ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരൻ ആരെന്ന് ചോദിച്ചാൽ കൊൽക്കത്ത സൗത്തിലെ സിപിഎം സ്ഥാനാർത്ഥി സൈറാ ഷാ ഹാലിമിന്റെ ഉത്തരങ്ങളിലൊന്ന് രാഹുൽ ഗാന്ധിയാണ്. ബംഗാളിൽ സിപിഎമ്മിന്റെ തിരിച്ചുവരവിന് തുടക്കമിട്ടുവെന്ന് പറയപ്പെടുന്ന ബോളിഗഞ്ച് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്ന സൈറ സ്വയം വിശേഷിപ്പിക്കുന്നത് പ്രോഗ്രസീവ് ലെഫ്റ്റ് എന്നാണ്. അതായത് താൻ പഴയ ബംഗാൾ കമ്യൂണിസ്റ്റ് അല്ല എന്ന്. കോൺഗ്രസ് പിന്തുണയോടെ ഇത്തവണ ലോക്സഭയിലേക്ക് മൽസരിക്കുന്ന സൈറ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ബംഗാൾ സിപിഎമ്മും കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തൃണമൂൽ കോൺഗ്രസ് അല്ലെങ്കിൽ ബിജെപി- ഈ ബൈനറി തകർക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്.’’ മനോരമക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. മറ്റു രാഷ്ട്രീയക്കാരെപ്പോലെ അണികളെ ആവേശം കൊള്ളിക്കാൻ പറയുകയല്ല സൈറ. രണ്ടു വർഷം മുൻപ് നടന്ന ബോളിഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു മാത്രമല്ല, തൃണമൂൽ കോൺഗ്രസിനും ഞെട്ടലുണ്ടാക്കിയാണ് അവർ രണ്ടാം സ്ഥാനത്ത് എത്തിയത്. 2021 പൊതു തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 6 ശതമാനത്തിന് താഴെ മാത്രം വോട്ടുണ്ടായിരുന്ന സിപിഎം ഒരു വർഷത്തിനകം 30 ശതമാനത്തിലേക്ക്   കുതിച്ചുയർന്നത് സൈറയിലൂടെയാണ്.

സൈറ ഷാ ഹാലിം പ്രചാരണത്തിൽ (ചിത്രം∙മനോരമ)
ADVERTISEMENT

നഗരമണ്ഡലത്തിൽ 13 ശതമാനം വോട്ടുവിഹിതവുമായി ബിജെപി മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു. ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഉദ്ഘാടനം കൂടിയായിട്ടാണ് ആ ഉപതിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. പിന്നീട് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വോട്ടുവിഹിതം ഉയർത്താൻ സിപിഎമ്മിന് കഴിഞ്ഞു. 34 വർഷം സംസ്ഥാനം ഭരിച്ച് നിലവിൽ നിയമസഭയിലോ ലോക്സഭയിലോ ബംഗാളിൽ നിന്ന് ഒരു പ്രതിനിധി പോലും ഇല്ലാതെ ചുരുങ്ങിപ്പോയ സിപിഎമ്മിന് പുത്തൻ ഉൻമേഷം ഉണ്ടെന്നും പുതിയ സിപിഎം ആണ് ഇതെന്നുമാണ് പാർട്ടി സെക്രട്ടറി മുഹമ്മദ് സലിം ഓരോ വേദികളിലും ആവർത്തിക്കുന്നത്.

വോട്ട് അഭ്യർഥിക്കുന്ന സൈറ ഷാ ഹാലിം (ചിത്രം∙മനോരമ)

‘‘ചെറുപ്പക്കാരായ സ്ഥാനാർഥികൾ മാത്രമല്ല, പുതിയ ശൈലിയാണ് പാർട്ടിക്കും സ്ഥാനാർഥികൾക്കുമുള്ളത്. ജനാഭിലാഷങ്ങൾക്കൊപ്പമാണ് പാർട്ടി. എന്നെപ്പോലെ ഇടതു അനുഭാവമുള്ളയാൾ രണ്ടു തവണ സ്ഥാനാർഥിയായതും അതുകൊണ്ടാണ്. പരമ്പരാഗത സങ്കൽപത്തിലുള്ള ഒരു സഖാവല്ല ഞാൻ. എന്നെ പ്രോഗ്രസീവ് ലെഫ്റ്റ് എന്നോ ലിബറൽ ലെഫ്റ്റ് എന്നോ വിളിച്ചുകൊള്ളു’’, സൈറ പറയുന്നു. ബോളിഗഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ പാർട്ടി അംഗമല്ലാതിരുന്ന അവർ സമീപകാലത്താണ് അംഗത്വം എടുത്തത്. നഗരഹൃദയത്തിലെ അഭ്യസ്തവിദ്യരായ വോട്ടർമാർക്ക് എളുപ്പം കണക്ട് ചെയ്യാവുന്ന സ്ഥാനാർഥി കൂടിയാണ് ദീർഘകാലം കോർപറേറ്റ് മേഖലയിൽ പ്രവർത്തിച്ച സൈറ. 

സൈറ ഷാ ഹാലിമിന്റെ റോഡ് ഷോയിൽ നിന്ന്. പ്രചാരണത്തിനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമീപം. (ചിത്രം∙മനോരമ)
ADVERTISEMENT

പൗരത്വ ഭേഗതിനിയമനത്തിനെതിരേയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അവർ എഴുത്തുകാരിയും സാഹിത്യോൽസങ്ങളുടെ സംഘാടകയുമാണ്. ഭർത്താവ് പ്രശസ്ത ഡോക്ടറായ ഫൗദ് ഹാലിം. 50 രൂപയ്ക്ക് ഡയാലിസിസ് ചെയ്യുന്ന ക്ലിനിക് നടത്തുന്ന ഫൗദ്, അഞ്ചു തവണ നിയമസഭാ സ്പീക്കറും സിപിഎമ്മിന്റെ സമുന്നത നേതാവുമായിരുന്ന ഹാസിം അബ്ദുൽ ഹാലിമിന്റെ മകനാണ്. സൈറയുടെ പിതാവ് കരസേനയുടെ ഉപമേധാവിയായിരുന്ന ലഫ്. ജനറൽ സമീറുദ്ദീൻ ഷാ ആണ്. പിന്നീടദ്ദേഹം അലിഗർ സർവകലാശാലാ വൈസ് ചാൻസലറായി. പിതാവിന്റെ അനിയനാണ് വിശ്രുത ചലച്ചിത്രനടൻ നസറുദ്ദീൻ ഷാ. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇടപെടാത്ത നസറുദ്ദീൻ ഷാ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അനന്തരവൾക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥന നടത്തിയിരുന്നു.

കൊൽക്കത്ത സൗത്തിൽ സൈറ ഷാ ഹാലിമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം (ചിത്രം∙മനോരമ)

കേന്ദ്രമന്ത്രി സ്ഥാനവും ബിജെപി അംഗത്വവും രാജിവച്ച് തൃണമൂലിൽ ചേർന്ന ബാബുൽ സുപ്രിയോ മൽസരിച്ച ബോളിഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ സൈറക്ക് കിട്ടിയ വോട്ട് വ്യക്തിപരമായ വോട്ടുകളാണെന്നും സിപിഎമ്മിന്റെ വോട്ട് അല്ലെന്നുമാണ് എതിർപാർട്ടികളുടെ ആരോപണം. പാർട്ടി നോക്കാതെ വ്യക്തിപരമായ വോട്ടുകൾ തനിക്കു ലഭിച്ചിട്ടുണ്ടെന്ന് സൈറയും പറയുന്നു. ‘‘ബോളിഗഞ്ചിൽ ലഭിച്ചത് വെള്ളിമെഡൽ ആണ്. ഇത്തവണ ജയിക്കും’’ അവർ പറഞ്ഞു. സൈറയുടെ വാക്കുകളിലേക്ക്...

∙ ബോളിഗഞ്ച് ഉപതിരഞ്ഞെടുപ്പിലെ പാഠം?

ഇടതിന് തിരിച്ചുവരാൻ പറ്റും എന്നു തന്നെ. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ തൃണമൂലിന് വോട്ടു ചെയ്യണമെന്ന പൊതുബോധമാണ് അന്ന് തകർക്കപ്പെട്ടത്. ഇടതിന്റെ ആത്മവീര്യവും ആ തിരഞ്ഞെടുപ്പോടെ വർധിച്ചു. മികച്ച ബൂത്ത് മാനേജ്മെന്റ് വേണമെന്നും ആ തിരഞ്ഞെടുപ്പ് പഠിപ്പിച്ചു.

∙ 34 വർഷം സിപിഎം ഭരിച്ച  ബംഗാൾ ആണ്  ന്യൂനപക്ഷങ്ങൾ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന്?

ബംഗാളിൽ മാത്രമല്ല, ഹിന്ദി ഹൃദയഭൂമിയിൽ ന്യൂനപക്ഷങ്ങൾ കൂടുതൽ അരികുവൽക്കരിപ്പെടുകയാണ്. അവർ അടിച്ചുകൊല്ലപ്പെടുന്നു. വെറുപ്പിന്റെ ഭാഷയാണ് അവർക്കെതിരേ പ്രധാനമന്ത്രി നടത്തുന്നത്.

∙ ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാർ?

രാഹുൽ ഗാന്ധി, സച്ചിൻ പൈറ്റ്, മുഹമ്മദ് സലിം,ബിമൻ ബസു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ചെറുപ്പകാലത്ത് രാജീവ് ഗാന്ധിയോടായിരുന്നു ഇഷ്ടം. കംപ്യൂട്ടർവൽക്കരണം തൊട്ട് മതനിരപേക്ഷ നിലപാടുകൾ വരെ അതിന് കാരണമായിട്ടുണ്ട്.

∙ സിപിഎമ്മുകാരുടെ ക്രൂരതയുടെ കഥകൾ ഇപ്പോഴും കോൺഗ്രസുകാർ ഓർക്കുന്നില്ലേ?

 ഇന്ത്യയെ നിലനിർത്താനുള്ള മൽസരരത്തിൽ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കുകയാണ്. ബംഗാളിലാണെങ്കിൽ തൃണമൂൽ കോൺഗ്രസിന്റെ സിൻഡിക്കറ്റ് രാജാണ് ഇപ്പോൾ നടക്കുന്നത്. ബിജെപിയുമായി കൈകോർത്താണ് മമതാ ബാനർജി മുന്നോട്ടുപോകുന്നത്.

ADVERTISEMENT

നൂറുകണക്കിനാളുകളാണ് സൈറയുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത്. മമതാ ബാനർജി ആറു തവണ തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്ത സൗത്തിൽ സിപിഎം ജയിച്ചിട്ട് മൂന്നു പതിറ്റാണ്ടിലേറെയായെങ്കിലും പാർട്ടി ഇത്തവണ ഏറെ പ്രതീക്ഷ വയ്ക്കുന്നു. തൃണമൂലിനു വേണ്ടി സിറ്റിങ് എംപി മാലാ റോയ് രണ്ടാംവട്ടവും മൽസരിക്കുന്നു. ദേബശ്രീ ചൗധരിയാണ് ബിജെപി സ്ഥാനാർഥി.

English Summary:

Saira Shah Halim: The Face of a New Generation of CPM in Bengal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT