ഡിജിറ്റൽ സർവേ കഴിഞ്ഞപ്പോൾ ഭൂമി കൂടുതലുണ്ടോ? സന്തോഷിച്ചോളൂ, വരുന്നു പുതിയ നിയമം
ഭൂമിയുടെ ഡിജിറ്റൽ സർവേ കഴിയുമ്പോൾ, സ്വകാര്യ വ്യക്തികളുടെ കൈവശം അവരുടെ അതിർത്തിക്കുള്ളിൽ അളവിൽ കൂടുതലുള്ള ഭൂമിക്കു പ്രത്യേക ഉടമസ്ഥതാരേഖ നൽകാൻ നിയമം വരുന്നു. റവന്യു വകുപ്പ് തയാറാക്കിയ കരടു നിയമം നിയമവകുപ്പ് അംഗീകരിച്ചാൽ മന്ത്രിസഭയുടെ അനുമതിയോടെ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കും.

സംസ്ഥാനത്ത് 1960കളിൽ റീസർവേയും 2 വർഷം മുൻപു ഡിജിറ്റൽ സർവേയും നടപ്പായെങ്കിലും അധിക ഭൂമിക്ക് ഇപ്പോഴും ഉടമകൾക്കു രേഖ നൽകുന്നില്ല. ഇനി ഡിജിറ്റൽ സർവേയിൽ കണക്കാക്കുന്ന വിസ്തീർണം കൃത്യതയുള്ളതാണെന്നു വിലയിരുത്തി, മുൻ സർവേ രേഖകളിൽനിന്ന് അധികമായുള്ള ഭൂമി ക്രമീകരിച്ചുനൽകാൻ പ്രത്യേക ഉടമസ്ഥാവകാശ രേഖ അനുവദിക്കും. ഇതിനുള്ള ഫീസിന്റെയും അപേക്ഷയുടെയും കാര്യത്തിൽ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു തീരുമാനമെടുക്കും. ഇക്കാര്യങ്ങൾ നിയമത്തിന്റെ ചട്ടങ്ങൾ തയാറാക്കുമ്പോൾ നിശ്ചയിച്ചാൽ മതിയാകും.
പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നത്തിനാണു നിയമനിർമാണത്തിലൂടെ പരിഹാരമാകുക. ഉടമസ്ഥതാ തർക്കങ്ങളില്ലാത്ത അധിക ഭൂമിക്കു രേഖ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാകും ബിൽ. സ്വകാര്യ ഭൂമിയോടു ചേർന്ന് സർക്കാർ ഭൂമിയുണ്ടെങ്കിൽ അതിന്റെ വിസ്തീർണത്തിൽ കുറവുണ്ടാകാനും പാടില്ല. ഉടമസ്ഥാവകാശം ക്രമീകരിച്ചുനൽകാൻ സിവിൽ കോടതിയുടെ അധികാരത്തോടെ തഹസിൽദാർ, ഡപ്യൂട്ടി കലക്ടർ, ആർഡിഒ തുടങ്ങിയവരിൽ ആരെയെങ്കിലും നിയോഗിക്കും. പരാതികൾ തീർപ്പാക്കാനും ഇവർക്ക് അധികാരമുണ്ടാകും.
∙ ഉടമസ്ഥതാരേഖ: മെച്ചങ്ങൾ ഇവ
നിലവിൽ ഒരാളുടെ കൈവശം 50 സെന്റ് ഭൂമി യഥാർഥത്തിൽ ഉണ്ടായിരുന്നാലും സർക്കാർ രേഖകളിൽ 40 സെന്റ് എന്നാണെങ്കിൽ 40 സെന്റ് മാത്രമേ വിൽക്കാനോ ബാങ്കിൽ പണയംവച്ച് വായ്പയെടുക്കാനോ സാധിക്കൂ. ഇത്തരത്തിൽ അധികമായുള്ള കൈവശ ഭൂമി ‘വിരിവ്’, ‘വിരിവിൽ കൂടുതൽ’, ‘അളവിൽ കൂടുതലുള്ള’, ‘വടവിൽ കൂടുതലുള്ള’, ‘വടവ് വാശിയായ’ എന്നിങ്ങനെ ആധാരങ്ങളിൽ പരാമർശിച്ച് പലരും കൈമാറ്റം ചെയ്യാറുണ്ട്. എന്നാൽ രേഖയിലുള്ള ഇത്തരം ഭൂമിക്ക്, ആരും വിലനൽകാനോ ബാങ്കുകൾ വായ്പ അനുവദിക്കാനോ തയാറാകാറില്ല. നിയമം വന്നാൽ, അധിക ഭൂമിക്കുള്ള ഉടസ്ഥാവകാശ രേഖ റജിസ്റ്റർ ചെയ്യാനും തുടർന്ന് ഇതിന് ഭൂനികുതി അടയ്ക്കാനും സാധിക്കും.