ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ച സിപിഎം പരിശോധിക്കും. കാസർകോട്, പാലക്കാട്, ആറ്റിങ്ങൽ, സിറ്റിങ് സീറ്റായ ആലപ്പുഴ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ വോട്ടു മറിഞ്ഞത്. എറണാകുളത്ത് തൊണ്ണൂറായിരത്തിലേറെ വോട്ടു ചോർന്നതും നേതൃത്വത്തിനു ഞെട്ടലാണ്. കൊല്ലത്ത് ഏകദേശം 57,000 വോട്ട് നഷ്ടപ്പെട്ടു. ആലപ്പുഴയിൽ കഴിഞ്ഞ തവണ എ.എം.ആരിഫിന് 4,45,970 വോട്ട് ലഭിച്ചിടത്ത് ഇത്തവണ 3,41,047 ആയി കുറഞ്ഞു. എസ്എൻഡിപിയുടെ പ്രവർത്തനം ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായതാണ് പ്രധാന കാരണമെന്ന നിഗമനത്തിലാണു നേതൃത്വം. എസ്എൻഡിപിയുടെ സംഘടനാ സംവിധാനത്തിൽ ബിജെപിക്കു കയറാൻ കഴിയുന്നത് നിസ്സാരമായി കാണരുതെന്ന വികാരമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ചില മേഖലകളിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളും ബാധിച്ചു. തിരിച്ചുപിടിക്കുമെന്ന് സിപിഎം കണക്കുകൂട്ടിയ കാസർകോടും പാലക്കാടും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ച സിപിഎം പരിശോധിക്കും. കാസർകോട്, പാലക്കാട്, ആറ്റിങ്ങൽ, സിറ്റിങ് സീറ്റായ ആലപ്പുഴ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ വോട്ടു മറിഞ്ഞത്. എറണാകുളത്ത് തൊണ്ണൂറായിരത്തിലേറെ വോട്ടു ചോർന്നതും നേതൃത്വത്തിനു ഞെട്ടലാണ്. കൊല്ലത്ത് ഏകദേശം 57,000 വോട്ട് നഷ്ടപ്പെട്ടു. ആലപ്പുഴയിൽ കഴിഞ്ഞ തവണ എ.എം.ആരിഫിന് 4,45,970 വോട്ട് ലഭിച്ചിടത്ത് ഇത്തവണ 3,41,047 ആയി കുറഞ്ഞു. എസ്എൻഡിപിയുടെ പ്രവർത്തനം ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായതാണ് പ്രധാന കാരണമെന്ന നിഗമനത്തിലാണു നേതൃത്വം. എസ്എൻഡിപിയുടെ സംഘടനാ സംവിധാനത്തിൽ ബിജെപിക്കു കയറാൻ കഴിയുന്നത് നിസ്സാരമായി കാണരുതെന്ന വികാരമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ചില മേഖലകളിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളും ബാധിച്ചു. തിരിച്ചുപിടിക്കുമെന്ന് സിപിഎം കണക്കുകൂട്ടിയ കാസർകോടും പാലക്കാടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ച സിപിഎം പരിശോധിക്കും. കാസർകോട്, പാലക്കാട്, ആറ്റിങ്ങൽ, സിറ്റിങ് സീറ്റായ ആലപ്പുഴ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ വോട്ടു മറിഞ്ഞത്. എറണാകുളത്ത് തൊണ്ണൂറായിരത്തിലേറെ വോട്ടു ചോർന്നതും നേതൃത്വത്തിനു ഞെട്ടലാണ്. കൊല്ലത്ത് ഏകദേശം 57,000 വോട്ട് നഷ്ടപ്പെട്ടു. ആലപ്പുഴയിൽ കഴിഞ്ഞ തവണ എ.എം.ആരിഫിന് 4,45,970 വോട്ട് ലഭിച്ചിടത്ത് ഇത്തവണ 3,41,047 ആയി കുറഞ്ഞു. എസ്എൻഡിപിയുടെ പ്രവർത്തനം ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായതാണ് പ്രധാന കാരണമെന്ന നിഗമനത്തിലാണു നേതൃത്വം. എസ്എൻഡിപിയുടെ സംഘടനാ സംവിധാനത്തിൽ ബിജെപിക്കു കയറാൻ കഴിയുന്നത് നിസ്സാരമായി കാണരുതെന്ന വികാരമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ചില മേഖലകളിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളും ബാധിച്ചു. തിരിച്ചുപിടിക്കുമെന്ന് സിപിഎം കണക്കുകൂട്ടിയ കാസർകോടും പാലക്കാടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ച സിപിഎം പരിശോധിക്കും. കാസർകോട്, പാലക്കാട്, ആറ്റിങ്ങൽ, സിറ്റിങ് സീറ്റായ ആലപ്പുഴ എന്നിവിടങ്ങളിലാണ് പാർട്ടിക്ക് ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ വോട്ടു മറിഞ്ഞത്. എറണാകുളത്ത് തൊണ്ണൂറായിരത്തിലേറെ വോട്ടു ചോർന്നതും നേതൃത്വത്തിനു ഞെട്ടലാണ്. കൊല്ലത്ത് ഏകദേശം 57,000 വോട്ട് നഷ്ടപ്പെട്ടു. ആലപ്പുഴയിൽ കഴിഞ്ഞ തവണ എ.എം.ആരിഫിന് 4,45,970 വോട്ട് ലഭിച്ചിടത്ത് ഇത്തവണ 3,41,047 ആയി കുറഞ്ഞു. എസ്എൻഡിപിയുടെ പ്രവർത്തനം ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായതാണ് പ്രധാന കാരണമെന്ന നിഗമനത്തിലാണു നേതൃത്വം. എസ്എൻഡിപിയുടെ സംഘടനാ സംവിധാനത്തിൽ ബിജെപിക്കു കയറാൻ കഴിയുന്നത് നിസ്സാരമായി കാണരുതെന്ന വികാരമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ചില മേഖലകളിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളും ബാധിച്ചു.

തിരിച്ചുപിടിക്കുമെന്ന് സിപിഎം കണക്കുകൂട്ടിയ കാസർകോടും പാലക്കാടും തോറ്റെന്നു മാത്രമല്ല, വോട്ടും ചോർന്നു. നാൽപതിനായിരത്തിലേറെ വോട്ടിന്റെ ചോർച്ചയാണ് രണ്ടിടത്തും. ആറ്റിങ്ങലിൽ വി.ജോയി ആവേശകരമായ മത്സരം കാഴ്ചവച്ചെങ്കിലും 2019ൽ എ.സമ്പത്ത് നേടിയതിനെക്കാൾ 15,000 വോട്ടിന്റെ കുറവുണ്ട്. എറണാകുളത്ത് വെറും 2.31 ലക്ഷം വോട്ടാണ് ആകെ കിട്ടിയത്. 

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും. (Photo: mvgovindan/facebook)
ADVERTISEMENT

ആലപ്പുഴയും കാസർകോടും പാലക്കാടും ആറ്റിങ്ങലും പാർട്ടി തളർന്നപ്പോൾ ബിജെപി വോട്ടുവിഹിതം കൂടി. ആലപ്പുഴയിൽ 11 ശതമാനത്തോളം വർധനയാണ് ബിജെപിക്ക് ഉണ്ടായത്. കെ.രാധാകൃഷ്ണൻ ജയിച്ച ആലത്തൂരിലും ബിജെപിയുടെ വോട്ടുവിഹിതം പത്തു ശതമാനത്തോളം കൂടി. യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019 ൽ ഈ മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണിയുടെ വോട്ട് ചോർന്നിരുന്നു. അങ്ങനെ ചോർന്നതിൽ നിന്നു വീണ്ടും ചോർച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇതു ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. ജൂൺ 6ന്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും.

ഉയരുന്ന ചോദ്യങ്ങൾ

 

∙ നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഗുണത്തെക്കാൾ ദോഷമാണോ ഉണ്ടാക്കിയത്? സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തിനെതിരെ ഉയർന്ന വിമർശനം ജനങ്ങളെ സ്വാധീനിച്ചോ?

∙ മന്ത്രിസഭ കാര്യക്ഷമമല്ലെന്ന അഭിപ്രായം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചോ? പാർട്ടിയിലും എൽഡിഎഫിലും ചർച്ച കൂടാതെയാണ് പലതും നടക്കുന്നതെന്ന പ്രതീതി മുന്നണിയെ ബാധിച്ചോ? 

∙ സാധാരണക്കാരുടെയും അടിസ്ഥാന വർഗങ്ങളുടെയും പാർട്ടി എന്ന വിശേഷണത്തിൽ നിന്ന് ഇടത്തരക്കാരുടെയും സമ്പന്നരുടെയും താൽപര്യസംരക്ഷകരായി സിപിഎം മാറിയെന്ന വിമർശനം സാധാരണ പ്രവർത്തകരെ സ്വാധീനിച്ചോ?

∙ ന്യൂനപക്ഷ വോട്ടിനു വേണ്ടിയുള്ള പ്രചാരണ തന്ത്രങ്ങൾക്ക്  ഊന്നൽ കൊടുത്തപ്പോൾ പാർട്ടി വോട്ടുകളുടെ അടിത്തറയിൽ വിള്ളൽ വീണോ?

∙ കനത്ത സുരക്ഷയും അകമ്പടിയും മാധ്യമങ്ങൾക്ക് അടക്കമുള്ള നിയന്ത്രണവുമൊക്കെ ഏർപ്പെടുത്തി മുഖ്യമന്ത്രി പാലിക്കുന്ന ‘സാമൂഹിക അകലം’ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനോടും പ്രകടിപ്പിച്ചോ?

∙ പിണറായിയിലെ പാറപ്രത്തും  സിപിഎം വോട്ട് ചോർന്നു

കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച പിണറായിയിലെ പാറപ്രത്തും പാർട്ടിയുടെ നേതൃത്വത്തിൽ കർഷക സമരം നടന്ന പ്രദേശങ്ങളിലും സിപിഎമ്മിന് വൻ വോട്ടുചോർച്ച. ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന പോളിങ് ബൂത്തുകളിൽ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകൾ താരതമ്യം ചെയ്യുമ്പോഴാണു വ്യത്യാസം മനസ്സിലാകുക. ഈ പ്രദേശങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും വോട്ടു കൂടിയത് പാർട്ടിയെ അലോസരപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ 163, 164 ബൂത്തുകളിലാണ് പാറപ്രം. 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പിണറായി വിജയൻ (Photo courtesy: Facebbok/PinarayiVijayan)

ലോക്സഭാ തിരഞ്ഞെടുപ്പിൽ 163–ാം ബൂത്തിൽ 408 വോട്ടാണ് സിപിഎമ്മിലെ എം.വി.ജയരാജനു ലഭിച്ചത്. നിയമസഭയിലേക്കു ലഭിച്ചത് 463 വോട്ടും. 55 വോട്ടിന്റെ കുറവാണ് ഇവിടെ മാത്രമുണ്ടായത്. നിയമസഭയിലേക്ക് കോൺഗ്രസിന് 125 വോട്ടായിരുന്നെങ്കിൽ ഇക്കുറി 190 വോട്ടായി. 164–ാം ബൂത്തിൽ ഇക്കുറി സിപിഎമ്മിനു കിട്ടിയത് 610 വോട്ടാണെങ്കിൽ നിയമസഭയിലേക്കു കിട്ടിയിരുന്നത് 725. നഷ്ടം 115 വോട്ട്. കോൺഗ്രസിനാകട്ടെ 109 വോട്ടു കൂടി. ബിജെപിക്ക് 18 ഉം കൂടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എ.എം ആരിഫ്. (Photo: facebook/AMAriffOfficial)
ADVERTISEMENT

നെല്ലെടുപ്പു സമരം നടന്ന പേരാവൂർ മണ്ഡലത്തിലെ പായത്ത് (21–ാം ബൂത്ത്) 51 വോട്ട് കുറഞ്ഞു. ഇക്കുറി 599 വോട്ട് ലഭിച്ചപ്പോൾ 2021ൽ ലഭിച്ചത് 650 വോട്ടായിരുന്നു. കോൺഗ്രസിന് 35 ഉം ബിജെപിക്ക് 53 വോട്ടും കൂടി. ഇരിക്കൂർ മണ്ഡലത്തിലെ കാവുമ്പായിയിൽ 2 ബൂത്തുകളിലായി 158 വോട്ടുകളാണ് സിപിഎമ്മിനു നഷ്ടമായത്. 59 വോട്ട് കോൺഗ്രസിന് അധികം ലഭിച്ചു. കണ്ണൂർ മണ്ഡലത്തിലെ കീച്ചേരി(49ാം ബൂത്ത്)യിൽ 137 വോട്ടാണ് സിപിഎമ്മിനു നഷ്ടം.  കോൺഗ്രസിനു കൂടിയത് 84 വോട്ടും.  മട്ടന്നൂർ മണ്ഡലത്തിലെ അയ്യല്ലൂരിൽ 150 വോട്ടാണു സിപിഎമ്മിനു കുറഞ്ഞത്. കോൺഗ്രസിന് നേട്ടം 190 വോട്ടും. തളിപ്പറമ്പ് മണ്ഡലത്തിൽ വരുന്ന മോറാഴ (111 ബൂത്ത്) മാത്രമാണ് പാർട്ടിയുടെ മാനം കാത്തത്. 2021 ൽ 715 വോട്ടായിരുന്നെങ്കിൽ ഇക്കുറി 831 ആയി. അതേസമയം, കോൺഗ്രസിന് ഇവിടെ 200 വോട്ടും ബിജെപിക്ക് 60 വോട്ടും കൂടി. 

∙ ബിജെപി മുന്നിൽ ‌എത്തിയ 11 മണ്ഡലവും ഇടതിന്റേത്

വോട്ടുനിലയിൽ ഒന്നാമതെത്തിയ 11 നിയമസഭാ മണ്ഡലങ്ങൾക്കായി പ്രവർത്തന പദ്ധതിയൊരുക്കാൻ ബിജെപി നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനിച്ചു. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട, തൃശൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. ഇവയെല്ലാം നിലവിൽ എൽഡിഎഫ് എംഎൽഎമാരാണ്. വി.ശിവൻകുട്ടി (നേമം), കെ.രാജൻ (ഒല്ലൂർ), ആർ.ബിന്ദു (ഇരിങ്ങാലക്കുട) എന്നീ മന്ത്രിമാരുടെ മണ്ഡലങ്ങളും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനവും ബിജെപി പിടിച്ചു.

Show more

കേരളത്തിൽ എൻഡിഎ 2019 ൽ നേടിയ 15.56% വോട്ട് 2024 ൽ 19.17% ആയി. 18 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടുവിഹിതം ഉയർത്തി. വോട്ട് ഏറ്റവും കൂടിയതു തൃശൂരിലും പിന്നെ ആലപ്പുഴയിലുമാണ്. തൃശൂരിൽ 1,18,516 വോട്ടും ആലപ്പുഴയിൽ 1,11,919 വോട്ടുമാണ് വർധിച്ചത്. ആറ്റിങ്ങലിൽ 63,698 വോട്ട് ഉയർന്നു. ചരിത്രജയം നേടിയതിനാൽ സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് കെ.സുരേന്ദ്രൻ.

ADVERTISEMENT

∙ 2 മുന്നണികൾക്കും വോട്ട് കുറഞ്ഞു; എൻഡിഎക്ക് കൂ‌ടി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടിയ എൽഡിഎഫിന് 2019നെ അപേക്ഷിച്ച് 1.81% വോട്ട് നഷ്ടമായി.  18 സീറ്റിൽ വിജയിച്ച യുഡിഎഫിനു  2.18% വോട്ടുംകുറഞ്ഞു. അന്നു 19 സീറ്റിലാണു യുഡിഎഫ് വിജയിച്ചത്. അതേസമയം, എൻഡിഎയുടെ വോട്ടുകളിൽ 3.7% വർധന രേഖപ്പെടുത്തി.

Show more

തിരഞ്ഞെടുപ്പു കമ്മിഷൻ ഔദ്യോഗികമായി മുന്നണികളുടെയും പാർട്ടികളുടെയും കേരളത്തിലെ ആകെ വോട്ടുവിഹിതം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ലോക്സഭാ മണ്ഡല അടിസ്ഥാനത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ വോട്ട് ശതമാനത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ എത്തിച്ചേർന്നത്.

∙ വിവാദങ്ങളും വോട്ടു ചോർത്തി

രാഷ്ട്രീയവിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയ സ്ഥലങ്ങളിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ ആർക്കാണു ഭൂരിപക്ഷം? പൊതുവേ എൽഡിഎഫിന് വോട്ടുകുറഞ്ഞപ്പോൾ യുഡിഎഫും എൻഡിഎയും നേട്ടം കൊയ്തു. വോട്ടു ചോർന്നവഴി ചുവടെ:

കണ്ടല: സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വിവാദമായ തിരുവനന്തപുരത്ത് മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടുന്ന കണ്ടല വാർഡിൽ (ബൂത്ത് നമ്പർ 165)  യുഡിഎഫിനാണ് നേട്ടം. യുഡിഎഫിന് 321 വോട്ടും എൽഡിഎഫിന് 268 വോട്ടും എൻഡിഎയ്ക്ക് 177 വോട്ടുമാണ് ലഭിച്ചത്. പഞ്ചായത്തിൽ ബിജെപി 590 വോട്ടിന്റെ ലീഡ് നേടി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാറനല്ലൂരിൽ കോൺഗ്രസിനായിരുന്നു ലീഡ്.  2021 ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 3,203 വോട്ടിന്റെ ലീഡ് നേടിയിരുന്നു.

Show more

വിഴിഞ്ഞം: വിവാദച്ചുഴിയിൽപ്പെട്ട വിഴിഞ്ഞം രാജ്യാന്തര തുറമുഖം തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ 5 വാർഡുകളിലായിട്ടാണ്. ഇവിടെ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണു ലീഡ്.  യുഡിഎഫിന് 13,665 വോട്ടുകളും എൽഡിഎഫിന് 6,582 വോട്ടുകളും ലഭിച്ചപ്പോൾ എൻഡിഎയ്ക്ക് 6,553 വോട്ടു ലഭിച്ചു.  2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മേൽക്കോയ്മ– 14,945 വോട്ട്. എൽഡിഎഫിന് 6,677 ഉം എൻഡിഎയ്ക്ക് 5,829 ഉം വോട്ടുകൾ ലഭിച്ചു.  എൻഡിഎക്ക് 724 വോട്ടുകളുടെ വർധനയുണ്ടായെന്നതും ശ്രദ്ധേയം.

മുതലപ്പൊഴി: തുടർച്ചയായ അപകടങ്ങളുടെ പേരിൽ വിവാദത്തിര ഉയർന്ന തിരുവനന്തപുരം ചിറയിൻകീഴ് പഞ്ചായത്തിലെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ താഴെപള്ളി, തെക്കേഅരയതുരുത്തി എന്നീ പ്രദേശങ്ങളുൾപ്പെട്ട 53–ാംനമ്പർ ബൂത്തിൽ സിപിഎം സ്ഥാനാർഥിക്കു 335 വോട്ടും കോൺഗ്രസിനു 274 വോട്ടും ബിജെപിക്ക് 51 വോട്ടും ലഭിച്ചു. മറ്റൊരു ബൂത്തായ മുതലപ്പൊഴി, അരയതുരുത്തി എന്നീ പ്രദേശങ്ങളുൾപ്പെട്ട 46– ാം നമ്പർ ബൂത്തിൽ  യുഡിഫ്–354,എൽഡിഎഫ്–293, എൻഡിഎ–50 വീതം നേടി.

സിദ്ധാർഥൻ (ഫയൽ ചിത്രം)

നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജെ.എസ്.സിദ്ധാർഥന്റെ വീട് സ്ഥിതി ചെയ്യുന്ന നെടുമങ്ങാട് നഗരസഭയിലെ മാർക്കറ്റ് വാർഡിലെ 135–ാം നമ്പർ ബൂത്തിൽ യുഡിഎഫിന് ഇത്തവണ കൂടുതൽ വോട്ട് ലഭിച്ചു. 433 വോട്ടാണ് യുഡിഎഫ് പെട്ടിയിലാക്കിയത്. കഴിഞ്ഞ തവണ 378 ആയിരുന്നു. എൽഡിഎഫിന്റെ വോട്ട് വിഹിതം 269 ആയി. കഴിഞ്ഞ തവണ 262 ആയിരുന്നു. എൻഡിഎക്ക് 191 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ 118.

പാനൂർ: ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ മരിക്കാനിടയായ കണ്ണൂർ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡ് മുളിയാത്തോട് പരിധിയിലെ ബൂത്തിൽ കൂടുതൽ വോട്ട് നേടിയത് യുഡിഎഫ്. ഇവിടെ ബൂത്ത് നമ്പർ 89 ൽ  ഷാഫി പറമ്പിൽ 495 വോട്ടു നേടി. കെ.കെ.ശൈലജയ്ക്കു കിട്ടിയത് 462 വോട്ട്.  പ്രഫുൽ കൃഷ്ണയ്ക്ക് 145. മുൻപും യുഡിഎഫിന് കൂടുതൽ വോട്ടുകൾ കിട്ടുന്ന ബൂത്താണിത്. 

നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ മുളിയാത്തോട്ടിലെ വീടിന് പൊലീസ് ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു. ചിത്രം: മനോരമ

കരുവന്നൂർ: സഹകരണ ബാങ്ക് തട്ടിപ്പിന്റെ പേരിൽ കോളിളക്കമുണ്ടാക്കിയ തൃശൂർ ജില്ലയിലെ കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലും കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ ഏറ്റവും കൂടുതലുള്ള, ഇരിങ്ങാലക്കുട നഗരസഭയിലും എൻഡിഎയ്ക്കാണു മുന്നേറ്റം. മന്ത്രിമണ്ഡലമായ ഇരിങ്ങാലക്കുടയിലും നഗരസഭയിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഇവിടെ യുഡിഎഫിന് 13,134 വോട്ടും എൽഡിഎഫിന് 9986 വോട്ടും എൻഡിഎക്ക് 16,800 വോട്ടുമാണു ലഭിച്ചത്. എൻഡിഎയുടെ ഭൂരിപക്ഷം 3666 വോട്ട്.  ഇരിങ്ങാലക്കുട നഗരസഭയിൽപെട്ട പൊറത്തിശ്ശേരി മേഖല മാത്രമെടുത്താലും എൻഡിഎയ്ക്കാണ് മുന്നേറ്റം. 

ഒഞ്ചിയം: 2012 ൽ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം അദ്ദേഹത്തിന്റെ നാടായ ഒഞ്ചിയം ഉൾപ്പെട്ട വടകര മണ്ഡലത്തിൽ സിപിഎം ക്ലച്ച് പിടിച്ചിട്ടില്ല. ഇത്തവണ വടകരയിൽ യുഡിഎഫിന്റെ വോട്ട് നില മുമ്പത്തേതിലും വർധിച്ചു. ഷാഫി പറമ്പിൽ 72,366 വോട്ട് നേടിയപ്പോൾ കെ.കെ.ശൈലജയ്ക്കു ലഭിച്ചത് 50,284 വോട്ടു മാത്രം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎംപിയുടെ കെ.കെ.രമയ്ക്ക് 65,093 വോട്ടും എൽഡിഎഫിന്റെ മനയത്ത് ചന്ദ്രന് 57,602 വോട്ടുമാണ് ലഭിച്ചത്. 2020 ൽ വടകര മുനിസിപ്പാലിറ്റിയിലേക്ക് എൽഡിഎഫിന് ജയം. ഒഞ്ചിയം പഞ്ചായത്തിൽ ആർഎംപി – യുഡിഎഫ് സഖ്യം ജയിച്ചു.

English Summary:

BJP Gains as CPM Suffers Defeats in Crucial Kerala Constituencies