നിങ്ങളുടെ എതിരാളി നിങ്ങളുടെ ശത്രുവല്ലെന്ന് ഏകദേശം ഒരാഴ്ച മുൻപാണ് സുപ്രീം കോടതി ബിജെപിയെ ഓർമിപ്പിച്ചത്. ബിജെപി ബംഗാളിൽ നൽകിയ ചില തിരഞ്ഞെടുപ്പ് പരസ്യങ്ങളാണ് ഈ കടുത്ത പരാമർശത്തിനു പിന്നിൽ. തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ഈ പരസ്യങ്ങൾ കൊൽക്കത്ത ഹൈക്കോടതിയാണ് ആദ്യം വിലക്കുന്നത്. ഇതിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പരസ്യങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരമെന്ന് കണ്ട കോടതി ഈ ഹർജിയിൽ ഇടപെടാൻ തന്നെ വിസമ്മതിച്ചു. തൃണമൂൽ ഹിന്ദു വിരുദ്ധ പാർട്ടിയാണെന്നടക്കം പറയുന്ന പരസ്യങ്ങളാണ് ബിജെപി പത്രങ്ങളിൽ നൽകിയിരുന്നത്. ബിജെപിക്ക് മാനക്കേടുണ്ടാക്കിയ ഈ കേസിനു ശേഷമാണ് പരസ്യങ്ങളുടെ പിന്നാമ്പുറം തേടിയിറങ്ങാൻ ഞങ്ങൾ തീരുമാനിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമ്പരാഗത മാധ്യമങ്ങൾക്കു പുറമേ, വിവിധ പാർട്ടികൾ ഇക്കുറി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നൽകിയ പരസ്യങ്ങളെന്തൊക്കെയായിരുന്നു? ഇതിനായി എത്ര തുക ചെലവഴിച്ചു? പണമിറക്കിയതിൽ മുന്നിൽ ആരൊക്കെ? ഇന്ത്യയിൽ എവിടെയൊക്കെ ഇവ ചെലവായി? ഇത്തരം ഒരുപിടി ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ അന്വേഷണം. തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന മാർച്ച് 1 മുതൽ മെയ് 30 വരെയുള്ള 3 മാസക്കാലം ഇന്ത്യയിലെ പ്രധാന പാർട്ടികൾ നൽകിയ ഡിജിറ്റൽ പരസ്യങ്ങളാണ് പരതിയത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഗൂഗിൾ എന്നിവയാണ് പ്ലാറ്റ്ഫോമുകളായി പരിഗണിച്ചത്. ഇതിനായി മെറ്റയുടെയും ഗൂഗിളിന്റെയും ട്രാൻസ്പെരൻസി സെന്ററുകളിലെ ഡേറ്റയും ഉപയോഗപ്പെടുത്തി.

ADVERTISEMENT

∙ ബിജെപിയുടെ സമഗ്രാധിപത്യം

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പരസ്യങ്ങളിൽ നിന്നായിരുന്നു തുടക്കം. ‍രാജ്യമാകെ ഡിജിറ്റൽ രാഷ്ട്രീയ പരസ്യങ്ങൾക്കായി ഏറ്റവും തുക നൽകിയതാരെന്നാണ് ആദ്യം അറിയേണ്ടിയിരുന്നത്. ചെലവിന്റെ കാര്യത്തിൽ ടോപ് 25 ഫെയ്സ്ബുക് പേജുകളുടെ പട്ടിക പരിശോധിച്ചു. അതിൽ 16 പേജുകളും ബിജെപി അനുകൂലമായിരുന്നു. പാർട്ടിയുടെ ഔദ്യോഗിക പേജുകൾക്കു പുറമേ പാർട്ടിയെ പിന്തുണയ്ക്കുന്ന ഒരുപറ്റം സറൊഗറ്റ് (surrogate) പേജുകളും കണ്ടു. ഔദ്യോഗിക പരിവേഷമില്ലാതെ, എന്നാൽ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന പേജുകളെയാണ് സറൊഗറ്റ് എന്നു വിളിക്കുന്നത്.

ഈ 16 പേജുകളും ചേർന്ന് 90 ദിവസത്തിനിടെ മെറ്റ പരസ്യങ്ങൾക്കായി മുടക്കിയിരിക്കുന്നത് 33.74 കോടി രൂപയാണ്! അതേസമയം കോൺഗ്രസ് അനുകൂലമായ പേജുകൾ വെറും രണ്ടെണ്ണമാണ്. അതിൽ ഒരെണ്ണം കോൺഗ്രസിന്റെ ഔദ്യോഗിക പേജ് തന്നെയാണ്. ഈ രണ്ടു പേജുകളും ചേർന്ന് മുടക്കിയത് 11.46 കോടി രൂപ. കോൺഗ്രസിനേക്കാൾ ഏകദേശം 3 മടങ്ങ് തുക ബിജെപി ചെലവഴിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ ബോധ്യമാകും.

∙ ഞെട്ടിച്ച് ബിജെഡിയുടെ ‘ശംഖ്’

ADVERTISEMENT

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ഫെയ്സ്ബുക് പരസ്യത്തിനായി ചെലവഴിച്ചിരിക്കുന്നത് ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജാണ്, 19.44 കോടി രൂപ. നൽകിയത് 43,473 പരസ്യങ്ങൾ. രണ്ടാമത്ത് ആരെന്ന ചോദ്യമാണ് പലരെയും ഞെട്ടിക്കുന്നത്. സാക്ഷാൽ നവീൻ പട്നായികിന്റെ ബിജെഡി. ഒരേ പേരുള്ള (Ama Chinha Sankha Chinha) രണ്ട് ബിജെഡി (ബിജു ജനതാദൾ) പേജുകൾ ചേർന്ന് 10.85 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതിൽ 3100 പേർ മാത്രം പിന്തുടരുന്ന ബിജെഡി പേജ് 3 മാസത്തിനിടെ മുടക്കിയത് 7.05 കോടി രൂപയാണ്! രണ്ടാമത്തെ പേജ് പിന്തുടരുന്നത് 23,000 പേർ. മുടക്കിയത് 3.79 കോടി രൂപ. ഈ പട്ടികയിൽ കോൺഗ്രസിന്റെ ഔദ്യോഗിക പേജ് മൂന്നാമതാണെന്ന് ഓർക്കണം, ചെലവ് 10.85 കോടി രൂപ. പിന്നാലെ ഡിഎംകെ പേജുമുണ്ട്, 2.23 കോടി രൂപ.

∙ കേരളത്തിലും ബിജെപി മുന്നിൽ

കേരളത്തിലെ ടോപ് 25 ഫെയ്സ്ബുക് പേജുകളിൽ 14 എണ്ണവും ബിജെപിയെ പിന്തുണയ്ക്കുന്നതാണ്. ഇവ ചേർന്ന് ചെലവഴിച്ചിരിക്കുന്നത് 1.21 കോടി രൂപ. യുഡിഎഫിനെ അനുകൂലിക്കുന്നത് വെറും 4 പേജുകൾ മാത്രം, ചെലവ് 45.17 ലക്ഷം രൂപ മാത്രം. എൽഡിഎഫിന്റെ 3 പേജുകൾ, ചെലവ് 5.92 ലക്ഷം രൂപ. മലബാർ സെൻട്രൽ, മോദിപ്പട, പൾസ് കേരളം, നമോ നായകൻ–നരേന്ദ്ര മോദി ഫാൻസ്, ചേഞ്ച് ഫോർ ട്രിവാൻഡ്രം, മീം ഹബ് തുടങ്ങിയവയാണ് കേരളത്തിൽ ബിജെപിയുടെ സറൊഗറ്റ് പേജുകൾ. കേരളത്തിൽ മാത്രം ഗൂഗിൾ പരസ്യങ്ങൾക്കായി ബിജെപി ചെലവാക്കിയത് 1.6 കോടിയും കോൺഗ്രസ് ചെലവാക്കിയത് 1.36 കോടിയുമാണ്

∙ വർഗീയത ചീറ്റി ‘സറൊഗറ്റ്’ പേജുകൾ

ADVERTISEMENT

സറൊഗറ്റ് പേജുകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ബിജെപിയുടെ മെറ്റ പരസ്യങ്ങൾ പലതും പരിശോധിച്ചു. ബിജെപിയുടെ ഔദ്യോഗിക പേജുകളിൽ പാർട്ടിയുടെ വികസനേട്ടങ്ങളും വാഗ്ദാനങ്ങളുമാണുള്ളതെങ്കിലും സറൊഗേറ്റ് പേജുകളിൽ പലതും കണ്ടത് കടുത്ത വർഗീയ ഉള്ളടക്കങ്ങളാണ്.

∙ ദേശീയ പേജുകളിൽ കണ്ടത്

'ഇന്ത്യാ'സഖ്യത്തെ കടന്നാക്രമിക്കുന്ന 'മഹാതഗ്ബന്ധൻ' (Mahathugbandhan) എന്ന പേജിൽ പരസ്യം ചെയ്തിരിക്കുന്ന ചില പോസ്റ്റുകൾ ഞെട്ടിക്കുന്നതാണ്. കടുത്ത മു‍സ്‍ലിം വിരുദ്ധതയാണ് പല പരസ്യങ്ങളിലെയും പ്രമേയം. ഇന്ത്യാ മുന്നണി ജയിക്കണമെന്ന് പാക്കിസ്ഥാൻ എന്തുകൊണ്ട് ആഗ്രഹിക്കുന്നു എന്ന് വിശദീകരിക്കുന്നതാണ് ആദ്യ വിഡിയോ. കോൺഗ്രസിന് ഇക്കുറിയും വോട്ട് നൽകിയാൽ രാജ്യത്തിന്റെ സമ്പത്ത് മതത്തിന്റെ പേരിൽ കൊള്ളയടിക്കപ്പെടുമെന്നതാണ് അടുത്ത പരസ്യം. ഇതിനായി പല ക്ഷേത്രങ്ങളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.

'മഹാതഗ്ബന്ധൻ' (Mahathugbandhan) എന്ന പേജിൽ പരസ്യം ചെയ്തിരിക്കുന്ന ചില പോസ്റ്റുകൾ

രണ്ടായിരം രൂപ മാത്രം ചെലവഴിച്ച ഈ പരസ്യം 1.5 ലക്ഷം പേരിലേക്കാണ് എത്തിയത്. കണ്ടവരിൽ ഏറെയും യുപി, ബിഹാർ, ഹിമാചൽ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിൽ 47,000 ഏക്കർ ഭൂമി കാണാനില്ലെന്ന് പറയുന്ന വിഡിയോയുമുണ്ട്. രാമകൃഷ്ണ മിഷനിലെ സന്യാസിമാർ ബിജെപിക്കായി പ്രവർത്തിക്കുന്നുവെന്ന് പറയുന്നതു വഴി ഇഷ്ട വോട്ട്ബാങ്കിനെ തൃപ്തിപ്പെടുത്തുകയാണ് മമത ബാനർജിയെന്നും മഹാതഗ്ബന്ധൻ ഒരു പോസ്റ്റിൽ പറയുന്നു. ബംഗാളിൽ നിർണായകഘട്ട വോട്ടെടുപ്പ് നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപായിരുന്നു ഈ പ്രചാരണം. 

ഈ പരസ്യം കണ്ടവരിൽ 48 ശതമാനവും ബംഗാളിൽ നിന്നുള്ളവരാണ്. ഇന്ത്യാസഖ്യത്തിലുള്ളവരെല്ലാം എന്തുകൊണ്ട് ഹിന്ദുക്കളെ വെറുക്കുന്നുവെന്ന് പറയുന്ന വിഡിയോയും ആയിരക്കണക്കിന് ആളുകളിലേക്കാണ് എത്തിയത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ വാഗാ അതിർത്തി തുറന്നുകൊടുക്കുകയും പാക്കിസ്ഥാനിലുള്ളവർ ഇന്ത്യയിലേക്കു വരുമെന്നും പറഞ്ഞുള്ള വിഡിയോയ്ക്ക് വരെ പണം മുടക്കി പരസ്യം നൽകിയിട്ടുണ്ട്! 2019 ഫെബ്രുവരി 21 മുതൽ ഇതുവരെ മഹാതഗ്ബന്ധൻ എന്ന പേജ് പരസ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത് 1.6 കോടി രൂപയാണ്. കഴിഞ്ഞ ഒരാഴ്ച മാത്രം മുടക്കിയത് 10.7 ലക്ഷം രൂപ.

∙ വർഗീയ ‘എക്സ്–റേ’

ഏറ്റവും കൂടുതൽ വർഗീയ പരസ്യങ്ങൾ പുറത്തുവന്നത് പൊളിറ്റിക്കൽ എക്സ്–റേ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ്. അനിമേറ്റഡ് വിഡിയോകളാണ് ഭൂരിഭാഗവും. 

പൊളിറ്റിക്കൽ എക്സ്–റേ എന്ന പേജിൽ വന്ന പരസ്യങ്ങൾ

ചില ഉദാഹരണങ്ങൾ;
1) ‘ഗരീബീ ഹടാവോ’ (ദാരിദ്യം നീക്കൂ) എന്ന് രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ തൊട്ടരികിൽ നിന്ന് ‘ജയ് രാഹുൽ ഗാന്ധി’ എന്ന് മുദ്രാവാക്യം വിളിക്കുന്ന പാക്കിസ്ഥാൻ സ്വദേശി.
2) മുസ്‍ലിമായ വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്റെ ബിൽ വെയിറ്റർ മറ്റൊരാളോട് അടയ്ക്കാൻ ആവശ്യപ്പെടുന്നു. (കോൺഗ്രസിന്റെ വെൽത്ത് റീഡിസ്ട്രിബ്യൂഷൻ എന്ന ആശയത്തെ പരിഹസിക്കുന്നത്)
3) ഹിന്ദുവായ വ്യക്തിയെ രാഹുൽ ഗാന്ധി കുടയുന്നു. അയാളുടെ പോക്കറ്റിൽ നിന്ന് വീഴുന്ന കറൻസി മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവർ എടുക്കുന്നു.

പൊളിറ്റിക്കൽ എക്സ്–റേ എന്ന പേജിൽ വന്ന പരസ്യങ്ങൾ

4) എന്റെ ഒപ്പം പാക്കിസ്ഥാൻ മുഴുവനുണ്ടെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ കാർട്ടൂൺ.
5) എസ്‍സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെട്ടവർ യാത്ര ചെയ്യുന്ന ബോട്ടിലേക്ക് രാഹുൽ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‍ലിംകളായ വ്യക്തികളെ കയറ്റുന്നു. വൈകാതെ, മുസ്‍ലിംകളായ വ്യക്തികൾ ബോട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവരെ വെള്ളത്തിലേക്ക് വലിച്ചെറിയുന്നു. രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ഇതു നോക്കി ചിരിക്കുന്നു.
6) രാഹുൽ ഗാന്ധിയുടെ കയ്യിലൊരു ത്രാസ്. ഒരു തട്ടിൽ മുസ്‍ലിം വിഭാഗത്തിലുള്ള വ്യക്തി. മറുഭാഗത്ത് എസ്‍സി, എസ്ടി, ഒബിസി വിഭാഗത്തിന്റെ പ്രതിനിധി. മുസ്‍ലിമായ വ്യക്തിയിരിക്കുന്ന തട്ട് താണുതന്നെയിരിക്കുന്നു.

പൊളിറ്റിക്കൽ എക്സ്–റേ എന്ന പേജിൽ വന്ന ഹിന്ദി മീം മലബാർ സെൻട്രൽ എന്ന പേജിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ.

∙ കേരളത്തിലും വർഗീയ ‘ഇഞ്ചക‍്ഷൻ’

‘ഹൈന്ദവരേ..ഈ വഞ്ചനകൾ പൊറുക്കുന്നത് എങ്ങനെ?’ എന്നു ചോദിച്ചാണ് മോദിപ്പട എന്ന ബിജെപി സറൊഗറ്റ് പേജിലെ ഒരു വിഡിയോ തുടങ്ങുന്നത്. രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിയെന്നു വരെ നിങ്ങൾ പ്രചരിപ്പിച്ചു എന്ന മട്ടിലാണ് ഈ വിഡിയോ. ‘കമ്യൂണിസ്റ്റുകളുടെയും ജിഹാദികളുടെയും തിട്ടൂരത്തിനു വഴങ്ങി’യാണ് കോൺഗ്രസ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് മറ്റൊരു വിഡിയോ. 

മോദിപ്പട എന്ന പേജിൽ വന്ന പരസ്യങ്ങൾ

ഇതിന്റെ ക്യാപ്‍ഷൻ ഇങ്ങനെ– ‘ശ്രീരാമനെ അംഗീകരിക്കാത്തവരെ തിരിച്ചറിയുക.’ 15,000 രൂപ വരെ മുടക്കുന്ന ഈ പരസ്യങ്ങൾ 6 ലക്ഷം പേരിലേക്ക് വരെ എത്തുന്നുണ്ടെന്ന് മെറ്റ് ആഡ് ലൈബ്രറിയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ബിജെപി ഐടി സെല്ലുകൾ ദേശീയ തലത്തിൽ ഇറക്കുന്ന മീമുകളുടെ ദുർബലമായ പരിഭാഷയും ചില മലയാളം പേജുകളിൽ കണ്ടു. ഗൂഗിൾ ട്രാൻസ്‍ലേഷൻ ടൂളുകൾ ഉപയോഗിച്ചതിന്റെ എല്ലാ പ്രശ്നങ്ങളും ഇതിൽ കാണാനുമുണ്ട്. 

∙ കേരളത്തിൽ ബിജെപിയുടെ സറൊഗറ്റ് പേജുകളിൽ വന്ന ചില വർഗീയ പരസ്യവാചകങ്ങൾ

1) മൻമോഹന്റെ മുസ്‍ലിം പ്രീണനം
2) എന്തുകൊണ്ടാണ് കർണാടകയിൽ എസ്‍സി/ എസ്ടി/ ഒബിസിയുടെ അവകാശ സംവരണം അബ്ദുല്ലകൾക്ക് നൽകിയതെന്ന് കോൺഗ്രസ് പറയണം. (കാരണം വോട്ടുകൾ ഒരു സമുദായത്തിൽനിന്നു മാത്രം.)
3) കർണാടകയിലെ കോൺഗ്രസ് സർക്കാർ എല്ലാ മുസ്‍ലിംകളെയും ഒബിസി ക്വോട്ടയിൽ ചേർത്തു. ഈ തീരുമാനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

English Summary:

How Digital Ads Create Political Benefits for Parties in the 2024 Lok Sabha Elections