മന്ത്രി സ്ഥാനത്തിന് പിടിവലി; അടങ്ങുമോ ഘടകകക്ഷികൾ ബിജെപി വാഗ്ദാനത്തിൽ?
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങവെ, പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ മന്ത്രാലയങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് അതിലെ സഹമന്ത്രിമാരെ ഘടകകക്ഷികളിൽനിന്നു നിയമിക്കാമെന്ന ഫോർമുല ജെ.പി.നഡ്ഡയുടെ വസതിയിൽ നടന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ ബിജെപി മുന്നോട്ടുവച്ചു. ബിജെപിയുടെ സീനിയർ മന്ത്രിമാരുടെ മന്ത്രാലയങ്ങൾക്കു മാറ്റങ്ങളുണ്ടായേക്കും. കഴിഞ്ഞ സഭയിലെ 18 പേർ ഇത്തവണ തോറ്റു.

നിർമല സീതാരാമനുൾപ്പെടെയുള്ളവർ പാർട്ടി പദവികളിലേക്കു മാറുമെന്ന് അഭ്യൂഹമുണ്ട്. ശിവരാജ്സിങ് സിങ് ചൗഹാൻ പാർട്ടി അധ്യക്ഷനാകാനും സാധ്യതയുണ്ട്. മനോഹർ ലാൽ ഖട്ടർ അടക്കമുള്ളവർക്കു പ്രധാന പദവികളുണ്ടായേക്കും.
ഘടകകക്ഷികൾക്ക് 4 എംപിമാർക്ക് ഒരു കാബിനറ്റ് മന്ത്രി എന്ന നിലയ്ക്കു മന്ത്രിസ്ഥാനം നൽകാനാണ് ഉദ്ദേശിക്കുന്നത്. തൽക്കാലം സത്യപ്രതിജ്ഞ നടത്താമെന്നും വകുപ്പുകൾ പിന്നീടു തീരുമാനിക്കാമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയെങ്കിലും ചിരാഗ് പാസ്വാനല്ലാതെ മറ്റാരും അതിനോടു യോജിച്ചില്ലെന്നാണു വിവരം. ആദ്യഘട്ടത്തിൽ 50 മന്ത്രിമാരുണ്ടായേക്കുമെന്നു ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. കുറച്ചു പേർ നാളെ സത്യപ്രതിജ്ഞ ചെയ്തശേഷം രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർ ചേരാനിടയുണ്ട്. സ്ഥാനമേറ്റയുടൻ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ഇറ്റലിയിലേക്കു പോകും.
∙ മന്ത്രിസ്ഥാനം മോഹിച്ച് പ്രഫുൽ പട്ടേൽ
ഒരു കാബിനറ്റ് മന്ത്രിയടക്കം 2 മന്ത്രിസ്ഥാനങ്ങളും 4 മാസത്തിനകം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുമാണ് ശിവസേനാ ഷിൻഡെ പക്ഷം മുന്നോട്ടുവച്ച ആവശ്യം. രാജ്യസഭാംഗമായ പ്രഫുൽ പട്ടേലിനു കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നാണ് എൻസിപി അജിത് പവാർ പക്ഷത്തിന്റെ ആവശ്യം. യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അതേ വകുപ്പാണു ലക്ഷ്യമിടുന്നത്. അതിനിടെ, ശിവസേനാ എംപിമാരുടെ യോഗം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ശ്രീകാന്ത് മന്ത്രിയാകാനില്ലെന്നാണു സൂചന.