‘നിന്നിൽ പാതി പകുത്തു തരൂ...!’ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് എത്ര രൂപ നഷ്ടമാകും? പരമാനന്ദം സർക്കാരിന്
ജീവാനന്ദം ആന്വിറ്റി പദ്ധതി നടപ്പാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവർക്ക് ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം ശമ്പളത്തിന്റെ പകുതിയോളം പ്രതിമാസം
ജീവാനന്ദം ആന്വിറ്റി പദ്ധതി നടപ്പാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവർക്ക് ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം ശമ്പളത്തിന്റെ പകുതിയോളം പ്രതിമാസം
ജീവാനന്ദം ആന്വിറ്റി പദ്ധതി നടപ്പാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവർക്ക് ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം ശമ്പളത്തിന്റെ പകുതിയോളം പ്രതിമാസം
ജീവാനന്ദം ആന്വിറ്റി പദ്ധതി നടപ്പാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവർക്ക് ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം ശമ്പളത്തിന്റെ പകുതിയോളം പ്രതിമാസം കിട്ടാത്ത സ്ഥിതിയാകും. ശമ്പളത്തിൽനിന്നു പിഎഫിലേക്ക് 6 ശതമാനവും സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിന് 1.5 ശതമാനവും നൽകണം. സംസ്ഥാനത്തെ 5 ലക്ഷം ജീവനക്കാരിൽ 1.71 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളാണ്. നാഷനൽ പെൻഷൻ സ്കീമിൽ (എൻപിഎസ്) അടയ്ക്കാൻ 10% തുക ഇവരിൽനിന്നു പിടിക്കും. 19% ഡിഎ കുടിശിക കിട്ടാനുണ്ട്. ഇതിനു പുറമേ ശമ്പളത്തിൽനിന്നു 10% ആന്വിറ്റിയിലേക്കുകൂടി പോയാൽ ആകെ ശമ്പളത്തിന്റെ 40 – 50% തുക സർക്കാർ അക്കൗണ്ടിൽ ശേഷിക്കും.
എല്ലാവർഷവും ജനുവരിയിലും ജൂലൈയിലും ഡിഎ നൽകണം. 2021 ജനുവരി 1 മുതൽ 2024 ജനുവരി 1 വരെ 21% ഡിഎ കുടിശികയാണു നൽകാനുള്ളത്. ഇതിൽ 2% നൽകാമെന്നു പ്രഖ്യാപിച്ച സർക്കാർ പക്ഷേ, അതിന്റെ കുടിശിക തുക നൽകിയില്ല. ഈ വർഷം ഏപ്രിൽ മുതലുള്ള ശമ്പളത്തിൽ 2% ഡിഎ ഉൾപ്പെടുത്തിയെന്നു മാത്രം. ശേഷിക്കുന്ന തുക എന്നു നൽകുമെന്ന ചോദ്യത്തിന് സാമ്പത്തികബാധ്യതയാണെന്നാണു മറുപടി. എന്നാൽ, ഐഎഎസുകാരും ഐപിഎസുകാരും ഉൾപ്പെടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിഎ നൽകി. കുടിശികത്തുക തൊട്ടടുത്ത മാസം അനുവദിക്കുകയും ചെയ്തു.
ക്ലാർക്ക് തസ്തികയിലുള്ളവർക്ക് 2021 ജനുവരി 1 മുതൽ ഡിഎ ഇനത്തിൽ 1.17 ലക്ഷം രൂപയാണു ലഭിക്കാനുള്ളത്. യുപി സ്കൂൾ അധ്യാപകർക്ക് 1.57 ലക്ഷം രൂപയും സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഹൈക്കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ അസിസ്റ്റന്റുമാർക്ക് 1.74 ലക്ഷം രൂപയും ലഭിക്കണം. പ്രതിമാസം ക്ലാർക്കിന് 5035 രൂപയും യുപി അധ്യാപകർക്ക് 6764 രൂപയും അസിസ്റ്റന്റുമാർക്ക് 7467 രൂപയും ഡിഎ ഇനത്തിൽ നഷ്ടം സംഭവിക്കുന്നുണ്ട്.
ജീവാനന്ദം ഇൻഷുറൻസ് പദ്ധതി; നിർബന്ധിതമല്ല: ബാലഗോപാൽ
ഇൻഷുറൻസ് വകുപ്പിലൂടെ നടപ്പാക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതി എല്ലാ ജീവനക്കാർക്കും നിർബന്ധിതമാക്കില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. ജീവാനന്ദത്തിന്റെ രൂപരേഖ തയാറാക്കുന്നതിനു വിദഗ്ധനെ നിയമിക്കുന്നതിനുള്ള ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെ പദ്ധതിക്കെതിരെ ഭരണ, പ്രതിപക്ഷ സർവീസ് സംഘടനകളും തുക ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തി. ഇതെത്തുടർന്ന് പദ്ധതിയുടെ പ്രാഥമിക കാര്യങ്ങൾ വിശദീകരിച്ച് മന്ത്രി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.
ജീവനക്കാർക്ക് അവർ ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കുന്നതിനും വിരമിച്ചശേഷം സ്ഥിരവരുമാനം ലഭ്യമാകുന്നതിനുമാണ് ജീവാനന്ദം ആരംഭിക്കുന്നതെന്നു മന്ത്രി വിശദീകരിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാനാണു നടപടി തുടങ്ങിയത്. ഇതു പൂർണമായും ഇൻഷുറൻസ് പദ്ധതിയാണ്. പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള പെൻഷൻ പദ്ധതികളുമായി ബന്ധമില്ല. മറ്റ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആന്വിറ്റി പോളിസികളിൽനിന്നു വ്യത്യസ്തമായി ജീവാനന്ദം പദ്ധതി നിലവിലുള്ള വിപണിമൂല്യത്തെക്കാൾ ഉയർന്നതും സ്ഥിരവുമായ പലിശ ഉറപ്പാക്കും. ഒപ്പം, തവണ വ്യവസ്ഥയിൽ പണം ഒടുക്കാനുള്ള സൗകര്യവും ലഭ്യമാക്കും.
സർക്കാർ ജീവനക്കാർക്കായി സ്‌റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി, ജീവൻരക്ഷാ പദ്ധതി എന്നിവയാണു സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി നൽകുന്ന സേവനങ്ങൾ. ഇവയെല്ലാം ജീവനക്കാർ വിരമിക്കുന്ന മുറയ്‌ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി അവസാനിപ്പിക്കും. വിരമിച്ചവർക്ക് ആനുകൂല്യങ്ങളൊന്നും ഇൻഷുറൻസ് വകുപ്പിൽനിന്നു ലഭ്യമല്ല. അതിനാലാണു ജീവാനന്ദം പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.