ഒത്തുപിടിച്ചാലും അന്ന് മോദി വീഴില്ല: യോഗിയെ മുഖ്യമന്ത്രിയാക്കിയ വാരാണസി, ഗുജറാത്ത് ‘വിട്ട്’ മോദിയും: സിപിഎം ‘കനലു’കെട്ട മണ്ണ്
ഇത് തീക്കനലുകൾ അണയാത്ത മണ്ണ്. ആഗ്രഹങ്ങളൊഴിഞ്ഞ്, മോക്ഷം തേടി ജനലക്ഷങ്ങള്‍ എത്താൻ കൊതിക്കുന്ന കാശി. പക്ഷേ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് വാരാണസിയിലും തീർപ്പില്ല. 2014ൽ, സിറ്റിങ് എംപിയായ ബിജെപിയുടെ സ്ഥാപക നേതാവ് മുരളി മനോഹർ ജോഷിയുടെ അനിഷ്ടത്തിന് മുന്നിൽ മനസ്സലിവില്ലാതെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദി മത്സരിച്ച രണ്ടാം മണ്ഡലം. അതേസമയം വാരാണസിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അണഞ്ഞുപോയൊരു കനലുണ്ട്. പിറന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്ക് ജയിച്ച് വിപ്ലവക്കൊടി പാറിച്ച മണ്ഡലങ്ങളിലൊന്ന് വാരാണസിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഇത് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും. എങ്കിൽ ‘വടക്കൻ കേരള’മെന്ന പേരുപോലും സിപിഎമ്മിലൂടെ വാരാണസി സ്വന്തമാക്കിയ നാളുകളുണ്ടായിരുന്നു എന്നു കൂടി പറഞ്ഞാലോ? 2024ൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ഉത്തർപ്രദേശിലെ വാരാണസിക്ക് മാത്രമായി ഒരു പ്രത്യേകതയുണ്ട്. രാജ്യത്ത് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കുന്ന ഏക മണ്ഡലമാണ് വാരാണസി. ബിജെപിയൊഴികെ മറ്റൊരു പാർട്ടിക്കോ മുന്നണിക്കോ ആരാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് പ്രഖ്യാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വാരാണസിയിൽ മൂന്നാം തവണ മത്സരിക്കാനുള്ള നരേന്ദ്ര മോദിയുടെ പത്രിക സ്വീകരിക്കപ്പെട്ടപ്പോൾ കൂടെ മത്സരിക്കാൻ 6 പേർ മാത്രമാണുള്ളത്. ഇവിടെ മത്സരിക്കാൻ പത്രിക നല്‍കിയ 40 പേരിൽ 33 പേരുടെ പത്രികയും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇതിനൊപ്പം മുഖ്യ എതിരാളികൾ ഇന്ത്യാ മുന്നണിയുടെ

ഇത് തീക്കനലുകൾ അണയാത്ത മണ്ണ്. ആഗ്രഹങ്ങളൊഴിഞ്ഞ്, മോക്ഷം തേടി ജനലക്ഷങ്ങള്‍ എത്താൻ കൊതിക്കുന്ന കാശി. പക്ഷേ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് വാരാണസിയിലും തീർപ്പില്ല. 2014ൽ, സിറ്റിങ് എംപിയായ ബിജെപിയുടെ സ്ഥാപക നേതാവ് മുരളി മനോഹർ ജോഷിയുടെ അനിഷ്ടത്തിന് മുന്നിൽ മനസ്സലിവില്ലാതെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദി മത്സരിച്ച രണ്ടാം മണ്ഡലം. അതേസമയം വാരാണസിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അണഞ്ഞുപോയൊരു കനലുണ്ട്. പിറന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്ക് ജയിച്ച് വിപ്ലവക്കൊടി പാറിച്ച മണ്ഡലങ്ങളിലൊന്ന് വാരാണസിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഇത് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും. എങ്കിൽ ‘വടക്കൻ കേരള’മെന്ന പേരുപോലും സിപിഎമ്മിലൂടെ വാരാണസി സ്വന്തമാക്കിയ നാളുകളുണ്ടായിരുന്നു എന്നു കൂടി പറഞ്ഞാലോ?
2024ൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ഉത്തർപ്രദേശിലെ വാരാണസിക്ക് മാത്രമായി ഒരു പ്രത്യേകതയുണ്ട്. രാജ്യത്ത് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കുന്ന ഏക മണ്ഡലമാണ് വാരാണസി. ബിജെപിയൊഴികെ മറ്റൊരു പാർട്ടിക്കോ മുന്നണിക്കോ ആരാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് പ്രഖ്യാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വാരാണസിയിൽ മൂന്നാം തവണ മത്സരിക്കാനുള്ള നരേന്ദ്ര മോദിയുടെ പത്രിക സ്വീകരിക്കപ്പെട്ടപ്പോൾ കൂടെ മത്സരിക്കാൻ 6 പേർ മാത്രമാണുള്ളത്.
ഇവിടെ മത്സരിക്കാൻ പത്രിക നല്‍കിയ 40 പേരിൽ 33 പേരുടെ പത്രികയും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇതിനൊപ്പം മുഖ്യ എതിരാളികൾ ഇന്ത്യാ മുന്നണിയുടെ കുടക്കീഴിൽ ഒന്നിച്ചതും വാരാണസിയിൽ സ്ഥാനാർഥികളുടെ എണ്ണം കുറയാൻ കാരണമായി. ഒരിക്കൽ ജയിച്ചിട്ടും സിപിഎം എന്ന കനൽ വാരാണസിയിൽ പടരാതെ ചാരമായി മാറിയത് എങ്ങനെയാണ്? എന്തുകൊണ്ടാണ് രണ്ട് മണ്ഡലത്തിലും ജയിച്ചിട്ടും ഭൂരിപക്ഷം കുറഞ്ഞ വാരാണസിയിൽ മോദി തുടർന്നത്? പരിശോധിക്കാം വിശദമായി.
∙ വാരാണസി ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ
ഇതുവരെ നടന്ന 17 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വാരാണസിയിലെ കണക്കുകളിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 7 തവണവീതം ഇരുപാർട്ടികളും വാരാണസിയെ ഡൽഹിയിലെത്തിച്ചു. 1952 മുതൽ 62വരെയും, 1971, 1980, 1984, 2004 എന്നീ തിരഞ്ഞെടുപ്പുകളിലുമാണ് കോൺഗ്രസ് ജയം നേടിയത്. അതേസമയം 1991നും 1999നും ഇടയിൽ നടന്ന തുടർച്ചയായ 4 തിരഞ്ഞെടുപ്പുകളിൽ ബിജെപി വാരാണസിയെ സ്വന്തം മണ്ഡലമാക്കി. ഇതിനൊരു അവസാനം കുറിക്കാൻ 2004ല്‍ വീണ്ടും കോൺഗ്രസിനായി. എന്നാൽ പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വാരാണസിൽ താമര വിരിഞ്ഞു. അതിൽ രണ്ടുപ്രാവശ്യം നരേന്ദ്ര മോദിയിലൂടെ പ്രധാനമന്ത്രിയുടെ മണ്ഡലമെന്ന താരപദവിയും വാരാണസി സ്വന്തമാക്കി.
ഉത്തര്‍പ്രദേശിൽ പലകുറി അധികാരം നേടിയ ബഹുജൻ സമാജ് വാദി പാർട്ടിക്കും (ബിഎസ്പി) സമാജ്‍വാദി പാർട്ടിക്കും (എസ്പി) പക്ഷേ വാരാണസിയിൽ ജയം നേടാനായില്ല. എന്നാൽ ഇവയുടെ വേരുകളുള്ള ജനതാ പാർട്ടിയും (1977) ജനതാദളും (1989) ഓരോ തവണ ഇവിടെനിന്നു ജയിച്ചു. പക്ഷേ ഇതൊന്നുമല്ല വാരാണസിയില്‍ നിന്നുള്ള എംപിമാരുടെ പട്ടിക നോക്കിയാൽ മലയാളികളുടെ ശ്രദ്ധ കവരുക. 1967ൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സത്യ നരേൻ സിങ്ങിന്റെ പാർട്ടിയിലേക്കാവും കണ്ണെത്തുക. സിപിഎം സ്ഥാനാർഥിയായി മത്സരിച്ച ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ചരിത്രവും വാരാണസിക്ക് സ്വന്തം.
∙ ‘വടക്കിന്റെ കേരളം’ വാരാണസി!
സിപിഐയിൽനിന്ന് പുറത്തുവന്ന് രൂപീകൃതമായ സിപിഎം ആദ്യ തിരഞ്ഞെടുപ്പിൽ കരുത്തു കാട്ടിയ മണ്ഡലമാണ് വാരാണസി. 1967ലെ തിരഞ്ഞെടുപ്പിൽ രാജ്യത്താകമാനം 19 ഇടത്താണ് സിപിഎം സ്ഥാനാർഥികൾ ജയം കണ്ടത്. വാരാണസിയിൽ സത്യ നരേൻ സിങ്ങായിരുന്നു സിപിഎം സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്നത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 35.9% (105,784 വോട്ടുകൾ) നേടിയാണ് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനാത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്ക് 87,617 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 18,167 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വാരാണസി അന്ന് ഇടത്തേയ്ക്ക് ചരിഞ്ഞത്.
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടതു പാർട്ടികൾ ശക്തമായ മത്സരം കാഴ്ചവച്ചതോടെയാണ് വാരാണസി ‘വടക്കിന്റെ കേരളം’ എന്ന് വിശേഷിപ്പിക്കപ്പെടാൻ തുടങ്ങിയത്. 1967ൽ വാരാണസിയിൽ സിപിഎം ജയിച്ചപ്പോൾ വാരാണസി സൗത്ത് അസംബ്ലി മണ്ഡലത്തിലും ചെങ്കൊടി പാറി. വാരാണസിയുടെ അയല്‍ ജില്ലകളായ ഗാസിപൂർ, അസംഗഡ് എന്നിവിടങ്ങളിലും സിപിഎം, സിപിഐ പാർട്ടികൾക്ക് നിർണായകമായ സ്വാധീനമുണ്ട്. കൊലസ്‌ല മണ്ഡലത്തിൽ 1967നും 1993നും ഇടയിലായി ഒൻപത് തവണ സിപിഐ സ്ഥാനാർഥി ജയിച്ചതും ചരിത്രം.
എന്നാൽ സത്യ നരേൻ സിങ്ങിന് 1967ൽ ലഭിച്ച നേട്ടം പിന്നീടുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളിലൊന്നിലും തുടരാനായില്ല. 1971ലെ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച ഇദ്ദേഹത്തിന് നേടാനായത് കേവലം 6477 വോട്ടുകളായിരുന്നു. കോൺഗ്രസ് വാരാണസിയെ തിരിച്ചു പിടിച്ചപ്പോൾ സിപിഎമ്മിനൊപ്പം മത്സരിച്ച സിപിഐ സ്ഥാനാർഥി നേടിയത് 48,892 വോട്ടുകൾ. ഇടത് പാർട്ടികൾ ഐക്യത്തോടെ മത്സരരംഗത്തിറങ്ങിയപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. ബിജെപി ജയിച്ച തിരഞ്ഞെടുപ്പുകളിൽ പോലും കോൺഗ്രസിനും മുകളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്താൻ ഇടത് പാർട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് വാരാണസിയുടെ മണ്ണിൽ ഇടത് കനൽ അണയുന്നതിനാണ് കാലം സാക്ഷിയായത്.
യുപിയുടെ മണ്ണിൽ രാഷ്ട്രീയ പാർട്ടികൾ ജാതിവേരുകളെ അതിജീവനത്തിന്റെ മാർഗമായി കണ്ടതോടെ ഇടതു വളർച്ച തടയപ്പെട്ടു. വർഗീയ വിത്തുകൾ വിതച്ച തേരോട്ടനാളുകൾ വീണ്ടും ഇടത് മതേതരത്വത്തിന് വെല്ലുവിളിയായി. ഇതിനൊപ്പം മായാവതിയുടെ കീഴിൽ ബിഎസ്പി വളർന്നത് ദലിത് വോട്ടുബാങ്ക് ഇടത് പാർട്ടികളിൽനിന്ന് അകലാൻ കാരണമായി. 2014ലെ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മത്സരിച്ച സിപിഎം സ്ഥാനാർഥിക്ക് ലഭിച്ചത് കേവലം 2457 വോട്ടുകൾ മാത്രം. നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 2051 വോട്ടുകളും. മത്സരരംഗത്തുണ്ടായിരുന്ന 42 സ്ഥാനാർഥികളിൽ പതിനൊന്നാമത്തെ സ്ഥാനം മാത്രമായിരുന്നു സിപിഎമ്മിന്.
∙ വാരാണസി എങ്ങനെ മോദിയുടെ രണ്ടാം മണ്ഡലമായി?
1952 മുതലുള്ള തിരഞ്ഞെടുപ്പു കണക്കിൽ വാരാണസി മണ്ഡലത്തെ ബിജെപിയും കോൺഗ്രസും ഏഴു തവണ വീതം ലോക്സഭയിൽ പ്രതിനിധീകരിച്ചപ്പോൾ 2000ത്തിന് ശേഷമുള്ള നാല് തിരഞ്ഞെടുപ്പുകളിൽ മൂന്നിലും ജയം ബിജെപിക്കൊപ്പമായിരുന്നു. 2004ൽ കോൺഗ്രസ് ജയിച്ചപ്പോൾ മണ്ഡലം തിരിച്ചു പിടിക്കാനായി ബിജെപിയുടെ സ്ഥാപക നേതാവായ മുരളി മനോഹർ ജോഷിയെയാണ് 2009ൽ പാർട്ടി നിയോഗിച്ചത്. ഇതിൽ ജയിച്ച അദ്ദേഹത്തിന് പക്ഷേ 2014ൽ ബിജെപി സീറ്റ് നിഷേധിച്ചു. പകരം നരേന്ദ്രമോദിക്ക് വേണ്ടി രണ്ടാം മണ്ഡലമായി വാരാണസിയെ മാറ്റിവച്ചത് കൃത്യമായ പദ്ധതിയൊരുക്കിയാണ്.
സ്ഥിരമായി മത്സരിക്കുന്ന മണ്ഡലത്തിൽ ജയപ്രതീക്ഷയിൽ നേരിയ സംശയമുണ്ടെങ്കിലാണ് ഉന്നത നേതാക്കള്‍ രണ്ടാമതൊരു സുരക്ഷിത മണ്ഡലം തേടുക. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ വഡോദരയെന്ന സുരക്ഷിത മണ്ഡലത്തിൽനിന്നും വാരാണസിയിലേക്ക് മോദിയെ ബിജെപി കൊണ്ടുവന്നത് യുപിയിൽനിന്ന് പരമാവധി സീറ്റുകൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഉത്തർപ്രദേശിനും ബിഹാറിനും ഒത്തമധ്യത്തിലായി സ്ഥിതി ചെയ്യുന്ന വാരാണസിക്ക് ചുറ്റിലുമായുള്ള ഇരുസംസ്ഥാനങ്ങളിലെ 120 ലോക്സഭ സീറ്റുകളിൽ മോദിയുടെ സ്ഥാനാർഥിത്വം ഫലം ചെയ്യുമെന്ന് പാർട്ടി കണക്കുകൂട്ടി. അതു ഫലം കാണുകയും ചെയ്തു. 2014ല്‍ യുപിയിലെ 80 സീറ്റുകളിൽ 74ലും നേടിയ ജയം ബിജെപി സർക്കാരിന്റെ നെടുംതൂണായി മാറി. ഈ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റുകളിൽ 31ഉം എൻഡിഎ സ്വന്തമാക്കിയിരുന്നു.
∙ ഇന്ത്യാമുന്നണി 2014ൽ ഉണ്ടായിരുന്നെങ്കിൽ?
2014ൽ വഡോദരയ്ക്കൊപ്പം വാരാണസിയിലും നരേന്ദ്ര മോദി ജയിച്ചെങ്കിലും വാരാണസിയിലെ മത്സരമായിരുന്നു ദേശീയ ശ്രദ്ധ നേടിയത്. ഇതിനുള്ള പ്രധാന കാരണം മോദിയുടെ എതിരാളിയായി ഡൽഹിയിൽനിന്ന് എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളെത്തിയതാണ്. 19 സ്ഥാനാർഥികളും നോട്ടയും നിറഞ്ഞ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിയപ്പോൾ 5,81,022 വോട്ടുകൾ നേടിയാണ് നരേന്ദ്ര മോദി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ അരവിന്ദ് കേജ്‍രിവാൾ 2,09,238 വോട്ടുകൾ നേടി മികച്ച പ്രകടനവും കാഴ്ചവച്ചു.
അതേസമയം, 75,614 വോട്ടുകൾ മാത്രം നേടി കോൺഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് മൂന്നാം സ്ഥാനത്തെത്തി. യുപിയിൽ ആഴത്തിൽ വേരുകളുള്ള ബിഎസ്പിയും എസ്പിയും യഥാക്രമം 60,579, 45,291 വോട്ടുകൾ നേടി നാലും അഞ്ചും സ്ഥാനത്തെത്തി. തൃണമൂലും, സിപിഎമ്മും ഉൾപ്പെടെ ചെറുതും വലുതുമായ പാർട്ടികൾ വാരാണസിയിൽ മത്സരിച്ചിരുന്നു. ഇപ്പോഴത്തെ ഇന്ത്യാമുന്നണിയിലുള്ള പാർട്ടികൾ 2014ൽ വാരാണസിയിൽ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു ഫലം? ആകെ പോൾ ചെയ്ത വോട്ടുകളിൽ 56.37% നേടിയ നരേന്ദ്ര മോദിയെ എതിരാളികൾക്ക് ഒന്നിച്ച് നിന്നാലും തോൽപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.
∙ വഡോദര വിട്ട് വാരാണസിയിലേയ്ക്ക്...
2014ൽ വഡോദരയിലും വാരാണസിയിലും ഒരുമിച്ച് മത്സരിച്ച നരേന്ദ്ര മോദിക്ക് രണ്ട് മണ്ഡലങ്ങളിലും ജയം നേടാനായി. ഇതിൽ വഡോദരയിലായിരുന്നു മോദിക്ക് കൂടുതൽ ഭൂരിപക്ഷം ഉണ്ടായത്. വാരാണസിയെ ഉപേക്ഷിച്ച് വഡോദരയെ മോദി മണ്ഡലമായി നിലനിർത്തും എന്നാണ് കരുതിയത്. എന്നാൽ ബിജെപിയുടെ തീരുമാനം മറ്റൊന്നായിരുന്നു. മോദിയിലൂടെ 2017ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിൽ ജയം നേടാമെന്നതും, 80 സീറ്റുള്ള യുപിയിൽനിന്നാൽ വരും ലോക്സഭാ തിരഞ്ഞെടുപ്പുകളിലും മോദി തരംഗം സഹായകരമാവും എന്നതും പാർട്ടി കണക്കുകൂട്ടി. വാരാണസിയെ മോദി ഉപേക്ഷിച്ചാൽ അത് തിരിച്ചടിയാവുമെന്നും പാർട്ടി കണക്കുകൂട്ടി.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ, മോദി രണ്ടിടത്തും ജയിച്ചാൽ വാരാണസിയെ ഉപേക്ഷിക്കുമെന്ന് എതിരാളികൾ പ്രചാരണം നടത്തിയിരുന്നു. ഇക്കാരണങ്ങളെല്ലാം ചേർന്നതോടെ വഡോദരയെ കൈവിട്ട് മോദി വാരാണസി ‘തിരഞ്ഞെടുത്തു’. എന്നാൽ പഴയ പ്രതാപത്തിലേക്ക് പുരാതന ക്ഷേത്രനഗരം പുനഃസ്ഥാപിക്കാൻ ആഗ്രഹിച്ചതിനാലാണ് വഡോദരയേക്കാൾ വാരാണസി തിരഞ്ഞെടുത്തതെന്നാണ് നരേന്ദ്ര മോദി 2017ലെ യുപി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മാത്രമാണ് നരേന്ദ്ര മോദി ജനവിധി തേടിയത്. ഫലം വന്നപ്പോൾ 6,74,664 വോട്ടുകൾ നേടി, വോട്ടു ശതമാനത്തിൽ 63.62ഉം കരസ്ഥമാക്കിയാണ് നരേന്ദ്രമോദി വാരാണസിയിൽ ചുവടുറപ്പിച്ചത്. ആ വർഷം എഎപി ഇവിടെ മത്സരിച്ചില്ല. 1,95,159 വോട്ടുകൾ നേടിയ എസ്പി സ്ഥാനാർഥി ശാലിനി യാദവാണ് രണ്ടാം സ്ഥാനത്തെത്തിയത്. കോൺഗ്രസിന് വേണ്ടി വീണ്ടും സ്ഥാനാർഥി കുപ്പായം അണിഞ്ഞ അജയ് റായ് 1,52,548 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
2024ൽ മൂന്നാമതും ലോക്സഭാ മത്സരത്തിനായി നരേന്ദ്ര മോദി വാരാണസിയില്‍ എത്തുമ്പോൾ ബിജെപി നിരത്തുന്നത് കഴിഞ്ഞ 10 വർഷങ്ങളില്‍ മണ്ഡലത്തിൽ വന്ന മാറ്റങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗങ്ങൾ വിവാദമായപ്പോഴും വാരാണസിയിൽ താരപ്രചാരകനിൽ നിന്നും സ്ഥാനാര്‍ഥി എന്ന നിലയിലേയ്ക്ക് മോദി ഇറങ്ങി വന്നു. ‘‘ഹിന്ദു– മുസ്‌ലിം വേർതിരിവോടെ എന്നു സംസാരിക്കുന്നുവോ, അതോടെ താൻ രാഷ്ട്രീയത്തിൽ തുടരാൻ അർഹനല്ലാതാകുമെന്ന’’ അഭിമുഖം ഒരു മാധ്യമത്തിന് നരേന്ദ്ര മോദി നൽകിയത് വാരാണസിയിൽ വച്ചായിരുന്നു.
∙ കൂട്ടത്തോടെ അയോഗ്യത, തള്ളിയത് 33 പത്രികകൾ
ഇക്കുറി വാരാണസി ലോക്സഭാ തിരഞ്ഞെടുപ്പിൽ വന്ന പ്രകടമായ ഒരു മാറ്റം സ്ഥാനാർഥി പട്ടികയുടെ നീളം കുറഞ്ഞതാണ്. നരേന്ദ്ര മോദിയുൾപ്പെടെ 7 സ്ഥാനാർഥികൾ മാത്രമാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 33 പേരുടെ പത്രികകളാണ് സൂക്ഷമ പരിശോധനയിൽ തള്ളിയത്. ഇതിന്റെ പേരിലും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്.
മോദിയുടെ ശബ്ദം അനുകരിക്കുന്നതിലൂടെ ശ്രദ്ധേയനായ ഹാസ്യകലാകാരൻ ശ്യാം രംഗീലയുടെ പത്രിക അകാരണമായിട്ടാണ് തള്ളിയതെന്നാണ് ആക്ഷേപം ഉയർന്നത്. കോൺഗ്രസ് സ്ഥാനാർഥി അജയ് റായ്, ബിഎസ്പി സ്ഥാനാർഥി അഥർ ജമാൽ ലാരി, അപ്‌നാ ദൾ സ്ഥാനാർഥി ഗഗൻ പ്രകാശ്, ആർഎസ്ജെപി സ്ഥാനാർഥി പരസ് നാഥ് കേസരി, സ്വതന്ത്ര സ്ഥാനാർഥികളായ സഞ്ജയ് കുമാർ തിവാരി, ദിനേഷ് കുമാർ യാദവ് എന്നിവരാണ് മത്സര രംഗത്തുള്ളത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ആദ്യമായിട്ടാവും എണ്ണത്തിൽ ഇത്രയും കുറവ് സ്ഥാനാർഥികൾ വാരാണസിയിൽ മത്സരത്തിനിറങ്ങുന്നത്.