മക്കൾ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലാണ് തമിഴകമെന്ന് ഉറപ്പിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പ് കാലവും. ഇക്കുറിയും പതിവ് തെറ്റിയിട്ടില്ല. നേരവകാശികളായി മകനെയും മകളെയും ഭാര്യയുമെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തലവന്മാർ കളത്തിലിറക്കിയിരിക്കുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അനന്തരാവകാശി ഇല്ലാഞ്ഞതിനാൽ, അന്തഃഛിദ്രങ്ങളിൽ തകർ‍ന്നുപോയ അണ്ണാ ഡിഎംകെയുടെ പ്രത്യക്ഷ ഉദാഹരണം അവർക്കു മുമ്പിലുണ്ടല്ലോ! മക്കൾ വാഴ്ചയ്ക്ക് എതിരെ ശക്തമായ വിമർശനം നടത്തിയിട്ടുള്ള രാഷ്ട്രീയക്കാരനാണ് വയ്യാപുരി ഗോപാലസ്വാമി എന്ന വൈകോ. കരുണാനിധി മകനായ സ്റ്റാലിനെ അനന്തരാവകാശിയായി വളർത്തിക്കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തീപ്പൊരി നേതാവായിരുന്ന വൈക്കോ 1993–ൽ ഡിഎംകെ വിട്ടത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്ന പാർട്ടി രൂപീകരിക്കുയും ചെയ്തു. കരുണാനിധി കുടുംബത്തെ മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലാണ് തമിഴകമെന്ന് ഉറപ്പിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പ് കാലവും. ഇക്കുറിയും  പതിവ് തെറ്റിയിട്ടില്ല. നേരവകാശികളായി മകനെയും മകളെയും ഭാര്യയുമെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തലവന്മാർ കളത്തിലിറക്കിയിരിക്കുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അനന്തരാവകാശി ഇല്ലാഞ്ഞതിനാൽ, അന്തഃഛിദ്രങ്ങളിൽ തകർ‍ന്നുപോയ അണ്ണാ ഡിഎംകെയുടെ പ്രത്യക്ഷ ഉദാഹരണം അവർക്കു മുമ്പിലുണ്ടല്ലോ!

മക്കൾ വാഴ്ചയ്ക്ക്  എതിരെ ശക്തമായ വിമർശനം നടത്തിയിട്ടുള്ള രാഷ്ട്രീയക്കാരനാണ് വയ്യാപുരി ഗോപാലസ്വാമി എന്ന വൈകോ. കരുണാനിധി മകനായ സ്റ്റാലിനെ അനന്തരാവകാശിയായി വളർത്തിക്കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തീപ്പൊരി നേതാവായിരുന്ന വൈക്കോ 1993–ൽ ഡിഎംകെ വിട്ടത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്ന പാർട്ടി രൂപീകരിക്കുയും ചെയ്തു. കരുണാനിധി കുടുംബത്തെ മുഴുവൻ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നുവെന്നും പാർട്ടിയെ തന്നെ കുടുംബത്തിനു കീഴിലാക്കിയെന്നും വൈകോ നിരന്തരം ആരോപിച്ചിരുന്നു. അതേ വൈകോയുടെ മകന്‍ ദുരൈ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി തിരുച്ചിറപ്പള്ളിയിൽനിന്ന് എംപിയാകാൻ വേണ്ടി മത്സരിക്കുന്നു!

ദുരൈ വൈകോ പ്രചാരണത്തിൽ. (Photo Credit: Facebook/Durai Vaiko)
ADVERTISEMENT

തമിഴ്നാട് രാഷ്ട്രീയത്തിലെ മക്കൾ വാഴ്ചയുടെ കാര്യത്തിൽ മറ്റു കക്ഷികളേക്കാൾ ഒരു ചുവട് മുമ്പിലാണ് ഡിഎംകെ. കനിമൊഴിയും ദയാനിധി മാരനും ഉൾപ്പടെ ആറുപേർ തലൈവർ കുടുംബങ്ങളിൽനിന്ന് മത്സരരംഗത്തുണ്ട്.

∙ തമിഴച്ചി തങ്കപാണ്ഡ്യൻ, തമിഴിസൈ സൗന്ദർരാജന്‍– ചെന്നൈ സൗത്ത്

ഡിഎംകെയുടെ സിറ്റിങ് എംപിയാണു തമിഴച്ചി തങ്കപാണ്ഡ്യൻ. പിതാവ് വി. തങ്കപാണ്ഡ്യൻ ഡിഎംകെ മന്ത്രിയായിരുന്നു. സഹോദരൻ തങ്കം തെന്നരശ് സംസ്ഥാന ധനമന്ത്രിയാണ്. സുമതി എന്ന പേര് തമിഴച്ചി എന്നാക്കിയതു കലൈഞ്ജർ എം.കരുണാനിധിയാണ്. ഇവിടെ ബിജെപി സ്ഥാനാർഥിയായ തമിഴിസൈ സൗന്ദർരാജന്‍ സംസ്ഥാന കോൺഗ്രസിന്റെ മുൻ അധ്യക്ഷനും മുൻ എംഎൽഎയുമായ കുമരി അനന്തന്റെ മകളാണ്. തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്.ഗവർണർ സ്ഥാനങ്ങൾ രാജിവച്ചാണു പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

∙ കലാനിധി വീരസാമി - നോർത്ത് ചെന്നൈ

സിറ്റിങ് എംപി. വീണ്ടും മത്സരിക്കുന്നു.  ഡിഎംകെ ട്രഷററും വൈദ്യുതി മന്ത്രിയുമായിരുന്ന ആർക്കോട്ട് വീരസാമിയുടെ മകൻ.

∙ അരുൺ നെഹ്റു –പെരമ്പല്ലൂർ

തമിഴ്നാട് മുനിസിപ്പൽ വകുപ്പ് മന്ത്രി കെ.എൻ.നെഹ്റുവിന്റെ മകൻ

∙ കതിർ ആനന്ദ് –വെല്ലൂർ 

ഡിഎംകെയിലെ ഏറ്റവും മുതിർന്ന നേതാവും പാർട്ടി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈ മുരുകന്റെ മകൻ രണ്ടാംവട്ടം ഇവിടെനിന്ന് ജനവിധി തേടുന്നു

അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ

∙ ഡോ.ജെ ജയവർദ്ധൻ–ചെന്നൈ സൗത്ത്

അണ്ണാ ഡിഎംകെ മന്ത്രിയും സ്പീക്കറുമായിരുന്ന ഡി. ജയകുമാറിന്റെ മകൻ. 2014 ൽ എംപിയായി ഇവിടെനിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

∙ ലോകേശ് തമിഴ്സെൽവൻ - നീലഗിരി

അണ്ണാ ഡിഎംകെ നേതാവും സ്പീക്കറുമായിരുന്ന പി.ധനപാലിന്റെ മകൻ.

∙ സിങ്കൈ ജി.രാമചന്ദ്രൻ  - കോയമ്പത്തൂർ

അണ്ണാ ഡിഎംകെ സ്ഥാനാർഥി. - മുൻ എംഎൽഎ സിങ്കൈ ഗോവിന്ദരസിന്റെ മകൻ

∙ കോൺഗ്രസ് കുളന്തൈകൾ

ADVERTISEMENT

∙ കാർത്തി ചിദംബരം - ശിവഗംഗ

സിറ്റിങ് കോൺഗ്രസ് എംപി.  മുൻ കേന്ദ്രധനകാര്യ മന്ത്രിയായ പി.ചിദംബരത്തിന്റെ മകൻ കാർത്തി മൂന്നാം തവണയാണ് ഇവിടെനിന്നു മത്സരിക്കുന്നത്.

കാർത്തി ചിദംബരം പ്രചാരണത്തിൽ. (Photo Credit: Karti Chidambaram/Facebook)

∙ വിജയ് വസന്ത് - കന്യാകുമാരി

സിറ്റിങ് എംപി. വീണ്ടും മത്സരിക്കുന്നു. കന്യാകുമാരി മുൻ എംപിയും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റുമായിരുന്ന വസന്തകുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്ന് 2021–ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ വിജയ് വസന്ത് എംപിയായി. തമിഴ്നാട്ടിലെ വലിയ ഹോം അപ്ലയൻസസ് ആൻഡ് ഇലക്ട്രോണിക് ശൃംഖലയായ വസന്ത് ആൻഡ് കോയുടെ എംഡിയാണ്. വസന്ത് ടിവി എന്ന ടിവി ചാനലുമുണ്ട്.

ഉദയനിധി സ്റ്റാലിനൊപ്പം പ്രചാരണത്തിനിടെ വിജയ് വസന്ത്. (Photo Credit: Facebook/Vijay Vasanth)
ADVERTISEMENT

∙ തിരഞ്ഞെടുക്കൂ എന്റെ ഭാര്യയെ!

പാട്ടാളി മക്കൾ കക്ഷി (പിഎംകെ)യുടെ പ്രസിഡന്റും മുൻ കേന്ദ്രആരോഗ്യ മന്ത്രിയുമായ അൻപുമണി രാമദാസിന്റെ ഭാര്യ സൗമ്യ ധർമപുരിയിൽ നിന്ന് ജനവിധി തേടുന്നു. ബിജെപിയുടെ  നേത‍ൃത്വത്തിൽ എൻഡിഎ സസഖ്യകക്ഷിയാണ് പിഎംകെ. സൗമ്യയുടെ സഹോദരന്‍ എം.കെ.വിഷ്ണുപ്രസാദ് കടലൂരിൽ കോൺഗ്രസ് സ്ഥാനാര്‍ഥിയാണ്. നിലവില്‍ ആറണി മണ്ഡലത്തില്‍നിന്നുള്ള എംപികൂടിയാണ് വിഷ്ണുപ്രസാദ്. തമിഴ്നാട് കോണ്‍ഗ്രസ് പിസിസി പ്രസിഡന്റായിരുന്ന എം.കൃഷ്ണസ്വാമിയുടെ മക്കളാണ് സൗമ്യയും വിഷ്ണുപ്രസാദും. വിരുദ്ധ ചേരിയിലുള്ള മുന്നണികളുടെ എംപിമാരായി ആങ്ങളയ്ക്കും പെങ്ങൾക്കും ലോക്സഭയിൽ പരസ്പരം പോരടിക്കേണ്ടിവരുമോ എന്ന് കാത്തിരുന്നു കാണാം.

Show more

∙ രാധികാ ശരത്കുമാർ, വിജയ് പ്രഭാകർ - വിരുദുനഗർ

നടൻ ശരത്കുമാർ തന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിപ്പിച്ചതോടെയാണ് ഭാര്യയും നടിയുമായ രാധികയ്ക്ക് അരങ്ങൊരുങ്ങിയത്. ഇതേ മണ്ഡലത്തിൽ നിന്നുതന്നെ സൂപ്പർസ്റ്റാർ വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ കന്നിയങ്കം കുറിക്കുന്നു. അണ്ണാ ഡിഎംകെ മുന്നണിയിൽ ഡിഎംഡികെ ടിക്കറ്റിലാണ് വിജയ് പ്രഭാകരിന്റെ പോരാട്ടം. രാഷ്ട്രീയക്കാർ പോരാഞ്ഞിട്ടെന്നോണം വനം കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി കൃഷ്ണഗിരിയിൽ നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. പാർട്ടി വളരാനും സ്വയംസംരക്ഷിക്കാനുമുള്ള ഒറ്റമൂലിയാണ് ഉറ്റബന്ധുവിനുള്ള ടിക്കറ്റ് എന്ന് ജനവും വിശ്വസിക്കുന്നുണ്ടാവോ?

English Summary:

Tamil Nadu's Political Dynasty: Meet the Heirs Competing in the Lok Sabha Elections