23ൽ നിന്ന് ഒൻപതിലേക്ക് കൂപ്പൂകുത്തൽ; നയിക്കാനില്ലെന്ന് ഫഡ്നാവിസ്; ഇടപെടുമോ അമിത് ഷാ?
മഹാരാഷ്ട്രയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു തിരിച്ചടികളുടെ ഉത്തരവാദിത്തമേറ്റെടുത്ത് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധതയറിയിച്ചതിനു പിന്നിൽ ഉൾപാർട്ടി പ്രശ്നങ്ങളും. പാർട്ടിയുടെ പ്രചാരണം നയിച്ചതു ഫഡ്നാവിസായിരുന്നെങ്കിലും സ്ഥാനാർഥിനിർണയത്തിൽ പൂർണഅധികാരം ലഭിക്കാതിരുന്നതിൽ അസ്വസ്ഥനായിരുന്നു. 2019 ൽ 23 സീറ്റ് നേടിയ ബിജെപിയാണ് ഇത്തവണ 9 സീറ്റിലേക്കു കൂപ്പുകുത്തിയത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുംബൈയിൽ നിന്നുള്ള മുതിർന്ന നേതാവുമായ വിനോദ് താവ്ഡെയുടെ ഇടപെടലുകളാണ് ഫഡ്നാവിസിന്റെ അതൃപ്തിക്ക് ഒരു കാരണം.

സംസ്ഥാനതലത്തിൽ നിർണയിച്ച സ്ഥാനാർഥികളിൽ ചിലരെ മാറ്റിയതിൽ താവ്ഡെയ്ക്കു പങ്കുണ്ടെന്നാണ് ആരോപണം. കേന്ദ്ര ഇടപെടലിലൂടെ രംഗത്തിറക്കിയ ഇത്തരം സ്ഥാനാർഥികൾ പരാജയപ്പെട്ടു. തന്നെ മറികടന്ന് സഖ്യകക്ഷിയായ ശിവസേനയുടെ നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ അമിത് ഷായുമായി നേരിട്ടു ബന്ധപ്പെടുന്നതും ഫഡ്നാവിസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. സംസ്ഥാന ബിജെപിയുടെ താൽപര്യം കണക്കാക്കാതെ 15 ലോക്സഭാ സീറ്റ് ഷിൻഡെയുടെ പാർട്ടി നേടിയെടുത്തത് ഇങ്ങനെയാണെന്ന് ആരോപണമുണ്ട്.
മണ്ണിന്റെ മക്കൾ വാദമുയർത്തി ഉത്തരേന്ത്യക്കാരെ അടിച്ചോടിച്ചു മഹാരാഷ്ട്ര നവനിർമാൺ സേനയെന്ന പാർട്ടിയെ വളർത്തിയ രാജ് താക്കറെയുമായി ബിജെപി കൈകോർത്തത് ഉത്തരേന്ത്യൻ വോട്ടർമാരെ അകറ്റിയെന്നു ഫഡ്നാവിസ് കരുതുന്നു. അഴിമതിക്കേസിൽ ഉൾപ്പെട്ടതിനു പിന്നാലെ ബിജെപി വിട്ട് എൻസിപി ശരദ് പവാർ പക്ഷത്തേക്കുപോയ ഏക്നാഥ് ഖഡ്സെയെ തിരികെ കൊണ്ടുവന്നത് ഉത്തര മഹാരാഷ്ട്രയിൽ തിരിച്ചടിയായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇരുനേതാക്കൾക്കും പാർട്ടിയുടെ കേന്ദ്രനേതൃത്വമാണ് വഴിയൊരുക്കിയത്. ഉൾപാർട്ടി പ്രശ്നങ്ങളാണ് പാർട്ടിയുടെ തിരിച്ചടിക്കു കാരണമെന്നു ഫഡ്നാവിസിന്റെ വലംകയ്യായ ബിജെപി നേതാവ് മോഹിത് കംബോജ് എക്സിൽ കുറിച്ചതു ചർച്ചയായിട്ടിട്ടുണ്ട്. ഒരു നേതാവിന്റെ (ഫഡ്നാവിസ്) ചിറകരിയാൻ പാർട്ടിയിൽതന്നെ ചിലർ നടത്തുന്ന നീക്കങ്ങളാണ് തോൽവിക്കു കാരണമെന്നാണു കുറിപ്പ്.
∙ ഫഡ്നാവിസ് തുടരും; രാജി തള്ളി അമിത് ഷാ
ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കി, മഹാരാഷ്ട്രയിൽ പാർട്ടിയെ വളർത്താൻ അനുയോജ്യമായ പ്രധാന ചുമതലകൾ നൽകണമെന്ന ഫഡ്നാവിസിന്റെ ആവശ്യം അമിത് ഷാ തള്ളി. നിലവിലുള്ള രീതി തുടർന്നുതന്നെ പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം നിർദേശിച്ചു.