ഭാഗ്യം! 12 സീറ്റെങ്കിലും കിട്ടി; ബിജെപിയുടെ ബംഗാൾ സ്വപ്നങ്ങൾ തല്ലിക്കെടുത്തി മമത
പേരിൽ മമതയുണ്ടെങ്കിലും എതിരാളികളോട് ഒരു മമതയും കാട്ടാത്ത നേതാവെന്നാണ് ബംഗാളിലെ മമത ബാനർജിയുടെ വിശേഷണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം കൂടി വന്നതോടെ ആ ‘മമതയില്ലായ്മ’യുടെ ഫലം എതിരാളികൾ ശരിക്കും അറിഞ്ഞു. ‘ഇന്ത്യാ’ മുന്നണിയോട് കൂട്ടുകൂടിയപ്പോഴും സ്വന്തം ‘വീടാ’യ ബംഗാളിൽ ഒറ്റയ്ക്ക് നിൽക്കാനാണ് അവർ തീരുമാനിച്ചത്. ഫലം വന്നപ്പോൾ മമതയുടെ ആ തീരുമാനം ശരിയുമായി. ബംഗാളിലെ 42 സീറ്റുകളിൽ 29ഉം നേടിയാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മോദിയുടെ എൻഡിഎയ്ക്ക് വൻ തിരിച്ചടി സമ്മാനിച്ചത്. അതേസമയം ഇടതുമുന്നണിയും കോൺഗ്രസും സഖ്യത്തിലൂടെ മത്സരിച്ചിട്ടും മമതയുടെ പോരാട്ടത്തിനു മുന്നിൽ കാലിടറി. ആകെ ലഭിച്ച ഒരു സീറ്റുകൊണ്ട് ഇന്ത്യാ മുന്നണിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു. ഒരുകാലത്ത് സംസ്ഥാനത്തെ പ്രമാണിമാരായിരുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്ത് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. ബിജെപിയുടെ കാര്യമാണ് അതിലും കഷ്ടം.

പേരിൽ മമതയുണ്ടെങ്കിലും എതിരാളികളോട് ഒരു മമതയും കാട്ടാത്ത നേതാവെന്നാണ് ബംഗാളിലെ മമത ബാനർജിയുടെ വിശേഷണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം കൂടി വന്നതോടെ ആ ‘മമതയില്ലായ്മ’യുടെ ഫലം എതിരാളികൾ ശരിക്കും അറിഞ്ഞു. ‘ഇന്ത്യാ’ മുന്നണിയോട് കൂട്ടുകൂടിയപ്പോഴും സ്വന്തം ‘വീടാ’യ ബംഗാളിൽ ഒറ്റയ്ക്ക് നിൽക്കാനാണ് അവർ തീരുമാനിച്ചത്. ഫലം വന്നപ്പോൾ മമതയുടെ ആ തീരുമാനം ശരിയുമായി. ബംഗാളിലെ 42 സീറ്റുകളിൽ 29ഉം നേടിയാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മോദിയുടെ എൻഡിഎയ്ക്ക് വൻ തിരിച്ചടി സമ്മാനിച്ചത്.
അതേസമയം ഇടതുമുന്നണിയും കോൺഗ്രസും സഖ്യത്തിലൂടെ മത്സരിച്ചിട്ടും മമതയുടെ പോരാട്ടത്തിനു മുന്നിൽ കാലിടറി. ആകെ ലഭിച്ച ഒരു സീറ്റുകൊണ്ട് ഇന്ത്യാ മുന്നണിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു. ഒരുകാലത്ത് സംസ്ഥാനത്തെ പ്രമാണിമാരായിരുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്ത് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. ബിജെപിയുടെ കാര്യമാണ് അതിലും കഷ്ടം. ആകെയുള്ള 42ൽ മൂന്നിലൊന്ന് സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയുമായി പ്രചാരണത്തിനിറങ്ങിയ എൻഡിഎ സഖ്യത്തിന് കേവലം 12 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.
കേന്ദ്രത്തിൽ നിലനിൽപു തന്നെ ഭീഷണിയിലായ സമയത്ത് എൻഡിഎയ്ക്ക് ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷത്തിലേക്ക് 12 സീറ്റുകൾ ബംഗാളിൽനിന്ന് ലഭിച്ചുവെന്നതു തന്നെ വലിയ കാര്യമായാണു പക്ഷേ ബിജെപി ആശ്വാസംകൊള്ളുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റുകളും നേടി തൃണമൂലിനെ ഞെട്ടിച്ച പാർട്ടിക്കാണ് ഇത്തവണ ഈ അവസ്ഥ. ഉത്തരേന്ത്യയിലെ വമ്പൻ സംസ്ഥാനങ്ങളിൽ നഷ്ടമാകുന്ന സീറ്റുകൾ ബംഗാളിൽനിന്നു നേടിയെടുക്കാമെന്ന ഒരു സ്വപ്നം ബിജെപിക്ക് ഉണ്ടായിരുന്നുവെന്നതും യാഥാർഥ്യമാണ്.
മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പശ്ചിമ ബംഗാളിൽ ബിജെപി 30ലധികം സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. തൃണമൂൽ കോൺഗ്രസ് പത്തോളം സീറ്റുകൾ നേടുമെന്നും. എന്നാൽ, എക്‌സിറ്റ് പോൾ വിദഗ്ധരെല്ലാം യഥാർഥ ഫലം കണ്ട ശേഷം മാപ്പ് പറയേണ്ടിവരുമെന്ന് മമത അന്നുതന്നെ പറഞ്ഞതാണ്. ബംഗാളിൽ താൻതന്നെയാണ് വൻ ശക്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു മമതയുടെ ജയം. നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ അവരുടെ പാർട്ടി നേടിയത്. ഇത്രയധികം അതിക്രമങ്ങളും കേന്ദ്ര ഏജൻസികളുടെ കടന്നാക്രമണവും ഉണ്ടായിട്ടും പാർട്ടി വിജയിച്ചതാണ് നേട്ടമായി മമതതന്നെ ഉയർത്തിക്കാട്ടുന്നത്. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം അഴിമതി ആരോപിച്ച് തൃണമൂലിനെ നേരിട്ടിരുന്നു. എന്നാൽ, ഇതൊന്നും വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല.
∙ മോദിക്കെതിരെ മമതയുടെ ഒറ്റയാൾ പോരാട്ടം
400 സീറ്റ് എന്ന ലക്ഷ്യവുമായി ബിജെപി പ്രചാരണത്തിനിറങ്ങിയപ്പോൾ ലക്ഷ്യങ്ങളിലൊന്ന് ബംഗാളിൽ മമതയുടെ കൈവശമുള്ള സീറ്റുകളായിരുന്നു. എന്നാൽ ആ നീക്കം ദയനീയമായി പരാജയപ്പെട്ടു. മമത ബാനർജിക്ക് ബിജെപിയുമായി പഴയൊരു സഖ്യ ബന്ധമുണ്ടെങ്കിലും പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം മോദി സഖ്യത്തിനെതിരെ നേർക്കുനേരെയുള്ള പോരാട്ടമാണു കണ്ടത്. 2024 തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇന്ത്യാ സഖ്യവുമായി നേരിട്ട് ബന്ധം സ്ഥാപിക്കാതെയാണ് മമത മത്സരിച്ചത്. സഖ്യത്തിന്റെ ഭാഗമാകാതെ പ്രചാരണത്തിനിറങ്ങിയ മമതയ്ക്ക് മുന്നിലുണ്ടായിരുന്ന ലക്ഷ്യം ബംഗാളിലെ ബിജെപി മുന്നേറ്റം എന്തുവില കൊടുത്തും തകര്‍ക്കുക എന്നതായിരുന്നു. ആ ദൗത്യമാണ് ഇപ്പോൾ 29 സീറ്റ് നേടി മമത നടപ്പിലാക്കിയിരിക്കുന്നത്.
∙ ബംഗാളിലെ താരങ്ങൾ
മമത ബാനർജിയുടെ ബന്ധുവും തൃണമൂലിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി ഡയമണ്ട് ഹാർബർ സീറ്റിൽ നിന്ന് വൻ വിജയമാണ് നേടിയത്. 6.79 ലക്ഷത്തോളം വോട്ടുകൾക്കാണ് തുടർച്ചയായ മൂന്നാം തവണയും അഭിഷേകിന്റെ വിജയം. അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ ആദ്യ ഇന്നിങ്സിൽ തന്നെ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയെയും തോൽപിച്ചു. കൃഷ്ണനഗർ ലോക്‌സഭാ സീറ്റിൽ ബിജെപിയുടെ അമൃത റോയിക്കെതിരെ തൃണമൂലിന്റെ മഹുവ മൊയ്ത്ര വിജയിച്ചതാണ് മറ്റൊരു വമ്പൻ നേട്ടം. പ്രശ്‌നബാധിതമായ ബരാക്‌പൂർ ലോക്‌സഭാ സീറ്റിൽ ബിജെപിയുടെ അർജുൻ സിങ്ങിനെതിരെ പാർഥ ഭൗമിക് വിജയിച്ചു. അസൻസോളിൽ ബിജെപിയുടെ സുരേന്ദ്രജീത് സിങ് അലുവാലിയയ്‌ക്കെതിരെ തൃണമൂലിന്റെ സ്റ്റാർ സ്ഥാനാർഥി ശത്രുഘ്‌നൻ സിൻഹയും വിജയിച്ചു കയറി.
∙ ആദ്യം കോൺഗ്രസിൽ, പിന്നെ ബിജെപിക്കൊപ്പം
രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ഭാഗമായിരുന്നു മമത. എന്നാൽ, പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം 1998ൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) രൂപീകരിക്കുകയായിരുന്നു. ഈ കാലയളവിൽ ടിഎംസി ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടു, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള നാഷനൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) ചേരുകയും ചെയ്തു. സഖ്യത്തിന് അധികാരം ലഭിച്ചപ്പോൾ മമതയായിരുന്നു റെയിൽവേ മന്ത്രി.
∙ ഇടതിനെ തകർക്കാൻ ബിജെപിക്കൊപ്പം
പശ്ചിമ ബംഗാളിലെ ഇടതുമുന്നണിയുടെ ആധിപത്യത്തെ വെല്ലുവിളിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുമായുള്ള സഹകരണം പ്രാഥമികമായി തന്ത്രപരമായിരുന്നു. എന്നാൽ, ഈ സഖ്യത്തിന് ആയുസ്സ് കുറവായിരുന്നു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും നയങ്ങളിലെ വിയോജിപ്പുകളും തുടർക്കഥയായപ്പോൾ മമത ബിജെപിയോട് വിട പറഞ്ഞു. 2006 ആയപ്പോഴേക്കും മമത ബാനർജി എൻഡിഎയുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ചു, തുടർന്നുള്ള വർഷങ്ങളിൽ ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് കളത്തിലിറങ്ങുകയും ചെയ്തു.
∙ അന്ന് ഇടതിനെ തകർത്തതും മമത
34 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2011ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎംസിയെ ചരിത്രവിജയത്തിലേക്ക് നയിച്ചതോടെയാണ് മമത ബാനർജിയുടെ രാഷ്ട്രീയ ശക്തി രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത്. പശ്ചിമ ബംഗാളിൽ ഒരു പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിക്കുന്ന ആ വിജയം ശ്രദ്ധേയമായിരുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾ, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മമതയുടെ ഭരണരീതിയും പേരെടുത്തു. ഗ്രാമീണരെപ്പോലെത്തന്നെ നഗര മധ്യവർഗത്തിനും ഇടയിൽ ഒരുപോലെ പിന്തുണ നേടിയായിരുന്നു മമതയുടെ മുന്നേറ്റം.
ഓരോ തിരഞ്ഞെടുപ്പിലും ക്രമേണ വോട്ടുശതമാനം ഉയർത്തികൊണ്ടുവന്ന് മമതയ്ക്ക് വെല്ലുവിളി ഉയർത്താനുളള ശ്രമമാണ് ബിജെപി നടത്തിയത്. നരേന്ദ്ര മോദിയുടെ ഉയർച്ചയും 2014 മുതലുള്ള ബിജെപിയുടെ ദേശീയ ആധിപത്യവും ബംഗാളിലേക്കു ചുവടുവയ്ക്കാൻ പാർട്ടിക്കു ധൈര്യം പകർന്നു. ബിജെപിയുടെ ആക്രമണോത്സുകമായ പ്രചാരണത്തിലൂടെ ഹിന്ദു ദേശീയതയ്ക്ക് ഊന്നൽ നൽകി, ബംഗാളി വോട്ടർമാരിലെ ചില വിഭാഗങ്ങളുമായി അടുപ്പം സ്ഥാപിക്കാൻ തുടങ്ങി. ഇത് വർധിച്ചുവരുന്ന ധ്രുവീകരണ രാഷ്ട്രീയത്തിലേക്ക് നയിച്ചു. ബിജെപിയുടെ ഈ രാഷ്ട്രീയ തന്ത്രങ്ങൾക്കിടയിലും പക്ഷേ മമത പിടിച്ചുനിന്നു.
∙ മോദിയും അമിത് ഷായും ഇറങ്ങി; എന്നിട്ടും...
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ കാഴ്ചയായിരുന്നു ബിജെപി– ടിഎംസി പോരാട്ടം. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ സംസ്ഥാനത്തു വിന്യസിച്ചുകൊണ്ട് ബിജെപി വൻതോതിൽ പ്രചാരണം നടത്തി. മമതാ ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കി സുപ്രധാന കിഴക്കൻ സംസ്ഥാനത്ത് ഭരണം സ്ഥാപിക്കുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. വികസന വാഗ്ദാനങ്ങളുടെയും സാമുദായിക വിഷയങ്ങളുടെയും മിശ്രിതമായിരുന്നു ഈ പ്രചാരണത്തിന്റെ സവിശേഷത.
എന്നാൽ ബംഗാളി സ്വത്വത്തിലും പ്രാദേശിക അഭിമാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടിഎംസി അതിനെ പ്രതിരോധിച്ചു വിജയം നേടി. മമത സർക്കാരിന്റെ നിരവധി ക്ഷേമപദ്ധതികൾ സ്ത്രീ വോട്ടര്‍മാരെയും സ്വാധീനിച്ചു. പ്രത്യേകിച്ച് ലക്ഷ്മിർ ഭണ്ഡാർ എന്ന പേരിലുള്ള, സ്ത്രീകൾക്ക് പ്രതിമാസ വരുമാനം ലഭിക്കുന്ന പദ്ധതി. പൗരത്വ ഭേദഗതി നിയമം കാരണം അന്ന് ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചു. ബംഗാളിൽ ബിജെപിയുടെ ബൂത്തു തല സംഘടന ദുർബലമായതും ബംഗാളിന് ഗുണം ചെയ്തു. ഇതെല്ലാം പരിഹരിച്ച് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചെങ്കിലും മമതയ്ക്കു മുന്നില്‍ നിഷ്ഫലമാവുകയായിരുന്നു.