ഇന്ദർജിത്തിനെ തളയ്ക്കാൻ ‘ബബ്ബർ’ പരീക്ഷണം; ഗുരുഗ്രാമിൽ കോൺഗ്രസ് തന്ത്രം ഫലിക്കുമോ?
ഡൽഹിയോടു ചേർന്നുകിടക്കുന്ന ഗുഡ്ഗാവ് അഥവാ ഗുരുഗ്രാം 1977ൽ പൊലിഞ്ഞ് 2008ൽ ഉയിർത്തെഴുന്നേറ്റ ലോക്സഭാ മണ്ഡലമാണ്. 1977ൽ അന്നത്തെ മണ്ഡലം മഹേന്ദ്രഗഡിൽ ലയിച്ചു. എന്നാൽ മണ്ഡല പുനർനിർണയ കമ്മിഷന്റെ ശുപാർശപ്രകാരം 2008ൽ ഗുഡ്ഗാവ് പുനർജനിച്ചു. അതിനുശേഷം നടന്ന 3 തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് ഒരേ വ്യക്തി– റാവു ഇന്ദർജിത് സിങ്. പക്ഷേ ജയിച്ചത് രണ്ടു പാർട്ടികളിൽ നിന്ന്.

ഡൽഹിയോടു ചേർന്നുകിടക്കുന്ന ഗുഡ്ഗാവ് അഥവാ ഗുരുഗ്രാം 1977ൽ പൊലിഞ്ഞ് 2008ൽ ഉയിർത്തെഴുന്നേറ്റ ലോക്സഭാ മണ്ഡലമാണ്. 1977ൽ അന്നത്തെ മണ്ഡലം മഹേന്ദ്രഗഡിൽ ലയിച്ചു. എന്നാൽ മണ്ഡല പുനർനിർണയ കമ്മിഷന്റെ ശുപാർശപ്രകാരം 2008ൽ ഗുഡ്ഗാവ് പുനർജനിച്ചു. അതിനുശേഷം നടന്ന 3 തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് ഒരേ വ്യക്തി– റാവു ഇന്ദർജിത് സിങ്. പക്ഷേ ജയിച്ചത് രണ്ടു പാർട്ടികളിൽ നിന്ന്. 2009ൽ കോൺഗ്രസുകാരനായി ജയിച്ച ഇന്ദർജിത് 2014ലും 2019ലും ജയിച്ചത് ബിജെപി ടിക്കറ്റിൽ. കോൺഗ്രസിലായിരുന്നപ്പോൾ കിട്ടിയ 36.83% വോട്ടുവിഹിതം 2019ൽ ബിജെപി സ്‌ഥാനാർഥിയായി വിജയിച്ചപ്പോൾ ഇന്ദർജിത് ഇരട്ടിയോളമാക്കി (60.94%) ഉയർത്തി.
ഇത്തവണ ഇന്ദർജിത്തിനെ തളയ്ക്കാനായി കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഹിന്ദി നടനും യുപി മുൻ പിസിസി അധ്യക്ഷനുമായ രാജ് ബബ്ബറിനെയാണ്. സ്വർണനിറമുള്ള ചീകിയൊതുക്കിയ മുടി, വെള്ള പാന്റ്സും വെള്ള ഫുൾ സ്ലീവ് ലിനൻ ഷർട്ടും കഴുത്തിൽ ത്രിവർണ നിറവുമുള്ള ഷാൾ, കയ്യിൽ നിറയെ ചരടുകൾ. ഷർട്ടിന്റെ ഒരു ബട്ടൺ എപ്പോഴും അഴിച്ചിട്ടിരിക്കും–ഇതാണ് 71വയസ്സുകാരനായ രാജ് ബബ്ബറിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്. ഗുരുഗ്രാമിൽ കോൺഗ്രസിന് ഒന്നിലേറെ സ്ഥാനാർഥികളുണ്ടോയെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ തെറ്റുപറയാനാകില്ല. താരസമ്പന്നമായ ബബ്ബർ കുടുംബം മുഴുവൻ പ്രചാരണത്തിനുണ്ട്.
ഒരു ജംക‍്ഷനിൽ രാജ് ബബ്ബറിന്റെ റോഡ് ഷോ നടക്കുമ്പോൾ 5 കിലോമീറ്റർ അകലെയുള്ള കവലയിൽ മകൻ ആര്യ ബബ്ബറിന്റെയോ മകൾ ജൂഹി ബബ്ബറിന്റെയോ റോഡ് ഷോ എത്തിയിട്ടുണ്ടാകും. രാജ് ബബ്ബറിനു നൽകുന്ന അതേ സ്വീകരണമാണു മക്കളായ ജൂഹി, ആര്യ, പ്രതീക്, മരുമക്കളായ അനൂപ് സോണി, ജാസ്മിൻ എന്നിവർക്കും പാർട്ടി ഒരുക്കുന്നത്. 6 തവണ എംഎൽഎയും 2019ലെ ലോക്സഭാ സ്ഥാനാർഥിയുമായ അജയ് യാദവിനെ വെട്ടിയാണു കോൺഗ്രസ് ഇത്തവണ ‘ബബ്ബർ’ പരീക്ഷണം നടത്തുന്നത്. അജയ് യാദവ് തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയത് പ്രാദേശിക കോൺഗ്രസിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്.
പഞ്ചാബി കുടുംബത്തിൽ ജനിച്ച രാജ് ബബ്ബറിനെ മത്സരിപ്പിക്കുന്നതുവഴി ജാട്ട്, മുസ‍്‍ലിം, യാദവ ഇതര വോട്ടുകൾ ഒരുമിപ്പിക്കാൻ കഴിയുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ 17% ജനസംഖ്യയുള്ള അഹിർ വിഭാഗത്തിൽ നിന്നാണു ബിജെപിയുടെ ഇന്ദർജിത് സിങ്. ബബ്ബർ ഹരിയാനക്കാരനല്ലെന്നും ‘ഹരിയാന രക്ത’ത്തിനു തന്നെ വോട്ട് ചെയ്യണമെന്നുമാണു ബിജെപി വോട്ടർമാരോടു പറയുന്നത്. പ്രാപ്യനല്ലാത്ത നാട്ടുകാരനെക്കാൾ പ്രാപ്യനായ വരത്തനാണു നല്ലതെന്നാണ് ആഗ്രയിൽ ജനിച്ച രാജ് ബബ്ബറിന്റെ മറുപടി.
ജനതാദൾ വഴി 1989ൽ രാഷ്ട്രീയത്തിലെത്തിയ ബബ്ബർ പിന്നീട് സമാജ്‍വാദി പാർട്ടിയിലും (എസ്പി) ഒടുവിൽ 2008ൽ കോൺഗ്രസിലുമെത്തി. എസ്പിയിൽ ആയിരുന്നപ്പോൾ 1996ൽ വാജ്‍പേയിക്കെതിരെ ലക‍്നൗവിൽ മത്സരിച്ചു പരാജയപ്പെട്ടു. കോൺഗ്രസിലെത്തിയ ശേഷം എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനെ 2009ൽ ഫിറോസാബാദിൽ തോൽപിച്ചു. കഴിഞ്ഞതവണ ഫത്തേപ്പുർ സിക്രി മണ്ഡലത്തിൽ 4.95 ലക്ഷം വോട്ടുകൾക്ക് ബിജെപിയോടു പരാജയപ്പെട്ട രാജ് ബബ്ബറിന് ഇത്തവണത്തെ തിരഞ്ഞെടുപ്പ് തിരിച്ചുവരവിനുള്ള പിടിവള്ളിയാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്തു രംഗത്തുവന്ന തിരുത്തൽവാദി സംഘത്തിലും (ജി23) ബബ്ബറുണ്ടായിരുന്നു.
ഹരിയാനയിൽ 10 സീറ്റും നേടും: രാജ് ബബ്ബർ
? കളം മാറി ചവിട്ടിയിട്ടും തുടർച്ചയായി 3 തവണ ജയിച്ച റാവു ഇന്ദർജിത്തിനോടാണല്ലോ മത്സരം?
∙ ജനങ്ങളാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത്. 3 തവണ സൈബർ സിറ്റിയുടെ എംപിയായിരുന്നെങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ആശുപത്രി, ബസ് സ്റ്റാൻഡ്, മാലിന്യനിർമാർജനം അടക്കം എല്ലാം താറുമാറായിക്കിടക്കുകയാണ്.
? സിറ്റിങ് എംപി മണ്ഡലത്തെ തിരിഞ്ഞുനോക്കാറില്ലെന്നാണ് കോൺഗ്രസ് ആരോപണം.
∙ ജനങ്ങളോട് ഇടപെടാനേ അദ്ദേഹം തയാറല്ല. നാട്ടിലൊരു ചടങ്ങിലും അദ്ദേഹം പങ്കെടുക്കാറില്ല. ജനങ്ങളുമായി ഒരുപാട് അകന്നുപോയി.
? ഭരണവിരുദ്ധ വികാരം ഹരിയാനയിൽ ആകെയുണ്ടോ?
∙ ഹരിയാനയിലെ 10 സീറ്റും കോൺഗ്രസ് നേടും.