സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ഭരണം സാധ്യമായതെന്ന പ്രതീതി പരമാവധി ഒഴിവാക്കിയുള്ളതായിരുന്നു മന്ത്രിസഭാ രൂപീകരണം. വകുപ്പുകളുടെ വിഭജനത്തിലും ബിജെപി അതേ രീതി തുടരുകയാണുണ്ടായത്. പ്രധാന വകുപ്പുകളെല്ലാം ബിജെപിക്കു തന്നെ. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം, റോഡ് ഗതാഗതം എന്നീ വകുപ്പുകൾ നേരത്തേ കൈകാര്യം ചെയ്തിരുന്നവർ ഇത്തവണയും തുടരുകയാണ്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നസ്വഭാവമുള്ളതായി മാറിയ കൃഷി മന്ത്രാലയം മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ഏൽപിച്ചത് ശ്രദ്ധേയമാണ്. ഒപ്പം, ഗ്രാമവികസനവും ചൗഹാന് നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഘടകകക്ഷികളിൽ നിന്നുള്ള കാബിനറ്റ് മന്ത്രിമാരിൽ എച്ച്.ഡി.കുമാരസ്വാമിക്ക് ഘന വ്യവസായം, ഉരുക്ക് വകുപ്പുകളാണ് നൽകിയിട്ടുള്ളത്. 2019 ൽ, ഘനവ്യവസായം അന്ന് ഘടകകക്ഷിയായി സർക്കാരിലുണ്ടായിരുന്ന ശിവസേനയ്ക്കാണ് നൽകിയത്. കഴിഞ്ഞ തവണ ഉരുക്കും വ്യോമയാനവും ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് ആദ്യം നൽകിയത്. അതിൽ, ഉരുക്ക് ഇത്തവണ കുമാരസ്വാമിക്ക് നൽകി. വ്യോമയാനം മാത്രമായി ടിഡിപിയുടെ റാംമോഹൻ നായിഡുവിനു നൽകി. കഴിഞ്ഞ തവണ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ഘടകകക്ഷിയായിരുന്ന ശിരോമണി അകാലി ദളിന്റെ ഹർസിമ്രത് കൗർ ബാദലിനാണ് കാബിനറ്റ് പദവിയോടെ ഭക്ഷ്യസംസ്കരണ വകുപ്പ് നൽകിയത്. ഇത്തവണ അതേ രീതിയിൽ എൽജെപിയുടെ ചിരാഗ് പാസ്വാന് ഭക്ഷ്യസംസ്കരണം നൽകി. ഫലത്തിൽ, ഘടകക്ഷികളുടെ സമ്മർദത്തിനു വഴങ്ങുകയെന്ന സാഹചര്യം വകുപ്പുവിഭജനത്തിൽ പ്രകടമല്ല.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കൊപ്പം ചിരാഗ് പാസ്വാൻ. (Photo Arranged)
ADVERTISEMENT

കഴിഞ്ഞ തവണ എംഎസ്എംഇ മന്ത്രിയായിരുന്ന നാരായൺ റാണെയെ ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ വകുപ്പാണ് എച്ച്എഎം നേതാവ് ജീതൻ റാം മാഞ്ചിക്ക് നൽകിയിട്ടുള്ളത്. അശ്വിനി വൈഷ്ണവിനു പ്രധാനപ്പെട്ട 3 മന്ത്രാലയങ്ങളുടെ ചുമതല വീണ്ടും നൽകിയെന്നത് ശ്രദ്ധേയമാണ്. റെയിൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്സ് – ഐടി വകുപ്പുകളാണ് കഴിഞ്ഞ തവണ അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്തത്. ഇത്തവണ വാർ‍ത്താവിനിമയത്തിനു പകരം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല നൽകി; മറ്റ് 2 മന്ത്രാലയങ്ങളുടെ ചുമതല നിലനിർത്തുകയും ചെയ്തു.

ഇത്തവണ ദേശീയ ജനാധിപത്യ സഖ്യത്തിന്റേതായി ഒരു മു‌സ്‌ലിം അംഗം പോലും ലോക്സഭയിലില്ല. അത് മന്ത്രിസഭയിലും പ്രതിഫലിക്കുന്നു. 

വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി എൻസിപി വിട്ടുനിൽക്കുകയാണ്. മന്ത്രിസഭാംഗത്വം സ്വീകരിച്ച ശിവസേനയും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ഘടകക്ഷികൾക്ക് നിലവിൽ ലഭിച്ച വകുപ്പുകൾക്കു പുറമേ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ പദവികളിലേതെങ്കിലും നൽകുമോയെന്ന് വ്യക്തമല്ല. രണ്ടാം മോദി മന്ത്രിസഭയിൽ ഒരു മുസ്‌ലിം പ്രാതിനിധ്യമുണ്ടായിരുന്നു – മു‌ക്താർ അബ്ബാസ് നഖ്‌വി. 2022 ൽ അദ്ദേഹം മന്ത്രിസഭയിൽനിന്നു രാജിവച്ചതോടെ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതായി. ഇത്തവണ ദേശീയ ജനാധിപത്യ സഖ്യത്തിന്റേതായി ഒരു മു‌സ്‌ലിം അംഗം പോലും ലോക്സഭയിലില്ല. അത് മന്ത്രിസഭയിലും പ്രതിഫലിക്കുന്നു. 

കേരളത്തിന് പ്രതീക്ഷ

കേരളത്തിന് ഏറെ സാധ്യതയുള്ള മേഖലയാണ് സുരേഷ് ഗോപി സഹമന്ത്രിയാകുന്ന ടൂറിസം. നേരത്തേ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യനു ലഭിച്ച ന്യൂനപക്ഷ കാര്യവും ഫിഷറീസ്–മൃഗസംരക്ഷണവും അതുപോലെത്തെന്നെ പ്രധാനം. ആഭ്യന്തര– വിദേശ ടൂറിസം മേഖലകളിൽ കേരളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾക്ക് കേന്ദ്രപിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപിക്കും മത്സ്യബന്ധനമേഖലയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾക്ക് ജോർജ് കുര്യനും സാധ്യതകളുണ്ട്.

English Summary:

How BJP's Cabinet Formation Sidesteps Ally Pressures