കേരളത്തിലെ കൂട്ടത്തോൽവി; സിപിഐ കണ്ടെത്തി കാരണങ്ങൾ; പ്രധാനം ഭരണവിരുദ്ധ വികാരം
കേരളത്തിലെ എൽഡിഎഫ് കൂട്ടത്തോൽവിയിൽ ഭരണവിരുദ്ധ വികാരം പങ്കുവഹിച്ചതായി സിപിഐ. ഡൽഹിയിൽ നടന്ന പാർട്ടി ദേശീയനിർവാഹക സമിതിയിലാണ് കേരള നേതൃത്വം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തോൽവിയിലേക്കു നയിച്ചത് രണ്ടു പ്രധാന കാരണങ്ങളാണെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇന്ത്യാസഖ്യത്തിന് അനുകൂലമായി കണ്ട ‘ട്രെൻഡ്’ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് അനുകൂലമായി. രണ്ടാമത്തേത്, സംസ്ഥാന സർക്കാരിനോടുള്ള മതിപ്പില്ലായ്മ തന്നെ. രാഷ്ട്രീയവും ഭരണപരവുമായ ഈ രണ്ടു സാഹചര്യങ്ങളും ഗൗരവത്തോടെ വിലയിരുത്തി തുടർനടപടികളിലേക്കു കടന്നേ തീരൂ.

ദക്ഷിണേന്ത്യയിൽ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിനെ ബാധിച്ച സർക്കാർ കേരളത്തിലേതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. തുടർഭരണം അതിനു കാരണമാകാം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കെ.പ്രകാശ് ബാബു, ആനി രാജ, പി.സന്തോഷ് കുമാർ എന്നിവരാണ് കേരളത്തിലെ തോൽവി വിശകലനം ചെയ്തു സംസാരിച്ചത്.
സാമ്പത്തിക പ്രതിസന്ധി, ധനകാര്യ മാനേജ്മെന്റ്, ക്ഷേമപെൻഷൻ വിതരണത്തിലെ അപാകതകൾ, സഹകരണ മേഖലയുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ, സപ്ലൈകോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ തിരഞ്ഞെടുപ്പിനെ ബാധിച്ചു. തപാൽ വോട്ടുകളിൽ കൂടുതലും എൽഡിഎഫിന് ലഭിക്കുന്ന സ്ഥിതിയിൽ മാറ്റമുണ്ടായത് സർക്കാർ ജീവനക്കാരിലെ അസംതൃപ്തി സൂചിപ്പിക്കുന്നു.
2019ലും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫിന്റെ വോട്ട് ശതമാനം അതിലും ചുരുങ്ങിയത് കടുത്ത എതിർവികാരത്തിന്റെ സൂചനയാണ്. പേരിനുള്ള തിരുത്തൽ കൊണ്ടു കാര്യമില്ലെന്നും ജനങ്ങൾക്കു ബോധ്യപ്പെടണമെന്നും നേതാക്കൾ പറഞ്ഞു. 10നു ചേരുന്ന സംസ്ഥാന നിർവാഹകസമിതി വിശദ വിലയിരുത്തൽ നടത്തും.