ഇന്ത്യൻ ഓഹരി വിപണിക്ക് എക്കാലത്തേയും മികച്ച നേട്ടം. 2024 മേയ് 21 ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ നാഴികക്കല്ലായാണ് രേഖപ്പെടുത്തുക. രാജ്യത്തിന്റെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളർ (5 ട്രില്യൻ ഡോളർ) എന്ന മാന്ത്രിക സംഖ്യ ആദ്യമായി പിന്നിട്ടു. അതായത് ഏകദേശം 414.64 ലക്ഷം കോടി രൂപ. ഇതോടെ 5 ലക്ഷം കോടി ഡോളര്‍ (5 ട്രില്യൻ ഡോളർ) എം-കാപ് (വിപണി മൂല്യം) ക്ലബ്ബില്‍ കയറുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, ചൈന, ജപ്പാന്‍, ഹോങ്കോങ് തുടങ്ങിയവരാണ് ക്ലബ്ബിലെ കൂട്ടാളികള്‍. മേയ് 21ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം നടത്തുന്ന കമ്പനികളുടെ വിപണി മൂല്യം 4.97 ലക്ഷം കോടി ഡോളറായിരുന്നു. നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം 4.93 ലക്ഷം കോടി ഡോളറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, മേയ് 31ന് വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 0.3 ശതമാനം ഇടിവിലാണ്. നിഫ്റ്റി സ്‌മോൾകാപ് 2 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി മിഡ്‌ക്യാപ് 1.6 ശതമാനം നേട്ടമുണ്ടാക്കി. സെൻസെക്‌സ് 0.7 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും, മേയിൽ എല്ലാ പ്രധാന സൂചികകളും പുതിയ ഉയരങ്ങളിലെത്തി. ഇതാണ് രാജ്യത്തെ വിപണി മൂല്യം 5 ലക്ഷം കോടി ഡോളറായി (5 ട്രില്യൻ ഡോളർ) ഉയർത്താൻ സഹായിച്ചതും.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിൽനിന്ന് സെൽഫിയെടുക്കുന്ന യുവതി. (Photo: INDRANIL MUKHERJEE / AFP)
ADVERTISEMENT

∙ ജിഡിപിയേക്കാള്‍ വലിയ ഓഹരി വിപണി

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇന്ത്യയുടെ മൊത്തം ഓഹരി ഉല്‍പാദന (ജിഡിപി)ത്തേക്കാള്‍ വലുതായി മാറി ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യമെന്നതാണ്. രാജ്യത്തിന്റെ ജിഡിപി 2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 3.7 ലക്ഷം കോടി ഡോളറാണ് (ഏകദേശം 296.6 ലക്ഷം കോടി രൂപ) ജിഡിപി അഞ്ച് ലക്ഷം കോടി ഡോളറിലെത്താന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു കൊല്ലമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജിഡിപിയേക്കാള്‍ ഓഹരി വിപണി മൂല്യം ഉയര്‍ന്നു നില്‍ക്കുന്നത് അപകടകരമാണോ എന്ന സംശയങ്ങളെല്ലാം പല കോണുകളില്‍ നിന്നുയരുന്നുണ്ട്. വിപണി എപ്പോഴും യാഥാര്‍ഥ്യങ്ങള്‍ക്ക് മുൻപേ നടക്കുമെന്നതിനാലാണ് മൂല്യം കൂടുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ പൊലിഞ്ഞാല്‍ തകര്‍ച്ചയുണ്ടാകുമെന്നതില്‍ സംശയമില്ല. 

∙ ആശ്ചര്യപ്പെടുത്തുന്ന വളര്‍ച്ച

ലഭ്യമായ കണക്കുകള്‍ പ്രകാരം 4,357 കമ്പനികളാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെയെല്ലാം കൂടിയുള്ള വിപണി മൂല്യമാണ് 416 ലക്ഷം കോടി രൂപയെന്നത്. നാഷനല്‍ സ്റ്റോക് എക്്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5 ലക്ഷം കോടി ഡോളര്‍ കടന്നതായി മേയ് 23നാണ് വിപണി അധികൃതര്‍ വ്യക്തമാക്കിയത്. നിഫ്റ്റി 50 സൂചിക എക്കാലത്തേയും ഉയര്‍ന്ന നിലയായ 22993.60ല്‍ എത്തുകയും ചെയ്തു. നിഫ്റ്റി 500 സൂചികയും 21505.25 എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തി. 

കുതിച്ചത് 6 മാസം കൊണ്ട്

2017 ജൂലൈയില്‍ രണ്ട് ലക്ഷം കോടി ഡോളറായിരുന്നു ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം. ഇത് 3 ലക്ഷം കോടി ഡോളറിലെത്താന്‍ 46 മാസമെടുത്തു. 2021 മേയ് മാസത്തിലാണ് അത് സാധ്യമായത്. എന്നാല്‍ മൂന്ന് ലക്ഷം കോടിയിൽ നിന്ന് നാല് ലക്ഷം കോടി ഡോളറിലെത്താന്‍ 30 മാസമേയെടുത്തുള്ളൂ. 2023 ഡിസംബറിലായിരുന്നു വിപണി നാല് ലക്ഷം കോടിയിലെത്തിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം അവാസനത്തെ ഒരു ലക്ഷം കോടി ഡോളര്‍ വര്‍ധന വരാന്‍ കേവലം ആറ് മാസമേയെടുത്തുള്ളൂ എന്നതാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാല് ലക്ഷം കോടി ഡോളറായിരുന്ന വിപണി മൂല്യം മേയ് മാസമെത്തിയപ്പോഴേക്കും അഞ്ച് ലക്ഷം കോടി ഡോളറായി മാറി.

സമാനം തന്നെയാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിലെ വര്‍ധനയും. ആദ്യ ഒരു ലക്ഷം കോടി ഡോളറെത്തിയത് 2007 മേയ് 29നായിരുന്നു, രണ്ട് ലക്ഷം കോടി ഡോളറെത്തിയത് 2017 ജൂലൈ 12നും മൂന്ന് ലക്ഷം കോടി ഡോളറെത്തിയത് 2021 മേയ് 25നും നാല് ലക്ഷം കോടി ഡോളറെത്തിയത് 2023 നവംബര്‍ 29നും അഞ്ച് ലക്ഷം കോടി ഡോളറിലെത്തിയത് 2024 മേയ് 21നുമായിരുന്നു. 2023 മാര്‍ച്ചിലെ തകര്‍ച്ചയില്‍ നിന്ന് 62 ശതമാനത്തിന്റെ കുതിപ്പാണ് വിപണി രേഖപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

∙ എം-കാപ് ജിഡിപി അനുപാതം ഉയരുന്നു

ഓഹരി വിപണി മൂല്യം 50 കോടി ഡോളറും, ഒരു ലക്ഷം കോടി ഡോളറും രണ്ട് ലക്ഷം കോടി ഡോളറുമെല്ലാമായിരുന്നപ്പോള്‍ എം-കാപ്-ജിഡിപി അനുപാതം 100 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എംകാപ്-ജിഡിപി അനുപാതം 140.2 ശതമാനമാണ്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയരത്തിലാണിത്. 2007 ഡിസംബറിലായിരുന്നു 149.4 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന എംകാപ്-ജിഡിപി അനുപാതം രേഖപ്പെടുത്തിയത്. 

∙ എന്താണീ എംകാപ്-ജിഡിപി അനുപാതം

ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളുടെയും മൊത്തം മൂല്യത്തെ രാജ്യത്തിന്റെ ജിഡിപിയുമായി ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ് മാര്‍ക്കറ്റ് കാപ്-ജിഡിപി അനുപാതം. വിപണി മൂല്യം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ മൊത്തം മൂല്യമാകുമ്പോള്‍ ജിഡിപി എന്നത് രാജ്യത്തിന്റെ മൊത്തം ഉല്‍പാദനക്ഷമതയാണ്. അതില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത പ്രൈവറ്റ് കമ്പനികളും ചെറുകിട ഇടത്തരം സംരംഭങ്ങളും, സ്വയം തൊഴില്‍ സംരംഭങ്ങളും സര്‍ക്കാര്‍ കമ്പനികളുമെല്ലാം ഉള്‍പ്പെടും. ബഫറ്റ് ഇന്‍ഡിക്കേറ്റര്‍ എന്ന് കൂടി അറിയപ്പെടുന്ന എംകാപ്-ജിഡിപി റേഷ്യോ 100 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ വിപണി ഓവര്‍ വാല്യൂഡ് ആണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ 100 ശതമാനം പുതിയ നോര്‍മല്‍ ആണെന്ന് വാദിക്കുന്നവരുമുണ്ട്. 

ഓഹരി വിപണി നിരീക്ഷിക്കുന്നവർ. (Photo: AFP)
ADVERTISEMENT

അതേസമയം, ഈ താരതമ്യത്തില്‍ ഒരു യുക്തിയുമില്ലെന്ന വാദത്തിന് പ്രസക്തിയേറെയാണ്. കാരണം ഇന്ത്യന്‍ ജിഡിപിയുടെ വലിയ ഭാഗങ്ങളും ലിസ്റ്റ് ചെയ്യപ്പെടാത്തതാണെന്നതാണ് കാരണം. അതിനാല്‍ തന്നെ മാര്‍ക്കറ്റ് കാപ്പിനെ ജിഡിപിയുമായി ബന്ധിപ്പിക്കുന്നതിലെ യുക്തി അശ്വിനി അഗര്‍വാളിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ജിഡിപിയിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയും എംഎസ്എംഇ മേഖലയുടെ സിംഹഭാഗവും ഓഹരി വിപണിയുമായി ഇപ്പോഴും ബന്ധമില്ലാതെ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് കാപ്-ജിഡിപി അനുപാതത്തിന് അമിത പ്രാധാന്യം നല്‍കുന്നതില്‍ യുക്തിയില്ലെന്ന് കരുതപ്പെടുന്നു. 

2030 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം 10 ലക്ഷം കോടി ഡോളറാകുമെന്നാണ് മോദി സര്‍ക്കാരിന്റെ ഔപചാരിക വിലയിരുത്തല്‍. 2034ല്‍ 15 ലക്ഷം കോടി ഡോളറാകുമെന്നും കരുതപ്പെടുന്നു. ഇതിനേക്കാള്‍ വേഗത്തിലായിരിക്കും ഓഹരി വിപണിയുടെ മൂല്യത്തിലെ കുതിപ്പ്. ജെഫറീസിനെപ്പോലുള്ള ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച് 2030ല്‍ ഇന്ത്യന്‍ എംകാപ് 10 ലക്ഷം കോടി ഡോളര്‍ തൊടും. ജിഡിപിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതീക്ഷ തെറ്റിയാലും ഓഹരി വിപണിയുടെ കാര്യത്തില്‍ ജെഫറീസിന്റെ പ്രതീക്ഷ തെറ്റാന്‍ ഇടയില്ലെന്ന് വേണം സമീപകാലത്തെ ട്രാക്ക് റെക്കോഡ് പരിശോധിക്കുമ്പോള്‍ കരുതാന്‍. 

ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ). (Photo by Indranil MUKHERJEE / AFP)

∙ നേട്ടം നല്‍കി വിപണി

മൂല്യം കൂടുന്നതനുസരിച്ച് മികച്ച നേട്ടം നല്‍കാനും ഓഹരി വിപണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നിഫ്റ്റി 50 സൂചിക നല്‍കിയത് 13.4 ശതമാനം സംയോജിത വാര്‍ഷിക നേട്ടമാണ്. ഇതേ കാലയളവില്‍ ഓഹരികളും ഡെറ്റും അടക്കമുള്ള ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9.45 ലക്ഷം കോടി രൂപയില്‍ നിന്ന് 506 ശതമാനം വര്‍ധിച്ച് 57.26 ലക്ഷം കോടി രൂപയിലെത്തി. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപക (എഫ്പിഐ)രുടെ ആസ്തി 16.1 ലക്ഷം കോടി രൂപയില്‍ നിന്ന് 345 ശതമാനം വര്‍ധിച്ച് 71.6 ലക്ഷം കോടി രൂപയിലുമെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് എന്നിവയാണ് വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനികള്‍. 

English Summary:

Indian Stock Market Surpasses GDP: A Historic Milestone