‘എന്റെ വീട് രാഹുലിന്റെയും’; ‘മെലിഞ്ഞെങ്കിലും’ വാരാണസിയിൽ മോദിയെ നേരിടാൻ കോൺഗ്രസിന്റെ ‘ബാഹുബലി’
ദേശീയ ബാഹുബലിയും ലോക്കൽ ബാഹുബലിയും ഏറ്റുമുട്ടിയാൽ ജയം ആർക്കായിരിക്കും? നേർക്കുനേർ ഏറ്റുമുട്ടിയപ്പോഴൊക്കെയും ബിജെപിയുടെ ‘ബാഹുബലി’ നേതാവ് നരേന്ദ്ര മോദിക്കൊപ്പമായിരുന്നു ജയം. യുപി കോൺഗ്രസിന്റെ പരമാധ്യക്ഷനായി പാർട്ടി അവരോധിച്ച സ്ഥിതിക്ക് മറ്റൊരു സുരക്ഷിത മണ്ഡലത്തിലേക്ക് മത്സരിക്കരുതോ എന്നു ചോദിച്ചതേ ഓർമയുള്ളു. വാരാണസിയെക്കുറിച്ചുള്ള തന്റെ ബന്ധത്തെക്കുറിച്ചു പറയാൻ കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി!. ചേത്ഗഞ്ച് പൊലീസ് സ്റ്റേഷന്റെ എതിരെയുള്ള തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ നിൽക്കുമ്പോൾ അതിന്റെ മറുപുറം അജയ് റായിയുടെ വീടാണെന്ന് കരുതിയതല്ല.

വാതിലിനോടു ചേർന്നുള്ള ചുമരിൽ രാഹുലിന്റെ പടത്തിനൊപ്പം എന്റെ വീട് രാഹുലിന്റെയും എന്നെഴുതിവച്ചിരിക്കുന്നു. രാഹുലിനും കോൺഗ്രസിനും തറവാടായിരുന്ന യുപിയിൽ ഇപ്പോൾ പാർട്ടിക്ക് നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്. സമാജ്‌വാദി പാർട്ടിയുമായി ചേർന്നുള്ള ഈ തിരഞ്ഞെടുപ്പുപോരാട്ടത്തിൽ പാർട്ടി അദ്ഭുതം പ്രതീക്ഷിക്കുന്നു. 5 സീറ്റ് വരെയാണ് മോഹം. മകൾ വാതിൽ തുറന്നപ്പോൾ വീട്ടിലെ ലാബ്രഡോർ അനുസരണയോടെ അജയ് റായിയുടെ അടുത്തേക്കു വന്നു.തറവാട് ശൈലിയിലുള്ള ആ വീട്ടിലെ ചെറിയ ഉദ്യാനത്തിൽ പൂക്കളും ചെടികളും പിന്നെ ഒരാൾ പൊക്കമുള്ളൊരു കൂളറും ചേർന്ന് ഉത്തരേന്ത്യൻ ചൂടിനെ തോൽപ്പിക്കാൻ പാടുപെടുന്നു. നടുത്തളത്തിലെ കസേരകളിലൊന്നിൽ അജയ് റായ് ഇരുന്നു. ഞാനെന്തിന് വാരാണസിയിൽ മത്സരിക്കുന്നുവെന്നല്ലേ ചോദിച്ചതെന്ന് ഇങ്ങോട്ടു ചോദിച്ചു. ഉത്തരവും അദ്ദേഹം പറഞ്ഞു:
‘‘വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ 2 തവണ തോറ്റ കഥയേ ഒരുപക്ഷേ, നിങ്ങൾക്കറിയൂ. ഇവിടെ നിയമസഭയിലേക്ക് 5 തവണ ഞാൻ വിജയിച്ചു. കാശി എന്റെ വീടാണ്. ഇതെന്റെ മണ്ണാണ്. ഞാൻ പുറത്തു നിന്നു വന്നയാളല്ല’’. വാരാണസിയിൽ തുടർച്ചയായി ജയിച്ച് എംഎൽഎയായ കാലത്താണ് അണികൾക്ക് അദ്ദേഹം ബാഹുബലിയായത്.
മുൻ എംഎൽഎയും ഗുണ്ടാനേതാവുമായ മുക്താർ അൻസാരി ഉൾപ്പെടെയുള്ളവരുമായി നേർക്കുനേർ എതിരിട്ടതിന്റെ പേരിൽ കേസുകളുടെ പുകിലുണ്ടായ കാലം. ആർഎസ്എസിലും പിന്നീട് എബിവിപിയിലും തുടങ്ങിയ അജയ് സംസ്ഥാനത്തെ അറിയപ്പെടുന്ന ബിജെപി നേതാവായിരുന്നു. കോലസ്‌ല മണ്ഡലത്തിൽ 3 തവണ ബിജെപി ടിക്കറ്റിൽ വിജിയിച്ചു.
2009–ൽ വാരാണസി ലോക്സഭ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി തഴഞ്ഞു. മുരളീമനോഹർ ജോഷിക്ക് സീറ്റ് നൽകിയതോടെ പാർട്ടി വിട്ട അജയ് ആദ്യം സമാജ്‌വാദി പാർട്ടിയിൽ പയറ്റി നോക്കിയെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റു. കോലസ്‌ലയിലെ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതോടെ യുപി രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ നേടി. വൈകാതെ കോൺഗ്രസിലെത്തിയ അജയ് കിഴക്കൻ യുപിയിൽ പാർട്ടിയുടെ നേതാവായി ഉയർന്നു. ആ നേരം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയർന്ന നരേന്ദ്ര മോദി മത്സരിക്കാൻ കാശി തിരഞ്ഞെടുത്തപ്പോൾ കോൺഗ്രസ് എതിരാളിയായി അവതരിപ്പിച്ചു. 2014ലും 2019ലും തോറ്റ അജയ് അല്ലാതെ വാരാണസിയിൽ കോൺഗ്രസിനു മറ്റൊരു പേരു കണ്ടെത്താൻ ഇക്കുറിയും കഴിഞ്ഞിട്ടില്ല. അതിനിടെയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി തേടിയെത്തിയത്.
∙ യുപിയിൽ ഇക്കുറി കോൺഗ്രസിന്റെ പ്രതീക്ഷ എന്താണ്?
ഇന്ത്യയിലും യുപിയിലും മോദിയുടെ പരാജയം ഈ തിരഞ്ഞെടുപ്പിൽ ഉറപ്പാണ്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലും ഇന്ത്യാസഖ്യത്തിന്റെ മറ്റു സീറ്റുകളിലും കോൺഗ്രസിനു വലിയ പ്രതീക്ഷയുണ്ട്. വോട്ടുശതമാനവും കാര്യമായി ഉയരും.
∙ ഗാന്ധി–നെഹ്റു കുടുംബത്തിൽ നിന്ന് അമേഠിയിൽ ആരും മത്സരിക്കാത്തത് ഫലത്തെ ബാധിക്കില്ല?
സ്ഥാനാർഥി ഉണ്ടായില്ലെന്നേയുള്ളു, അവിടെ മുന്നിൽ നിന്നതും പ്രചാരണം നയിച്ചതും പ്രിയങ്ക ഗാന്ധിയാണ്.
∙ രാമക്ഷേത്ര വിഷയത്തിലെ അവ്യക്തത കോൺഗ്രസിനു സംസ്ഥാനത്ത് പ്രശ്നമാകില്ലേ?
ഒരു പ്രശ്നവുമില്ല. ക്ഷേത്രത്തിൽ പോകണമെന്നുള്ളവർക്ക് പോകാൻ പാർട്ടിയിൽ ഒരു തടസ്സവുണ്ടായില്ല. ഞാൻ പോയിരുന്നു. അതുപോലെ എത്രയോ കോൺഗ്രസ് നേതാക്കൾ അയോധ്യയിലെത്തി.
∙ കഴിഞ്ഞ 2 തവണയും മോദിക്കു കൂറ്റൻ ഭൂരിപക്ഷം ലഭിച്ചു. അതു മറികടക്കാൻ എന്ത് അദ്ഭുതം കൈവശമുണ്ട്?
അതിനു ഞങ്ങളായി ഒന്നും ചെയ്യേണ്ടതില്ല. കഴിഞ്ഞ 10 വർഷവും കള്ളങ്ങൾ പറഞ്ഞതല്ലാതെ ഇവിടത്തുകാർക്ക് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാൻ മോദിക്കായില്ല. ഞാൻ എംഎൽഎയായിരുന്ന കാലത്ത് എന്തു ചെയ്തിട്ടുണ്ടെന്ന് ഇവിടത്തുകാർക്കു ബോധ്യമുണ്ട്.
∙ സമാജ‌്‌വാദി പാർട്ടി ഇക്കുറി ഒപ്പമുള്ളത് ഏത് രീതിയിൽ സഹായിക്കും?
ഇന്നലെ ഡിംപിൾ യാദവും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചു നടത്തിയ പ്രചാരണത്തിന് നിങ്ങൾ വരണമായിരുന്നു. രാഹുലും അഖിലേഷും ഉടൻ ഒന്നിച്ചു വരുന്നുമുണ്ട്. പഴയതു പോലെ നേതാക്കൾ മാത്രമല്ല പ്രവർത്തകർക്കിടയിലും ഇന്ത്യയെന്ന വികാരമുണ്ട്. വോട്ടുകൈമാറ്റം സുഗമമായിരിക്കുന്നു. അത് ഫലത്തിൽ പ്രതിഫലിക്കും.
∙ മോദി ദേശീയനേതാവാണല്ലോ, അതു മറികടക്കാൻ കഴിയില്ലല്ലോ?
അദ്ദേഹം വർഗീയത പറഞ്ഞു നടക്കുന്നുണ്ട്. അതൊന്നും ഇനി ഇവിടെ വിലപ്പോവില്ല. ആളുകൾക്ക് അടിസ്ഥാനപരമായ വേണ്ടി ചില കാര്യങ്ങളുണ്ട്. ജോലി, വിലക്കയറ്റ നിയന്ത്രണം, അങ്ങനെ ചിലത്. അതൊന്നും സംഭവിക്കുന്നില്ല. ഗംഗ കൂടുതൽ മലിനമാക്കപ്പെട്ടിരിക്കുന്നു.
അണികൾ ബാഹുബലിയെന്ന് വിളിക്കാറുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ഞാൻ അവർക്കു വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് മാത്രം പറഞ്ഞു. സാരാനാഥിലെ ബുദ്ധ് നഗറിലെ പ്രവർത്തക യോഗമാണ് അടുത്തത്. ചൂടിനെ തോൽപ്പിക്കാൻ അതിനു മുൻപൊരു കുളി. നെറ്റിയിലാകെ ചന്ദനം പൂശിയിറങ്ങി. പൊതുവേ ബിജെപിയോട് ചായാറുള്ള ബ്രാഹ്മണ വോട്ടുകളെ തനിക്കൊപ്പം നിർത്താനുള്ള ചില നമ്പറുകളും ഭൂമിഹാറുകാരനായ (ബ്രാഹ്മണവിഭാഗം) അജയ് റായ് പയറ്റുന്നു. മോദി എല്ലാം ഗുജറാത്തികൾക്കു നൽകുകയാണെന്നും ഇവിടത്തുകാർക്ക് ഒന്നും കിട്ടുന്നില്ലെന്നും ഓർമിപ്പിച്ചാണ് അജയ് റായിയുടെ വോട്ടുപിടിത്തം.