ഈ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ജയിച്ചയാളാണ് അജയ് റായി. അതിനു രണ്ട് കാരണങ്ങൾ. ഒന്ന്, ഭൂരിപക്ഷം കൂട്ടാൻ വീണ്ടും വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 1.52 ലക്ഷം വോട്ടെന്ന മോദിയുടെതന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് താഴ്ത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് റായ് ലീഡ് ചെയ്യുക പോലുമുണ്ടായി. പഴയ പ്രതാപത്തിന്റെ നിഴൽ പോലും നഷ്ടമായ നിലയിൽനിന്ന് യുപിയിൽ 6 സീറ്റുകളെന്ന പുതുജീവൻ കോൺഗ്രസിനു നൽകിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ; അജയ് റായി എങ്ങനെയാണ് ഇതു സാധിച്ചെടുത്തത്? വാരാണസിയിലെ ഈ ലേഖകൻ നടത്തിയ തിരഞ്ഞെടുപ്പു യാത്രയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ അവിടെ തിരഞ്ഞെടുപ്പു നടക്കുന്നതിനും ഒരാഴ്ച മുൻപ് ഇവിടെ കുറിച്ചിരുന്നു– മോദി അല്ല സ്ഥാനാർഥിയെങ്കിൽ പോളിങ് ബൂത്തിൽ വാരാണസിക്കാരുടെ മനസ്സിൽ വരുന്ന ആദ്യത്തെ പേരായിരിക്കും അജയ് റായിയുടേത്. ഫലം വന്നപ്പോൾ അത് ഏറക്കുറെ ശരിയാണെന്നു വ്യക്തമാക്കുന്ന കണക്കുകളും വാരാണസിയിൽ നിന്നു കേട്ടു. 2019ലെ 4.79 ലക്ഷം എന്ന റെക്കോർഡ് ഭൂരിപക്ഷം മറികടക്കാൻ തുനിഞ്ഞിറങ്ങിയ മോദിക്ക് എന്തുകൊണ്ടാണ് വാരാണസിയിൽ ഒന്നരലക്ഷമെന്ന തന്റെ ലോക്സഭാ തിരഞ്ഞെടുപ്പു കരിയറിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങേണ്ടി വന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ജയിച്ചയാളാണ് അജയ് റായി. അതിനു രണ്ട് കാരണങ്ങൾ. ഒന്ന്, ഭൂരിപക്ഷം കൂട്ടാൻ വീണ്ടും വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 1.52 ലക്ഷം വോട്ടെന്ന മോദിയുടെതന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് താഴ്ത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് റായ് ലീഡ് ചെയ്യുക പോലുമുണ്ടായി. പഴയ പ്രതാപത്തിന്റെ നിഴൽ പോലും നഷ്ടമായ നിലയിൽനിന്ന് യുപിയിൽ 6 സീറ്റുകളെന്ന പുതുജീവൻ കോൺഗ്രസിനു നൽകിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ; അജയ് റായി എങ്ങനെയാണ് ഇതു സാധിച്ചെടുത്തത്?

വാരാണസിയിലെ ഈ ലേഖകൻ നടത്തിയ തിരഞ്ഞെടുപ്പു യാത്രയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ അവിടെ തിരഞ്ഞെടുപ്പു നടക്കുന്നതിനും ഒരാഴ്ച മുൻപ് ഇവിടെ കുറിച്ചിരുന്നു– മോദി അല്ല സ്ഥാനാർഥിയെങ്കിൽ പോളിങ് ബൂത്തിൽ വാരാണസിക്കാരുടെ മനസ്സിൽ വരുന്ന ആദ്യത്തെ പേരായിരിക്കും അജയ് റായിയുടേത്. ഫലം വന്നപ്പോൾ അത് ഏറക്കുറെ ശരിയാണെന്നു വ്യക്തമാക്കുന്ന കണക്കുകളും വാരാണസിയിൽ നിന്നു കേട്ടു. 2019ലെ 4.79 ലക്ഷം എന്ന റെക്കോർഡ് ഭൂരിപക്ഷം മറികടക്കാൻ തുനിഞ്ഞിറങ്ങിയ മോദിക്ക് എന്തുകൊണ്ടാണ് വാരാണസിയിൽ ഒന്നരലക്ഷമെന്ന തന്റെ ലോക്സഭാ തിരഞ്ഞെടുപ്പു കരിയറിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങേണ്ടി വന്നത്?

അജയ് റായ് വാരാണസിൽ പ്രചാരണത്തില്‍ (ചിത്രം: മനോരമ)
ADVERTISEMENT

യുപി കോൺഗ്രസ് മീഡിയ ടീമിലെ പിയൂഷ് മിശ്രയോടു ചോദിച്ചാണ് അജയ് മിശ്രയെ ബന്ധപ്പെട്ടത്. ‘ലക്നൗവിലെ ബക്ഷി കാ താലാബ് നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന, കോൺഗ്രസിന്റെ യുവ നേതാവ് ലലൻ സിങ് കൂടെത്തന്നെയുണ്ടാകും അദ്ദേഹത്തോടു സംസാരിക്കൂ’ എന്നായിരുന്നു പിയൂഷിന്റെ നിർദേശം. ലലൻ പറഞ്ഞതു പ്രകാരം ചേത്ഗഞ്ച് താണയ്ക്ക് (പൊലീസ് സ്റ്റേഷൻ) അടുത്തെത്തി വിളിച്ചു. എത്രമണിക്ക് കാണാമെന്ന് ചോദിച്ചപ്പോൾ 24x7 എന്നായിരുന്നു മറുപടി. ഏതു നേരവും എത്തിക്കോളൂവെന്നു പറഞ്ഞത് സത്യമായിരുന്നു. ചേത്ഗഞ്ച് പൊലീസ് സ്റ്റേഷന്റെ എതിർഭാഗത്താണ് അജയ് റായിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ്.

പറഞ്ഞതുപ്രകാരം സ്ഥലത്തെത്തി വിളിച്ചപ്പോൾ  കുറച്ചുനേരം കാത്തിരിക്കാൻ ലലൻ പറഞ്ഞു. കൂളറും കൊടുംചൂടും തമ്മിൽ ഗുസ്തിപിടിച്ചുനിൽക്കുന്ന ഓഫിസ് മുറി. അതൊന്നും കൂസാതെ പലയിടത്തായി പലതരം തിരക്കുകളിൽ കുറേ പ്രവർത്തകർ. ചിലർക്ക് മണ്ഡലത്തിന്റെ പല കോണുകളിലേക്ക് നോട്ടിസും പോസ്റ്ററുമെല്ലാം അയയ്ക്കുന്ന ജോലി. മറ്റുചിലർക്ക് കണക്കെഴുത്താണ്. കുറേപേർ 12 മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിന്റെ ഒരുക്കങ്ങളിൽ; പ്രാദേശിക മാധ്യമപ്രവർത്തകരെ വിളിച്ചു സാന്നിധ്യമുറപ്പാക്കുന്നു. ആ കാഴ്ചകൾ കണ്ടിരുന്ന് സമയം വൈകിയപ്പോൾ ലലനെ വീണ്ടും വിളിച്ചു.

യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് (Photo by PTI)

അരമണിക്കൂറിനുള്ളിൽ എത്തുമെന്നായിരുന്നു മറുപടി. പിന്നൊന്നുകൂടി പറഞ്ഞു. രാവിലെ 5 മണിക്ക് പുറപ്പെട്ടതാണ്. ഇപ്പോൾ വരുന്നത് ചൂടിനെ തോൽപിക്കാനുള്ള ഒരു കുളിക്കാണ്. പത്തോ പതിനഞ്ചോ മിനിറ്റ് വിശ്രമിക്കും. ശേഷം വീണ്ടും അടുത്ത പരിപാടികളിലേക്ക് പോകും. അതാണ് രീതി. അതിനിടയിൽ ഇന്റർവ്യൂ നടക്കുമോ എന്നുറപ്പില്ല. പറഞ്ഞതു പോലെ അജയ് റായി വന്നപ്പോൾ ആൾക്കൂട്ടവും ആരവവും. അതിനടിയിൽ എഐസിസിയിൽ നിന്നെത്തിയ കമ്യൂണിക്കേഷൻ കോഓർഡിനേറ്റർ പവൻ ഖേരയുണ്ടായിരുന്നു. അദ്ദേഹം കൂടി പറഞ്ഞതോടെ ഇന്റർവ്യൂ നൽകാമെന്ന് അജയ് റായ് ഏറ്റു.

യുപി അധ്യക്ഷനായ താങ്കൾ എന്തിനാണ് മോദിക്കെതിരെ മത്സരിക്കുന്നതെന്നും കുറച്ചു കൂടി സുരക്ഷിതമായ മറ്റേതെങ്കിലും സീറ്റ് നോക്കിക്കൂടേയെന്നും ചോദിച്ചു. തുടർന്ന്, വാരാണസിയെക്കുറിച്ചുള്ള തന്റെ ബന്ധത്തെക്കുറിച്ചു പറയാൻ കോൺഗ്രസ് അദ്ദേഹം വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി!. ചേത്ഗഞ്ച് പൊലീസ് സ്റ്റേഷന്റെ എതിരെയുള്ള തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ നിൽക്കുമ്പോൾ അതിന്റെ മറുപുറം അജയ് റായിയുടെ വീടാണെന്ന് കരുതിയതല്ല.

അജയ് റായ് രാഹുൽ ഗാന്ധിക്കൊപ്പം (Photo by PTI)
ADVERTISEMENT

∙ വാരാണസിയുമായുള്ള ബന്ധം

വാരാണസിയിൽ അജയ് റായിക്ക് ഒരു ബാഹുബലി പരിവേഷമാണ്. നിയമസഭയിലേക്ക് 5 വട്ടം ജയിച്ച കരുത്തനായ നേതാവ്. അടിക്ക് അടിയെന്ന മട്ടിൽ നെഞ്ചുംവിരിച്ചു നിന്ന കാലം പിന്നിട്ടു വളർന്നയാൾ. മുൻ എംഎൽഎയും ഗുണ്ടാനേതാവുമായ മുക്താർ അൻസാരി ഉൾപ്പെടെയുള്ളവരുമായി നേർക്കുനേർ എതിരിട്ടതിന്റെ പേരിൽ കേസുകൾ പലതും നേരിട്ടു. ആർഎസ്എസിലും പിന്നീട് എബിവിപിയിലും തുടങ്ങിയ അജയ് സംസ്ഥാനത്തെ അറിയപ്പെടുന്ന ബിജെപി നേതാവായിരുന്നു.

കോലസ്‌ല മണ്ഡലത്തിൽ 3 തവണ ബിജെപി ടിക്കറ്റിൽ വിജയിച്ചു. 2009ൽ വാരാണസി ലോക്സഭാ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി തഴഞ്ഞു. മുരളീമനോഹർ ജോഷിക്ക് സീറ്റ് നൽകിയതോടെ പാർട്ടി വിട്ട അജയ് ആദ്യം സമാജ്‌വാദി പാർട്ടിയിൽ പയറ്റി നോക്കിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റു. കോലസ്‌ലയിലെ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതോടെ യുപി രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ നേടി.

നേതാക്കൾക്കൊപ്പം വാരാണസിയിൽ പത്രിക സമർപ്പിക്കാൻ എത്തുന്ന നരേന്ദ്ര മോദി (Photo by PTI)

∙ നരേന്ദ്ര മോദിയുടെ എതിരാളി

ADVERTISEMENT

ജന്മഭൂമിയായ ഗുജറാത്തിൽ ഏതു സീറ്റും നിഷ്പ്രയാസം ജയിക്കാമെങ്കിലും കർമഭൂമിയായി വാരാണസി മോദി തിരഞ്ഞെടുത്തത് വലിയ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. 2014ൽ കാടിളക്കിയുള്ള ആ വരവിൽ മോദി മണ്ഡലത്തിൽ വൻ തരംഗം സൃഷ്ടിച്ചു. 3.71 ലക്ഷം വോട്ടുകൾക്കു വിജയിച്ച മോദിയുടെ പ്രധാന എതിരാളി ആംആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്‌രിവാളായിരുന്നു. അദ്ദേഹം 2.09 ലക്ഷം വോട്ടുപിടിച്ചപ്പോൾ, കോൺഗ്രസ് സ്ഥാനാർഥിയായ അജയ് റായിക്ക് 75614 വോട്ടുകൾ മാത്രമേ നേടാനായുള്ളു. അതിനു മുൻപ് 2009ൽ 1.23 ലക്ഷം വോട്ടു നേടി ബിജെപിയിലെ മുരളീമനോഹർ ജോഷിക്കെതിരെ ഞെട്ടിച്ചയാളാണ്. 2019ൽ മോദി ഭൂരിപക്ഷം 4.79 ലക്ഷം ആയി ഉയർത്തിയെങ്കിലും എസ്പിയുടെ ശാലിനി യാദവും 1.95 ലക്ഷം വോട്ടു നേടിയതോടെ ബിജെപിക്ക് കാര്യങ്ങൾ സുഗമമായി. തുടർച്ചയായ തോൽവികളിലും കുലുങ്ങാതെ ഇക്കുറിയും അജയ് റായ് വാരാണസി തന്നെ തിരഞ്ഞെടുത്തു. തന്റെ കുടുംബവും മണ്ണും എല്ലാം വാരാണസിയാണെന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ആ തീരുമാനമെന്ന് അജയ് റായ് തന്നെ പറഞ്ഞു.

വാരാണസിയിൽ നടന്ന കോൺഗ്രസ് റാലി (Photo by PTI)

∙ പുതിയ അജയ് റായ്

യുപിയിലെ തുടർതോൽവികളിൽ ഉഴറിയ കോൺഗ്രസ് പലരെയും സംസ്ഥാന അധ്യക്ഷപദവിയിൽ പരീക്ഷിച്ച ശേഷമാണ് കിഴക്കൻ യുപിയിലെ കരുത്തനായ നേതാവായ അജയ് റായിയെ ചുമതല ഏൽപ്പിച്ചത്. സംസ്ഥാനത്തുടനീളം പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം അജയ് റായ് തുടർന്നു. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ യുപിയിൽ പ്രത്യേക ജോഡോ യാത്ര നടത്തി. പ്രവർത്തകർക്കൊപ്പം നിന്നു. അവർക്ക് ആവേശം പകർന്നു. 2014ലും 2019ലും തോറ്റെങ്കിലും അജയ് അല്ലാതെ വാരാണസിയിൽ കോൺഗ്രസിനു മറ്റൊരു പേരു കണ്ടെത്താൻ ഇക്കുറിയും കഴിഞ്ഞില്ല. ആ വെല്ലുവിളി ഒരു മടിയുമില്ലാതെ അജയ് ഏറ്റെടുത്തു.

∙ ഭൂമിഹാർ വോട്ടുകളിലെ ധ്രൂവീകരണം 

വർഗീയ സ്വഭാവമുള്ള പരാമർശങ്ങളുമായി തിരഞ്ഞെടുപ്പുവേദിയിൽ നിറഞ്ഞ നരേന്ദ്ര മോദിക്ക് അതേ നാണയത്തിൽ അജയ് റായിയും സംഘവും വാരാണസിയിൽ കെണിയൊരുക്കാൻ ശ്രമിച്ചു. ഭൂമിഹാറുകൾക്ക് (ബ്രഹ്മണർ) വലിയ സ്വാധീനമുള്ള മണ്ഡലമാണ് വാരാണസി. ഏതാണ്ട് ഒന്നരലക്ഷത്തോളം ഭൂമിഹാർ വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. റൊഹാനിയ, സേവാപുരി എന്നിങ്ങനെ രണ്ട് മേഖലയിലാണ് ഭൂമിഹാർ വോട്ടുകൾ കൂടുതൽ. ഭൂമിഹാറുകാരനായ അജയ് റായിക്കായി ആ സമുദായത്തിനിടയിൽ വലിയ പ്രചാരണം നടന്നു. വിശേഷിച്ചും ഭൂമിഹാർ യുവാക്കൾ അജയ് റായിക്കായി പരസ്യമായി രംഗത്തിറങ്ങി. അതിനെ മറികടക്കാൻ ഭൂമിഹാർ നേതാവായ സുരേന്ദ്ര നരായണ സിങ്ങിനു ബിജെപി മണ്ഡലത്തിൽ തിരഞ്ഞെടുപ്പു കൺവീനറുടെ ചുമതല നൽകി. അപകടം മണത്ത ബിജെപി ഭൂമിഹാർ നേതാക്കളുടെ വലിയ യോഗങ്ങളും വിപുലമായി വിളിച്ചു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനും യുപി മന്ത്രി എ.കെ. ശർമയ്ക്കുമായിരുന്നു ഭൂമിഹാർ പോക്കറ്റുകളെ പിടിച്ചുനിർത്താനുള്ള ചുമതല.

എസ്പി നേതാവ് അഖിലേഷ് യാദവിനൊപ്പം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് (Photo by PTI)

∙ ജാതി സമവാക്യം വേറെയും

ഭൂമിഹാറുകൾക്ക് പുറമേ, മണ്ഡലത്തിലെ മുസ്‌ലിം, യാദവ വോട്ടുകളിലും ഏകീകരണത്തിനുള്ള പദ്ധതിയും അജയ് റായ് തയാറാക്കിയിരുന്നു. ഇവർക്ക് മാത്രമായി 4 ലക്ഷത്തോളം വോട്ടുകളുണ്ടെന്നാണ് കണക്ക്. വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വിഭാഗങ്ങളുടെയും പൊതുവേ മോദിയോട് ഭരണവിരുദ്ധ പ്രകടിപ്പിച്ച പിന്നാക്ക, യാദവ ഇതര ഒബിസി വിഭാഗങ്ങളും ഒരുപരിധി വരെ അജയ് റായിയെ തുണച്ചു.

യുവാക്കളുടെ അമർഷം

പതിവിൽ നിന്നു വ്യത്യസ്തമായി യുപിയിൽ അജയ് റായിക്കു വേണ്ടി ഇക്കുറി വ്യാപകമായി യുവാക്കൾ രംഗത്തിറങ്ങിയിരുന്നു. തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതി, ചോദ്യപേപ്പർ ചോർച്ച തുടങ്ങി പലവിധ പ്രശ്നങ്ങളാൽ യുപിയിൽ പൊതുവേ കുഴങ്ങി നിന്ന യുവാക്കൾ ബിജെപിക്കെതിരെ സംഘടിച്ചതും ഭൂരിപക്ഷത്തെ ബാധിച്ചു.

∙ എസ്പിയുടെ പിന്തുണ 

യുപിയിൽ ഇന്നുവരെ എസ്പിക്കോ ബിഎസ്പിക്കോ ജയിക്കാൻ കഴിയാത്ത ചുരുക്കം സീറ്റുകളിലൊന്നാണ് വാരാണസി. അപ്പോഴും എസ്പിക്ക് കാര്യമായ വോട്ടുബലമുണ്ട്. നേതാക്കൾക്കിടയിലെ കൈകോർക്കൽ മാത്രമാക്കാതെ താഴേതട്ടിൽ പാർട്ടകൾക്കിടയിലെ വോട്ടുകൈമാറ്റം സുഗമമാക്കാൻ അജയ് റായിക്കു കഴിഞ്ഞു. യുപി അധ്യക്ഷനെന്ന നിലയിൽ ഇരുപാർട്ടിയിലെയും മുതിർന്ന നേതാക്കളെ എത്തിക്കാനും അജയ് റായിക്ക് കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയും അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ചേർന്നു നടത്തിയ റോഡ്ഷോ വാരാണസിയിൽ വൻ ചർച്ചയായി. അവസാന ഘട്ടത്തിൽ, സമാനരീതിയിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ച് റോഡ് ഷോ നടത്തി. ഇതിന്റെ പ്രതിഫലനം താഴേതട്ടിലുമുണ്ടായി.

Show more

∙ പഴയ ബിജെപി ബന്ധം

യുപിയിലെ പരമ്പരാഗത കോൺഗ്രസുകാരനല്ല അജയ് റായി. ശൈലിയിലും രീതിയിലും ഇതു പ്രകടമാണ്. ആർഎസ്എസ് പശ്ചാത്തലവും ബിജെപിയുടെ അടവുകളും പയറ്റിത്തെളിഞ്ഞാണ് അജയ് കോൺഗ്രസിലെത്തിയത്. അതിനിടെ ഹ്രസ്വകാലം സമാജ്‌വാദി പാർട്ടിയിലും പയറ്റി. ഫലത്തിൽ, എല്ലാ പാർട്ടികളിലുമുള്ള ബന്ധവും ഒരുപരിധി വരെ അജയ് റായിയെ തുണച്ചു.

വാരാണസി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കൊപ്പം വോട്ടിടാൻ എത്തിയ അജയ് റായ് (File Photo by PTI)

∙ ബിജെപിയല്ല, ജയിച്ചത് മോദി പ്രഭാവം

മറ്റേതു കാരണമുണ്ടെങ്കിലും മോദി തോൽക്കില്ലെന്ന് ഉറപ്പുള്ള മണ്ഡലമാണ് വാരാണസി. അതു ബിജെപിയുടെ ശക്തി കൊണ്ടല്ല. മറിച്ചു മോദിയുടെ പ്രഭാവം കൊണ്ടാണ്. എന്നാൽ, ആ പ്രഭാവത്തിനും അപ്പുറം ചില ഘടകങ്ങൾ വാരാണസിയിലെ വോട്ടർമാർ ‍പരിഗണിച്ചുവെന്നത് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം. മോദിയുമായി താരതമ്യമില്ലെങ്കിലും അതിലൊരു കാരണം അജയ് റായ് ‘ലോക്കൽ ബോയ്’ പ്രതിഛായയും പ്രാപ്യനാണെന്നതും തന്നെ. ആദ്യമേ സൂചിപ്പിച്ചതു പോലെ മോദിയല്ലാതെ മറ്റൊരു ബിജെപി നേതാവായിരുന്നു വാരാണസിയിൽ മത്സരിച്ചിരുന്നതെങ്കിൽ ഭാഗ്യം ഒരുപക്ഷേ, അജയ് റായിക്ക് അനുകൂലമായേനെ.

English Summary:

Ajay Rai’s Impact on UP Elections: Shaking Modi's Stronghold Despite Defeat