ഇനി മോദിക്ക് കണ്ണടയ്ക്കാനാകില്ല, ‘ദക്ഷിണേന്ത്യ’ ഇല്ലെങ്കില്‍ എങ്ങനെ ഭരിക്കും? ആന്ധ്രയില്‍ ബിജെപിക്ക് അടിച്ചത് ‘ലോട്ടറി’
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളിൽ ഇക്കുറിയുണ്ടായ വലിയ മാറ്റം ദക്ഷിണേന്ത്യയ്ക്കു ലഭിച്ച പ്രാധാന്യമാണ്. 400 സീറ്റെന്ന മോഹസംഖ്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബിജെപി പ്രഖ്യാപനമാണ് ദക്ഷിണേന്ത്യയ്ക്കു മുന്നില്‍ ഈ വലിയ സാധ്യത തുറന്നിട്ടത്. ഇതോടൊപ്പമാണ് ദക്ഷിണേന്ത്യയ്ക്ക് അർഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന ഏറെക്കാലമായി നിലനിൽക്കുന്ന ആക്ഷേപവും ചർച്ചയായത്. 400 സീറ്റ് ബിജെപിക്ക് ലഭിക്കണമെങ്കിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 129 സീറ്റുകളിൽ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യമായിരുന്നു ബിെജപിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പൊതുവേ കണക്കാക്കിയിരുന്നത്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഈ 5 സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചത്. ഇതിൽ 25ഉം കർണാടകയിൽ നിന്നായിരുന്നു. കർണാടകയിൽ ഭരണം നഷ്ടമായതും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നതും ഇത്തവണ ബിജെപിയുടെ വെല്ലുവിളി വർധിപ്പിച്ചു. തിരഞ്ഞെടുപ്പു ഫലത്തിനിപ്പുറം ചിത്രം പൂർണമായും മാറി. താമരവിരിയാൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളിൽ ഇക്കുറിയുണ്ടായ വലിയ മാറ്റം ദക്ഷിണേന്ത്യയ്ക്കു ലഭിച്ച പ്രാധാന്യമാണ്. 400 സീറ്റെന്ന മോഹസംഖ്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബിജെപി പ്രഖ്യാപനമാണ് ദക്ഷിണേന്ത്യയ്ക്കു മുന്നില്‍ ഈ വലിയ സാധ്യത തുറന്നിട്ടത്. ഇതോടൊപ്പമാണ് ദക്ഷിണേന്ത്യയ്ക്ക് അർഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന ഏറെക്കാലമായി നിലനിൽക്കുന്ന ആക്ഷേപവും ചർച്ചയായത്. 400 സീറ്റ് ബിജെപിക്ക് ലഭിക്കണമെങ്കിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 129 സീറ്റുകളിൽ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യമായിരുന്നു ബിെജപിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പൊതുവേ കണക്കാക്കിയിരുന്നത്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഈ 5 സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചത്. ഇതിൽ 25ഉം കർണാടകയിൽ നിന്നായിരുന്നു. കർണാടകയിൽ ഭരണം നഷ്ടമായതും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നതും ഇത്തവണ ബിജെപിയുടെ വെല്ലുവിളി വർധിപ്പിച്ചു. തിരഞ്ഞെടുപ്പു ഫലത്തിനിപ്പുറം ചിത്രം പൂർണമായും മാറി. താമരവിരിയാൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളിൽ ഇക്കുറിയുണ്ടായ വലിയ മാറ്റം ദക്ഷിണേന്ത്യയ്ക്കു ലഭിച്ച പ്രാധാന്യമാണ്. 400 സീറ്റെന്ന മോഹസംഖ്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബിജെപി പ്രഖ്യാപനമാണ് ദക്ഷിണേന്ത്യയ്ക്കു മുന്നില്‍ ഈ വലിയ സാധ്യത തുറന്നിട്ടത്. ഇതോടൊപ്പമാണ് ദക്ഷിണേന്ത്യയ്ക്ക് അർഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന ഏറെക്കാലമായി നിലനിൽക്കുന്ന ആക്ഷേപവും ചർച്ചയായത്. 400 സീറ്റ് ബിജെപിക്ക് ലഭിക്കണമെങ്കിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 129 സീറ്റുകളിൽ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യമായിരുന്നു ബിെജപിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പൊതുവേ കണക്കാക്കിയിരുന്നത്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഈ 5 സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചത്. ഇതിൽ 25ഉം കർണാടകയിൽ നിന്നായിരുന്നു. കർണാടകയിൽ ഭരണം നഷ്ടമായതും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നതും ഇത്തവണ ബിജെപിയുടെ വെല്ലുവിളി വർധിപ്പിച്ചു. തിരഞ്ഞെടുപ്പു ഫലത്തിനിപ്പുറം ചിത്രം പൂർണമായും മാറി. താമരവിരിയാൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളിൽ ഇക്കുറിയുണ്ടായ വലിയ മാറ്റം ദക്ഷിണേന്ത്യയ്ക്കു ലഭിച്ച പ്രാധാന്യമാണ്. 400 സീറ്റെന്ന മോഹസംഖ്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബിജെപി പ്രഖ്യാപനമാണ് ദക്ഷിണേന്ത്യയ്ക്കു മുന്നില്‍ ഈ വലിയ സാധ്യത തുറന്നിട്ടത്. ഇതോടൊപ്പമാണ് ദക്ഷിണേന്ത്യയ്ക്ക് അർഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന ഏറെക്കാലമായി നിലനിൽക്കുന്ന ആക്ഷേപവും ചർച്ചയായത്. 400 സീറ്റ് ബിജെപിക്ക് ലഭിക്കണമെങ്കിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 129 സീറ്റുകളിൽ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യമായിരുന്നു ബിജെപിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പൊതുവേ കണക്കാക്കിയിരുന്നത്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഈ 5 സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചത്. ഇതിൽ 25ഉം കർണാടകയിൽ നിന്നായിരുന്നു.
കർണാടകയിൽ ഭരണം നഷ്ടമായതും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നതും ഇത്തവണ ബിജെപിയുടെ വെല്ലുവിളി വർധിപ്പിച്ചു. തിരഞ്ഞെടുപ്പു ഫലത്തിനിപ്പുറം ചിത്രം പൂർണമായും മാറി. താമരവിരിയാൻ പറ്റിയ മണ്ണാണ് ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. സീറ്റെണ്ണത്തിൽ കർണാടകയിലെ ‘ഇറക്ക’ത്തിന് ആന്ധ്രയിൽ അവസാന മണിക്കൂറിൽ ടിഡിപിയുമായി ചേർന്നുണ്ടാക്കിയ സഖ്യം ഭരണമുറപ്പിക്കുന്നതിൽ ബിജെപിക്കു നിർണായകമായി. ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ വിവിധ ഭാവങ്ങളിൽ ശക്തമാണ് ഭൂരിഭാഗം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും. ഓരോ പ്രദേശത്തും ഓരോ സ്വഭാവം. അവയെ എല്ലാം ഒരുമിച്ചു പരിഗണിച്ച് ‘താമരപ്പാടം’ തീർക്കാനുള്ള മണ്ണ് എങ്ങനെയാണ് ബിജെപി പാകപ്പെടുത്തിയത്? ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ‘താമരതന്ത്രങ്ങൾ’ എന്തെല്ലാമായിരുന്നു? വിശദമായി പരിശോധിക്കാം.
∙ തമിഴ്‌നാട്
നെഞ്ചുവിരിച്ച ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ മണ്ണ്, ദക്ഷിണേന്ത്യയിലെ ഇന്ത്യാമുന്നണിയുടെ വിശ്വരൂപം, മുന്നിൽ നിന്ന് നയിക്കാൻ സ്റ്റാലിൻ. തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ ഏറെക്കാലമായി കൊതിക്കുന്ന ബിജെപിക്ക് മുന്നിലുണ്ടായിരുന്നത് ഈ മൂന്ന് വെല്ലുവിളികളായിരുന്നു. ഒടുവിൽ ഫലം വരുമ്പോൾ പക്ഷേ, തോൽവിയാണ് ബിജെപിയെ കാത്തിരുന്നത്. നരേന്ദ്ര മോദി, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ– തിരഞ്ഞെടുപ്പിൽ ഈ രണ്ട് മുഖങ്ങളെ ഉയർത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണം ഫലം കണ്ടില്ലെന്നതു വ്യക്തമാക്കുന്നതാണ് തമിഴകത്തെ വിധിയെഴുത്ത്. ഒന്നാം ഘട്ടത്തിൽത്തന്നെ എല്ലാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പിൽ 69.72% വോട്ടുകൾ രേഖപ്പെടുത്തിയ ശേഷം ഫലത്തിനായി നീണ്ട കാത്തിരിപ്പിലായിരുന്നു തമിഴകം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റെണ്ണത്തില്‍ തമിഴ്നാട്ടിലെ 39 എന്ന സംഖ്യ ഏതൊരു ദേശീയ പാർട്ടിയുടേയും മനസ്സിനെ മോഹിപ്പിക്കുന്നതാണ്. ഒറ്റയ്ക്ക് പറ്റിയില്ലെങ്കിൽ കൂട്ടുകൂടിയെങ്കിലും പങ്കിട്ടെടുക്കാം എന്ന മോഹം പലകുറി തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനെ നേർക്കുനേർ, ത്രികോണം, ചതിഷ്കോണം എന്നീ തലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇക്കുറി ത്രികോണ മത്സരത്തിൽ ഇന്ത്യാ മുന്നണിയിലെ 8 പാർട്ടികളാണ് 39 സീറ്റുകളെ പങ്കിട്ട് മത്സരിക്കാനിറങ്ങിയത്. ഇതിൽ ഡിഎംകെ 22 സീറ്റുകളിലും കോൺഗ്രസ് 9, സിപിഐ 2, സിപിഎം 2, വിസികെ 2, മുസ്‌ലിം ലീഗ് 1, എംഡിഎംകെ 1 എന്നിങ്ങനെ പോകുന്നു മത്സരിച്ച സീറ്റുകളുടെ എണ്ണം. കേരളത്തിൽ പരസ്പരം പോരാടുന്നവർ തോളോടു തോൾ ചേർന്നു നിന്ന് ബിജെപിയെ എതിർക്കുന്ന കാഴ്ചയാണ് മലയാളി ‘അയൽക്കാർ’ തമിഴകത്തു കണ്ടത്.
2019ലെ തിരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇക്കുറി ബിജെപി തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനെ കണ്ടത്. വലിയ എതിരാളിയെ നേരിടാൻ 2019ല്‍ കൂട്ടത്തിലുണ്ടായിരുന്ന അണ്ണാഡിഎംകെയുടെ ചോർച്ചയാണ് ആദ്യം ബിജെപിക്കേറ്റ തിരിച്ചടി.
ജയലളിതയുടെ മരണത്തിന് പിന്നാലെ ബിജെപിയോട് ഒട്ടിനിന്ന അണ്ണാഡിഎംകെ അധികം വൈകാതെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് തമിഴകത്തെ താരതമ്യേന ശക്തികുറഞ്ഞ പാർട്ടികളുമായിട്ടായിരുന്നു ഇത്തവണ ബിജെപിയുടെ സഖ്യം. 23 സീറ്റുകളിലാണ് താമര ചിഹ്നത്തിൽ എൻഡിഎ സ്ഥാനാർഥികൾ രംഗത്തിറങ്ങിയത്. പക്ഷേ തമിഴ്നാട്ടിലെ ‘ചൂടിൽ’ താമരവിത്തുകളെല്ലാം കരിഞ്ഞുണങ്ങിയെന്നു മാത്രം.
പ്രചാരണ രംഗത്ത് ബിജെപി ഇന്ത്യാമുന്നണിക്ക് ഒപ്പം നിന്നുവെങ്കിലും അത് വോട്ടാക്കി മാറ്റാൻ അവർക്കു കഴിഞ്ഞില്ല. 2024ന്റെ രണ്ടാം ദിനത്തിൽ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിക്കു മുകളിൽ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് പലതവണ തമിഴ്നാടിന്റെ മണ്ണിൽ പറന്നിറങ്ങി. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള രണ്ടു മാസത്തിൽ 7 തവണയാണ് മോദി തമിഴ്നാട്ടിലെ ബിജെപിക്ക് ഊർജമേകാൻ എത്തിയത്. പക്ഷേ, അണ്ണാമലൈയെന്ന ബിജെപിയുടെ കരുത്തുറ്റ നേതാവിനുൾപ്പെടെ തിരഞ്ഞെടുപ്പ് ഫലം നിരാശയാണു സമ്മാനിച്ചത്. കോയമ്പത്തൂരിലെ അണ്ണാമലൈയുടെ തോൽവിയും സംസ്ഥാനത്തെ 39 മണ്ഡലത്തിലെ കനത്ത തോൽവിക്കും മറുപടി പറയേണ്ട ഉത്തരവാദിത്തം കൂടി ഈ മുൻ ഐപിഎസ് ഉദ്യോഗസ്ഥനിൽ വന്നു ചേർന്നുകഴിഞ്ഞു. അണ്ണാഡിഎംകെ ഇല്ലെങ്കിലും തമിഴ്‌നാട്ടിൽ ബിജെപി ശക്തിതെളിയിക്കുമെന്ന സന്ദേശം കേന്ദ്രത്തിനു മുന്നിൽ വച്ചത് അണ്ണാമലൈ ആണെന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.
പ്രീ–പോൾ, എക്സിറ്റ് പോൾ സർവേകളിൽ പ്രകടമായ ഇന്ത്യാ മുന്നണിയുടെ ആധിപത്യം ഒടുവിൽ ഫലം വന്നപ്പോൾ സത്യമായിരിക്കുന്നു. പകുതി കാലാവധി പൂർത്തിയാക്കിയ ഡിഎംകെ സർക്കാരിന് ജനം നൽകിയ വിലയിരുത്തൽ കൂടിയാണ് സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഫലം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് രണ്ടു വർഷം ശേഷിക്കവേ അണ്ണാമലൈയാവുമോ ഇനിയും ബിജെപിയെ നയിക്കുക? അണ്ണാഎഡിഎംകെ കൂട്ട് വെട്ടരുതെന്ന ബിജെപിയിലെ അഭിപ്രായത്തിന് അണ്ണാമല വിലകൽപിക്കാത്തതാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്ന പാർട്ടിക്ക് അകത്തെതന്നെ അഭിപ്രായം കൂടുതൽ ശക്തമാകുന്ന നാളുകളാണ് വരാനിരിക്കുന്നതും. ഈ വിഷയവും പാർട്ടിക്കുള്ളിൽ നീറിപ്പുകയും. ഒരുപക്ഷേ, നടൻ വിജയ് ഉൾപ്പെടെയുള്ള പുതിയ താരങ്ങൾ അവതരിക്കാൻ ഒരുങ്ങുന്ന 2026ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാൻ അണ്ണാമലൈയ്ക്കാവുമോ? തമിഴ്‌നാട്ടിലെ വോട്ടുവിശകലന യോഗങ്ങളിൽ സംസ്ഥാന അധ്യക്ഷൻ നേരിടാനിരിക്കുന്ന വലിയ ചോദ്യമാണ് അത്.
∙ കർണാടക
2019ൽ നേടിയ 25 സീറ്റുകളിൽ ഒന്നുപോലും നഷ്ടമാവരുതെന്ന് ബിജെപി. കോൺഗ്രസിന് പരമാവധി ശക്തി നൽകാൻ ഇന്ത്യാ മുന്നണി. ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിച്ച സംസ്ഥാനം കർണാടകയായിരുന്നിരിക്കണം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 25ഉം ജയിച്ചാണ് 2019ൽ ബിജെപി കരുത്ത് കാട്ടിയത്. അന്ന് ഒറ്റ സീറ്റിൽ മാത്രം ജയിച്ച കോൺഗ്രസിനാവട്ടെ ഇപ്പോൾ സംസ്ഥാനത്തു ഭരണവും സ്വന്തമായുണ്ട്. മോദി കണക്കുകൂട്ടിയ 400 സീറ്റിൽ ദക്ഷിണേന്ത്യയിൽനിന്ന് 50ന് മുകളിൽ സീറ്റുകൾ എന്ന ലക്ഷ്യമാണ് ബിജെപി നേതാക്കൾക്ക് നൽകിയിരുന്നത്. ഇതിനായി കർണാടകയിലെ മുഴുവൻ സീറ്റും എൻഡിഎ നേടുക എന്ന ഉദ്ദേശത്തോടെയാണ് ജനതാദളിന് മൂന്നു സീറ്റ് നൽകി കൂട്ടുകൂടാൻ ബിജെപി തീരുമാനിച്ചത്. 2019ൽ കോൺഗ്രസും ജനതാദളുമാണ് ഒന്നിച്ചു മത്സരിച്ചത്.
കേരളത്തിനൊപ്പം ഏപ്രിൽ 26നും മേയ് 7നുമായി രണ്ട് ഘട്ടമായിട്ടാണ് കർണാടക വിധിയെഴുതിയത്. ജനതാദളുമായി കൂട്ടുകൂടിയ ബിജെപി മൂന്ന് സീറ്റുകൾ അവർക്കായി വിട്ടുകൊടുത്തു. ബാക്കി 25 സീറ്റുകളിലും താമര അടയാളത്തിൽ സ്ഥാനാർഥികളെ നിർത്തി. പക്ഷേ കർണാടകയിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഞ്ഞടിച്ച പ്രജ്വൽ രേവണ്ണയുടെ പീഡന വിഡിയോകൾ ബിജെപിക്ക് തലവേദനയായി. ജനതാദളുമായുള്ള കൂട്ടുകെട്ടിന് ബിജെപി വലിയ വിലയാണ് നൽകേണ്ടി വന്നത്. രേവണ്ണയുടെ ദുഷ്‌പ്രവൃത്തികളുടെ ദുർഗന്ധം മായ്ക്കാൻ താമരയുടെ സുഗന്ധത്തിനു കഴിയാതെയായി. കർണാടകയിൽ ബിജെപി സീറ്റുകളുടെ എണ്ണം 2019ൽനിന്ന് റിവേഴ്സ് ഗിയറിട്ട് 17ൽ എത്തി നിന്നതായിരുന്നു ഫലം. ജനതാദളിന് ലഭിച്ച 2 സീറ്റുകൾ കൂടി ചേർത്താൽ എന്‍ഡിഎ നേട്ടം 19 ആയി ഉയരും. എങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 6 സീറ്റുകൾ ഇക്കുറി ബിജെപിക്കു കുറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിക്ക് ബദലാകാൻ സാധിക്കുമെന്നും, ഇന്ത്യാമുന്നണിയെ നയിക്കാനുള്ള ശക്തിയുണ്ടെന്നും തെളിയിച്ചത് 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ജയമായിരുന്നു. ബിജെപിയേയും ജനതാദളിനേയും ഒരുപോലെ എതിരിട്ടാണ് ഡി.കെ. ശിവകുമാർ–സിദ്ധരാമയ്യ കൂട്ടുകെട്ട് കന്നഡയുടെ ഹൃദയം തൊട്ടത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് വാഗ്ദാനമായി കോൺഗ്രസ് ഉയർത്തിക്കാട്ടിയ അഞ്ചിന പദ്ധതികളുടെ ഈറ്റില്ലവും കർണാടകയാണ്. അധികാരത്തിലേറി ഒരു വർഷത്തിനു ശേഷം വന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾ പക്ഷേ വലിയ അളവിൽ വോട്ടായി മാറിയില്ലെന്നതാണു യാഥാര്‍ഥ്യം. ശക്തി തെളിയിക്കാനായെന്നു മാത്രം.
∙ തെലങ്കാന
17 ലോക്സഭാ മണ്ഡലങ്ങളുള്ള തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 5 മാസത്തിനു ശേഷമാണ് ജനം വീണ്ടും പോളിങ് ബൂത്തിലേക്ക് എത്തുന്നത്. സംസ്ഥാന രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ച കെ. ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി അന്നു ഞെട്ടിച്ച തെലങ്കാന വീണ്ടും ഒരിക്കൽ കൂടി ഞെട്ടിച്ചിരിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി തെലങ്കാനയുടെ മണ്ണിൽ താമരവിത്തിട്ടത്. ചന്ദ്രശേഖര റാവുവിന്റെ പതനം കൃത്യമായി മനസ്സിലാക്കി മകൾ കെ. കവിതയെ അഴിക്കുള്ളിലാക്കിയത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയത്തെ സ്വാധീനിച്ചു. കേജ്‍രിവാളിനെ അഴിക്കുള്ളിലാക്കിയ അതേ മദ്യ അഴിമതിയുടെ കുരുക്കാണ് തെലങ്കാനയിലും രാഷ്ട്രീയ എതിരാളിയെ പൂട്ടാൻ ബിജെപി ഉപയോഗിച്ചത്. കവിതയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കാൻ പോലും ശക്തിയില്ലാത്ത അവസ്ഥയിലായ ചന്ദ്രശേഖര റാവുവിനെ ജനം പൂർണമായും കൈവിടുന്ന കാഴ്ചയാണുണ്ടായത്. അതോടെ 2019ൽ 9 സീറ്റുകളിൽ ജയിച്ച ബിആർഎസിന്റെ സീറ്റുകൾ പൂജ്യത്തിലെത്തി.
എൻഡിഎ സഖ്യമില്ലാതെ ബിജെപി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കൂടിയായിരുന്നു തെലങ്കാന. സംസ്ഥാനം രൂപീകൃതമായ ശേഷം നടക്കുന്ന മൂന്നാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കരുത്ത് കൂട്ടാനായത് ബിജെപിക്കു ഭാവിയിലേക്ക് നേട്ടമാവും. 2014ൽ തെലങ്കാനയുടെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുമായി അക്കൗണ്ട് തുറന്ന ബിജെപി 2019ൽ അത് 4 സീറ്റാക്കി ഉയർത്തിയിരുന്നു. 5 വർഷത്തെ ഇടവേളയിൽ വോട്ടു വിഹിതം 8.52 ശതമാനത്തിൽനിന്ന് 19.45 ശതമാനമാക്കി ഉയർത്തിയാണ് ബിജെപി സീറ്റുകൾ വർധിപ്പിച്ചത്. ഇത്തവണ 8 സീറ്റുകളില്‍ താമര വിരിഞ്ഞപ്പോൾ വരും നാളുകളിൽ കോൺഗ്രസ് ബിജെപി നേർക്കുനേർ പോരാട്ടത്തിനാവും തെലങ്കാന സാക്ഷ്യം വഹിക്കുകയെന്ന കാര്യത്തിൽ ഉറപ്പായി.
ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിന് ‘പവർ’ കൂട്ടുമെന്ന് കരുതിയ തെലങ്കാനയിലെ മെല്ലെപ്പോക്കും ചർച്ചയാവുമെന്നുറപ്പ്. പ്രത്യേകിച്ച്, കണ്ണഞ്ചിപ്പിക്കുന്ന വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ നേടി ഏതാനും മാസം മാത്രം ആകുന്ന സാഹചര്യത്തിൽ. ‘മധുവിധു’ കഴിയും മുൻപേ എത്തിയ തിരഞ്ഞെടുപ്പ് ഫലം രേവന്ത് റെഡ്ഡി സർക്കാരിന്റെ വിലയിരുത്തലാണെന്ന് കരുതാനാവില്ല. അതേസമയം 4 സീറ്റുകളുണ്ടായിരുന്ന ബിജെപി നില മെച്ചപ്പെടുത്തി മുന്നോട്ട് പോവുകയും ചെയ്തു. ഒരു സീറ്റിൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎഐഎം പാർട്ടിയും ജയിച്ചു. 2019ൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയ ഉവൈസി ഇക്കുറി ഒരു സീറ്റിൽ മാത്രമാണ് മത്സരിച്ചത്. ഒപ്പം പരോക്ഷ പിന്തുണയും കോൺഗ്രസിനു നൽകി. ഇത് ബിജെപി മുഖ്യ പ്രചാരണായുധമാക്കി. ഉത്തരേന്ത്യയിലടക്കം കടന്നു ചെന്ന് ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് സ്ഥാനാര്‍ഥിയെ നിർത്തുന്ന ഉവൈസി എന്തുകൊണ്ടാവും സ്വന്തം തട്ടകത്തിൽ ഈ തീരുമാനമെടുത്തത്. പലപ്പോഴും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആയുധമാണ് ഉവൈസി എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. എങ്കില്‍ തെലങ്കാനയിലെ 16 മണ്ഡലങ്ങളിലെ ഉവൈസിയുടെ വോട്ടുകൾ ആർക്കാവും ലഭിച്ചത്, അല്ലെങ്കിൽ ആരുടെ വോട്ടാണ് ഇല്ലാതാക്കിയത് എന്ന ചോദ്യവും ശക്തം.
മേയ് 13ന് ഒറ്റഘട്ടമായിട്ടാണ് തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. 66.30% പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പുറത്തു വന്ന പ്രീ–പോൾ സര്‍വേ ഫലങ്ങൾ ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു. കോൺഗ്രസിന് ശരാശരി പത്ത് സീറ്റുകളാണ് പകുതിയിൽ കൂടുതൽ സർവേ ഫലങ്ങളും പ്രവചിച്ചത്. മൂന്ന് സർവേകളിൽ ബിആർഎസ് പകുതി സീറ്റുകളിൽ മുന്നിട്ടു നിൽക്കുമെന്ന പ്രവചനമാണ് നടത്തിയത്. മുഴുവൻ സർവേ ഫലങ്ങളും ബിജെപിക്ക് മൂന്നിനും ആറിനും ഇടയിൽ സീറ്റുകളാണ് പ്രവചിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റമാണ് കണ്ടത്. സംസ്ഥാനത്തെ സീറ്റുകൾ കോൺഗ്രസും ബിജെപിയും ഏറെക്കുറെ തുല്യമായി പങ്കിട്ടെടുക്കുമെന്നായിരുന്നു പ്രവചനം. പ്രീ–പോളിൽ നിന്നും എക്സിറ്റ് പോളിലേക്ക് എത്തുന്ന കാലയളവിനിടെ ബിആർഎസിന് സംഭവിച്ച വലിയ വീഴ്ച കെ.കവിതയുടെ അറസ്റ്റായിരുന്നു. നരേന്ദ്ര മോദി സംസ്ഥാനത്ത് പ്രചാരണ പരിപാടിക്കെത്തിയ ദിവസംതന്നെയാണ് കവിതയെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
∙ ആന്ധ്രപ്രദേശ്
വീണ്ടും അധികാരം നേടിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വാഗ്ദാനമാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിയത്. എന്നാൽ ആന്ധ്രപ്രദേശിന് ഇക്കാര്യത്തിൽ ഇപ്പോൾത്തന്നെ വ്യക്തമായ ധാരണയുണ്ട്. കാരണം നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ആന്ധ്രപ്രദേശ്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പഴയ കൂട്ടുകാരനെ ചേർത്ത് പിടിച്ച് ആന്ധ്രയിൽ എൻഡിഎ രൂപീകരിച്ച ബിജെപി തന്ത്രം വിജയിച്ച കാഴ്ചയാണ് ഇത്തവണയുണ്ടായത്. 25 ലോക്സഭ മണ്ഡലങ്ങളുള്ള ആന്ധ്രയിൽ ഫലം വന്നപ്പോൾ കൂടുതൽ സീറ്റുകളിലും കണ്ടത് എൻഡിഎ ആധിപത്യം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 22 സീറ്റുകൾ നേടിയ വൈഎസ്ആർ കോൺഗ്രസിന്റെ അടിത്തറ ഇളകുന്ന കാഴ്ചയായിരുന്നു ഇത്തവണ..
2019ലെ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസും ടിഡിപിയും സീറ്റുകൾ പങ്കിട്ടെടുത്ത ആന്ധ്രയിൽ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ ചന്ദ്രബാബു നായിഡുവുമായി കൂട്ടുചേർന്നത്. സിനിമാതാരം പവൻ കല്യാണിന്റെ പാർട്ടിയായ ജന സേന പാർട്ടിയും എൻഡിഎയ്ക്ക് ഒപ്പമുണ്ടായിരുന്നു. ആകെയുള്ള 25 സീറ്റുകളിൽ 17 ഇടത്ത് ടിഡിപിയും 6 ഇടത്ത് ബിജെപിയും രണ്ടിടത്ത് ജന സേന പാർട്ടിയും സ്ഥാനാർഥികളെ നിർത്തി. ടിഡിപി 16 സീറ്റുകളിലും ജയിച്ചു, ബിജെപി മൂന്ന് സീറ്റുകളിലും ജന സേന പാർട്ടി രണ്ടിടത്തും വിജയം കണ്ടു. അവസാന മണിക്കൂറുകളിൽ രൂപം കൊണ്ട സഖ്യത്തിലൂടെ എൻഡിഎയ്ക്ക് ലഭിച്ചത് 21 സീറ്റുകൾ.
ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ഏറെ നിർണായകമായിരിക്കുകയാണ് ആന്ധ്രയിലെ ജയം. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എൻഡിഎ മുന്നേറുന്ന കാഴ്ചയാണുണ്ടായത്. 175 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 163 സീറ്റുകളും എൻഡിഎ സഖ്യം നേടി. 134 സീറ്റുകളിൽ ജയിച്ച ടിഡിപിയാണ് കരുത്തുകാട്ടിയത്.
∙ കേരളം
കേരളത്തിൽ എൽഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ എൻഡിഎയ്ക്കു പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളുണ്ടായിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോൾ തൃശൂരിൽ മാത്രം താമര വിരിഞ്ഞു. തിരുവനന്തപുരത്തും മണിക്കൂറുകൾ ലീഡ് നിലയിൽ ബിജെപി മുന്നിട്ടു നിന്നെങ്കിലും അവസാനം എണ്ണിയ തീരദേശത്തെ വോട്ടുകളുടെ കരുത്ത് കോൺഗ്രസിന്റെ കരങ്ങൾക്കു പതിവുപോലെ തുണയായി. കേരളത്തിൽ നാലു മണ്ഡലങ്ങളിലാണ് ബിജെപി ലീഡുനില ഉയർത്തി മിന്നിത്തെളിഞ്ഞത്. തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ മണ്ഡലങ്ങളായിരുന്നു അത്. എന്നാൽ ഇതിൽ ആലപ്പുഴയിലും പത്തനംതിട്ടയിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടി വന്നു.
ബിജെപി നേതാക്കൾ ജയപ്രതീക്ഷ പങ്കുവച്ച മറ്റൊരു മണ്ഡലം ആറ്റിങ്ങലായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ ശക്തമായ പോരാട്ടമാണ് ഇവിടെ കാഴ്ച വച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ താമര വിരിയാത്ത മണ്ണാണ് കേരളമെന്ന ഏറെനാളായുള്ള എതിരാളികളുടെ പ്രചാരണത്തിനാണ് തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി മറുപടി നൽകിയത്. ജില്ലയിൽ ബിജെപിക്കു ലഭിച്ച വോട്ടുകളിൽ ന്യൂനപക്ഷ വോട്ടുകൾ എത്രയുണ്ടായിരുന്നു എന്നതടക്കമുള്ള വിശകലനങ്ങൾക്കാവും വരും ദിവസങ്ങളിൽ കേരളം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് മികച്ച ഭാവി തേടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അടിസ്ഥാനമാകുന്നതും ഇതാകും. കഴിഞ്ഞ തവണ സംസ്ഥാനത്ത് ആകെ 15.64% വോട്ടുകളായിരുന്നു ബിജെപി നേടിയത്. ഇത്തവണ അത് 16.68 ശതമാനത്തിലെത്തി.
തിരഞ്ഞെടുപ്പിലെ താരപ്രചാരകനായിരുന്ന നരേന്ദ്രമോദി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾക്ക് ഇത്തവണ ഏറെ പ്രാധാന്യം നൽകിയിരുന്നു. പതിവു സന്ദർശന വേദികളായ നഗര മേഖലയ്ക്കൊപ്പം ഗ്രാമമേഖലകൾ കൂടി ഒത്തുചേർത്തുള്ള പ്രചാരണപരിപാടികളും റോഡ് ഷോയും ഇക്കൂട്ടത്തിലുണ്ടായി. തൃശൂരിലെ ബിജെപി വിജയത്തിന്റെ മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും മൂന്നു തവണയെത്തി മോദി നടത്തിയ പ്രചാരണമായിരുന്നു. ഒപ്പം സുരേഷ് ഗോപിയുടെ ജനകീയത കൂടിയായതോടെ വിജയം ഒപ്പം പോന്നു. ഇതേ രീതിതന്നെയാണ് ദക്ഷിണേന്ത്യയൊട്ടാകെ മോദിയും ബിജെപിയും പയറ്റിയത്. കാടടച്ചുള്ള ഈ പ്രചാരണത്തിലൂടെ ലഭിച്ച ഫലം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. കേന്ദ്രത്തിൽ തുടർഭരണം പോലും ഇതുവഴിയാണ് സാധ്യമാകുന്നത്. ഉത്തരേന്ത്യയിൽ മങ്ങിയാലും ദക്ഷിണേന്ത്യയിൽ പടിപടിയായി പിടിമുറുക്കാമെന്ന ബിജെപി സ്വപ്നങ്ങളിൽ എണ്ണ പകരുന്നതു കൂടിയായി ഇത്തവണത്തെ ഫലം.