പഞ്ചാബിലെ അമൃത്‌സർ നഗരാതിർത്തു പുറത്തു ഗ്രീൻ അവന്യൂവിലെ തരൺജിത് സിങ് സന്ധുവിന്റെ വീട്. ഹൗസിങ് സൊസൈറ്റിയിൽ കനത്ത പൊലീസ് കാവൽ. കർഷക സംഘടനകളുടെ വീടുതടയൽ സമരം കാരണം സുരക്ഷ ശക്തമാക്കിട്ടുണ്ട്. അകത്തു ബിജെപി നേതാക്കളെല്ലാം തിരക്കിൽ. മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ പുലർത്തിയിരുന്ന അച്ചടക്കവും മുൻകരുതലും പ്രചാരണത്തിലും ദൃശ്യമാണ്. പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം വിശ്രമിക്കാനും ചൂടിനെ പ്രതിരോധിക്കാനും വീട്ടുവളപ്പിൽ പ്രത്യേക പന്തൽ സജ്ജീകരിച്ച് കൂളർ ഘടിപ്പിച്ചിരിക്കുന്നു. വീടിനുള്ളിലെ പത്രസമ്മേളനങ്ങളും പുറത്തെ റോഡ്ഷോകളും യോഗങ്ങളുമെല്ലാം ഇവിടെ തൽസമയം ദൃശ്യമാക്കുന്നു. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലേക്കു കടന്നതോടെ വിവിധ ബിജെപി ദേശീയ നേതാക്കളാണു അമൃത്‌സറിലേക്കെത്തുന്നത്. തേജസ്വി സൂര്യ, മനോജ് തിവാരി തുടങ്ങിയവർ കഴിഞ്ഞ ദിവസം പ്രചാരണത്തിൽ ഒപ്പമുണ്ടായിരുന്നു. 1988 ബാച്ച് ഇന്ത്യൻ ഫോറിൻ ഉദ്യോഗസ്ഥന്റെ ബിജെപി പ്രവേശവും അമൃത്‌സറിലെ ലോക്സഭാ തിരഞ്ഞെടുപ്പു സ്ഥാനാർഥിത്വവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചാബിലെ അമൃത്‌സർ നഗരാതിർത്തു പുറത്തു ഗ്രീൻ അവന്യൂവിലെ തരൺജിത് സിങ് സന്ധുവിന്റെ വീട്. ഹൗസിങ് സൊസൈറ്റിയിൽ കനത്ത പൊലീസ് കാവൽ. കർഷക സംഘടനകളുടെ വീടുതടയൽ സമരം കാരണം സുരക്ഷ ശക്തമാക്കിട്ടുണ്ട്. അകത്തു ബിജെപി നേതാക്കളെല്ലാം തിരക്കിൽ. മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ പുലർത്തിയിരുന്ന അച്ചടക്കവും മുൻകരുതലും പ്രചാരണത്തിലും ദൃശ്യമാണ്. പ്രവർത്തകർക്കും  പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം വിശ്രമിക്കാനും ചൂടിനെ പ്രതിരോധിക്കാനും വീട്ടുവളപ്പിൽ പ്രത്യേക പന്തൽ സജ്ജീകരിച്ച് കൂളർ ഘടിപ്പിച്ചിരിക്കുന്നു. വീടിനുള്ളിലെ പത്രസമ്മേളനങ്ങളും പുറത്തെ റോഡ്ഷോകളും യോഗങ്ങളുമെല്ലാം ഇവിടെ തൽസമയം ദൃശ്യമാക്കുന്നു. 

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലേക്കു കടന്നതോടെ വിവിധ ബിജെപി ദേശീയ നേതാക്കളാണു അമൃത്‌സറിലേക്കെത്തുന്നത്. തേജസ്വി സൂര്യ, മനോജ് തിവാരി തുടങ്ങിയവർ കഴിഞ്ഞ ദിവസം പ്രചാരണത്തിൽ ഒപ്പമുണ്ടായിരുന്നു. 1988 ബാച്ച് ഇന്ത്യൻ ഫോറിൻ ഉദ്യോഗസ്ഥന്റെ ബിജെപി പ്രവേശവും അമൃത്‌സറിലെ ലോക്സഭാ തിരഞ്ഞെടുപ്പു സ്ഥാനാർഥിത്വവും അപ്രതീക്ഷിതമായിരുന്നില്ല. യുഎസിലെ ഇന്ത്യൻ അംബാസഡറായിരുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. 

ADVERTISEMENT

∙ ബിജെപിക്ക് എളുപ്പമല്ല പഞ്ചാബ്?

ഫെബ്രുവരി ഒന്നിനു സിവിൽ സർവീസിൽനിന്നു വിരമിച്ച അദ്ദേഹം ആ മാസം 23നു തന്റെ മുത്തച്ഛൻ സർദാർ തേജ് സിങ് സമുന്ദ്രിയുടെ ജന്മ വാർഷികാഘോഷം നടത്തിയാണു അമൃത്‌സറിലേക്കുള്ള മടങ്ങിവരവ് അറിയിച്ചത്. മാർച്ച് 20ന് അദ്ദേഹം ബിജെപിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. കോൺഗ്രസുകാരനായിരുന്ന സമുന്ദ്രി ജവാഹർലാൽ നെഹ്റു ഉൾപ്പെടെയുള്ളവരോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. 

അമൃത്‌സർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തരൺജിത് സിങ് സന്ധു. ചിത്രം: മനോരമ

ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ (എസ്ജിപിസി) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സമുന്ദ്രി. സ്വാതന്ത്ര്യ സമരകാലത്തു നിസഹകരണ പ്രസ്ഥാനത്തിനു വേണ്ടി ഏറെ ശബ്ദമുയർത്തുകയും ധനസമാഹരണം നടത്തുകയും ചെയ്ത അദ്ദേഹത്തെ ബ്രിട്ടിഷുകാർ നേരിട്ടതു രാജ്യദ്രോഹ വകുപ്പുകൾ ചുമത്തിയാണ്. തരൺജിത് സിങ് സന്ധുവിന്റെ പിതാവ് ബിഷൻ സിങ് സമുന്ദ്രിയാകട്ടെ വിദ്യാഭ്യാസ വിചഷണനും ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും. 

അമൃത്‌സറിലെ തരൺജിത് സിങ്ങിന്റെ പ്രചാരണ പോസ്റ്ററുകളിൽ സമുന്ദ്രിയെന്ന കുടുംബപ്പേര് മടങ്ങിയെത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ വളർച്ചയ്ക്ക് തന്റെ കുടുംബം നൽകിയ സംഭാവനകൾ ഓർമിപ്പിച്ചാണ് തരൺജിത് സിങ് സന്ധുവിന്റെ വോട്ടുതേടൽ. പക്ഷേ, അമൃത്‌സറിന്റെ സമീപകാല രാഷ്ട്രീയ ചരിത്രം ബിജെപിക്ക് അത്ര അനുകൂലമല്ല. രാജ്യമെങ്ങും ബിജെപി അനുകൂല തരംഗമുണ്ടായ 2014ൽ ബിജെപിയുടെ കരുത്തനായ നേതാവ് അരുൺ ജയ്റ്റ്‌ലിയാണു പരാജയപ്പെട്ടത്. 

പഞ്ചാബിൽ ബൈക്ക് റാലി നടത്തുന്ന ബിജെപി പ്രവർത്തകർ. ചിത്രം: മനോരമ
ADVERTISEMENT

അന്നു ജയിച്ചു പാർലമെന്റിലെത്തിയ ക്യാപ്റ്റൻ അമരീന്ദർ സിങ് ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവായി. 2017ൽ അദ്ദേഹം രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും 2019ലും കോൺഗ്രസിന്റെ ഗുർജിത് സിങ് ഓജ്‌ലയ്ക്കായിരുന്നു വിജയം. കഴിഞ്ഞ തവണ കേന്ദ്രമന്ത്രിയും മുൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനുമായ ഹർദീപ് സിങ് പുരിയെയാണു തോൽപ്പിച്ചത്. എന്നാൽ 2014നു മുൻപുള്ള 10 വർഷം അന്നു ബിജെപിക്കൊപ്പമായിരുന്ന നവജ്യോത് സിങ് സിദ്ദുവായിരുന്നു അമൃത്‌സറിന്റെ എംപി. ഈ നേട്ടം ഇക്കുറി ആവർത്തിക്കാൻ സാധിക്കുമെന്നു പാർട്ടി വിലയിരുത്തുന്നു. 

അതേസമയം അകാലിദൾ പിന്തുണയില്ലാത ഒറ്റയ്ക്കു മത്സരിക്കുന്ന സാഹചര്യത്തിൽ വിജയം അത്ര എളുപ്പമല്ലെന്നു അമൃത്‌സറിലെ വ്യാപാരിയായ ഇക്നൂർ സിങ് പറയുന്നു. കർഷക പ്രശ്നങ്ങൾ ഉൾപ്പെടെ ഉയർത്തിയാണു കോൺഗ്രസിന്റെ വോട്ടുതേടൽ. ഐഐഎം, റിങ് റോഡ് എന്നിവയെത്തിച്ചതും കൂടുതൽ വിമാനസർവീസുകൾ ലഭ്യമാക്കിയതുമുൾപ്പെടെുള്ള വികസനങ്ങളും നേട്ടമാകുമെന്നു ഗുർജിത് സിങ് ഓജ്‌ല വിലയിരുത്തുന്നു. 

അമൃത്‌സറിലെ ബിജെപി സ്ഥാനാർഥി തരൺജിത് സിങ് സന്ധുവിന്റെ വീട് വളയൽ സമരത്തിൽ പങ്കെടുക്കുന്ന കർഷകർ. ചിത്രം: മനോരമ

ആം ആദ്മി പാർട്ടിക്കു വേണ്ടി ഇക്കുറിയും കുൽദീപ് സിങ് ദലിവാളാണു രംഗത്ത്. കഴിഞ്ഞ തവണ 2.34 ശതമാനം മാത്രം വോട്ടു നേടിയ പാർട്ടി ഇക്കുറി നേട്ടം സ്വന്തമാക്കുമെന്നു കരുതുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണമികവിലാണു പ്രതീക്ഷ. 60 ശതമാനത്തിലേറെ സിഖ് വോട്ടർമാരുള്ള മണ്ഡലത്തിൽ ഇക്കുറി അകാലിദൾ മത്സരത്തിനു നിയോഗിച്ചിരിക്കുന്നതു ഹിന്ദു വിഭാഗക്കാരനായ അനിൽ ജോഷിയെയാണ്. ബിജെപി പുറത്താക്കിയ അനിൽ ജോഷി 2021ലാണു അകാലിദളിൽ ചേരുന്നത്. 

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിനിടെ തരൺജിത് സിങ് സന്ധു മലയാള മനോരമയോടു സംസാരിക്കുന്നു...

ADVERTISEMENT

∙ കർഷക പ്രശ്നങ്ങൾ പഞ്ചാബിൽ ബിജെപിക്കു ഭീഷണിയാകുമോ?

പഞ്ചാബിലെ കർഷകർ അടിസ്ഥാന താങ്ങുവിലയ്ക്കു വേണ്ടി മാത്രമാണു ശബ്ദമുയർത്തുന്നത്. അതിൽ പല ഘടകങ്ങളുമുണ്ട്. എന്നാൽ ഇവിടുത്തെ കാർഷിക ഉൽപന്നങ്ങളുടെ സാധ്യത ഏറെയാണ്. വിദേശത്തേക്കു 20% മാത്രമാണു കയറ്റുമതി ചെയ്യുന്നത്. ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ് വ്യാപാര ഇടനാഴിയിലൂടെ ഉൽപന്നങ്ങൾ കൂടുതലായി എത്തിക്കാനാകും. ഇതു വരുമാനവർധനവിനു സഹായിക്കും. ഇത്തരം സാധ്യതകൾ തിരിച്ചറിയണം. 

∙ സർക്കാർ സേവനത്തിൽനിന്നു രാഷ്ട്രീയത്തിലേക്ക്. എങ്ങനെയുണ്ട് മാറ്റം?

ഒന്നിന്റെ തുടർച്ചയാണു മറ്റൊന്ന്. ഇന്ത്യയെയും വിദേശരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുകയായിരുന്നു സർക്കാർ ജോലിയിൽ ഞാൻ ചെയ്തിരുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനും അമൃത്‌സറിന്റെ വികസനത്തിനുമെല്ലാം ഈ പ്രവൃത്തിപരിചയം സഹായിക്കുമെന്നാണു കരുതുന്നത്. വിദേശത്തു നിന്നുള്ള കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനാകും. 

തരൺജിത് സിങ് സന്ധുവിന്റെ വീടിനു മുന്നിലെ പൊലീസ് സുരക്ഷ‌. ചിത്രം: മനോരമ

∙ അമൃത്‌സറിൽ ബിജെപിക്ക് അത്ര നേട്ടമുണ്ടായിട്ടില്ല. ഇക്കുറി അകാലിദളുമായി സഖ്യവുമില്ല...

മുൻപ് എങ്ങനെയായിരുന്നുവെന്നതു ഞാൻ കാര്യമാക്കുന്നില്ല. ഭാവിയിലാണ് എന്റെ ശ്രദ്ധ. അമൃത്‌സറിലാണ് എന്റെ വേരുകൾ. എന്റെ കുടുംബം ഈ നഗരത്തിനു വേണ്ടി ഏറെ സംഭാവന നൽകിയിട്ടുണ്ട്. അതു തുടരാനാണു ഞാൻ ആഗ്രഹിക്കുന്നത്. അതിനു ജനങ്ങൾ എന്നെ പിന്തുണയ്ക്കുമെന്നു കരുതുന്നു.

English Summary:

2024 Lok Sabha Elections: A Day on the Campaign Trail with Diplomat-Turned-Politician Taranjit Singh Sandhu