മിസൈലും ബോംബറുകളുമായി ‘യുദ്ധത്തിനി’റങ്ങി ചൈന, ‘അഭ്യാസം’ കയ്യിലിരിക്കട്ടെയെന്ന് തയ്‌വാൻ: നായകനായി ലായ്; ട്രംപ് വന്നാൽ എല്ലാം പാളും!
‘‘തയ്‌വാനിൽ ജനാധിപത്യത്തിന്റെ മഹത്തായ യുഗം പിറന്നിരിക്കുന്നു, ഇനി തയ്‌വാന്റെ ഭാവി തീരുമാനിക്കുക ഇവിടുത്തെ 2.3 കോടി ജനങ്ങൾ ആയിരിക്കും. നമ്മൾ തീരുമാനിക്കുന്നത് ഈ രാജ്യത്തിന്റെ ഭാവി മാത്രമല്ല, ലോകത്തിന്റെ ഭാവി കൂടിയാണ്’’. തയ്‌വാന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ലായ് ചിങ്തെ നടത്തിയ 30 മിനിറ്റ് പ്രസംഗം ചൈനയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പായാണ് ലോകം വിലയിരുത്തുന്നത്. വർഷങ്ങളായി ചൈനയിൽ നിന്ന് തയ്‌വാൻ നേരിടുന്ന ഭീഷണികളെയും വെല്ലുവിളികളെയും നേരിടാൻ തയാറാണെന്ന് പറയാതെ പറയുന്നതായിരുന്നു ലായ് ചിങ്തെ തന്റെ പ്രസംഗത്തിലൂടെ. ചെറിയൊരു തയ്‌വാൻ ഇത്രയും വലിയ ചൈനയെ വെല്ലുവിളിച്ചാൽ എന്തു സംഭവിക്കാനാണ് എന്ന് പലരും ചിന്തിക്കുക സ്വാഭാവികം. പക്ഷേ ചൈനയെ പ്രകോപിപ്പിക്കാൻ ആ വാക്കുകൾ ധാരാളമായിരുന്നു. ചൈനീസ് നേതാക്കൾ പ്രകോപിതരായതിന്റെ തെളിവും പിന്നാലെയെത്തി. തയ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തിയായിരുന്നു ചൈനയുടെ മറുപടി. തയ്‌വാനിലെ വിഘടനവാദ നീക്കങ്ങൾങ്ങൾക്ക് ശക്തമായ മറുപടി എന്ന നിലയിലായിരുന്നു രണ്ട് ദിവസത്തെ ചൈനീസ് സൈനികാഭ്യാസം. ലായുടെ സ്ഥാനാരോഹണത്തിനു മൂന്ന് ദിവസത്തിനു ശേഷമായിരുന്നു അഭ്യാസങ്ങൾ. യുദ്ധ വിമാനങ്ങളും മിസൈലുകളും വരെ ഉപയോഗിച്ച് തയ്‌വാനെ ആക്രമിക്കുന്നതിന്റെ

‘‘തയ്‌വാനിൽ ജനാധിപത്യത്തിന്റെ മഹത്തായ യുഗം പിറന്നിരിക്കുന്നു, ഇനി തയ്‌വാന്റെ ഭാവി തീരുമാനിക്കുക ഇവിടുത്തെ 2.3 കോടി ജനങ്ങൾ ആയിരിക്കും. നമ്മൾ തീരുമാനിക്കുന്നത് ഈ രാജ്യത്തിന്റെ ഭാവി മാത്രമല്ല, ലോകത്തിന്റെ ഭാവി കൂടിയാണ്’’. തയ്‌വാന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ലായ് ചിങ്തെ നടത്തിയ 30 മിനിറ്റ് പ്രസംഗം ചൈനയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പായാണ് ലോകം വിലയിരുത്തുന്നത്. വർഷങ്ങളായി ചൈനയിൽ നിന്ന് തയ്‌വാൻ നേരിടുന്ന ഭീഷണികളെയും വെല്ലുവിളികളെയും നേരിടാൻ തയാറാണെന്ന് പറയാതെ പറയുന്നതായിരുന്നു ലായ് ചിങ്തെ തന്റെ പ്രസംഗത്തിലൂടെ. ചെറിയൊരു തയ്‌വാൻ ഇത്രയും വലിയ ചൈനയെ വെല്ലുവിളിച്ചാൽ എന്തു സംഭവിക്കാനാണ് എന്ന് പലരും ചിന്തിക്കുക സ്വാഭാവികം. പക്ഷേ ചൈനയെ പ്രകോപിപ്പിക്കാൻ ആ വാക്കുകൾ ധാരാളമായിരുന്നു.
ചൈനീസ് നേതാക്കൾ പ്രകോപിതരായതിന്റെ തെളിവും പിന്നാലെയെത്തി. തയ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തിയായിരുന്നു ചൈനയുടെ മറുപടി. തയ്‌വാനിലെ വിഘടനവാദ നീക്കങ്ങൾങ്ങൾക്ക് ശക്തമായ മറുപടി എന്ന നിലയിലായിരുന്നു രണ്ട് ദിവസത്തെ ചൈനീസ് സൈനികാഭ്യാസം. ലായുടെ സ്ഥാനാരോഹണത്തിനു മൂന്ന് ദിവസത്തിനു ശേഷമായിരുന്നു അഭ്യാസങ്ങൾ. യുദ്ധ വിമാനങ്ങളും മിസൈലുകളും വരെ ഉപയോഗിച്ച് തയ്‌വാനെ ആക്രമിക്കുന്നതിന്റെ ‘മോക്ക് ഡ്രിൽ’ ആണ് നടന്നതെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ടും ചെയ്തു. ചൈനീസ് യുദ്ധക്കപ്പലുകൾ തയ്‌വാനെ വളഞ്ഞായിരുന്നു സൈനികാഭ്യാസം. അതേസമയം ചൈനയുടെ സൈനിക നീക്കങ്ങളോട് ‘യുക്തിരഹിതമായ പ്രകോപനങ്ങൾ’ എന്നാണ് തയ്‌വാൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്.
∙ തയ്‌വാനെ വളഞ്ഞ് ചൈനീസ് സേന
മേയ് 23ന് പ്രാദേശിക സമയം രാവിലെ 7.45ന് ആരംഭിച്ച അഭ്യാസപ്രകടനം തയ്‌വാൻ കടലിടുക്ക്, തയ്‌വാന്റെ വടക്ക്, തെക്ക്, കിഴക്ക്, തയ്‌വാൻ നിയന്ത്രണത്തിലുള്ള ദ്വീപുകളായ കിൻമെൻ, മാറ്റ്സു, വുഖിയു, ഡോംഗ്യയ്ൻ എന്നിവിടങ്ങളിൽ നടന്നതായാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) റിപ്പോർട്ട് ചെയ്ത്. മിസൈലുകൾ വഹിക്കുന്ന ഡസൻ കണക്കിന് ചൈനീസ് യുദ്ധവിമാനങ്ങൾ മേയ് 23ന് രാവിലെ യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെയാണ് തയ്‌വാൻ അതിർത്തിയിലേക്ക് പറന്നത്. 62 ചൈനീസ് വിമാനങ്ങളും 27 യുദ്ധക്കപ്പലുകളും സൈനികാഭ്യാസത്തിൽ പങ്കെടുത്തെന്ന് തയ്‌വാനും വ്യക്തമാക്കി. അടുത്തകാലത്തൊന്നും ഇത്രയും വലിയ സൈനിക സന്നാഹം ചൈന നടത്തിയിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022ൽ അന്നത്തെ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ചൈനീസ് സൈനികാഭ്യാസം കൂടിയായിരുന്നു ഇത്.
∙ പ്രതിരോധത്തിന് സജ്ജമായി തയ്‌വാനും
തയ്‌വാനും സ്വന്തം യുദ്ധവിമാനങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ ലോഞ്ചറുകൾ, നാവിക– കര യൂണിറ്റുകൾ എല്ലാം എന്തിനും സജ്ജമാക്കി ജാഗ്രതയിലായിരുന്നു. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് തയ്‌വാൻ അധികൃതർ അറിയിച്ചു. തയ്‌വാൻ ഒരു സംഘട്ടനത്തിനും ശ്രമിക്കില്ലെന്നും എന്നാൽ നിലപാടുകളിൽ നിന്ന് പിന്മാറില്ലെന്നും പ്രസിഡന്റ് ലായ് വ്യക്തമാക്കി. സംയുക്ത നാവിക-വ്യോമ സേനകളെല്ലാം ചൈനയുടെ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ തയ്‌വാനെ വളയാനുള്ള ചൈനയുടെ ശേഷി യുഎസിനു വൻ തിരിച്ചടിയാണെന്ന് ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ യുഎസ് പഠന കേന്ദ്രം ഡയറക്ടർ വു സിൻബോ പറയുന്നു. തയ്‌വാൻ സേനയ്ക്കെതിരെ പ്രതിരോധം ശക്തമാക്കാനും തയ്‌വാനിലെ ആഭ്യന്തര മാറ്റങ്ങൾക്ക് മറുപടിയായി തയ്‌വാൻ കടലിടുക്ക് പിടിച്ചെടുക്കാനുള്ള ശേഷി ശക്തിപ്പെടുത്താനുമുള്ള ചൈനയുടെ സന്നദ്ധതയാണ് ഇത് കാണിക്കുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
∙ ആരാണ് ചൈനയെ ചൊടിപ്പിച്ച വില്യം ലായ്?
തയ്‌വാൻ രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് വില്യം ലായ് എന്നറിയപ്പെടുന്ന ലായ് ചിങ്തെ. 1959 ഒക്‌ടോബർ 6ന്, തായ്‌പേയ് കൗണ്ടിയിലെ (ഇപ്പോൾ ന്യൂ തായ്‌പേയ് സിറ്റി) വാൻലി ടൗൺഷിപ്പിൽ ജനിച്ച ലായ് തന്റെ മിടുക്കുകൊണ്ടാണ് രാഷ്ട്രീയത്തിലൂടെ അതിവേഗം മുന്നേറി പ്രസിഡന്റ് സ്ഥാനത്തു വരെ എത്തിയത്. വടക്കൻ തയ്‌വാനിലെ ഒരു സാധാരണ കുടുംബത്തിലാണ് ലായ് ചിങ്തെ ജനിച്ചത്. ലായിക്ക് രണ്ട് വയസ്സുള്ളപ്പോൾ കൽക്കരി ഖനന അപകടത്തിൽ പിതാവ് മരിച്ചു. ദിവസക്കൂലിക്കാരിയായ അമ്മയാണ് ലായിയെയും അഞ്ച് സഹോദരങ്ങളെയും വളർത്തിയത്.
പഠനത്തിൽ ഏറെ മുന്നിലായിരുന്ന ലായ് മെഡിക്കൽ ബിരുദം സ്വന്തമാക്കി. റീഹാബിലിറ്റീവ് മെഡിസിനിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ലായിയുടെ മെഡിക്കൽ ജീവിതം ആരംഭിച്ചത്. യുഎസിലെ ഹൊവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഉന്നത പഠനങ്ങളിലൂടെ അദ്ദേഹം ഈ മേഖലയിൽ കൂടുതൽ വൈദഗ്ധ്യം നേടി. ഈ രാജ്യാന്തര അനുഭവം ആരോഗ്യ സംരക്ഷണത്തെയും പൊതുസേവനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിശാലമാക്കുകയും രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന് കളമൊരുക്കുകയും ചെയ്തു. 1996ൽ മൂന്നാം തയ്‌വാൻ കടലിടുക്ക് പ്രതിസന്ധിയുടെ സമയത്താണ് ലായ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇതിനു മുൻപ് തെക്കൻ തയ്‌വാനിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു ലായ്.
ചൈനയ്ക്കെതിരെ ഉറച്ച നിലപാട്
കഴിഞ്ഞ എട്ട് വർഷമായി, തയ്‌വാന്റെ പരമാധികാരത്തിൽ ലായ് ചെങ്തെ ഉറച്ച നിലപാട് നിലനിർത്തിയിട്ടുണ്ട്. പലപ്പോഴും ചൈനീസ് നയങ്ങളുമായി നേരിട്ട് ഏറ്റുമുട്ടി. വൈസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം തയ്‌വാന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയും ചൈനീസ് സൈനിക, നയതന്ത്ര സമ്മർദം വർധിച്ചതിന് മറുപടിയായി യുഎസ് ഉൾപ്പെടെയുള്ള മറ്റ് ജനാധിപത്യ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. സമത്വത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്‌ഠിതമായ ചൈനയുമായുള്ള ചർച്ചകൾക്കാണ് ലായ് വാദിച്ചത്. എന്നാൽ തയ്‌വാന്റെ ആവശ്യങ്ങളെ ചൈന നിരാകരിക്കുകയാണ് ചെയ്തത്. 2024 ജനുവരി 13ന് വോട്ടിങ് അവസാനിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനാർഥിയായ ലായ് ചെങ്തെയെ ‘വലിയ അപകടം’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ തെറ്റായ പാത പിന്തുടർന്ന് സമാധാനം ഇല്ലാതാക്കുമെന്നും ചൈനീസ് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു
∙ രാഷ്ട്രീയ പ്രവേശം
തയ്‌വാനിൽ വ്യവസ്ഥാപരമായ മാറ്റം വരുത്താനുള്ള ആഗ്രഹമാണ് ലായെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. 1994ൽ അദ്ദേഹം ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (ഡിപിപി) ചേർന്നു. അദ്ദേഹത്തിന്റെ മെഡിക്കൽ പശ്ചാത്തലവും കമ്യൂണിറ്റി സേവനവും 1998ൽ തയ്‌വാനിലെ ദേശീയ നിയമനിർമാണ സഭയായ യുവാൻ ലെജിസ്‌ലേറ്റീവ് സീറ്റ് നേടാൻ അദ്ദേഹത്തെ സഹായിച്ചു. ടെയ്‌നാൻ സിറ്റിയെ പ്രതിനിധീകരിച്ച് ലായ് വളരെ പെട്ടെന്ന് മികച്ച പ്രവർത്തനം കാഴ്ചവച്ച് നിയമസഭാംഗമായി തിളങ്ങി. അന്ന് ആരോഗ്യപരിഷ്കരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയിലാണ് ലായ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മികച്ച നിയമനിർമാണ പ്രവർത്തനങ്ങൾ പാർട്ടി തലങ്ങളിൽ അദ്ദേഹത്തിന് വലിയ അംഗീകാരവും ആദരവും നേടിക്കൊടുത്തു. സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ലായിയുടെ ശേഷി പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും പരിഷ്കരണ ചിന്താഗതിക്കാരനായ രാഷ്ട്രീയക്കാരൻ എന്ന ഖ്യാതിയും നേടാൻ അദ്ദേഹത്തെ സഹായിച്ചു.
∙ ടൈനാൻ മേയർ
2010ൽ ടൈനാനിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലായിയുടെ രാഷ്ട്രീയ ജീവിതം പുതിയ തലത്തിലേക്കെത്തി. മേയർ എന്ന നിലയിൽ നഗരത്തെ നവീകരിക്കുന്നതിനും നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുരോഗമന നയങ്ങളും ലായ് നടപ്പിലാക്കി. അദ്ദേഹത്തിന്റെ ഭരണത്തിൽ നഗര നവീകരണം, അടിസ്ഥാന സൗകര്യ വികസനം, സാംസ്കാരിക സംരക്ഷണം എന്നിവയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും മുൻഗണന നൽകിയായിരുന്നു ലായിയുടെ പ്രവർത്തനങ്ങൾ. ടൈനാനിലെ ചരിത്രപരമായ സ്ഥലങ്ങളുടെ പുനരുജ്ജീവനവും അദ്ദേഹത്തിന്റെ കീഴിൽ നടപ്പാക്കി. 2017ൽ തയ്‌വാൻ പ്രീമിയറായും ലായ് തിരഞ്ഞെടുക്കപ്പെട്ടു.
∙ 2020ൽ വൈസ് പ്രസിഡന്റ്
2019ൽ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി ഡിപിപി പ്രൈമറിയിലേക്ക് മത്സരിച്ച ലായ് അന്നത്തെ പ്രസിഡന്റ് സായ് ഇങ്-വെനിനോട് പരാജയപ്പെട്ടു. പാർട്ടി ഐക്യത്തോടും തയ്‌വാനിലെ ജനാധിപത്യ മൂല്യങ്ങളോടുമുള്ള തന്റെ പ്രതിബദ്ധത പ്രകടമാക്കി 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പങ്കാളിയായി പ്രവർത്തിക്കാനുള്ള സായ്‌യുടെ ക്ഷണം ലായ് സ്വീകരിച്ചു. ഇവരുടെ നേതൃത്വത്തിനോടുള്ള ശക്തമായ ജനപിന്തുണ പ്രതിഫലിപ്പിച്ചുകൊണ്ട് സായ്-ലായ് ടിക്കറ്റിൽ വൻ ഭൂരിപക്ഷത്തിൽ വിജയം കാണുകയും ചെയ്തു. 2020ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ ആരോഗ്യ സംരക്ഷണം, നയതന്ത്രം, സാമൂഹിക ക്ഷേമം എന്നിവയിൽ ലായ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഗോള സംഘടനകളിൽ തയ്‌വാന്റെ പങ്കാളിത്തത്തിനും സമാന ചിന്താഗതിക്കാരായ ജനാധിപത്യ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടി വാദിക്കുന്ന അദ്ദേഹം വിവിധ രാജ്യാന്തര ഫോറങ്ങളിൽ തയ്‌വാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
∙ എന്താണ് ലായിയുടെ രാഷ്ട്രീയം?
ജനാധിപത്യം, സാമൂഹിക നീതി, സുസ്ഥിര വികസനം എന്നിവയോടുള്ള പ്രതിബദ്ധതയാണ് ലായ് ചെങ്തെയുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ സവിശേഷത. സാമ്പത്തികമായി ഊർജസ്വലവും സാമൂഹിക സമത്വമുള്ളതും പാരിസ്ഥിതികമായി സുസ്ഥിരവുമായ തയ്‌വാനിനുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്. ലായിയുടെ നയങ്ങൾ പലപ്പോഴും വിദ്യാഭ്യാസം, നൂതനത്വം, സാമൂഹിക ഇടപെടൽ എന്നിവയുടെ ശക്തിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. തയ്‌വാന്റെ പരമാധികാരത്തിനും രാജ്യാന്തര അംഗീകാരത്തിനും വേണ്ടി ശക്തമായി വാദിക്കുന്നയാളാണ് ലായ്. തയ്‌വാന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും മറ്റ് ജനാധിപത്യ രാഷ്ട്രങ്ങളുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നു. ചൈനയുടെ വർധിച്ചുവരുന്ന സമ്മർദത്തെ ചെറുക്കാനും ആഗോള വേദിയിൽ തയ്‌വാന്റെ ശബ്ദം കേൾക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ലായിയുടെ നയതന്ത്ര ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.
∙ ലായിയുടെ യുഎസ്, ഇന്ത്യ ബന്ധം
തയ്‌വാന്റെ രാജ്യാന്തര ബന്ധം ശക്തിപ്പെടുത്തുന്നതിനായി യുഎസുമായും ഇന്ത്യയുമായും ലായ് ചെങ്തെ ഇതിനകം തന്നെ സുപ്രധാനമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് യുഎസുമായി ശക്തമായ ബന്ധത്തിന് ലായ് വാദിക്കാറുണ്ട്. വൈസ് പ്രസിഡന്റായിരുന്ന കാലത്തും രാജ്യത്ത് ശക്തമായ യുഎസ്-തയ്‌വാൻ ബന്ധം കാണാമായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച്, സാമ്പത്തിക സഹകരണത്തിലും മറ്റു നയതന്ത്രബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ലായ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുകയും സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ സഹകരണം വർധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ചൈനയിൽ നിന്നുള്ള വർധിച്ചുവരുന്ന സമ്മർദത്തെ പ്രതിരോധിച്ച്, ഇന്തോ-പസിഫിക് മേഖലയിൽ സഖ്യങ്ങളുടെ ശക്തമായ ശൃംഖല കെട്ടിപ്പടുക്കാനാണ് ലായുടെ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.
∙ ട്രംപ് വന്നാൽ ലായിയുടെ നീക്കം പരാജയപ്പെടും?
വിദേശനയത്തിന്റെ കാര്യത്തിൽ ലായിക്ക് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും യുഎസിൽ നിന്നാണ്. തയ്‌വാനെ ഒരു രാജ്യമായി ഔപചാരികമായി അംഗീകരിക്കാൻ യുഎസ് തയാറായിട്ടില്ല. എന്നാൽ തയ്‌വാന് സ്വയം പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ (ആയുധങ്ങൾ, സൈനിക സേവനം) നൽകുന്നതിന് യുഎസ് തയാറാണ്. എന്നാൽ യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ലായിയുടെ നീക്കങ്ങൾ ട്രംപ് വീണ്ടും അധികാരത്തിൽ വന്നാൽ അവതാളത്തിലാകും. തയ്‌വാന്റെ ഏറ്റവും ശക്തനായ സഖ്യകക്ഷിയാണ് യുഎസ്. ഡോണാൾഡ് ട്രംപ് ഭരണത്തിൽ വന്നാൽ ലായ് കൈവരിച്ച നേട്ടങ്ങളെല്ലാം ഇല്ലാതായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തയ്‌വാനെ ചൈനീസ് പ്രദേശത്തിന്റെ ഭാഗമായി കാണുകയും ഏകീകരണം കൈവരിക്കാൻ ആവശ്യമെങ്കിൽ ദ്വീപ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ചൈനയ്ക്കെതിരെ രംഗത്തിറങ്ങാൻ ട്രംപ് തയാറായേക്കില്ല.
∙ ഭാവി സാധ്യതകൾ
തയ്‌വാൻ രാഷ്ട്രീയത്തിൽ ലായ് ചെങ്തെയുടെ സംഭാവനകൾ ശ്രദ്ധേയമാണ്. ആരോഗ്യ സംരക്ഷണ പരിഷ്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും തയ്‌വാനിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. അതിനാൽത്തന്നെ ആരാധകരും ഏറെയാണ്. അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ, തങ്ങളുടെ ഏറ്റവും ശക്തരായ എതിരാളിയെ വെല്ലുവിളിച്ച് പ്രകോപിപ്പിച്ചു നേടിയ ഹീറോയിസവും ഇനിയുണ്ടാകും. പ്രായോഗികതയും ജനങ്ങളുമായുള്ള ശക്തമായ ബന്ധവും മുഖമുദ്രയാക്കിയ ലായിയുടെ നേതൃത്വ ശൈലി ജനങ്ങളിലുണ്ടാക്കിയ സ്വാധീനം വലുതാണ്. ലായുടെ നേതൃത്വത്തിൽ രാജ്യാന്തര വേദിയിൽ തയ്‌വാനു കാര്യമായ പിന്തുണ ലഭിക്കുമെന്നാണ് ഇവിടത്തെ ജനം കരുതുന്നത്.