ലുധിയാനയിൽ പോരടിച്ച് 3 ‘കോൺഗ്രസുകാർ’; താരങ്ങളില്ലെങ്കിലും ഗ്ലാമർ കുറയാതെ ചണ്ഡിഗഡ്; ചൗഹാന്റെ കണ്ണ് ഡൽഹിയിലേക്ക്
സ്ഥാനാർഥി ജയിലിൽ കിടക്കുമ്പോൾ എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും ? പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി അമൃത്പാൽ സിങ്ങാണ് അത്തരത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന നായകൻ. ഖലിസ്ഥാൻ അനുകൂലിയും‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമാണ് ഇദ്ദേഹം. ദേശസുരക്ഷാ നിയമ പ്രകാരം ഒരു വർഷം മുൻപാണ് അറസ്റ്റിലായത്. ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. പക്ഷേ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും ഇദ്ദേഹത്തിനു വേണ്ടി വോട്ട് തേടിയിരുന്നു. ഖദൂർ സാഹിബ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കാഴ്ചകൾ...

പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിനു നേരിട്ടിറങ്ങുന്ന മണ്ഡലമാണ് ജലന്തർ. കോൺഗ്രസിനു അടിത്തറയുള്ള മണ്ഡലമാണ് ജലന്തർ. ഛന്നിയുടെ പ്രധാന പ്രചാരണ ആയുധം ചെറിയ ഗ്രാമ സഭകളിൽ പങ്കെടുക്കുക എന്നതാണ്. ഇക്കുറി സിപിഎം പഞ്ചാബിൽ നിന്ന് മത്സരിക്കുന്ന ഏക മണ്ഡലവും ഇത് തന്നെയാണ്. അന്തരിച്ച മുൻ പ്രധാന മന്ത്രി ഐ.കെ. ഗുജ്റാൾ ജനവിധി തേടി വിജയിച്ച മണ്ഡലം എന്ന പ്രത്യേകത കൂടി ജലന്തറിനുണ്ട്. ഛന്നിയുടെ തിരഞ്ഞെടുപ്പ് കാഴ്ചകളിലേക്ക്....
പഞ്ചാബിൽ ചതുഷ്കോണ മത്സരം നടക്കുന്ന ലുധിയാന മണ്ഡലത്തിലെ വിജയിക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും. കർഷക പ്രശ്നങ്ങളും ലഹരിയുമാണ് ലുധിയാന മണ്ഡലത്തിലെ പ്രധാന ചർച്ച വിഷയം. ഇപ്പോഴത്തെ ബിജെപി, ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ രണ്ടു പേരും മുൻപ് കോൺഗ്രസിൽ നിന്ന് കൂറ് മാറി പുതിയ ഇടങ്ങളിൽ വന്നു നിൽക്കുന്നുവെന്ന പ്രത്യേക കൂടിയുള്ള മണ്ഡലമാണ് ലുധിയാന. ഇവരെ പരാജയപ്പെടുത്താൻ പഞ്ചാബിൽ കോൺഗ്രസ് നിയോഗിച്ചത് പിസിസി പ്രസിഡന്റ് അമരിന്ദർ സിങ് രാജാ വാറിങ്ങിനെയാണ്. നേതാവ് തന്നെ നേരിട്ടിറങ്ങുന്ന ലുധിയാനയിലെ പോരാട്ടം കാണാം...
ജാലിയൻവാലാബാഗും സുവർണ ക്ഷേത്രവും നിലകൊള്ളുന്ന ചരിത്രമുറങ്ങുന്ന അമൃത്‌സർ മണ്ഡലത്തിലും കടുത്ത പോരാട്ടമാണ് നടന്നത്. കർഷക പ്രക്ഷോഭം ഏറ്റവും ശക്തമായിരുന്ന ഇടങ്ങളിലൊന്നായിരുന്നു അമൃത്‌സർ ഇക്കുറി ബിജെപി സ്ഥാനാർഥിയായി എത്തുന്നത് യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു കൂടി മത്സര രംഗത്തെത്തിയതോടെ വീറും വാശിയും കടുത്തു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കർഷകർ ബിജെപി നേതാക്കളുടെ വീട് വളഞ്ഞതും രാഷ്ട്രീയ ചർച്ചകൾക്കും പ്രവചനങ്ങൾക്കും വഴി തെളിച്ചു. അമൃത‍്സറിലെ കർഷക പ്രക്ഷോഭവും തരൺജിത് സിങ് സന്ധുവിന്റെ പ്രചാരണവും കാണാം.
ജനുവരിയിൽ നടന്ന മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായ ചണ്ഡിഗഡിലും പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ സിനിമാതാരങ്ങൾ ആരുമില്ലെങ്കിലും ഗ്ലാമറിന് കുറവു വന്നിട്ടില്ല ചണ്ഡിഗഡ്. പഞ്ചാബിൽ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് നിന്ന് ബിജെപിയെ പുറത്താക്കാൻ ശ്രമിക്കുകയാണ്. ഹരിയാനയുടെയും പഞ്ചാബ്–ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനം കൂടിയാണ് ചണ്ഡിഗഡ്.
ഒരു പതിറ്റാണ്ട് തുടർച്ചയായി മുഖ്യമന്ത്രിയായി മധ്യപ്രദേശിനെ നയിച്ച കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ തട്ടകമാണ് രഘോഗഡ്. എതിരാളിയായി എത്തുന്ന ബിജെപിയുടെ റോഡ്മഡൽ നാഗറാകട്ടെ 10 വർഷമായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാളും. സുദീർഘമായ തന്റെ രാഷ്ട്രീയജീവിതത്തിൽ ഒരുപക്ഷേ, അവസാന തിരഞ്ഞെടുപ്പാകും ഇതെന്നും കൈവിടരുതെന്നും പറഞ്ഞാണ് രഘോഗഡിലെ രാജകുടുംബാംഗമായ ദിഗ്‌വിജയ് പ്രചാരണവേദികളിൽ നിറഞ്ഞത്. പിന്തുണയുമായി ഭാര്യയും മുൻ മാധ്യമപ്രവർത്തകയുമായ അമൃത റായിയും ഒപ്പം കൂടി. ഇവരുടെ പ്രചാരണ കാഴ്ചകളിലേക്ക്.
ബിജെപിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ആൾ നരേന്ദ്ര മോദിയല്ല. മറിച്ചു മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാനാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്നു നയിച്ചും കൂറ്റൻ വിജയം നേടിയും മധ്യപ്രദേശിൽ ബിജെപിയുടെ പര്യായം ഇപ്പോഴും താൻ തന്നെയെന്ന് ഉറപ്പിച്ച ചൗഹാനു പക്ഷേ മുഖ്യമന്ത്രി കസേര കൈവിട്ടു. ഡൽഹിയിലാണ് പുതിയ ദൗത്യമെന്ന് പാർട്ടി പറഞ്ഞിരിക്കുന്നു. ഈ യാത്രയ്ക്കുള്ള ടിക്കറ്റാണ് വിദിശ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിത്വം. വലിയ പദവികളിലേക്കുള്ള യാത്ര ഉറപ്പിച്ചുള്ള ഈ മത്സരത്തിൽ കോൺഗ്രസിനായി മത്സരിക്കുന്നത് പ്രതാപ് ഭാനു ശർമയാണ്. വിദിശ മണ്ഡലത്തിലെ പിപ്പിലിയ നാൻകർ ഗ്രാമത്തിൽ പ്രചാരണ വേദിയിൽ കണ്ടുമുട്ടിയ ചൗഹാന്റെ പ്രചാരണ കാഴ്ചകൾ:
ഗുണയിൽ വീണ്ടും ജനവിധി തേടുന്നൊരു ‘മഹാരാജാവുണ്ട്’. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു തോറ്റതിന്റെ ക്ഷീണം തീർക്കാൻ തോൽപ്പിച്ച പാർട്ടിയുടെ–ബിജെപിയുടെ– സ്ഥാനാർഥിയായാണ് ഗ്വാളിയർ രാജപരമ്പരയിലെ ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്നത്. ഗുണയിലെ കൗച്ചിൽ പ്രചാരണ വേദിയിൽ കണ്ടുമുട്ടുമ്പോൾ സിന്ധ്യ വലിയ ആവേശത്തിലായിരുന്നു. ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കൊപ്പം നൃത്തം ചെയ്തും പിടിച്ചിരുത്തുന്ന പ്രസംഗ ശൈലിയുമായി വോട്ടർമാരെ കയ്യിലെടുക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് പഴയ ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ റാവു യാദവേന്ദ്ര സിങ് യാദവാണ്. സിന്ധ്യയുടെ പ്രചാരണ ചിത്രങ്ങൾ ഇതാ:
ഒരാൾ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് എംപിയാകാനും മറ്റൊരാൾ എംപിയിൽ നിന്ന് മുഖ്യമന്ത്രിപദം ഉറപ്പിക്കാനും മത്സരിക്കുന്ന മണ്ഡലത്തിലൂടെയാണ് ഇനി കടന്നു പോകുന്നത്. ഹരിയാനയിലെ കർണാൽ. കർണാലിൽ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ ഉപതിരഞ്ഞെടുപ്പും ഒരേ ദിവസമാണ്. ലോക്സഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ മനോഹർ ലാൽ ഖട്ടറിനെതിരെ മത്സരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിവ്യാൻഷു ബുധിരാജ്. ഇപ്പോഴത്തെ മുഖ്യമന്ത്രി നായബ് സിങ് സെയ്നിയാണ് കർണാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി. കർഷക പ്രക്ഷോഭം, തൊഴിലില്ലായ്മ, ഭരണ വിരുദ്ധ വികാരം എന്നിവയാണ് മണ്ഡലത്തിൽ വിധി നിർണയിക്കുന്നത്. ഹരിയാനയിലെ മനോഹർ ലാൽ ഖട്ടറിന്റെ തിരഞ്ഞെടുപ്പ് കാഴ്ചകളിലൂടെ....
കോൺഗ്രസ് വിട്ട് ഒരു മണിക്കൂറിനുള്ളിൽ ബിജെപി ടിക്കറ്റ് ലഭിച്ച നവീൻ ജിൻഡൽ മത്സരിക്കുന്ന കുരുക്ഷേത്ര മണ്ഡലം. നവീന് എതിരാളിയായി എത്തുന്നത് ആം ആദ്മി പാർട്ടിയുടെ സുശീൽ ഗുപ്തയാണ്. ഇന്ത്യ സഖ്യം ധാരണയുള്ള ഹരിയാനയിൽ ഒരു സീറ്റിൽ മാത്രമാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. അത് കുരുക്ഷേത്രയിലാണ്. ബാക്കി 9 സ്ഥലങ്ങളിലും കോൺഗ്രസ് തന്നെയാണ് മത്സരരംഗത്തുള്ളത്. ആറാം ഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളിൽ ഏറ്റവും വലിയസമ്പന്നനായിരുന്നു നവീൻ. മൂന്നാം സ്ഥാനക്കാരനാണ് സുശീൽ ഗുപ്ത. കുരുക്ഷേത്രയിലെ തിരഞ്ഞെടുപ്പ് കാഴ്ചകളിലേക്ക്....