യുപിയിലെ ബിജെപി നഷ്ടത്തിന് കാരണം അമിത് ഷായെന്ന് യോഗി പക്ഷം; ‘മോദിക്ക് ഭൂരിപക്ഷം കുറയാൻ കാരണങ്ങളുണ്ട്’
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു തനിച്ചുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതും അതിനു പ്രധാന കാരണമായ ഉത്തർ പ്രദേശ് ഫലവും ബിജെപിയിൽ കലാപം സൃഷ്ടിക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിനിടെ ആർഎസ്എസിനെ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ തള്ളിപ്പറഞ്ഞെങ്കിൽ, ഇപ്പോൾ അനുനയ ശ്രമങ്ങൾ സജീവമാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നഡ്ഡയും മന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിങ്ങും സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും നടത്തിയ ചർച്ചയിൽ ആർഎസ്എസിന്റെ മുതിർന്ന നേതാക്കളിൽ 3 പേർ പങ്കെടുത്തതായാണ് സൂചന. സഖ്യകക്ഷികളെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു തനിച്ചുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതും അതിനു പ്രധാന കാരണമായ ഉത്തർ പ്രദേശ് ഫലവും ബിജെപിയിൽ കലാപം സൃഷ്ടിക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിനിടെ ആർഎസ്എസിനെ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ തള്ളിപ്പറഞ്ഞെങ്കിൽ, ഇപ്പോൾ അനുനയ ശ്രമങ്ങൾ സജീവമാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നഡ്ഡയും മന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിങ്ങും സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും നടത്തിയ ചർച്ചയിൽ ആർഎസ്എസിന്റെ മുതിർന്ന നേതാക്കളിൽ 3 പേർ പങ്കെടുത്തതായാണ് സൂചന. സഖ്യകക്ഷികളെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ സമീപനം എന്തായിരിക്കണമെന്നതായിരുന്നു പ്രധാന ചർച്ച.
ജൂൺ 7ന് ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നേതൃത്വത്തിനെതിരെ വിമർശനമുണ്ടാകാനുള്ള സാധ്യത പാർട്ടി വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. പാർട്ടിയേക്കാൾ ആർഎസ്എസ് നേതൃത്വത്തോട് അനുഭാവമുള്ളവരിൽനിന്നാണ് പ്രതിഷേധ ശബ്ദം ഉയരാവുന്നത്. അതുകൂടി മുന്നിൽകണ്ടാണ് ആർഎസ്എസ് നേതൃത്വവുമായി സഹകരിച്ചു മുന്നോട്ടുപോകാൻ പാർട്ടി നേതൃത്വം താൽപര്യപ്പെടുന്നതെന്നു സൂചനയുണ്ട്.
മേയ് രണ്ടാം വാരത്തിൽ ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആർഎസ്എസിനെ ആശ്രയിക്കേണ്ട ആവശ്യം ഇപ്പോൾ ബിജെപിക്കില്ലെന്ന് നഡ്ഡ പറഞ്ഞത്. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ യുപിയിൽ ചേർന്ന യോഗത്തിൽ ചേരിതിരിഞ്ഞ് കടുത്ത വിമർശനങ്ങൾ ഉയർന്നതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണമെന്ന് വാദമുണ്ടായി. മഹാരാഷ്ട്രയിലെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഏറ്റെടുത്തു കഴിഞ്ഞു. രാജസ്ഥാനിലെ നഷ്ടത്തിന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണ്. അതേ സമീപനം ആദിത്യനാഥും സ്വീകരിക്കണമെന്നു സമ്മർദമുണ്ടായെന്നാണ് സൂചന.
എന്നാൽ, ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടുകളാണ് സംസ്ഥാനത്തെ നഷ്ടത്തിന് മുഖ്യകാരണമെന്ന വാദമുന്നയിച്ച് യോഗി പക്ഷം പ്രതിരോധമുയർത്തി. യുപി ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ചൗധരി രാജി സന്നദ്ധത വ്യക്തമാക്കി യോഗിയെ വിഷമവൃത്തത്തിലാക്കാൻ നീക്കമുണ്ട്. യോഗി ആദിത്യനാഥ് നിർദേശിച്ച 35 േപരിൽ ഒരാളെപ്പോലും സ്ഥാനാർഥിയാക്കാൻ കേന്ദ്ര നേതൃത്വം തയാറായില്ലെന്നതുൾപ്പെടെയുള്ള കാരണങ്ങളാണ് യോഗി പക്ഷം ഉന്നയിച്ചത്.
പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം കുറഞ്ഞത് തങ്ങളുടെ കുറ്റംകൊണ്ടല്ല എന്ന നിലപാടാണ് യോഗി പക്ഷം സ്വീകരിച്ചതെന്നാണ് സൂചന. ഒട്ടേറെ നേതാക്കൾ വാരാണസിയിൽ പ്രചാരണത്തിനെത്തിയപ്പോൾ പ്രവർത്തകർ അവർക്കു പിന്നാലെ പോയി, വോട്ടർ സ്ലിപ് വിതരണം പോലും വേണ്ട രീതിയിൽ നടന്നില്ല, പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമുണ്ടായില്ല തുടങ്ങിയവ വാരാണസിയിലെ ഭൂരിപക്ഷം കുറഞ്ഞതിന് കാരണങ്ങളായി വിലയിരുത്തുന്നു.
ഫത്തേപൂരിൽ താൻ പരാജയപ്പെട്ടതിന്റെ കാരണം വിശദമായി പരിശോധിക്കണമെന്ന് യുപിയിലെ യോഗത്തിൽ കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ആവശ്യപ്പെട്ടതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ തവണ 5.6 ലക്ഷം വോട്ട് നേടി ജയിച്ച സാധ്വി നിരഞ്ജൻ ജ്യോതി ഇത്തവണ സമാജ്‌വാദി പാർട്ടിയുടെ നരേഷ് ഉത്തം പട്ടേലിനോടാണ് പരാജയപ്പെട്ടത്.
∙ യോഗിയെ വിളിപ്പിച്ച് കേന്ദ്രനേതൃത്വം
രാജീവ് മേനോൻ
ഉത്തർപ്രദേശിൽ ബിജെപിക്കുണ്ടായ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥിനെയും ഉപ മുഖ്യമന്ത്രിമാരായ കേശവപ്രസാദ് മൗര്യ, ബ്രജേഷ് പാഠക്, സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി എന്നിവരെയും ബിജെപി കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഡൽഹിയിൽ ജൂൺ 7ന് ബിജെപിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് യോഗവും സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡന്റുമാർ എന്നിവരുടെ യോഗവും നടക്കുന്നുണ്ട്. അതിനു മുൻപായി യുപിയിലെ പരാജയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും.
2019ൽ 50% വോട്ട് വിഹിതത്തോടെ 62 സീറ്റു നേടിയ ബിജെപി ഇത്തവണ 75 സീറ്റുകളായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, 41.3% വോട്ടോടെ 33 സീറ്റുകളാണ് നേടാനായത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലും തോറ്റു. യോഗി ആദിത്യനാഥിനു താൽപര്യമുള്ള സ്ഥാനാർഥികളുടെ മണ്ഡലങ്ങളിൽ ജയമുണ്ടായെന്ന മട്ടിൽ പാർട്ടിക്കുള്ളിൽതന്നെ ആരോപണങ്ങളുയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദിത്യനാഥിന് വലിയ പിന്തുണ നൽകുന്നത് എന്നതിനാലാണ് അതു ചൂടുപിടിക്കാത്തത്. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ ബിജെപിയുടെ മറ്റു മുഖ്യമന്ത്രിമാർക്കിടയിലും താരമായിരുന്നു യോഗി. അദ്ദേഹത്തിന് ഇനി ആ പരിവേഷമുണ്ടാകുമോ എന്നതും ചർച്ചാവിഷയമാണ്.