മോദിയും സീതയും മിസയും മനീഷും... അവസാന ലാപ്പിൽ ആര്? വിധിയെഴുത്ത് ബിജെപി, തൃണമൂൽ കോട്ടകളിൽ
കഴിഞ്ഞ തവണ ഉത്തർപ്രദേശിൽ ബിജെപിയുടെയും ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെയും തേരോട്ടം കണ്ട സീറ്റുകളിലാണ് ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ്. ഈ ഘട്ടത്തിലെ സീറ്റുകളിൽ പഞ്ചാബിൽ ഒഴികെ ഒരിടത്തും 2019 ൽ കോൺഗ്രസ് നിലം തൊട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മത്സരം കൊണ്ട് ശ്രദ്ധേയമായ വാരാണസി ഉൾപ്പെടുന്ന ഈ ഘട്ടത്തിൽ നേട്ടം ആവർത്തിക്കാമെന്നു ബിജെപി കരുതുന്നു. കഴിഞ്ഞ തവണ ജയിച്ചവരിൽ പലരും പിന്നീടു കൂറുമാറിയത് കോൺഗ്രസിന് ഭീഷണിയാണ്. മറ്റിടങ്ങളിൽ ആംആദ്മിയുമായി കൈകോർത്ത കോൺഗ്രസ് പഞ്ചാബിൽ തനിച്ചു മത്സരിക്കുന്നു.

∙ വാശിക്ക് കുറവില്ല
അവസാന റൗണ്ടിൽ ഏറ്റവും വാശിയേറിയ മത്സരം പഞ്ചാബിലാണ്. അവിടെ ബിജെപിക്കും കോൺഗ്രസിനും സഖ്യമില്ല. സംസ്ഥാനം ഭരിക്കുന്ന ആപ്പും ബിജെപിയുടെ പഴയ സഖ്യകക്ഷിയായ അകാലിദളും വെവ്വേറെ മത്സരിക്കുന്നതിനാൽ ചതുഷ്കോണ മത്സരം ഉറപ്പ്. വാരാണസിക്കു പുറമേ, യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുർ അടക്കം യുപിയിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ബിജെപി ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ 13 ൽ 9 സീറ്റ് ബിജെപിക്കും 2 എണ്ണം സഖ്യകക്ഷിയായിരുന്ന അപ്നാദളിനുമായിരുന്നു; 2 എണ്ണം ബിഎസ്പി നേടി. നേരിയ കടന്നുകയറ്റമെങ്കിലും സാധ്യമാകുമോ എന്നാണ് എസ്പി നോക്കുന്നത്.
ബംഗാളിലെ 9 സീറ്റുകളും നഗരമേഖലയിലാണ്. തൃണമൂൽ കോൺഗ്രസിന്റെ ഈ ശക്തികേന്ദ്രങ്ങളിൽ സർവശക്തിയുമെടുത്താണു ബിജെപിയുടെ മത്സരം. വോട്ടുശതമാന വർധന സിപിഎമ്മും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ബിജെപിക്ക് അനുകൂലമായിരുന്ന (ഉപതിരഞ്ഞെടുപ്പിൽ മണ്ഡി കോൺഗ്രസ് പിടിച്ചെടുത്തു) ഹിമാചലിൽ ഇക്കുറി മത്സരം ഏകപക്ഷീയമല്ല. ബിഹാർ, ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും ശക്തമായ മത്സരമുണ്ട്.
∙ ബംഗാൾ കോട്ടയിലാര്?
തുടർജയങ്ങളുമായി സീറ്റുകൾ കോട്ടയാക്കിയ പാർട്ടികളുടെ പട്ടികയിൽ തൃണമൂലാണ് ഇക്കുറി മുന്നിൽ. ബംഗാളിൽ വോട്ടെടുപ്പു നടക്കുന്ന 9 ൽ 8 സീറ്റും 2009 മുതൽ തൃണമൂൽ ജയിക്കുന്നവയാണ്. കഴിഞ്ഞ തവണ ആകെ 25 സീറ്റുകൾ ലഭിച്ചതിൽ ബിജെപി തുടർച്ചയായി ജയിക്കുന്ന 8 സീറ്റുകളെയുള്ളു. യുപിയിൽ 2009 മുതൽ ബിജെപി വിജയിക്കുന്ന സീറ്റുകൾ 3 എണ്ണമാണ്.
ഹിമാചലിൽ 3 ഉറച്ച കോട്ടകളുണ്ട്. മറ്റ് 2 സീറ്റുകൾ ജാർഖണ്ഡിലും ബിഹാറിലുമായാണ്. പഞ്ചാബിലെ 2 സീറ്റിൽ 2009 മുതൽ കോൺഗ്രസാണ് പതിവായി ജയിക്കുന്നത്. അകാലിദളിനും 2 കുത്തക സീറ്റുകളുണ്ട്. 2009 ൽ തുടർഭരണം നേടുമ്പോൾ ഈ ഘട്ടത്തിലെ 14 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചിരുന്നു. പിന്നാലെയുള്ള തിരഞ്ഞെടുപ്പുകളിൽ ഇതു ഗണ്യമായി കുറഞ്ഞപ്പോൾ, ബിജെപി സീറ്റെണ്ണം 2009 ലെ 10 ൽ നിന്ന് 25 ആക്കി ഉയർത്തി.