പൊതുതിരഞ്ഞെടുപ്പ് ജൂലൈ നാലിനു നടക്കുമെന്നു പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ രാഷ്ട്രീയാന്തരീക്ഷം ഗൗരവപൂർണവും സംഭവബഹുലവുമായി. സുനകിന്റെ കൺസർവേറ്റീവ് പാർട്ടി 14 വർഷത്തെ തുടർഭരണത്തിൽ നിന്ന് ഇക്കുറി പുറത്താകുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പു പ്രവചനങ്ങളും പറയുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനും ആദ്യത്തെ ഇന്ത്യൻ വംശജനുമായ ഋഷി സുനകിനു നിലവിൽ സ്ഥിതി ഭദ്രമല്ല. ഭരണത്തിൽ ജനങ്ങൾക്കുള്ള അസംതൃപ്തി അദ്ദേഹത്തെ ഞെരുക്കുന്നുണ്ട്. ഒരുകാലത്ത് ഭരണസ്ഥിരതയ്ക്കു പേരുകേട്ട രാജ്യമായിരുന്നെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നു പ്രധാനമന്ത്രിമാരെയാണു ബ്രിട്ടിഷ് ജനതയ്ക്കു കിട്ടിയത്: ബോറിസ് ജോൺസണും ലിസ് ട്രസും പിന്നെ ഋഷി സുനകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2010ൽ ലേബർ പാർട്ടിയെ അട്ടിമറിച്ച് ഡേവിഡ് കാമറണിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയതാണ് അടുത്ത രണ്ടു പൊതുതിരഞ്ഞെടുപ്പുകളിലെ ജയത്തിനും കളമൊരുക്കിയത്. രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതുണ്ടോ എന്നു നിശ്ചയിക്കാൻ 2016ൽ നടത്തിയ ബ്രെക്‌സിറ്റ് ഹിതപരിശോധനയെ തുടർന്നു കാമറണിനു രാജിവയ്‌ക്കേണ്ടിവന്നെന്നു മാത്രമല്ല, രാജ്യാന്തരതലത്തിൽ ബ്രിട്ടന്റെ പ്രതിഛായയ്ക്കു മങ്ങലേൽക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പു നേരത്തേ നടത്താനുള്ള ഋഷി സുനകിന്റെ തീരുമാനം കൺസർവേറ്റീവ് പാർട്ടിക്ക് അകത്തും പുറത്തും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ചാറ്റൽമഴയത്തു ഡൗണിങ് സ്ട്രീറ്റിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ നിന്നുകൊണ്ടു സുനക് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്ന ദൃശ്യം സഹതാപത്തോടെയാണു പലരും കണ്ടത്. ചട്ടപ്രകാരം 2025 ജനുവരി 28ന് ആണു പൊതുതിരഞ്ഞെടുപ്പു നടക്കേണ്ടത്. പക്ഷേ അതിനും ഏഴു മാസം മുൻപേ തിരഞ്ഞെടുപ്പു നടത്താൻ സുനക് തീരുമാനിക്കുകയായിരുന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും (Photo by PTI)
ADVERTISEMENT

∙ കുടിയേറ്റത്തിൽ കുടുങ്ങി സുനക്

2022 ഒക്ടോബറിൽ പ്രധാനമന്ത്രിപദം ഏറ്റെടുത്തതു മുതലേ സുനകിനു കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ഇക്കഴിഞ്ഞ മാസങ്ങളിലെ സംഭവവികാസങ്ങളാകട്ടെ സുനകിനു കൂടുതൽ ക്ഷതമേൽപിക്കുകയും അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാക്കുകയും ചെയ്തു. കുടിയേറ്റ പ്രശ്‌നവും ആരോഗ്യമേഖലയുടെ സ്ഥിതിയും കുതിച്ചുയരുന്ന ജീവിതച്ചെലവുമെല്ലാം വരും മാസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ സാധ്യതയുമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തു വിലക്കയറ്റത്തിൽ അൽപം കുറവുണ്ടായതിന്റെ ആശ്വാസത്തിലാണു ജൂൺ-ജൂലൈ മാസങ്ങൾ പൊതുതിരഞ്ഞെടുപ്പിനു പറ്റിയ സമയമായി സുനകും കൂട്ടാളികളും തിരഞ്ഞെടുത്തത്.

ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്കു നാടുകടത്താനുള്ള വിവാദ തീരുമാനം തന്റെ ജനപ്രീതിക്കു കൂടുതൽ മങ്ങലേൽപിക്കുന്നതിനു മുൻപു തന്നെ തിരഞ്ഞെടുപ്പിനെ നേരിടാമെന്നും സുനക് കണക്കുകൂട്ടിയിരിക്കണം. ഇത്തവണ മത്സരിക്കാനില്ലെന്നു പ്രമുഖരടക്കം കൺസർവേറ്റീവ് പാർട്ടിയുടെ എൺപതോളം എംപിമാർ ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്. ബ്രിട്ടിഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലെ ആകെ 650 സീറ്റുകളിൽ മുന്നൂറ്റിഅറുപത്തിയഞ്ചും നേടിയാണ് ബോറിസ് ജോൺസന്റെ വ്യക്തിപ്രഭാവത്തിൽ കൺസർവേറ്റീവ് പാർട്ടി 2019ൽ ഉജ്വലവിജയം നേടിയത്.

 ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യൻ വംശജൻ എന്നതിൽ എനിക്കഭിമാനമുണ്ട്. പക്ഷേ, അതൊന്നും അത്ര വലിയ കൗതുകവാർത്തയല്ല എന്നു പറയാവുന്ന സ്ഥിതിയിലേക്ക് ഈ രാജ്യം എത്തിയിരിക്കുന്നു എന്നതിലാണ് എനിക്ക് അതിലേറെ അഭിമാനം

ഋഷി സുനക്

സമീപകാലത്ത് ലേബർ പാർട്ടിക്കുമേൽ ടോറികൾ (കൺസർവേറ്റീവ് പാർട്ടി പ്രവർത്തകരുടെ വിളിപ്പേര്) നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. പക്ഷേ, കോവിഡ് മഹാമാരിക്കാലത്തെ സുഖകരമല്ലാത്ത നടപടികളിലൂടെ ബോറിസ് ജോൺസൺ ജനവിധി പാഴാക്കുന്നതാണു ബ്രിട്ടൻ കണ്ടത്. അദ്ദേഹത്തെ പുറത്താക്കി പകരം വന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലിരുന്ന ആറാഴ്ചക്കാലമാകട്ടെ അതിലും വലിയ ദുരന്തമായി. സാമ്പത്തിക സുസ്ഥിരതയും കഴിവുറ്റ ഭരണവും വാഗ്ദാനം ചെയ്തു കൊണ്ടാണ് ലിസ് ട്രസിനെ മാറ്റി ഋഷി സുനക് പ്രധാനമന്ത്രിയായത്.

ADVERTISEMENT

∙ തിരിച്ചുവരുന്ന ലേബർ പാർട്ടി

കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദ്വികക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറുപാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ലിബറൽ ഡെമോക്രാറ്റുകൾ (2010-2015ലെ ഡേവിഡ് കാമറൺ സർക്കാരിൽ അവർ സഖ്യകക്ഷിയായിരുന്നു). അവർക്കു പുറമേ സ്‌കോട്ടിഷ് നാഷനൽ പാർട്ടിയും ഗ്രീൻ പാർട്ടിയും കളംപിടിച്ചു തുടങ്ങിയിരിക്കുന്നു. തീവ്ര ബ്രെക്‌സിറ്റ് വാദിയായ നൈജൽ ഫരാഗ് സ്ഥാപിച്ച റിഫോം പാർട്ടി എന്ന ജനപ്രിയകക്ഷി പാർലമെന്റ് തിരഞ്ഞെടുപ്പിൽ എന്തു സ്വാധീനം ചെലുത്തുമെന്നതും അറിയാനിരിക്കുന്നു. കടുത്ത കുടിയേറ്റവിരുദ്ധ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങിവരുന്നുണ്ട്.

ലേബർ പാർട്ടി നേതാവ് കെയിർ സ്റ്റാർമർ പാർലമെന്റിൽ പ്രസംഗിക്കുന്നു(Photo by UK PARLIAMENT / AFP)

അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് അറുപത്തിരണ്ടുകാരനായ ലേബർ പാർട്ടി നേതാവ് കെയിർ സ്റ്റാർമറിനാണ്. 2020 മുതൽ പാർലമെന്റിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. തന്റെ മുൻഗാമിയായ ജെറമി കോർബിനു കീഴിൽ വെറുമൊരു പ്രതിഷേധകക്ഷിയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ലേബർ പാർട്ടിയെ, ഒരിക്കൽക്കൂടി ഭരണം പിടിക്കാൻ കെൽപുള്ളൊരു പാർട്ടിയായി മാറ്റിയെടുക്കാൻ പതുക്കെയാണെങ്കിലും സ്റ്റാർമറിനു കഴിഞ്ഞിട്ടുണ്ടെന്നതു തീർച്ചയാണ്. ടോണി ബ്ലെയറിന്റെയും ഗോർഡൺ ബ്രൗണിന്റെയും നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലിരുന്ന 1997-2010 കാലം ജനങ്ങൾ ഏതാണ്ടു മറന്നു കഴിഞ്ഞു.

∙ വംശീയതയും വൈവിധ്യവും

ADVERTISEMENT

സാംസ്‌കാരിക വൈവിധ്യം അനുദിനം വർധിച്ചു വരുന്ന ബ്രിട്ടനിൽ, വൈവിധ്യം എന്ന ആശയത്തിന്റെ ഭാവി എന്തായിരിക്കുമെന്നറിയാനും ജൂലൈ നാലിലെ തിരഞ്ഞെടുപ്പിനെ ആളുകൾ ഉറ്റുനോക്കുന്നുണ്ട്. ഒന്നര നൂറ്റാണ്ടു കാലമായി ബ്രിട്ടനിൽ വൈവിധ്യവും ബഹുസ്വരതയും വർധിച്ചിട്ടുണ്ട്. ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ നാനാത്വത്തിന്റെ ഏറ്റവും പരിചിതമായ പ്രതീകമാണ് ഋഷി സുനക് എന്നും പറയാം. വംശീയതയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ബ്രിട്ടിഷ് സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും, ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ന്യൂനപക്ഷ എംപിമാരുടെ സാന്നിധ്യം കൂടുതൽ സജീവമായി വരുന്നുണ്ട് എന്നതു വസ്തുതയാണ്.

ഋഷി സുനക് (AP Photo/Kirsty Wigglesworth)

ഈയിടെ പാർട്ടി സമ്മേളനത്തിൽ ഋഷി സുനക് ഇങ്ങനെ പറഞ്ഞു:‘ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യൻ വംശജൻ എന്നതിൽ എനിക്കഭിമാനമുണ്ട്. പക്ഷേ, അതൊന്നും അത്ര വലിയ കൗതുകവാർത്തയല്ല എന്നു പറയാവുന്ന സ്ഥിതിയിലേക്ക് ഈ രാജ്യം എത്തിയിരിക്കുന്നു എന്നതിലാണ് എനിക്ക് അതിലേറെ അഭിമാനം’. വളരെ നീണ്ടകാലംകൊണ്ടാണ് ബ്രിട്ടൻ ഈ സ്ഥിതിയിലേക്ക് എത്തിയത്. ദാദാഭായ് നവറോജി (1892), മഞ്ജർജീ ഭവ്‌നാഗരി (1895), ഷപൂർജി സക്ലത്ത്‌വാല (1922) എന്നിവരാണു ബ്രിട്ടിഷ് പാർലമെന്റിന്റെ അധോസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട, വെള്ളക്കാരല്ലാത്ത, ഇന്ത്യൻ വംശജരായ ആദ്യത്തെ മൂന്നു പേർ. മൂന്നു പേരും പാഴ്‌സി വിഭാഗത്തിൽ നിന്നായിരുന്നു.

ഷപൂർജി സക്ലത്ത്‌വാലയ്ക്ക് 1929ൽ എംപി സ്ഥാനം നഷ്ടപ്പെട്ടശേഷം നീണ്ട ഇടവേളയ്ക്കൊടുവിൽ 1987ൽ ആണ് വെള്ളക്കാരല്ലാത്ത പുതിയ എംപിമാർ ബ്രിട്ടിഷ് പാർലമെന്റിലെത്തുന്നത്: ഡയാൻ ആബട്ട്, പോൾ ബോട്ടെങ്, ബെർണീ ഗ്രാന്റ്, കീത്ത് വാസ് എന്നിവർ. നാലു പേരും ലേബർ പാർട്ടിക്കാർ. തുടർന്ന് ഓരോ പൊതുതിരഞ്ഞെടുപ്പിലും വെള്ളക്കാരല്ലാത്ത എംപിമാരുടെ എണ്ണം വർധിച്ചു വന്നു; പ്രത്യേകിച്ച് 2010നു ശേഷം. 1987ൽ നാലുപേരായിരുന്നത് 1992ൽ ആറു പേരായി. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലെ കണക്ക് ഇങ്ങനെ: 1997: 9, 2001:12, 2005:15, 2010:27, 2015:41, 2017:52, 2019:66.

2019ൽ തിരഞ്ഞെടുക്കപ്പെട്ട 66 പേരിൽ ഇന്ത്യൻ വംശജർ 16 പേരുണ്ടായിരുന്നു; ലേബർ പാർട്ടിയിൽനിന്ന് 9 പേരും കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഏഴും.വെള്ളക്കാരല്ലാത്ത ഏറ്റവുമധികം പേർ പാർലമെന്റിലെത്തിയത് 2019ൽആണ്; 66 പേർ.

അതായത് ഹൗസ് ഓഫ് കോമൺസിന്റെ ആകെ അംഗസംഖ്യയുടെ 10 ശതമാനത്തിലധികം. വെള്ളക്കാരല്ലാത്തവരാണ് യുകെയിലെ ആകെ ജനസംഖ്യയുടെ 14.4 ശതമാനം എന്നിരിക്കെ, ബ്രിട്ടിഷ് സമൂഹത്തിലെ വംശഘടന ശരിയായി പാർലമെന്റിൽ പ്രതിഫലിക്കണമെങ്കിൽ ഹൗസ് ഓഫ് കോമൺസിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് 93 എംപിമാരെങ്കിലും വേണം എന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

(ലണ്ടനിൽ ജോലിചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)

English Summary:

UK Election: Why an Early General Election Could Seal the Tory Party's Fate