400 പ്രതീക്ഷിച്ച് ഗൂഗിളിന് ‘നൽകിയത്’ 116 കോടി, ഇത്തവണ പാളി; മോദി സ്വപ്നം പൊളിച്ചടുക്കിയത് ‘ഫാക്ട്ചെക്ക്’?
കുറഞ്ഞ ചെലവിൽ കൂടുതൽ പേരിലേക്ക് പ്രചാരണമെത്തിച്ച് തനിച്ച് ഭരിക്കാവുന്നത്ര സീറ്റ് നേടുക. ഈ തന്ത്രമാണ് ബിജെപി 2024 തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച രീതികൾ തന്നെയാണ് ഇത്തവണയും പ്രയോഗിച്ചത്, പക്ഷേ, കൂട്ടിന് നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയെന്നു മാത്രം. ഇത്രയൊക്കെ ചെയ്തിട്ടും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഡിജിറ്റൽ സേവനങ്ങളുടെ സഹായത്തോടെ പ്രചാരണം നടത്തി വൻ നേട്ടം കൈവരിച്ച ബിജെപിക്ക് 2024ൽ ഓൺലൈൻ ലോകത്തു നിന്ന് കാര്യമായ നേട്ടം കൈവരിക്കാനായില്ല എന്നാണ് കണക്കുകൾ പറയുന്നത്. 2019 തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ റിപ്പോർട്ടുകളും പോസ്റ്റുകളും പരിശോധിച്ച് ശരിയോ തെറ്റോ എന്ന് വിലയിരുത്താൻ വേണ്ടത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാല്‍, 2024ൽ ദേശീയ മാധ്യമങ്ങളും ഗൂഗിൾ, മെറ്റ, ട്വിറ്റർ ഉൾപ്പെടെയുള്ള കമ്പനികളും ഓരോ നിമിഷവും വ്യാജ പോസ്റ്റുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തു. അതായത് വ്യാജ പോസ്റ്റുകളിലൂടെ വോട്ടർമാരെ ഒരുപരിധി വരെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ലെന്നത് വ്യക്തം. ഡിജിറ്റൽ മേഖല ആഗോളതലത്തിൽ രാഷ്ട്രീയ പ്രചാരണങ്ങളെ നാടകീയമായി മാറ്റിമറിച്ചിട്ടുള്ള ചരിത്രമാണുള്ളത്. ഇന്ത്യയും ഇതിനൊരു അപവാദമല്ല. 2019ലെയും 2024ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ

കുറഞ്ഞ ചെലവിൽ കൂടുതൽ പേരിലേക്ക് പ്രചാരണമെത്തിച്ച് തനിച്ച് ഭരിക്കാവുന്നത്ര സീറ്റ് നേടുക. ഈ തന്ത്രമാണ് ബിജെപി 2024 തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച രീതികൾ തന്നെയാണ് ഇത്തവണയും പ്രയോഗിച്ചത്, പക്ഷേ, കൂട്ടിന് നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയെന്നു മാത്രം. ഇത്രയൊക്കെ ചെയ്തിട്ടും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഡിജിറ്റൽ സേവനങ്ങളുടെ സഹായത്തോടെ പ്രചാരണം നടത്തി വൻ നേട്ടം കൈവരിച്ച ബിജെപിക്ക് 2024ൽ ഓൺലൈൻ ലോകത്തു നിന്ന് കാര്യമായ നേട്ടം കൈവരിക്കാനായില്ല എന്നാണ് കണക്കുകൾ പറയുന്നത്. 2019 തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ റിപ്പോർട്ടുകളും പോസ്റ്റുകളും പരിശോധിച്ച് ശരിയോ തെറ്റോ എന്ന് വിലയിരുത്താൻ വേണ്ടത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാല്‍, 2024ൽ ദേശീയ മാധ്യമങ്ങളും ഗൂഗിൾ, മെറ്റ, ട്വിറ്റർ ഉൾപ്പെടെയുള്ള കമ്പനികളും ഓരോ നിമിഷവും വ്യാജ പോസ്റ്റുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തു. അതായത് വ്യാജ പോസ്റ്റുകളിലൂടെ വോട്ടർമാരെ ഒരുപരിധി വരെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ലെന്നത് വ്യക്തം.
ഡിജിറ്റൽ മേഖല ആഗോളതലത്തിൽ രാഷ്ട്രീയ പ്രചാരണങ്ങളെ നാടകീയമായി മാറ്റിമറിച്ചിട്ടുള്ള ചരിത്രമാണുള്ളത്. ഇന്ത്യയും ഇതിനൊരു അപവാദമല്ല. 2019ലെയും 2024ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഡിജിറ്റൽ തന്ത്രങ്ങളുടെ സ്വാധീനം ചെറുതായിരുന്നില്ല. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഏറ്റവും കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തിയ മാസങ്ങളാണ് കടന്നുപോയത്. ബിജെപിയും കോൺഗ്രസും മറ്റു പാർട്ടികളും ഓൺലൈൻ പ്രചാരണങ്ങള്‍ക്കായി കോടികൾ മുടക്കിയപ്പോൾ പരമ്പരാഗത പരസ്യങ്ങൾ കുത്തനെ കുറഞ്ഞു. ഫ്ലെക്സ്, നോട്ടിസുകൾ തുടങ്ങിയവ വഴിയുള്ള പരസ്യങ്ങൾ എല്ലാം കുത്തനെ കുറഞ്ഞപ്പോൾ ഗൂഗിൾ, ഫെയ്സ്ബുക്, വാട്സാപ് വഴിയുള്ള പ്രചാരണം കൂടി. രാജ്യത്തെ 96.88 കോടി വോട്ടർമാരിലേക്ക് എത്താൻ കോടികളാണ് മിക്ക പാർട്ടികളും ചെലവിട്ടത്. കുറഞ്ഞ നിരക്കിൽ ഡേറ്റയും സ്മാർട് ഫോണും ലഭ്യമാകാൻ തുടങ്ങിയതോടെയാണ് ഓൺലൈൻ പരസ്യങ്ങളിലും പാർട്ടികൾക്ക് വിശ്വാസം കൂടിയത്.
2019ൽ, ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്കുകൾ ശക്തമായിരുന്നുവെങ്കിലും 2024ലെ പോലെ ഡേറ്റ കൃത്യമായിരുന്നില്ല. ഫെയ്സ്ബുക്, എക്സ് (ട്വിറ്റർ), വാട്സാപ്, ഇൻസ്റ്റഗ്രാം, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇതോടൊപ്പം യുട്യൂബൂം വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ 2024ൽ ഇൻസ്റ്റഗ്രാം ആണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽനിന്നതെന്നും കാണാം. നഗരത്തിൽ സ്ഥാപിക്കുന്ന ഒരു ഫ്ലെക്സിന്റെ ചെലവിന് പതിനായിരക്കണക്കിന് വോട്ടർമാരിലേക്ക് അതിവേഗം എത്താൻ ഒരു ഓൺലൈൻ പരസ്യത്തിന് സാധിക്കും. ഇതോടൊപ്പം തന്നെ നിര്‍മിത ബുദ്ധിയും കാര്യമായി പ്രയോഗിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബിജെപി ഗൂഗിളിൽ മാത്രം 116 കോടിയുടെ പരസ്യമാണ് നൽകിയത്? 400 സീറ്റുകൾ ലക്ഷ്യമിട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി കോടികളാണ് മുടക്കിയത്. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസും ഓൺലൈൻ ക്യാംപെയ്നിനായി കോടികൾ ഇറക്കി. എന്നാൽ ആർക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്? ഏറ്റവും കൂടുതൽ പണമിറക്കിയത് ഏതൊക്കെ സംസ്ഥാനങ്ങളിലാണ്? അവിടെ സീറ്റു കൂടിയോ കുറഞ്ഞോ? പരിശോധിക്കാം.
∙ പണമിറക്കിയതെല്ലാം ബിജെപി
ഗൂഗിൾ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻനിര പാർട്ടികൾ ഏകദേശം 288 കോടി രൂപയാണ് (ജനുവരി 1 മുതൽ ജൂൺ 1 വരെ) ചെലവിട്ടത്. ഈ കാലയളവിൽ 2,13,920 പരസ്യങ്ങളാണ് ഗൂഗിൾ വഴി പോയിട്ടുള്ളത്. ഗൂഗിൾ പരസ്യത്തിന് പണം ചെലവാക്കിയതിൽ ബിജെപി തന്നെയാണ് മുന്നിൽ. കേവലം 5 മാസത്തിനിടെ ബിജെപി 116 കോടി രൂപ ചെലവിട്ടപ്പോൾ കോൺഗ്രസിന് കേവലം 45.4 കോടി മാത്രമാണ് ഇറക്കാൻ സാധിച്ചത്. ഇത്രയും പണമിറക്കിയ ബിജെപിക്ക് 240 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് 99 സീറ്റും ലഭിച്ചു. ചെലവാക്കിയ പണത്തിന്റെ കണക്ക് നോക്കുമ്പോൾ നേട്ടമുണ്ടാക്കിയത് കോൺഗ്രസ് തന്നെ.
അതേസമയം, മെറ്റ വഴിയുള്ള പരസ്യങ്ങൾക്കായി ബിജെപി 19.44 കോടി രൂപ (മാർച്ച് 1 മുതൽ മേയ് 29 വരെ) ചെലവാക്കിയപ്പോൾ കോൺഗ്രസ് കേവലം 10 കോടി രൂപയാണ് ചെലവാക്കിയത്. രാഷ്ട്രീയ പരസ്യങ്ങൾക്ക് 100 കോടി രൂപ ചെലവാക്കിയ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയും ബിജെപി തന്നെ. കോൺഗ്രസ്, ഡിഎംകെ, രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) എന്നിവരാണ് കൂടുതൽ പണം ചെലവാക്കിയ മറ്റുള്ളവർ.
∙ മഹാരാഷ്ട്രയിൽ 11.9 കോടി ഇറക്കിയ ബിജെപിക്ക് സംഭവിച്ചതെന്ത്?
48 സീറ്റുള്ള മഹാരാഷ്ട്രയിലാണ് ഡിജിറ്റൽ പ്രചാരണങ്ങൾക്കായി ബിജെപി ഏറ്റവും കൂടുതൽ പണമിറക്കിയത്. 2019ൽ 23 സീറ്റ് നേടിയ ഇവിടത്തെ പ്രചാരണങ്ങൾക്കായി ഗൂഗിളിൽ മാത്രം ബിജെപി ചെലവാക്കിയത് 11.9 കോടിയാണ്. എന്നാൽ ബിജെപിക്ക് ഇത്തവണ കേവലം 9 സീറ്റ് മാത്രമാണ് നേടാൻ സാധിച്ചത്. അതേസമയം, കേവലം 5.41 കോടി രൂപ ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവിട്ട കോൺഗ്രസിന് ഇവിടെ 13 സീറ്റുകൾ നേടാനും സാധിച്ചു. എന്നാൽ 21 സീറ്റുകളുള്ള ഒഡീഷയിൽ ബിജെപി 11.9 കോടി രൂപ ചെലവാക്കി കാര്യമായി വോട്ടുകൾ നേടുകയും ചെയ്തു. ഒഡീഷയിൽ ബിജെപി 20 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. മഹാരാഷ്ട്രയും ഒഡീഷയും കഴിഞ്ഞാൽ യുപിയിലാണ് ബിജെപി ഏറ്റവും കൂടുതൽ പണം ചെലവാക്കിയത്, 11.2 കോടി രൂപ. യുപിയിലും ബിജെപിക്ക് വൻ തിരിച്ചടി നേരിട്ടു. ബിജെപിയുടെ ശക്തി കേന്ദ്രമായ യുപിയിൽ കേവലം 33 സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാൽ എസ്പിയും കോൺഗ്രസും വൻ തിരിച്ചുവരവ് നടത്തുകയും ചെയ്തു. എന്നാൽ മെറ്റയുടെ കണക്കിലേക്ക് വരുമ്പോൾ ബിജെപി ഏറ്റവും കൂടുതൽ പണം ചെലവാക്കിയിരിക്കുന്നത് മഹാരാഷ്ട്ര, യുപി, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലാണ്. ആകെ മൂന്നു മാസത്തിനിടെ 19.44 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്.
∙ 400 തികയ്ക്കാൻ ദക്ഷിണേന്ത്യ, ചെലവാക്കിയത് 22.3 കോടി
2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു തനിച്ച് 400 സീറ്റുകൾ നേടി ഭരിക്കുക എന്നത്. ഇതിനായി, ബിജെപിക്ക് ഏറെ സ്വാധീനമില്ലാതിരുന്ന ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് കാര്യമായി പ്രചാരണം നടത്തിയത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട്, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഓൺലൈൻ പ്രചാരണത്തിനായി ഗൂഗിൾ വഴി മാത്രം 22.3 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. കർണാടകയിൽ വൻ തിരിച്ചുവരവ് നടത്താനും തമിഴ്നാട്ടിലും കേരളത്തിലും അക്കൗണ്ട് തുറക്കാനും ലക്ഷ്യമിട്ട് വൻ ഡിജിറ്റൽ പ്രചാരണമാണ് ബിജെപി നടത്തിയത്. കർണാടകയിൽ ബിജെപി 17 സീറ്റ് നേടി അഭിമാനം സംരക്ഷിച്ചപ്പോൾ കോൺഗ്രസ് 9 സീറ്റ് നേടി ഇന്ത്യാ സഖ്യത്തിന്റെ ശക്തി തെളിയിച്ചു. തെലങ്കാനയിലും ബിജെപി തനിച്ചു നിന്ന് 8 സീറ്റ് നേടിയപ്പോൾ കോൺഗ്രസും 8 സീറ്റ് നേടി. ആന്ധ്ര പ്രദേശിൽ 3 സീറ്റ് നേടിയപ്പോൾ തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കാനും സാധിച്ചില്ല. എന്നാൽ കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുകയും ചെയ്തു.
∙ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ 2.9 കോടി
യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഒരു സീറ്റെങ്കിലും നേടാനായി ബിജെപി ഇത്തവണ കോടികളാണ് ചെലവാക്കിയത്. ഗൂഗിൾ പരസ്യങ്ങൾക്ക് വേണ്ടി മാത്രം 2.9 കോടി രൂപയാണ് ചെലവാക്കിയത്. ഇതിന് ഫലം കാണുകയും ചെയ്തു. കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിക്ക് ചില മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താനും ഒപ്പം ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഉയർത്താനും സാധിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ 9.97 ലക്ഷം രൂപ മാത്രമാണ് ബിജെപി കേരളത്തിൽ ചെലവാക്കിയിരുന്നത്. എന്നാൽ ഇത്തവണ തൃശൂരും തിരുവനന്തപുരവും പിടിച്ചെടുക്കാനായി വൻ പ്രചാരണമാണ് നടത്തിയത്. അതേസമയം, കോൺഗ്രസ് ഇത്തവണ 1.36 കോടി രൂപയാണ് കേരളത്തില്‍ ചെലവാക്കിയത്. ഈ ചെലവിന് കോൺഗ്രസ് 14 സീറ്റുകൾ നേടുകയും ചെയ്തു.
∙ ബംഗാളിൽ 42 സീറ്റ് പിടിക്കാൻ 8.4 കോടി രൂപ
400 സീറ്റ് എന്ന നേട്ടത്തിലേക്ക് എത്താൻ ബിജെപിക്ക് കാര്യമായി പ്രവർത്തിക്കേണ്ട സംസ്ഥാനമായിരുന്നു ബംഗാൾ. 42 സീറ്റുകളുള്ള പശ്ചിമ ബംഗാളിൽ മമത ബാനർജിയെ വീഴ്ത്താൻ ഗൂഗിൾ പരസ്യങ്ങൾക്കായി ബിജെപി ഇറക്കിയത് 8.4 കോടി രൂപയാണ്. പക്ഷേ, ബിജെപിയുടെ ഡിജിറ്റൽ തന്ത്രങ്ങളൊന്നും ബംഗാളിൽ കാര്യമായി ഫലിച്ചില്ലെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. ബംഗാളിൽ ബിജെപിക്ക് 2019 ൽ 18 സീറ്റുകൾ ലഭിച്ചിരുന്നെങ്കിൽ 2024ൽ ഇത് 12 സീറ്റിലേക്ക് താഴ്ന്നു. എന്നാൽ ഇടതുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസ് ചെലവാക്കിയത് കേവലം 8.77 ലക്ഷം മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെറ്റ വഴിയും പണം ചെലവാക്കിയിരുന്നു. ഒടുവിൽ കോൺഗ്രസ് നേടിയത് ഒരു സീറ്റ്.
∙ എല്ലാം വിഡിയോ, ടെക്സ്റ്റ് വായിക്കാന്‍ സമയമില്ല
2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിക്ക പാർട്ടികളും വിഡിയോ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിച്ചത്. കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭിക്കാൻ തുടങ്ങിയതോടെ ടെക്സ്റ്റ് സന്ദേശങ്ങളേക്കാൾ വിഡിയോ വഴിയായിരുന്നു പാർട്ടി സന്ദേശങ്ങൾ വോട്ടർമാരിലേക്ക് എത്തിച്ചിരുന്നത്. ജനുവരി 1മുതൽ മേയ് 31 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ മൊത്തം 288 കോടി രൂപയാണ് ചെലവാക്കിയത്. ഇതിൽ 235 കോടി രൂപയും (81.4 ശതമാനം) വിഡിയോകൾക്കായാണ് ചെലവാക്കിയത്. ഇമേജ് പരസ്യങ്ങൾക്ക് 53.4 കോടിയും ടെക്സ്റ്റുകൾക്കായി കേവലം 33 ലക്ഷം രൂപയും മാത്രമാണ് ചെലവാക്കിയത്.
∙ ഫോളോവേഴ്സിൽ മുന്നിൽ മോദി
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗണ്യമായ ഡിജിറ്റൽ സാന്നിധ്യമുണ്ടായിരുന്നു. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന് 9.84 കോടിയിലധികം ഫോളോവേഴ്‌സും ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിന് 1.6 കോടിയിലധികം ഫോളോവേഴ്‌സും ഉണ്ട്. സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വോട്ടർമാരുമായി ഇടപഴകാനും പ്രതിപക്ഷ വിവരണങ്ങളെ ചെറുക്കാനും സമൂഹമാധ്യമങ്ങളുടെ വിപുലമായ ഉപയോഗമാണ് ബിജെപിയുടെ ഡിജിറ്റൽ പ്രചാരണത്തിന്റെ സവിശേഷത. ഇതിനു വിരുദ്ധമായി കോൺഗ്രസ് ഡിജിറ്റൽ പ്രവർത്തനത്തിൽ പിന്നിലായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഓൺലൈനിൽ കാര്യമായ സ്വാധീനമുണ്ടെങ്കിലും പാർട്ടിയുടെ മൊത്തത്തിലുള്ള ഡിജിറ്റൽ പ്രവർത്തനങ്ങൾ ബിജെപിയേക്കാൾ ഏറെ താഴെയായിരുന്നു.
തങ്ങളുടെ നേട്ടങ്ങൾ എടുത്തുകാണിക്കുകയും പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്യുന്ന വിഡിയോകളും മീമുകളും ഇൻഫോഗ്രാഫിക്‌സും ഉൾപ്പെടെയുള്ള കോണ്ടന്റ് സൃഷ്‌ടിക്കുന്നതിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചു. ഹിന്ദിയുടെയും പ്രാദേശിക ഭാഷകളുടെയും ഉപയോഗം ഈ കോണ്ടന്റുകൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനു സഹായകമായി.
ഫെയ്സ്ബുക്കിലും ഗൂഗിളിലും പ്രത്യേക വിഭാഗങ്ങളെ, മേഖലകളെ ലക്ഷ്യം വച്ച പരസ്യങ്ങളിൽ ഇരു പാർട്ടികളും നിക്ഷേപം നടത്തി. മൈക്രോ-ടാർഗെറ്റിങ്ങിനുള്ള ഒരു നിർണായക ഉപകരണമായിരുന്നു വാട്സാപ്. വിവരങ്ങൾ അതിവേഗം പ്രചരിപ്പിക്കാനും താഴേത്തട്ടിലുള്ള പിന്തുണ സമാഹരിക്കാനും ബിജെപി വാട്‌സാപ് ഗ്രൂപ്പുകൾ ഉപയോഗിച്ചു. റീച്ച് വർധിപ്പിക്കുന്നതിനായി ഓൺലൈനിൽ സ്വാധീനമുള്ളവരുമായും പ്രമുഖ സോഷ്യൽ മീഡിയ വ്യക്തികളുമായും ബിജെപി ഇടപഴകി പ്രവർത്തിച്ചു. ഇതിൽ ബോളിവുഡ് സെലിബ്രിറ്റികളും ജനപ്രിയ യൂട്യൂബർമാരും ഉണ്ടായിരുന്നു.
∙ അന്ന് 543ൽ 303 സീറ്റുകൾ നേടാൻ സഹായിച്ചത് ഡിജിറ്റൽ തന്ത്രം
2019ൽ 543ൽ 303 സീറ്റുകൾ നേടാൻ ബിജെപിയെ സഹായിച്ചത് നവ ഡിജിറ്റൽ തന്ത്രങ്ങളായിരുന്നു. കോൺഗ്രസും ഡിജിറ്റൽ സാന്നിധ്യം വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും 52 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2024 ആയപ്പോഴേക്കും ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് ഗണ്യമായി വികസിച്ചു. 80 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഇന്റർനെറ്റ് മേഖല ശക്തമാണ്. സ്മാർട് ഫോണുകളുടെ വ്യാപനവും താങ്ങാനാവുന്ന ഡേറ്റ പ്ലാനുകളും ഡിജിറ്റൽ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം കൂടുതൽ ജനാധിപത്യവൽക്കരിച്ചു. ഇൻസ്റ്റഗ്രാം, യുട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളും കൂ (ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം) പോലെയുള്ള പുതിയ പ്ലാറ്റ്ഫോമുകളും രാഷ്ട്രീയ പ്രാധാന്യം നേടി.
2019ലെയും 2024ലെയും തിരഞ്ഞെടുപ്പുകൾ തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം സാങ്കേതിക വിദ്യയാണ്. 2019ൽ, ഡിജിറ്റൽ ക്യാംപെയ്‌നുകളുടെ കേന്ദ്രം സമൂഹമാധ്യമങ്ങളും ടാർഗെറ്റുചെയ്‌ത പരസ്യങ്ങളുമായിരുന്നു. 2024ൽ ഇത് എഐ, മെഷീൻ ലേണിങ്, അഡ്വാൻസ്ഡ് ഡേറ്റ അനലിറ്റിക്സ് എന്നിവയിലേക്കു മാറി. ഇത് തത്സമയ തീരുമാനമെടുക്കുന്നതിനും വ്യക്തിഗത വോട്ടർമാരുമായി ഇടപഴകലിനും പുതിയ വഴിതെളിച്ചു.
∙ അന്ന് ഫെയ്സ്ബുക്കും ട്വിറ്ററും ഇന്ന് ഇൻസ്റ്റഗ്രാമും യുട്യൂബും
2019ൽ ഫെയ്സ്ബുക്കും ട്വിറ്ററും മുന്നിൽനിന്നപ്പോൾ 2024ലെ തിരഞ്ഞെടുപ്പിൽ കൂടുതൽ വിശാലമായ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിച്ചത്. ഇൻസ്റ്റഗ്രാമും യുട്യൂബും ഓൺലൈൻ പരസ്യങ്ങളുടെ പ്രധാന പോരാട്ടവേദിയായി. ഇതോടൊപ്പം കൂ പോലെയുള്ള പുതിയ പ്ലാറ്റ്‌ഫോമുകൾ വോട്ടർ ഇടപഴകലിന് കൂടുതൽ വഴികൾ വാഗ്ദാനം ചെയ്തു. 2019ൽ, വൈറൽ കോണ്ടന്റ് സൃഷ്ടിക്കുന്നതിലും താഴേത്തട്ടിലുള്ള പ്രചാരണത്തിനുമായി വാട്സാപ് പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2024ൽ വിഡിയോ കോണ്ടന്റ്, തത്സമയ സ്ട്രീമിങ്, നേരിട്ടുള്ള ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ നിർണായകമായി. ഇൻസ്റ്റഗ്രാം റീൽസ്, യുട്യൂബ് ഷോർട്ട്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ചെറു വിഡിയോ കോണ്ടന്റ് കുത്തനെ വർധിക്കുകയും ചെയ്തു.