടെയും ഓർമകളിൽ ഇപ്പോഴുമുണ്ട്. കോൺഗ്രസിന്റെ ദുരൂഹ ഇടപാടുകളുടെ ചിത്രമായി പുരുലിയ സംഭവം ബിജെപി ഇപ്പോഴും വിവരിക്കുന്നു. നേപാൾ മഹാതോയുടെ റാലിയിൽ കോൺഗ്രസ് പതാകയേക്കാൾ കാണാൻ കഴിയുന്നത് സിപിഎമ്മിന്റെ ചെങ്കൊടിയാണ്.
‘കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരമാണ് പുരുലിയ അവർക്കു നൽകാമെന്ന് ചർച്ചയുടെ ആരംഭത്തിൽ അറിയിച്ചിരുന്നത്. ഇത് ഫോർവേഡ് ബ്ലോക്ക് അംഗീകരിക്കുമെന്നായിരുന്നു പ്രതീക്ഷ’– സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറയുന്നു. മുഹമ്മദ് സലിം ഉൾപ്പെടെയുള്ളവർ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയതോടെ ഫോർവേഡ് ബ്ലോക്കിന്റെ മത്സരം പേരിനുമാത്രമായി മാറിയ അവസ്ഥയാണ്.
ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും തോൽപിക്കാനാണ് ഇടതു പാർട്ടികളും കോൺഗ്രസും കൈകോർത്തതെന്നും പുരുലിയയിൽ മൽസരിക്കാനുള്ള ഫോർവേഡ് ബ്ലോക്കിന്റെ തീരുമാനം ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണ് കോൺഗ്രസ് സ്ഥാനാർഥി നേപാൾ മഹാതോ പറയുന്നത്. ‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ മൽസരിച്ച ഫോർവേഡ് ബ്ലോക്കിനേക്കാളും വോട്ടുനേടിയത് കോൺഗ്രസാണ്. ഫോർവേഡ് ബ്ലോക്കിനു പകരം കോൺഗ്രസിന് പിന്തുണ നൽകിയതിൽ സിപിഎമ്മിനോട് നന്ദിയുണ്ട്’– അദ്ദേഹം പറഞ്ഞു. മൂന്നാം തവണയാണ് നേപാൾ മഹാതോ ഇവിടെ ജനവിധി തേടുന്നത്. എന്നാൽ മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സിൽ ഫോർവേഡ് ബ്ലോക്ക് എന്നുമുണ്ടെന്നാണ് ധീരേന്ദ്രനാഥ് മഹാതോ പറയുന്നത്.
1977 മുതൽ 2014 വരെ മണ്ഡലത്തിൽനിന്നു ലോക്സഭയിലെത്തിയ ചിത്ത മഹാതോ, ബീർ സിങ് മഹാതോ തുടങ്ങിയവരുടെ പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ധീരേന്ദ്രയുടെ പ്രചാരണം. പുരുലിയയിൽ പുറത്തായെങ്കിലും സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭാഗം തന്നെയാണ് ഫോർവേഡ് ബ്ലോക്ക്. ഇത്തവണ 3 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. ബർസാത്തിൽ ഫോർവേഡ് ബ്ലോക്കിനെ കോൺഗ്രസും സിപിഎമ്മും പിന്തുണയ്ക്കുന്നുണ്ട്. കൂച്ച്ബിഹാറിൽ ഫോർവേഡ് ബ്ലോക്കിനെ സിപിഎം പിന്തുണയ്ക്കുന്നുണ്ടെങ്കിലും കോൺഗ്രസിനു വേറെ സ്ഥാനാർഥിയുണ്ട്. പുരുലിയയിലെ യഥാർഥ മത്സരം ബിജെപിയും തൃണമൂലും തമ്മിലാണ്.സിറ്റിങ് എംപി ജ്യോതിർമയി സിങ് മഹാതോയാണ് ബിജെപി സ്ഥാനാർഥി. സംസ്ഥാന മന്ത്രി ശാന്തിറാം മഹാതോയെയാണ് മുഖ്യമന്ത്രി മമത ബാനർജി നിയോഗിച്ചിരിക്കുന്നത്.