ഭാര്യയുടെ ചികിത്സയ്ക്കായി 200 കിലോമീറ്റർ താണ്ടി കൊൽക്കത്തയിലെത്തിയ കിഷോർ മൊണ്ഡൽ മടക്കയാത്ര ഒരു ദിവസത്തേക്ക് മാറ്റിവച്ചത് മീനാക്ഷി മുഖർജിയെ ഒരു നോക്കു കാണാനാണ്. കൊൽക്കത്ത സൗത്ത് മണ്ഡലത്തിലെ ബിജെൻ സേതുവിൽ മീനാക്ഷിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി. സെൽഫി എടുക്കാൻ തിക്കിത്തിരക്കിയ ജനക്കൂട്ടത്തിനിടയിൽ കിഷോർ പിന്നിലായിപ്പോയി. ‘‘മീനാക്ഷിയെ കാണുകയും കേൾക്കുകയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു’’ അദ്ദേഹത്തിന്റെ വാക്കുകൾ. മമതാ ബാനർജി കഴിഞ്ഞാൽ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ‘ക്യാപ്റ്റൻ’ എന്ന് പാർട്ടിക്കാർ വിളിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി. ആയിരങ്ങളാണ് അവരുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടുന്നത്. ബംഗാളിൽ ചലച്ചിത്രതാരങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യയുടെ ചികിത്സയ്ക്കായി 200 കിലോമീറ്റർ താണ്ടി കൊൽക്കത്തയിലെത്തിയ കിഷോർ മൊണ്ഡൽ മടക്കയാത്ര ഒരു ദിവസത്തേക്ക് മാറ്റിവച്ചത് മീനാക്ഷി മുഖർജിയെ ഒരു നോക്കു കാണാനാണ്. കൊൽക്കത്ത സൗത്ത് മണ്ഡലത്തിലെ ബിജെൻ സേതുവിൽ മീനാക്ഷിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി. സെൽഫി എടുക്കാൻ തിക്കിത്തിരക്കിയ ജനക്കൂട്ടത്തിനിടയിൽ കിഷോർ പിന്നിലായിപ്പോയി. ‘‘മീനാക്ഷിയെ കാണുകയും കേൾക്കുകയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു’’ അദ്ദേഹത്തിന്റെ വാക്കുകൾ. 

മമതാ ബാനർജി കഴിഞ്ഞാൽ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ‘ക്യാപ്റ്റൻ’ എന്ന് പാർട്ടിക്കാർ വിളിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി. ആയിരങ്ങളാണ് അവരുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടുന്നത്. ബംഗാളിൽ ചലച്ചിത്രതാരങ്ങൾക്കു പോലും ലഭിക്കാത്ത താരപ്പൊലിമയുള്ള അവർക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ ജനക്കൂട്ടം തിക്കുംതിരക്കും കൂട്ടുന്നു. മീനാക്ഷിയെ തങ്ങളുടെ മണ്ഡലങ്ങളിൽ പ്രസംഗിപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർഥികൾ സിപിഎം നേതൃത്വത്തോട് അഭ്യർഥന നടത്തുന്നു. മമതാ ബാനർജിക്കെതിരേ നന്ദിഗ്രാമിൽ മത്സരിച്ച് കെട്ടിവച്ച കാശു നഷ്ടപ്പെട്ടെങ്കിലും പതിനായിരങ്ങൾ പങ്കെടുത്ത ഇൻസാഫ് റാലിയോടെയാണ് ബംഗാളിൽ മീനാക്ഷി മുഖർജി ക്യാപ്റ്റനായി ഉയർന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ വേദിക്കു പകരം സദസ്സിലേക്ക് മാറിയ ഇൻസാഫ് റാലി ബംഗാളിലെ സിപിഎമ്മിന്റെ തലമുറ മാറ്റത്തിന്റെ പ്രതീകാത്മക ചടങ്ങ് കൂടിയായിരുന്നു. ആദ്യമായാണ് ബംഗാളിൽ ഒരു വനിത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാകുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീനാക്ഷി മുഖർജി. (ചിത്രം: മനോരമ)
ADVERTISEMENT

ബംഗാളിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുത്തതും ഏറ്റവും കൂടുതൽ യാത്ര ചെയ്തതും മീനാക്ഷി തന്നെയായിരിക്കും. പാർട്ടി നൽകിയ വെളുത്ത ബലോറോയിൽ രാത്രി മുഴുവൻ യാത്ര ചെയ്ത് ബംഗാളിന്റെ മുക്കിലും മൂലയിലും മീനാക്ഷി പ്രസംഗിച്ചു. മുർഷിദാബാദ് മണ്ഡലം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന്  വിട്ടുകൊടുത്തതിന്റെ  പ്രത്യുപകാരമായി കോൺഗ്രസ് അധ്യക്ഷൻ അധിർരഞ്ജൻ മത്സരിക്കുന്ന ബഹാരംപുരിൽ മീനാക്ഷിയെ സിപിഎമ്മും പ്രചാരണത്തിനയച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകാനാണ് പാർട്ടി ഇത്തവണ അവർക്ക് സീറ്റ് നൽകാതിരുന്നത്. ഒരു ദിവസം തന്നെ അഞ്ചും ആറും പൊതുയോഗങ്ങളിലാണ് മുപ്പത്തിയൊൻപതുകാരിയായ മീനാക്ഷി പ്രസംഗിക്കുന്നത്.

12 ലക്ഷം സൈക്കിളാണ് ബംഗാൾ സർക്കാർ വിതരണം ചെയ്യുന്നത്. അതിന്റെ സീറ്റോ ചെയിനോ പോലും ഇവിടെ ഉണ്ടാക്കുന്നില്ല. ഏഴ് ആഗോള ബിസിനസ് മീറ്റ് നടത്തിയ മമത ഒരു രൂപയുടെ പോലും നിർമാണ യൂണിറ്റ് ഇവിടെ ആരംഭിച്ചിട്ടില്ല.

മീനാക്ഷി മുഖർജി

ബംഗാളി ഭദ്രലോക് കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നു വ്യത്യസ്തമായി ഗ്രാമഭാഷയിലുള്ള ബംഗാളിയിലും ഹിന്ദിയിലും മാറിമാറി പ്രസംഗിക്കുന്ന മീനാക്ഷി ഓരോ പ്രദേശത്തും അതതു വിഷയങ്ങളാണ് സംസാരിക്കുന്നത്. അതിഥി തൊഴിലാളികളുടെ പ്രശ്നം തൊട്ട് ചണകർഷകരുടെ ദുരിതങ്ങൾ വരെ വിഷയങ്ങൾ മാറും. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും തൃണമൂൽ എട്ടു സീറ്റുകൾ ബിജെപിക്ക് അടിയറ വച്ചിരിക്കുകയാണെന്നും മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മീനാക്ഷി മുഖർജി പറയുന്നു. സംസാരത്തിൽ മീനാക്ഷി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് 'സ്ട്രീറ്റ് ഫൈറ്റ്’ എന്നാണ്. ജയിലിൽ ഇട്ടാലും മർദിച്ചവശരാക്കിയാലും എത്ര കേസുകൾ എടുത്താലും മമതാ ബാനർജിക്കെതിരെ തെരുവിൽ പോരാടുമെന്നും അവർ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീനാക്ഷി മുഖർജി. (ചിത്രം: മനോരമ)

∙ സാധാരണ സിപിഎം പരിപാടികളിൽനിന്നു വ്യത്യസ്തമായി ഒരു സിനിമാ താരമെന്നപോലെ താങ്കളുടെ സെൽഫി എടുക്കാൻ ജനക്കൂട്ടം തിക്കിത്തിരക്കുന്നു...

ഭീതിയുടെ കാലം മാറുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജിനെ ജനം ചോദ്യം ചെയ്തുതുടങ്ങി. ചെങ്കൊടിയിൽ അവർ വിശ്വാസം അർപ്പിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമായി ഇതെല്ലാം നോക്കിക്കണ്ടാൽ മതി.

ADVERTISEMENT

∙ ഈ ആവേശവും ജനക്കൂട്ടവും വോട്ടായി മാറുമോ?

അധ്വാനിക്കുന്നവർ, സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർ എന്നിവർ കൂടുതലായി ഞങ്ങളുടെ പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നുണ്ട്. 34 വർഷത്തെ ഇടതു സഖ്യത്തിന്റെ ഭരണം എന്തായിരുന്നുവെന്നും 13 വർഷത്തെ തൃണമൂൽ ഭരണം എന്താണ് എന്നും സ്വയം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീർച്ചയായും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

എത്ര സീറ്റ് സിപിഎമ്മിന് ലഭിക്കും ?

കഴിയുന്നത്ര സീറ്റിൽ ജയിക്കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പു കമ്മിഷൻ, മമതയുടെ പൊലീസ്, ഭരണകൂടം, കോർപറേറ്റ് മാധ്യമങ്ങൾ ഇവർ സൃഷ്ടിച്ച പ്രതിബന്ധങ്ങളും പുകമറയും ഭേദിച്ച് ജനക്കൂട്ടം വിധി എഴുതുമെന്ന് കരുതുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ അവരുടെ ജോലി നിഷ്പക്ഷമായി ചെയ്താൽ തൃണമൂലിനും ബിജെപിക്കും മുകളിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് സീറ്റ് ലഭിക്കും.

∙ മാധ്യമ ഇടപെടൽ എത്രമാത്രം ബാധിച്ചിട്ടുണ്ട് ?

നേരത്തേ പറഞ്ഞ തൃണമൂൽ- ബിജെപി പോരാട്ടം എന്ന ബൈനറി മാധ്യമങ്ങളിൽ മാത്രമേയുള്ളൂ. ഫാക്ടറി കവാടങ്ങളിലോ കോളജ് കവാടങ്ങളിലോ പോയി നോക്കിയാൽ നിങ്ങൾക്ക് അത് കാണാനാവില്ല, കൃഷിഭൂമിയിൽ അത് കാണാനാവില്ല. ദല്ലാളുകളും പണവും ഒരു വശത്തും ജനങ്ങൾ മറ്റൊരു വശത്തുമുള്ള പോരാട്ടമാണിത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീനാക്ഷി മുഖർജി സംസാരിക്കുന്നു. (Photo: X/ MinakshiMukher8)
ADVERTISEMENT

∙ ബംഗാളിൽ പുതിയ ഇടതു പക്ഷമാണ് എന്ന് പാർട്ടി സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പെടെയുള്ളവർ പറയുന്നു. എന്താണ് പുതിയ ഇടതുപക്ഷം ?

സ്വന്തം തൊഴിലോ വരുമാനമോ ഇല്ലാതാകുമെന്ന് ഭയപ്പെടാത്ത, ജയിലിൽ പോകാൻ തയാറുള്ള, അവിടെനിന്ന് പുറത്തിറങ്ങി വീണ്ടും തെരുവിൽ സമരം ചെയ്യാൻ കരുത്തുള്ള, ആരുടെ മുൻപിലും തലകുനിക്കാത്ത ഇടതുപക്ഷമാണിത്. അതിൽ ബിമൻ ബസു മുതൽ ഇന്നലെ വന്ന ചെറുപ്പക്കാർ വരെയുണ്ട്.

∙ എന്തുകൊണ്ട് കേരളത്തിലെ മുതിർന്ന സിപിഎം നേതാക്കൾ പ്രചാരണത്തിന് എത്തിയില്ല ?

എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു ഉൾപ്പെടെയുള്ളവർ ഇവിടെ വന്നിട്ടുണ്ട്.

∙ സിപിഎം വാഗ്ദാനം ചെയ്യുന്നത് എന്താണ്?

ബംഗാൾ ഒരു പരാജയപ്പെട്ട സംസ്ഥാനമാണ്. ചെറുപ്പക്കാർക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇവിടെയില്ല. അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പുമാണ് ഇവിടെ നടമാടുന്നത്. ഇപ്പോൾ സ്ത്രീകളുടെ ആത്മാഭിമാനത്തിലേക്ക് കൈവയ്ക്കുന്ന രീതിയിലേക്ക് അന്തരീക്ഷം മാറിയിരിക്കുന്നു. ബംഗാളിന്റെ ഭാവി എന്ത് എന്ന് എല്ലാവരും ചോദിക്കുന്നു. ഇതിനു മാറ്റം വരുത്തുകയാണ് ലക്ഷ്യം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീനാക്ഷി മുഖർജി സംസാരിക്കുന്നു. (Photo: X/ MinakshiMukher8)

∙ സിപിഎമ്മിന്റെ പിടിപ്പുകേടുകളല്ലേ ബംഗാളിൽ തൃണമൂലിന്റെ വളർച്ചയ്ക്കു കാരണം ?

ഇടതു സഖ്യത്തിന് ഭരണം നഷ്ടമാകുന്നതിന് തൊട്ടുമുൻപ് 28 ലക്ഷം പേരാണ് ബംഗാളിലെ ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നത്. രാജ്യത്ത് മൂന്നാം സ്ഥാനത്തായിരുന്നു ബംഗാളിലെ ചെറുകിട- ഇടത്തരം വ്യവസായം. 13 ലക്ഷത്തിൽപരം സ്കൂൾ അധ്യാപകരുണ്ടായിരുന്നു, 13,026 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എന്റെ ഗ്രാമത്തിൽ 11 പേർ ജോലി ചെയ്ത ഫാക്ടറിയിൽ ഇപ്പോൾ ഒരാളാണ് ജോലി ചെയ്യുന്നത്. ജിഎസ്‌ടി, നോട്ടുനിരോധനം തുടങ്ങിയ മോദിയുടെ നയങ്ങളും മമതയുടെ ഗുണ്ടാ- സിൻഡിക്കറ്റ് രാജും തകർത്തതാണ് ഇവയെ. 12 ലക്ഷം സൈക്കിളാണ് ഇവിടെ സർക്കാർ വിതരണം ചെയ്യുന്നത്. അതിന്റെ സീറ്റോ ചെയിനോ പോലും ഇവിടെ ഉണ്ടാക്കുന്നില്ല. ഏഴ് ആഗോള ബിസിനസ് മീറ്റ് നടത്തിയ മമത ഒരു രൂപയുടെ പോലും നിർമാണ യൂണിറ്റ് ആരംഭിച്ചിട്ടില്ല. 

∙ മമതയും ബിജെപിയും തമ്മിൽ ധാരണ ഉണ്ടെന്ന് പറയാൻ കാരണം ?

ബംഗാളിൽ 8 സീറ്റുകളാണ് ബിജെപിക്ക് ജയിക്കാനായി മമത വിട്ടുനൽകിയത്. ബിജെപിയുടെ രണ്ട് എംഎൽഎമാർ ഇന്ന് തൃണമൂൽ ചിഹ്നത്തിൽ മത്സരിക്കുന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പഴയ ചെയർമാനും ഇപ്പോഴത്തെ ചെയർമാനും ബിജെപിക്കാരനാണ്. നിയമസഭയ്ക്ക് അകത്ത് അവർ ബിജെപിയും പുറത്ത് തൃണമൂലുകാരുമാണ്. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണ്. പാർട്ടി മാറിയെങ്കിൽ എന്തുകൊണ്ട് അവരെ സ്പീക്കർ പുറത്താക്കുന്നില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീനാക്ഷി മുഖർജി (ചിത്രം: മനോരമ)

∙ സന്ദേശ്ഖലി സംഭവങ്ങൾ...?

സന്ദേശ്ഖലി ഒരു രോഗലക്ഷണം മാത്രമാണ്. ബംഗാളിലെ എല്ലാ ബ്ലോക്കുകളിലും ഒരു സന്ദേശ്ഖലിയെങ്കിലും ഉണ്ട്. 2011ൽ മമത അധികാരത്തിലെത്തി ഏതാനും ദിവസങ്ങൾക്കകം സന്ദേശ്ഖലി സ്ഥിതി ചെയ്യുന്ന ബാസിർഹട്ടിൽ തൃണമൂലുകാർ വിജയാഹ്ലാദ പ്രകടനം നടത്തി. അന്ന് മമതയുടെ ആളുകൾ ഒരു കർഷകന്റെ ഭാര്യയോട് ലൈംഗികാതിക്രമം കാണിച്ചു. മമത അതിനെതിരെ ഒരു നടപടിയും എടുത്തില്ല. അന്ന് തുടങ്ങിയതാണ് ബംഗാളിലെ സന്ദേശ്ഖലികൾ.

∙ ഡിവൈഎഫ്ഐക്ക് ബംഗാളിൽ വളർച്ചയുണ്ടോ?

ഏതാനും കാലത്തിനിടയ്ക്ക് മൂന്നരലക്ഷം പേർ അധികമായി അംഗത്വമെടുത്തിട്ടുണ്ട്. എസ്എഫ്ഐയിലും സമാനമായ വളർച്ചയുണ്ട്.

∙ കോൺഗ്രസുമായുള്ള സഖ്യം?

തികഞ്ഞ ഒത്തൊരുമയോടെയാണ് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അടുത്ത സർക്കാർ ഇന്ത്യാമുന്നണിയുടേതായിരിക്കും.

English Summary:

Meenakshi Mukherjee: The New Face of Bengal's Left Politics