ആൽപ്സ് താഴ്‌വരയിലെ നിഗൂഢ ഗ്രാമത്തിൽ ഹോട്ടൽ വാങ്ങിയ ദമ്പതികൾ: സ്വിസ് രഹസ്യം ചോർത്താനെത്തിയ ‘ഗ്വാവൻബു’
ചൈനയ്ക്ക് ചാര ഏജൻസിയുണ്ടെന്നോ അതിന്റെ പേര് എന്തെന്നോ ആർക്കും അറിയില്ല. ഇന്റലിജൻസ് വൃത്തങ്ങളിലൊഴികെ. നാഴികയ്ക്ക് നാൽപ്പത് വട്ടം സിഐഎയെ കുറ്റം പറയുന്നവർക്കൊന്നും ഗ്വാവൻബു എന്ന പേരിലൊരു വളരെ ശക്തമായ ചാരസംഘടന ചൈനയ്ക്ക് ലോകമാകെയുണ്ടെന്നറിയില്ല. മാത്രമല്ല അവർ ലോകമാകെനിന്നു വിവര ശേഖരണം നടത്തുകയും രഹസ്യ ഓപ്പറേഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ കണ്ണായ സ്ഥലത്ത് അങ്ങനെ ചാരപ്പണി നടത്താനുള്ള ഒരു ശ്രമം പക്ഷേ പൊളിഞ്ഞു പോയി. അക്കഥ കൗതുകമാണ്.
ചൈനയ്ക്ക് ചാര ഏജൻസിയുണ്ടെന്നോ അതിന്റെ പേര് എന്തെന്നോ ആർക്കും അറിയില്ല. ഇന്റലിജൻസ് വൃത്തങ്ങളിലൊഴികെ. നാഴികയ്ക്ക് നാൽപ്പത് വട്ടം സിഐഎയെ കുറ്റം പറയുന്നവർക്കൊന്നും ഗ്വാവൻബു എന്ന പേരിലൊരു വളരെ ശക്തമായ ചാരസംഘടന ചൈനയ്ക്ക് ലോകമാകെയുണ്ടെന്നറിയില്ല. മാത്രമല്ല അവർ ലോകമാകെനിന്നു വിവര ശേഖരണം നടത്തുകയും രഹസ്യ ഓപ്പറേഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ കണ്ണായ സ്ഥലത്ത് അങ്ങനെ ചാരപ്പണി നടത്താനുള്ള ഒരു ശ്രമം പക്ഷേ പൊളിഞ്ഞു പോയി. അക്കഥ കൗതുകമാണ്.
ചൈനയ്ക്ക് ചാര ഏജൻസിയുണ്ടെന്നോ അതിന്റെ പേര് എന്തെന്നോ ആർക്കും അറിയില്ല. ഇന്റലിജൻസ് വൃത്തങ്ങളിലൊഴികെ. നാഴികയ്ക്ക് നാൽപ്പത് വട്ടം സിഐഎയെ കുറ്റം പറയുന്നവർക്കൊന്നും ഗ്വാവൻബു എന്ന പേരിലൊരു വളരെ ശക്തമായ ചാരസംഘടന ചൈനയ്ക്ക് ലോകമാകെയുണ്ടെന്നറിയില്ല. മാത്രമല്ല അവർ ലോകമാകെനിന്നു വിവര ശേഖരണം നടത്തുകയും രഹസ്യ ഓപ്പറേഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ കണ്ണായ സ്ഥലത്ത് അങ്ങനെ ചാരപ്പണി നടത്താനുള്ള ഒരു ശ്രമം പക്ഷേ പൊളിഞ്ഞു പോയി. അക്കഥ കൗതുകമാണ്.
ചൈനയ്ക്ക് ചാര ഏജൻസിയുണ്ടെന്നോ അതിന്റെ പേര് എന്തെന്നോ ആർക്കും അറിയില്ല. ഇന്റലിജൻസ് വൃത്തങ്ങളിലൊഴികെ. നാഴികയ്ക്ക് നാൽപ്പത് വട്ടം സിഐഎയെ കുറ്റം പറയുന്നവർക്കൊന്നും ഗ്വാവൻബു എന്ന പേരിലൊരു വളരെ ശക്തമായ ചാരസംഘടന ചൈനയ്ക്ക് ലോകമാകെയുണ്ടെന്നറിയില്ല. മാത്രമല്ല അവർ ലോകമാകെനിന്നു വിവര ശേഖരണം നടത്തുകയും രഹസ്യ ഓപ്പറേഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ കണ്ണായ സ്ഥലത്ത് അങ്ങനെ ചാരപ്പണി നടത്താനുള്ള ഒരു ശ്രമം പക്ഷേ പൊളിഞ്ഞു പോയി. അക്കഥ കൗതുകമാണ്.
∙ ആൽപ്സ് താഴ്‌വരയിലെ പുരാതനഗ്രാമം
ലോകമഹായുദ്ധങ്ങളിൽ നിഷ്പക്ഷത പാലിക്കുകയാണ് സ്വിറ്റ്‌സർലൻഡ് ചെയ്തത്. പോറലേൽക്കാതെ അവരുടെ സമ്പദ്‌വ്യവസ്ഥ രക്ഷപ്പെടുകയും ചെയ്തു. വൈകാതെതന്നെ രാജ്യം അതിധനികരുടേതായി. ലോകമാകെ നിന്നുള്ള കള്ളപ്പണം വന്നടിയുന്നത് സ്വിസ് ബാങ്കുകളിൽ. പലപ്പോഴും ഈ പണത്തിന് അവകാശികളില്ലാതെ വരുന്നു. അതു സ്വിസ് സർക്കാരിലേക്കു പോകും. നമ്മുടെ രാജ്യത്തും ഇതുപോലെ പുറത്തു നിന്നു ബാങ്കുകളിലേക്ക് ബില്യൻ കണക്കിനു ഡോളർ വന്നടിയുന്ന സ്ഥിതി ഓർത്തു നോക്കുക. സർക്കാരിന്റെ ഏത് വികസന പദ്ധതിക്കും ധനസഹായം നൽകാൻ കഴിയും. സിറ്റ്സർലൻഡിന്റെ സാമ്പത്തിക വളർച്ചയ്ക്കു പിന്നിൽ ഇങ്ങനെ വരുന്ന കള്ളപ്പണവുമുണ്ട്.
യുദ്ധങ്ങളിൽ നിഷ്പക്ഷമായിരുന്നെന്നു വച്ച് അവർക്ക് പട്ടാളം ഇല്ലെന്നല്ല. സ്വിസ് ഗാർഡുകൾ എന്നറിയപ്പെടുന്ന സ്പെഷൽ ഫോഴ്സസ് ലോകത്തു തന്നെ ഏറ്റവും ശക്തമായതാണ്. വ്യോമസേനയുണ്ട്. പണം കുമിഞ്ഞു കൂടിയപ്പോൾ അമേരിക്കയുടെ ഏറ്റവും ആധുനിക പോർവിമാനം എഫ്35 വാങ്ങണമെന്നൊരു മോഹം. അമേരിക്ക സമ്മതിച്ചു. എഫ് 35 വിമാനങ്ങൾ രഹസ്യമായി ഹാംഗർ നിർമിച്ചു സൂക്ഷിക്കാനും പരീക്ഷണ പറത്തലുകൾ നടത്താനും ഒരിടം വേണമല്ലോ. ആൽപ്സ് പർവതനിരകൾക്കു താഴെ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു നിഗൂഢ ഗ്രാമത്തിൽ ആ അന്വേഷണം ചെന്നെത്തി. അൺടർബാക്ക് എന്നാണു ഗ്രാമത്തിന്റെ പേര്. ഇവിടെ നിന്നാണ് ചാരക്കഥ തുടങ്ങുന്നത്.
∙ റൺവേയും ഹോട്ടലും ദമ്പതികളും
വെറും 478 പേർ വസിക്കുന്ന ഗ്രാമം. ചുറ്റിലും ആൽപ്സ് മലകൾ. അവിടെയൊരു റൺവേയും ഭൂഗർഭ ഹാംഗറുമുണ്ട്. എഫ് 35 വിമാനങ്ങൾ അവിടെയാണു സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നത്. ഇതേ ആൽപ്സ് പർവത നിരകളിലാണ് സർ ആർതർ കോനൻ ഡോയലിന്റെ കഥാപാത്രമായ ഷെർലക്ക് ഹോംസ് ഒരു നോവലിൽ വെള്ളച്ചാട്ടത്തിൽനിന്നു വീണു മരിക്കുന്നത്. ആ ഗ്രാമത്തിലൊരു ഹോട്ടലുണ്ട്– പേര് ഹോട്ടൽ റോസ്‌ലി. നൂറ്റാണ്ട് പഴക്കമുണ്ട്. സ്വിസ് മിലിട്ടറി താവളത്തിൽനിന്ന് കഷ്ടിച്ച് 100 വാര അകലം. ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ മുറികളിൽ നിന്നു നോക്കിയാൽ താഴ്‌വരയും റൺവേയും വ്യക്തമായി കാണാം. റൺവേയ്ക്ക് വലിയ സുരക്ഷാവേലി പോലുമില്ല. സ്വിസ്ബ്രൗൺ പശുക്കൾ മണികിലുക്കി റൺവേയുടെ കുറുകെ നടക്കാറുണ്ടത്രെ.
ഹോട്ടൽ റോസ്‌ലിയെ ചൈനീസ് ദമ്പതികൾ വാങ്ങി. വാങ് കുടുംബം. പ്രായമായ ദമ്പതികളാണ്. വാങ് ജിങും ലിൻ ജിങും. കണ്ടാൽ അയ്യോ പാവം. ലിൻ ജിങ്ങിന് ചൈനീസ് ഭാഷയായ മാൻഡരിൻ മാത്രമേ അറിയൂ. വാങ് ജിങ്ങിന് ശകലം ജർമൻ അറിയാം. ആംഗ്യഭാഷയിലാണ് സംസാരം. ചൈനയിൽ നിന്നു ദമ്പതികൾക്ക് ലോകത്തിന്റെ ഒരു കോണിൽ കിടക്കുന്ന ഇവിടെ വന്നു ഹോട്ടൽ വാങ്ങാനെന്ത് കാര്യം? എവിടെയോ തകരാറില്ലേ...? പക്ഷേ എഫ് 35 വിമാനങ്ങൾ ഈ എയർബേസിൽ സൂക്ഷിക്കണമെങ്കിൽ ഹോട്ടലിലെ ചൈനീസ് ഉടമകൾ പോകണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചു.
ചൈനീസ് ഇന്റലിജൻസ് ഏജൻസി ഗ്വാൻബുവിന്റെ ഡമ്മികളാണ് ദമ്പതികളെന്നു സംശയം. അതിനൊരു കാരണവുമുണ്ട്. ഹോട്ടൽ വാങ്ങിയ ഉടൻ അവർ റസ്റ്ററന്റും കോഫിഷോപ്പും പൂട്ടി! റസ്റ്ററന്റ് തുറന്നു വച്ചാൽ പുറത്തുനിന്ന് ആളുകൾ വരും. അക്കൂട്ടത്തിൽ സ്വിസ്–അമേരിക്കൻ ചാരൻമാരും കാണും.
ആകെയുണ്ടായിരുന്ന റസ്റ്ററന്റ് പൂട്ടിയതിനെതിരെ സ്വിസ് ഗ്രാമവാസികൾ പ്രതിഷേധിച്ചിരുന്നു. മാത്രമല്ല മുൻ ഉടമ ഈ ചൈനീസ് ദമ്പതികളെ അവിടുത്തെ വിഭവങ്ങൾ ഉണ്ടാക്കുന്നതു പഠിപ്പിക്കാൻ ശ്രമിച്ചത് അവർ നിരസിച്ചു. 10 ലക്ഷം ഡോളറിനാണ് ഹോട്ടൽ വാങ്ങിയത്. ഇന്ത്യൻ രൂപയിൽ ഏകദേശം 8.3 കോടി. ഹോട്ടലിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്ന ക്രിസ്മസ് സീസണിൽ ദമ്പതികൾ ചൈനയിലായിരിക്കും. അതായത് ഹോട്ടലിൽ നിന്നുള്ള വരുമാനത്തിൽ അവർക്കു വലിയ താൽപര്യമില്ലായിരുന്നു. ലക്ഷ്യം വേറെയാണെന്നു വ്യക്തം.
സ്വിസ് ഫെഡറൽ പൊലീസ് ഹോട്ടൽ റെയ്ഡ് ചെയ്തു. വാങ് ദമ്പതികളേയും 27 വയസ്സുള്ള മകൻ ദാവെയ് വാങ്ങിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ദാവെയ് വാങ്ങിന്റെ പേരിലാണു ഹോട്ടൽ വാങ്ങിയിരിക്കുന്നത്. അവൻ സ്വിസ് ഹോട്ടൽ മാനേജ്മെന്റ് സ്കൂളിലാണു പഠിച്ചത്. പക്ഷേ ഒരു കാപ്പിയിടാൻ പോലും അറിയില്ലെന്നു നാട്ടുകാർ പറയുന്നു. സ്വന്തം ഹോട്ടൽ മാനേജ് ചെയ്യാൻ താൽപ്പര്യമില്ല. പകരം വാരാന്ത്യങ്ങളിൽ കൂട്ടുകാരുമായി മറ്റെങ്ങോ പോയി ഉല്ലസിക്കും. പിതാവ് ജർമനിയിലെ ചൈനീസ് വിദേശ എംബസിയിലായിരുന്നു. അവിടെയാണു വളർന്നത്.
ചൈനാ കുടുംബത്തെ അറസ്റ്റ് ചെയ്ത് വിലങ്ങു വച്ചു കൊണ്ടു പോയി. പല കുറ്റങ്ങളും ചൂണ്ടിക്കാട്ടി ഹോട്ടലിന് 5400 സ്വിസ് ഫ്രാങ്ക് പിഴയിട്ടു. വേറേ സംശയാസ്പദമായൊന്നും കണ്ടില്ലെങ്കിലും ഹോട്ടൽ പൂട്ടി. ദമ്പതികൾ ചൈനയ്ക്കു മടങ്ങി! തങ്ങൾ നിരപരാധികളാണെന്ന് വാങ് ദമ്പതികൾ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചിട്ടില്ല. അല്ലെങ്കിലും ചാരപ്പണി ചെയ്യുന്നവർ തെളിവുകൾ അവശേഷിപ്പിക്കാറില്ല. അതാണ് സ്പൈക്രാഫ്റ്റ്! ഇന്നും യുഎസ്–ബ്രിട്ടിഷ് സുരക്ഷാ ഏജൻസികൾ കട്ടായം പറയുന്നു, ചൈനീസ് ഇന്റലിജൻസ് ഏജന്റുമാരായിരുന്നു ദമ്പതികളും മകനും.
അവർ തുടർന്നിരുന്നെങ്കിൽ വേറേ ചൈനീസ് ചാരൻമാരെത്തി ഹോട്ടലിന്റെ പിറകിൽ നിന്നു കാണാവുന്ന റൺവേ നിരീക്ഷിച്ച് രഹസ്യങ്ങൾ ചോർത്തുമായിരുന്നു. അങ്ങ് ദൂരെ സൂറിക്കിൽ നയതന്ത്ര പരിരക്ഷയുള്ള ചൈനീസ് ചാരൻമാർ എഫ് 35 രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്നുണ്ടത്രേ. ചൈനിസ് ദമ്പതികളെക്കൊണ്ട് ഒരു ഹോട്ടൽ വാങ്ങിപ്പിക്കുന്നതൊക്കെ ചൈനീസ് ഇന്റലിജൻസിന് നിസാരം. സൂറിക്കിൽ നിന്നു നിരവധി ചൈനാ ചാരൻമാരെ പിടികൂടി തിരിച്ചയച്ചിട്ടുമുണ്ട്. അവരിൽ ചൈനീസ് വിദ്യാർഥി വേഷമിട്ടു വന്നവരുമുണ്ട്.
∙ എഫ് 35– അജയ്യമായ പോർവിമാനം
ശത്രുനിരയിലേക്ക് ഒരുവിധത്തിലും റഡാറുകൾക്ക് കണ്ടെത്താനാകാതെ കടന്നു ചെന്നു ബോംബിടാൻ കഴിവുള്ളതാണ് എഫ്35. പാക്കിസ്ഥാന്റെ പക്കലുള്ള എഫ് 16നേക്കാൾ എത്രയോ സാങ്കേതികമായി മുൻപനാണിത്. അതിന്റെ പോരാട്ട മികവുകൾ പരമ രഹസ്യമാണെങ്കിലും പുറത്തു വന്ന രഹസ്യങ്ങൾ ചൈനയെ മാത്രമല്ല സർവ ലോകരാജ്യങ്ങളേയും മോഹിപ്പിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിന്റെ ചാരഏജൻസികൾ ഈ വിമാനത്തിന്റെ രഹസ്യങ്ങൾ ചോർത്താൻ കാലങ്ങളായി ശ്രമിക്കുകയാണ്. എഫ് 35 വിമാനങ്ങൾ ലോക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ളവയാണ്. ഒറ്റ എൻജിനും ഒറ്റ പൈലറ്റ് സീറ്റും. പക്ഷേ ഇലക്ട്രോണിക് യുദ്ധമുറകളിൽ അദ്വിതീയൻ.
ആകാശത്തുനിന്ന് നിരീക്ഷിക്കാനും രഹസ്യാന്വേഷണത്തിനും പറ്റും. യുഎസിനു പുറമേ ഓസ്ട്രേലിയയും ഉപയോഗിക്കുന്നു. ചെറിയ റൺവേകളിൽ ഇറങ്ങാനും പറന്നുയരാനുമായി എഫ് 35 എ എന്നൊരു വേരിയന്റുണ്ട്. സ്വിറ്റ്സർലൻഡിലെ പർവത ഗ്രാമത്തിലെത്തിയവ ഈ വിഭാഗത്തിൽപ്പെടുന്നു. വിമാനവാഹിനിക്കപ്പലുകളിൽ ഉപയോഗിക്കാവുന്ന എഫ്35 സി എന്ന മറ്റൊരു വേരിയന്റുമുണ്ട്. ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായി മാറിയ പോർവിമാനമാണിത്. ഭാവിയിൽ യുഎസ് വ്യോമസേനയുടെ പ്രധാന വിമാനമായി മാറും. 2044നകം 2500ലേറെ എഫ് 35 വിമാനങ്ങൾ വാങ്ങാനാണ് യുഎസ് വ്യോമസേന ഉദ്ദേശിക്കുന്നത്.
∙ ടെക്നോളജി മോഷണവും ചൈനയും
ലോകമാകെനിന്ന് സാങ്കേതിക വിദ്യകൾ മോഷ്ടിച്ച് സ്വന്തം രാജ്യത്തു കൊണ്ടു പോകുന്ന രാജ്യമാണു ചൈന. വിദേശത്തു പോകുന്ന ചൈനീസ് വിദ്യാർഥികളുൾപ്പടെ സർവ ചൈനീസ് പൗരൻമാരും അവിടുത്തെ വിവരങ്ങൾ നാട്ടിൽ അറിയിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. അങ്ങനെ കിട്ടുന്ന ചെറിയ വിവരങ്ങൾ പോലും ശേഖരിച്ച് അവർ സാങ്കേതികവിദ്യ രൂപപ്പെടുത്തുകയും അവരുടെതന്നെ ഗവേഷണങ്ങൾ വേഗം മുന്നോട്ടു പോകാൻ ഉപയോഗിക്കുകയും ചെയ്യുന്നു. വിദേശത്തുള്ള വിദ്യാർഥികളും മറ്റ് ചൈനീസ് പൗരൻമാരും ഈ ചാരപ്പണിക്ക് സഹകരിച്ചില്ലെങ്കിൽ തിരികെ ചൈനയിൽ ചെല്ലുമ്പോൾ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും. മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും പലതരത്തിൽ പീഡിപ്പിക്കും. അതിനാൽ എല്ലാവരും സഹകരിക്കുന്നു.
വിദേശത്ത് പ്രതിരോധ, വ്യോമയാന, ബഹിരാകാശ ഗവേഷണ, ഇലക്ട്രോണിക്സ് മേഖലകളിലുള്ളവരെയാണ് കൂടുതലായും ഇതിനായി ചൈനീസ് ചാര ഏജൻസി സമ്മർദ്ദം ചെലുത്തുന്നത്. ഇങ്ങനെ കിട്ടുന്ന സാങ്കേതികവിദ്യകൾ ചൈനയുടേതായി പിന്നീട് പുറത്തുവരും. അമേരിക്കയിൽ നിന്നുണ്ടായ ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള സംരംഭങ്ങൾ ചൈന കോപ്പിയടിച്ച് അതുപോലെ ചൈനീസ് രൂപം ഉണ്ടാക്കി ജനം അതുമാത്രമേ ഉപയോഗിക്കാവൂ എന്നു നിഷ്കർഷിക്കുന്നു. എങ്ങനെയും അമേരിക്കയെ കടത്തിവെട്ടി ലോകത്തെ ഒന്നാം നമ്പർ ശക്തിയാവാൻ കട്ടിങ് എഡ്ജ് സാങ്കേതകവിദ്യകളും വേണമെന്നു ചൈനയ്ക്കറിയാം. അതിനായി വ്യക്തമായ ഉദ്ദേശത്തോടെയാണിതു ചെയ്യുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് ചൈനയെ ലോകത്തെ പുതിയ സാമ്രാജ്യ ശക്തിയായി വളർത്തിയേ അടങ്ങൂ എന്ന നിലപാടിലാണ്. എന്നിട്ടു ലോകത്തെ അടക്കി ഭരിക്കണം. ഇന്ത്യ പോലുള്ള അയൽ രാജ്യങ്ങൾക്ക് ഭീഷണിയുമാണ് ചൈനയുടെ ഈ ഭീകരനയം.
∙ അദൃശ്യ വ്യാളി ഗ്വാവൻബു
ചൈനയിലെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച്, ഏതു പൗരനും ആവശ്യപ്പെട്ടാൽ ചൈനയ്ക്കു വേണ്ടി ചാരപ്പണി ചെയ്യാൻ ബാധ്യസ്ഥനാണ്! അങ്ങനെ പൗരൻമാരെ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്) എന്നാണ് ചൈനീസ് വിദേശ ഇന്റലിജൻസ് ഏജൻസിയുടെ പേര്. ചൈനയുടെ സിഐഎ. അതിന് ഗ്വാവൻബു എന്നൊരു വിളിപ്പേരുമുണ്ട്. ചൈനയുടെ സുരക്ഷയ്ക്കു വേണ്ടിയാണിതു പ്രവർത്തിക്കുന്നതെന്നു പറയുമ്പോൾ പൊലീസ് സംഘവുമുണ്ട്. ലോകത്തെ ഏറ്റവും രഹസ്യാത്മക ഏജൻസി ഒരുപക്ഷേ ഇതാവാം.
ബെയ്ജിങ്ങിലെ ഹൈദിയാൻ ജില്ലയിലെ യിഡോംഗുവാൻ വളപ്പിലാണ് ആസ്ഥാനം. എന്നു വച്ച് സിഐഎയ്ക്ക് ലാംഗിലിയിലുള്ളതുപോലെ കൂറ്റനൊരു കെട്ടിടം ഗ്വാവൻബുവിനില്ല. ഇതേ ഏജൻസിക്ക് സംസ്ഥാന തലത്തിലും മുനിസിപ്പൽ തലത്തിലും നഗരങ്ങളിലുമെല്ലാം ബ്രാഞ്ചുകളുമുണ്ട്. ചൈനയാകെ കിനാവള്ളി പോലെ അതു പടർന്നു പിടിച്ചിരിക്കുന്നു. രാജ്യത്തിന്റെ മാത്രമല്ല ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സുരക്ഷയും അവരുടെ ചുമതലയാണ്. വ്യവസായ, സൈബർ ചാരപ്പണിയിൽ വിദഗ്ധരാണ് ഗ്വാവൻബു ഓഫിസർമാർ. വിദേശ രാജ്യങ്ങളിൽ രഹസ്യമായി ചൈനീസ് പൊലീസ് സ്റ്റേഷനുകൾ നടത്തി ചൈനീസ് പൗരൻമാരെ വരുതിക്കു നിർത്തലും അവരുടെ ചെയ്തികളിൽപ്പെടും.
1.1 ലക്ഷം ജീവനക്കാരുണ്ടത്രെ. 10,000 പേർ എംഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ടാണ്. ബാക്കി ചൈനയിലെ വിവിധ മുക്കുംമൂലയും നിരീക്ഷിക്കുന്നു. രാജ്യത്തിനകത്ത് ചാരൻമാരുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള കൗണ്ടർ ഇന്റലിജൻസ് ഉത്തരവാദിത്തവും ഗ്വാവൻബുവിനുതന്നെ. ചൈനീസ് കമ്പനികളായ വാവെയ്, ചൈനാ മൊബൈൽ, ചൈനാ യൂണികോൺ എന്നിവയെയും ഗ്വാവൻബു വിവരശേഖരCത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ചൈനീസ് ഇന്റലിജൻസ് ഓപ്പറേഷൻസ്, ചൈനീസ് എസ്പിയോണാഷ് എന്നീ പേരുകളിൽ പാശ്ചാത്യ പ്രതിരോധ വിദഗ്ധനായ നിക്കൊളാസ് എഫ്റ്റിമിയാഡിസ് എഴുതിയ പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
∙ വിവാദ ഹോട്ടലിന് എന്തുപറ്റി?
ചൈനീസ് ദമ്പതികൾ ഒടുവിൽ ഹോട്ടൽ വിൽപ്പനയ്ക്കു വച്ചു. അവർ വാങ്ങിയത് 10 ലക്ഷം ഡോളറിനാണെങ്കിൽ 18 ലക്ഷം ഡോളറിന് വിൽക്കും. പരസ്യം വന്നയുടൻ വിറ്റുപോയി. വാങ്ങിയതാരാ?
ഊഹിക്കാൻ യാതൊരു പ്രയാസവുമില്ല. സ്വിസ് മിലിട്ടറി!