സ്ഥാനാർഥി അസമിലെ ജയിലിൽ; മത്സരം പഞ്ചാബിൽ! 'തീവ്ര' പ്രചാരണത്തിൽ വോട്ട് തേടാനാവാതെ 4 പാർട്ടികൾ
അമൃത്സറിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തു ഝല്ലൂർ ഖേര എന്ന സ്ഥലത്തെത്തുമ്പോൾ പഞ്ചാബിന്റെ മുഖച്ഛായ മാറുന്നു. തനി ഗ്രാമ പ്രദേശം. ചോളപ്പാടങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന, പൊളിഞ്ഞു തുടങ്ങിയ ടാറിട്ട റോഡിലൂടെ ചെന്നെത്തുന്ന പ്രദേശത്തെ എല്ലാ വീടുകൾക്കു മുന്നിലും ഒരാളുടെ മുഖം പതിപ്പിച്ചിട്ടുണ്ട്; അമൃത്‌പാൽ സിങ്ങിന്റേത്. ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങിന്റെ ഗ്രാമം. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായി ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്‌പാൽ സിങ് ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നുണ്ട്.

പഞ്ചാബിലെ മറ്റു 12 മണ്ഡലങ്ങളിലും കോൺഗ്രസ്–ബിജെപി–എഎപി– അകാലിദൾ മത്സരമാണെങ്കിൽ ഇവിടെ 4പാർട്ടികളും അമൃത്‌പാൽ സിങ്ങും തമ്മിലാണു പോരാട്ടം. ഝല്ലൂർ ഖേര ഗ്രാമത്തിലെ ഗുരുദ്വാരയുടെ മുന്നിൽ വലിയൊരു പോസ്റ്റർ. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ‘ഈ ഗ്രാമം പൂർണമനസോടെ തിരഞ്ഞെടുപ്പിൽ അമൃത്‌പാലിനെ പിന്തുണയ്ക്കുന്നു. മറ്റു പാർട്ടിക്കാർ ഇവിടേക്കു വോട്ടു തേടി വരേണ്ടതില്ല’ ഖദൂർ സാഹിബ് മണ്ഡലത്തിന്റെ ആസ്ഥാനത്തുൾപ്പെടെ പല പാർട്ടികളുടെയും കൊടികൾ പോലും കാണാനില്ല.
പഞ്ചാബിലെ മാജ്‌വ, മാൽവ, ദോയാബ എന്നീ മൂന്നു മേഖലകളും ഉൾപ്പെടുന്ന ഏക മണ്ഡലമാണു ഖദൂർ സാഹിബ്. മുൻപു തരൺ താരൺ മണ്ഡലത്തിന്റ ഭാഗമായിരുന്ന ഖദൂർ സാഹിബ് 2008ലെ മണ്ഡല പുനർ നിർണയത്തിലാണു പാർലമെന്റ് മണ്ഡലമായി മാറിയത്. അമൃത്പാലിന്റെ പിതാവ് താർസെം സിങ്, അമ്മ ബൽവീന്ദർ കൗർ എന്നിവർ പ്രചാരണം നയിക്കാൻ രംഗത്തുണ്ട്. രാജ്യത്തിന്റെ പല സ്ഥലങ്ങളിൽ നിന്നുള്ളവർ പിന്തുണയുമായി എത്തിയിരിക്കുന്നു. പ്രചാരണത്തിനു പണം സംഭാവന ചെയ്യുന്നവരുമേറെ. അന്വേഷണ ഏജൻസികൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തടസമാകുന്നിലെന്നാണു പ്രവർത്തകർ പറയുന്നത്.
പത്രിക സമർപ്പിക്കാനായി 7 ദിവസത്തേക്കു ജയിൽ നിന്നു പുറത്തുവിടണമെന്നാവശ്യപ്പെട്ടു അമൃത്‌പാൽ സിങ് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അനുമതി നൽകിയിരുന്നില്ല. അസമിലെ ജയിലിൽ നിന്ന് ഒപ്പിട്ടു സമർപ്പിച്ച പത്രിക തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതോടെയാണു രാജ്യത്തെ അത്യപൂർവമായ മത്സരത്തിനു വഴിതുറന്നത്. ബാങ്ക് അക്കൗണ്ടിലുള്ളത് ആയിരം രൂപ മാത്രമെന്നും 12 ക്രിമിനൽ കേസുകൾ തന്റെ പേരിലുണ്ടെന്നും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അമൃത്പാൽ സിങ്ങിനെ ഖലിസ്ഥാൻ അനുകൂലിയെന്നു വിശേഷിപ്പിക്കുന്നതിനെ അദ്ദേഹത്തിന്റെ ഗ്രാമവാസികൾ എതിർക്കുന്നുണ്ട്.‘ലഹരിക്ക് അടിമകളായിരുന്നു ഞങ്ങളുടെ യുവാക്കൾ. അവരെ ഭക്തിയുടെ മാർഗത്തിലേക്കു മടക്കിക്കൊണ്ടുവന്നതു അമൃത്‌പാലാണ്. അതെങ്ങനെയാണു തീവ്രവാദമാകുക’ഗ്രാമത്തിൽ കണ്ടു മുട്ടിയ കരസേനയിൽ നിന്നു വിരമിച്ച ബൽകീർ സിങ് പ്രതികരിച്ചതിങ്ങനെ.
തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ, ലഹരി ഉപയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ അമൃത്‌പാലിനെ വിജയിപ്പിക്കണമെന്നാണു ആഹ്വാനം. മറ്റു പാർട്ടികൾ മാറിയെത്തിയിട്ടും സ്വകാര്യ സംരംഭകരെ സഹായിക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും സാധാരണക്കാരന്റെ പ്രശ്നങ്ങൾ കാണുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ഖലിസ്ഥാൻ വിഘടനവാദത്തെ അനുകൂലിക്കുന്നവരെ പിന്തുണയ്ക്കുന്ന ചരിത്രം പ്രദേശത്തിനുണ്ട്. ശിരോമണി അകാലിദൾ (അമൃത്‌സർ) പ്രസിഡന്റ് സിമ്രൻജിത് സിങ് മൻ ജയിലിൽ കഴിയുമ്പോഴാണു തരൺ താരണിൽ നിന്നു 1989ൽ ജയിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ കാണാതായ ജസ്വന്ത് സിങ് ഖൽറയുടെ ഭാര്യ ബീബി പരംജിത് കൗർ ഖൽറ 2019ൽ ഖദൂർ സാഹിബിൽ നിന്നു മത്സരിച്ചിരുന്നു. സിമ്രൻജിത് സിങ്ങും പരംജിത് കൗറും ഇക്കുറി അമൃത്‌പാൽ സിങ്ങിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
2009, 2014 വർഷങ്ങളിൽ അകാലിദളാണു മണ്ഡലത്തിൽ വിജയം നേടിയത്. 2019ൽ കോൺഗ്രസിന്റെ ജസ്ബീർ സിങ് ഡിംപയ്ക്കായിരുന്നു വിജയം. ഇക്കുറി കുൽബീർ സിങ് സൈറയെയാണു സീറ്റ് നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. മൻജിത് സിങ് മന്ന ബിജെപിക്കു വേണ്ടിയും ലാൽജിത് സിങ് ഭുല്ലാർ എഎപിക്കു വേണ്ടിയും മത്സരിക്കുന്നു. വിജയം സ്വന്തമാക്കാമെന്നു മുഖ്യപാർട്ടികൾ കരുതുമ്പോൾ അമൃത്‌പാൽ സിങ് ഉയർത്തുന്ന ഭീഷണിയും ഇവർക്ക് അതിജീവിക്കേണ്ടതുണ്ട്.