നമ്മളെ നയിക്കുന്നവർക്ക് എന്തു വിദ്യാഭ്യാസ യോഗ്യത വേണം? പൊലീസ് കോൺസ്റ്റബിളായി വർഷങ്ങളോളം ജോലി ചെയ്തു രാഷ്ട്രീയത്തിലിറങ്ങി മന്ത്രിപദത്തിൽ എത്തിയവർ മുതൽ എൻജിനീയറിങ് ഡ്രോപൗട്ട്സ് വരെ മൂന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളാണ്. രണ്ട് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥരും ഐഎഎസുകാരുമെല്ലാം പുതിയ ‘ടീം മോദിക്ക്’ അഴകാകുന്നു. സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി രാഷ്ട്രീയവഴി തിരഞ്ഞെടുത്തവരും പിഎച്ച്ഡിക്കാരും സ്കൂൾ, കോളജ് അധ്യാപകരുമെല്ലാം പട്ടികയിലുണ്ട്. ടൂൾ ഡിസൈനിലെ ഡിപ്ലോമയാണ് കാബിനറ്റ് മന്ത്രിമാരിൽ ഒരാളുടെ യോഗ്യത. പൊതുവേ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരം മികച്ചതെന്നു വ്യക്തം. ബിരുദക്കാരും നിയമബിരുദധാരികളുമാണ് കൂടുതൽ. എംപിയായി വർഷങ്ങൾക്കു ശേഷം 2018ൽ 12–ാം ക്ലാസ് യോഗ്യത വനിതയും കൂട്ടത്തിലുണ്ട്. സത്യവാങ്മൂലം പ്രകാരം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസും ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയുമാണ് ടീമിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യത.

നമ്മളെ നയിക്കുന്നവർക്ക് എന്തു വിദ്യാഭ്യാസ യോഗ്യത വേണം? പൊലീസ് കോൺസ്റ്റബിളായി വർഷങ്ങളോളം ജോലി ചെയ്തു രാഷ്ട്രീയത്തിലിറങ്ങി മന്ത്രിപദത്തിൽ എത്തിയവർ മുതൽ എൻജിനീയറിങ് ഡ്രോപൗട്ട്സ് വരെ മൂന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളാണ്. രണ്ട് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥരും ഐഎഎസുകാരുമെല്ലാം പുതിയ ‘ടീം മോദിക്ക്’ അഴകാകുന്നു. സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി രാഷ്ട്രീയവഴി തിരഞ്ഞെടുത്തവരും പിഎച്ച്ഡിക്കാരും സ്കൂൾ, കോളജ് അധ്യാപകരുമെല്ലാം പട്ടികയിലുണ്ട്. ടൂൾ ഡിസൈനിലെ ഡിപ്ലോമയാണ് കാബിനറ്റ് മന്ത്രിമാരിൽ ഒരാളുടെ യോഗ്യത. പൊതുവേ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരം മികച്ചതെന്നു വ്യക്തം. ബിരുദക്കാരും നിയമബിരുദധാരികളുമാണ് കൂടുതൽ. എംപിയായി വർഷങ്ങൾക്കു ശേഷം 2018ൽ 12–ാം ക്ലാസ് യോഗ്യത വനിതയും കൂട്ടത്തിലുണ്ട്. സത്യവാങ്മൂലം പ്രകാരം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസും ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയുമാണ് ടീമിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മളെ നയിക്കുന്നവർക്ക് എന്തു വിദ്യാഭ്യാസ യോഗ്യത വേണം? പൊലീസ് കോൺസ്റ്റബിളായി വർഷങ്ങളോളം ജോലി ചെയ്തു രാഷ്ട്രീയത്തിലിറങ്ങി മന്ത്രിപദത്തിൽ എത്തിയവർ മുതൽ എൻജിനീയറിങ് ഡ്രോപൗട്ട്സ് വരെ മൂന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളാണ്. രണ്ട് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥരും ഐഎഎസുകാരുമെല്ലാം പുതിയ ‘ടീം മോദിക്ക്’ അഴകാകുന്നു. സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി രാഷ്ട്രീയവഴി തിരഞ്ഞെടുത്തവരും പിഎച്ച്ഡിക്കാരും സ്കൂൾ, കോളജ് അധ്യാപകരുമെല്ലാം പട്ടികയിലുണ്ട്. ടൂൾ ഡിസൈനിലെ ഡിപ്ലോമയാണ് കാബിനറ്റ് മന്ത്രിമാരിൽ ഒരാളുടെ യോഗ്യത. പൊതുവേ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരം മികച്ചതെന്നു വ്യക്തം. ബിരുദക്കാരും നിയമബിരുദധാരികളുമാണ് കൂടുതൽ. എംപിയായി വർഷങ്ങൾക്കു ശേഷം 2018ൽ 12–ാം ക്ലാസ് യോഗ്യത വനിതയും കൂട്ടത്തിലുണ്ട്. സത്യവാങ്മൂലം പ്രകാരം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസും ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയുമാണ് ടീമിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മളെ നയിക്കുന്നവർക്ക് എന്തു വിദ്യാഭ്യാസ യോഗ്യത വേണം? പൊലീസ് കോൺസ്റ്റബിളായി വർഷങ്ങളോളം ജോലി ചെയ്തു രാഷ്ട്രീയത്തിലിറങ്ങി മന്ത്രിപദത്തിൽ എത്തിയവർ മുതൽ എൻജിനീയറിങ് ഡ്രോപൗട്ട്സ് വരെ മൂന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളാണ്. രണ്ട് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥരും ഐഎഎസുകാരുമെല്ലാം പുതിയ ‘ടീം മോദിക്ക്’ അഴകാകുന്നു. സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി രാഷ്ട്രീയവഴി തിരഞ്ഞെടുത്തവരും പിഎച്ച്ഡിക്കാരും സ്കൂൾ, കോളജ് അധ്യാപകരുമെല്ലാം പട്ടികയിലുണ്ട്. ടൂൾ ഡിസൈനിലെ ഡിപ്ലോമയാണ് കാബിനറ്റ് മന്ത്രിമാരിൽ ഒരാളുടെ യോഗ്യത.

പൊതുവേ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരം മികച്ചതെന്നു വ്യക്തം. ബിരുദക്കാരും നിയമബിരുദധാരികളുമാണ് കൂടുതൽ. എംപിയായി വർഷങ്ങൾക്കു ശേഷം 2018ൽ 12–ാം ക്ലാസ് യോഗ്യത വനിതയും കൂട്ടത്തിലുണ്ട്. സത്യവാങ്മൂലം പ്രകാരം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസും ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയുമാണ് ടീമിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യത. 

മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ നരേന്ദ്രമോദി സദസ്സിലുള്ളവരെ വണങ്ങുന്നു (Photo by Atul Yadav/PTI)

കാബിനറ്റ് മന്ത്രിമാർ

∙ രാജ്നാഥ് സിങ് (72) ബിജെപി

ബിജെപി മുൻ ദേശീയ അധ്യക്ഷൻ. യുപി മുൻ മുഖ്യമന്ത്രി. കഴിഞ്ഞ സർക്കാരിൽ പ്രതിരോധ വകുപ്പു കൈകാര്യം ചെയ്തു. ആദ്യ മോദി സർക്കാരിൽ ആഭ്യന്തരം, വാജ്പേയി മന്ത്രിസഭയിൽ കൃഷി വകുപ്പുകൾ കൈകാര്യം ചെയ്തു. രാജ്യസഭയിലും ലോക്സഭയിലും ദീർഘകാല പ്രവർത്തനപരിചയം. നിലവിൽ ലക്നൗവിൽ നിന്നുള്ള എംപി. ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം. കോളജ് അധ്യാപകനായിരിക്കെ രാഷ്ട്രീയത്തിലെത്തി.

∙ അമിത് ഷാ (59), ബിജെപി

നരേന്ദ്ര മോദി കഴിഞ്ഞാൽ ബിജെപിയിലെ ഏറ്റവും ശക്തനായ നേതാവ്. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര മന്ത്രി. ഗുജറാത്ത് കാലം മോദിയുടെ വിശ്വസ്തൻ. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരുന്നു. ഗാന്ധിനഗറിൽ നിന്നു റെക്കോർഡ് ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്കു വീണ്ടും വിജയിച്ചു. മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപിയുടെ തുടർജയങ്ങളുടെ പ്രധാന സൂത്രധാരൻ. ബയോ കെമിസ്ട്രിയിൽ ബിരുദം.

∙ നിതിൻ ഗഡ്കരി (67) ബിജെപി

ബിജെപി മുൻ ദേശീയ അധ്യക്ഷൻ. കഴിഞ്ഞ സർക്കാരുകളിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. ഉപരിതല ഗതാഗത മന്ത്രിയെന്ന നിലയിലെ ഇടപെടലുകളിലൂടെ ‘ഹൈവേ മാൻ’ എന്ന പരിവേഷം ആർജിച്ചു. മഹാരാഷ്ട്രയിൽ സംസ്ഥാന മന്ത്രിയായിരുന്നു. നിലവിൽ നാഗ്പുരിൽ നിന്നുള്ള എംപി. കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും.

∙ ജെ.പി. നഡ്ഡ(64), ബിജെപി

ബിജെപി ദേശീയ അധ്യക്ഷൻ. ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് തുടക്കമിട്ടു. എബിവിപിയിൽ നിന്നു തുടങ്ങിയ രാഷ്ട്രീയ യാത്ര. തുടക്കകാലം മുതൽ മോദിയും അമിത് ഷായുമായും അടുപ്പം പുലർത്തുന്ന നേതാവ്. ഹിമാചൽ പ്രദേശിൽ നിന്നു രാജ്യസഭാംഗം. നിയമബിരുദധാരി

∙ ശിവ്‌രാജ് സിങ് ചൗഹാൻ (65), ബിജെപി

ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ബിജെപി നേതാവ്. 2004ൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ചൗഹാൻ ഒന്നര പതിറ്റാണ്ടോളം പദവിയിൽ തുടർന്നു. ജനകീയ പദ്ധതികളിലൂടെ ജനപ്രിയ നേതാവായി മാറി. മുഖ്യമന്ത്രിയാകും മുൻപ് പ്രതിനിധീകരിച്ച വിദിശയിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചാണ് കേന്ദ്രത്തിലെ രണ്ടാമങ്കം. തത്വശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

ADVERTISEMENT

∙ നിർമല സീതാരാമൻ (64), ബിജെപി

കഴിഞ്ഞ രണ്ടു മോദി മന്ത്രിസഭകളിലായി ഒട്ടേറെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായി. അതിനു മുൻപ് പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തു പ്രതിരോധ വകുപ്പു കൈകാര്യം ചെയ്ത രണ്ടാമത്തെ വനിത. തമിഴ്നാട് മധുര സ്വദേശി. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം. പാർട്ടി മുൻ വക്താവ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, എംഫിൽ.

സത്യപ്രതിജ്ഞ ചടങ്ങിൽ ശേഷം ഒപ്പുവയ്ക്കുന്ന നിർമല സീതാരാമൻ (Photo by Atul Yadav/PTI)

∙ എസ്. ജയ്ശങ്കർ (69), ബിജെപി

കഴിഞ്ഞ സർക്കാരിൽ വിദേശകാര്യമന്ത്രി. വിദേശകാര്യ സെക്രട്ടറിയായ ശേഷമാണ് 1977 ബാച്ച് ഐഎഫ്എസ് ഉദ്യോസ്ഥനായ ജയ്ശങ്കർ രാഷ്ട്രീയത്തിലെത്തിയത്. യുഎസ്, ചൈന, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസഡറും സിംഗപ്പൂരിൽ ഇന്ത്യൻ ഹൈക്കമ്മിഷണറുമായിരുന്നു. ഇന്ത്യയിലെ ശാക്തിക തന്ത്ര ചിന്തയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെട്ടയാളാണ് ജയ്ശങ്കറിന്റെ പിതാവ് കെ.സുബ്രഹ്മണ്യം. ജെഎൻയുവിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.

ADVERTISEMENT

∙ മനോഹർ ലാൽ ഖട്ടർ (70) ബിജെപി

ഹരിയാനയിൽ ബിജെപിക്ക് വേരുണ്ടാക്കിയ നേതാവ്. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയുമായി. ഭരണതുടർച്ച നേടിയെങ്കിലും സഖ്യകക്ഷിയായ ജെജെപി പിന്തുണ പിൻവലിച്ചതോടെ ഒഴിഞ്ഞു. കർണാലിൽ നിന്ന് രണ്ടു ലക്ഷത്തിൽപരം വോട്ടുകൾക്ക് ജയിച്ചാണ് ലോക്സഭയിലെത്തിയത്. ബിരുദധാരി.

∙ എച്ച്.ഡി. കുമാരസ്വാമി (64) ജനതാ ദൾ

കർണാടക മുൻ മുഖ്യമന്ത്രി. ജെഡിഎസിൽ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞാൽ ഏറ്റവും ശക്തൻ. ദീർഘകാലം കർണാടകയിൽ നിയമസഭാംഗമായിരുന്നു. മാണ്ഡ്യയിൽ നിന്ന് 2.84 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് ജയിച്ചു. സിനിമ നിർമാതാവായും വിതരണ സ്ഥാപനം നടത്തിയും പേരെടുത്തു. ബിരുദധാരി. 

മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്രമോദി (image credit: PiyushGoyalOfficial/facebook)
ADVERTISEMENT

∙ പീയൂഷ് ഗോയൽ (59), ബിജെപി

കഴിഞ്ഞ സർക്കാരിൽ വാണിജ്യ–ഉപഭോക്തൃ മന്ത്രിയായിരുന്നു. റെയിൽവേ, കൽക്കരി, ധനകാര്യം, കമ്പനികാര്യം തുടങ്ങിയ വകുപ്പുകളും ഇടക്കാലത്തു കൈകാര്യം ചെയ്തു. നേരത്തേ ബിജെപി ദേശീയ ട്രഷററായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ്.

∙ ധർമേന്ദ്ര പ്രധാൻ (54), ബിജെപി

കഴിഞ്ഞ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാൻ ഒഡീഷയിൽ പാർട്ടിയുടെ മികച്ച വിജയത്തിന്റെ തിളക്കത്തോടെയാണ് വീണ്ടും മന്ത്രിയാകുന്നത്. നേരത്തേ, പെട്രോളിയം പ്രകൃതിവാതകം, സൂക്ഷ്മ വ്യവസായങ്ങൾ, സംരംഭകത്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.

∙ ജിതിൻ റാം മാഞ്ചി (79), ഹിന്ദുസ്ഥാനി അവാം മോർച്ച

ബിഹാർ മുൻ മുഖ്യമന്ത്രി. കോൺഗ്രസ്, ജനതാദൾ, ആർജെഡി, ജെഡിയു എന്നിവയിൽ പ്രവർത്തിച്ച ശേഷമാണ് 2015–ൽ ഹിന്ദുസ്ഥാനി അവാം മോർച്ച രൂപീകരിച്ചത്. ഗയ ലോക്സഭ മണ്ഡലത്തിൽ നിന്നു ജയിച്ചു. ബിരുദത്തിനു ശേഷം ടെലഫോൺ എക്സ്‍ചേഞ്ചിൽ ദീർഘനാൾ ജോലി ചെയ്തു.

 

∙ രാജീവ് രഞ്ജൻ സിങ്(ലല്ലൻ സിങ്–69)

ജനതാദൾ (യു) മുൻ ദേശീയ, സംസ്ഥാൻ അധ്യക്ഷൻ. നിതീഷ് കുമാറിന്റെ വിശ്വസ്തനായ ലലൻ ജെഡിയുവിലെ തന്ത്രജ്ഞനായി അറിയപ്പെടുന്നു. ബിഹാറിൽ സംസ്ഥാന മന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ ജയ്പ്രകാശ് നാരയണന്റെ സമരമുന്നേറ്റങ്ങളി‍ൽ പങ്കാളിയായി സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെത്തി. ബിരുദധാരി.

 

∙ സർബാനന്ദ സോനോവാൾ (61), ബിജെപി

കഴിഞ്ഞ സർക്കാരിലെ ആയുഷ്, തുറമുഖം, ഷിപ്പിങ്, ജലപാത വകുപ്പുകളുടെ മന്ത്രി. നേരത്തേ അസം മുഖ്യമന്ത്രിയായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു. അസം ഗണ പരിഷദ് പാർട്ടിയുടെ എംഎൽഎയായ ശേഷമാണ് ബിജെപിയിലെത്തിയത്. ദിബ്രുഗഡിൽ നിന്നുള്ള ലോക്സഭാംഗം. ഇംഗ്ലിഷിലും നിയമത്തിലും ബിരുദം.

 

∙ ഡോ. വീരേന്ദ്രകുമാർ (70), ബിജെപി

കഴിഞ്ഞ സർക്കാരിൽ സാമൂഹ്യനീതി മന്ത്രിയായിരുന്നു. മധ്യപ്രദേശിലെ തിക്കംഗഡിൽ നിന്നു തുടർച്ചയായി എട്ടാം തവണം ജയിച്ചു. ബാലവേലയെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ്.

∙ കെ. റാംമോഹൻ നായിഡു (36),ടിഡിപി

തെലങ്കുദേശം പാർട്ടിയുടെ യുവ നേതാവും ദേശീയ ജനറൽ സെക്രട്ടറിയും. കഴിഞ്ഞ ലോക്സഭയിൽ പാർട്ടി കക്ഷി നേതാവായിരുന്നു. 2014 മുതൽ ശ്രീകാക്കുളം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ദേവെ ഗൗഡ, ഐ.കെ. ഗുജ്റാൾ സർക്കാരുകളിൽ മന്ത്രിയായിരുന്ന കിഞ്ചരാപ്പു യെരൻ നായിഡുവിന്റെ മകനാണ്. യുഎസിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം സിംഗപ്പുരിൽ ഒരു വർഷം ജോലി ചെയ്തു.

കെ. റാംമോഹൻ നായിഡു പ്രചാരണത്തിൽ (image credit: RamMNK/facebook)

∙ പ്രഹ്ലാദ് ജോഷി (61), ബിജെപി

കഴിഞ്ഞ സർക്കാരിൽ പാർലമെന്ററി കാര്യമന്ത്രി. നേരത്തേ കർണാടക ബിജെപി പ്രസിഡന്റായിരുന്നു. ധാർവാഡിൽ നിന്നു വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിരുദധാരി.

∙ ജൂവൽ ഓറം (63) , ബിജെപി

വാജ്‌പേയ് മന്ത്രിസഭയിലും ഒന്നാം മോദി സർക്കാരിലും കാബിനറ്റ് മന്ത്രിയായിരുന്നു. തന്റെ തട്ടകമായ ഒഡീഷയിലെ സുന്ദർഗഡിൽ 1.38 ലക്ഷം വോട്ടുകൾക്ക് ജയിച്ചു. ബിജെപി സംസ്‌ഥാന അധ്യക്ഷനായിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ ജൂറൽ ഭെല്ലിൽ അസിസ്റ്റന്റ് ഫോർമാനായിരുന്നു.

∙ ഗിരിരാജ് സിങ് (71), ബിജെപി

കഴിഞ്ഞ മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായിരുന്നു. ബിഹാറിലെ ബേഗുസാരായിൽ നിന്നുള്ള എംപി. ഭൂമിഹാറുകളുടെ പ്രമുഖ നേതാവ് നേരത്തെ സംസ്ഥാന മന്ത്രിയുമായിരുന്നു. ബിരുദധാരി.

അശ്വിനി വൈഷ്ണവ് (ഫയൽ ചിത്രം: മനോരമ)

∙ അശ്വിനി വൈഷ്ണവ് (53), ബിജെപി 

കഴിഞ്ഞ സർക്കാരിൽ റെയിൽവേ, ഐടി മന്ത്രി. വന്ദേഭാരത് ട്രെയിനുകളുടെ പേരിൽ പ്രശംസ നേടിയെങ്കിലും തുടർച്ചയായ റെയിൽ അപകടങ്ങളിൽ വിമർശനം കേട്ടു. നിലവിൽ ഒഡീഷയിൽ നിന്നുളള രാജ്യസഭാംഗം. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് 2019ൽ സിവിൽ സർവീസ് വിട്ട് ബിജെപിയിൽ ചേർന്നു. ബാലസോറിലും കട്ടക്കിലും കലക്ടറായി മികച്ച പ്രകടനം കാഴ്ചവച്ചു. കാൺപൂർ ഐഐടിയിൽ നിന്ന് എംടെക്ക്.

∙ ജ്യോതിരാദിത്യ സിന്ധ്യ (53), ബിജെപി

കോൺഗ്രസിലെ മുൻനിര നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരിക്കെ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ മോദി സർക്കാരിൽ വ്യോമയാന മന്ത്രിയായി. 2019–ൽ ഏറ്റ പരാജയം ഏറ്റുവാങ്ങിയ കുടുംബ തട്ടകമായ ഗുണയിൽ

ഇക്കുറി റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ചു. പഴയ കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകൻ. സ്റ്റാൻഫഡിൽ നിന്ന് എംബിഎ. 

 

∙ ഭൂപേന്ദർ യാദവ് (54), ബിജെപി

കഴിഞ്ഞ സർക്കാരിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്നു. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തൻ. ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുപ്പു തന്ത്രജ്ഞനെന്ന നിലയിലും പേരെടുത്തു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ദൂപേന്ദർ ലോക്സഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിൽ അരലക്ഷത്തിനടുത്തു വോട്ടുകൾക്കു ജയിച്ചു. സുപ്രീം കോടതി അഭിഭാഷകനായിരുന്നു.

 

∙ ഗജേന്ദ്ര സിങ് ഷെഖാവത്ത് (56), ബിജെപി

രാജസ്ഥാനിൽ നിന്നുള്ള ബിജെപിയുടെ മുൻ നിര നേതാവ്. ഒന്നാം മോദി മന്ത്രിസഭയുടെ പകുതിയിൽ കൃഷി സഹമന്ത്രിയായും കഴിഞ്ഞ സർക്കാരിൽ ജലശക്തി മന്ത്രിയുമായി. രാജസ്ഥാനിലെ ജോധ്പുരിൽ നിന്നു തുടർച്ചയായി ലോക്സഭയിലേക്ക്. സർവകലാശാല ബാസ്കറ്റ്ബോൾ താരമായിരുന്നു. എംഎയും ബിഎഡുമാണ് യോഗ്യത. 

 

∙ അന്നപൂർണ ദേവി (54), ബിജെപി

കഴിഞ്ഞ സർക്കാരിൽ വിദ്യാഭ്യാസ സഹമന്ത്രി. ജാർഖണ്ഡിലെ നേരത്തേ ജാർഖണ്ഡിലും ബിഹാറിലും മന്ത്രിയായിരുന്നു. ആർജെഡിയിൽ നിന്ന് ബിജെപിയിലെത്തി. കൊഡർമ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം.

ചരിത്രത്തിൽ ബിരുദാനന്തര ബിരുദം.

 

∙ കിരൺ റിജ്ജു (52), ബിജെപി

കഴിഞ്ഞ സർക്കാരിൽ നിയമമന്ത്രി ആയിരുന്നെങ്കിലും പിന്നീട് ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കു മാറ്റി. അരുണാചൽ വെസ്റ്റിൽ നിന്ന് തുടർച്ചയായി ജയത്തോടെ വിജയത്തോടെ ലോക്സഭയിൽ. മികച്ച പ്രഭാഷകനെന്ന നിലയിലും പേരെടുത്തു. അത്‌ലറ്റിക്സിലും ഫുട്ബോളിലും ബാഡ്മിന്റണിലും തൽപരൻ. നിയമബിരുദം.

∙ ഹർദീപ് സിങ് പുരി (72), ബിജെപി

കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മുൻ മന്ത്രിസഭയിൽ നഗരവികസന, പെട്രോളിയം മന്ത്രിയായിരുന്നു. നിലവിൽ യുപിയിൽ നിന്നുള്ള രാജ്യസഭാംഗം. 1974 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ. 2009 മുതൽ 2013 വരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി. ബ്രസീലിലും ബ്രിട്ടനിലും അംബാസഡർ ആയിരുന്നു. ചരിത്രത്തിൽ ബിരുദാനന്തരബിരുദധാരി.

മൻസൂഖ് മാണ്ഡവ്യ (image credit:mansukhmandviya/facebook)

∙ മൻസൂഖ് മാണ്ഡവ്യ (52), ബിജെപി

മോദിയും അമിത് ഷായും കഴിഞ്ഞാൽ ഗുജറാത്തിൽ നിന്നുള്ള പ്രധാന നേതാക്കളിൽ ഒരാൾ. കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല നേതൃത്വം വിശ്വസിച്ചേൽപ്പിച്ചു. ഭാവിയിൽ ഗുജറാത്ത് മുഖ്യമന്ത്രി പോലും ആയേക്കുമെന്നു കരുതപ്പെടുന്നു. നേരത്തേ രാജ്യസഭംഗമായിരുന്ന മാണ്ഡവ്യ ലോക്സഭയിലേക്കുള്ള കന്നി മത്സരത്തിൽ പോർബന്തറിൽ നിന്നു 3.8 ലക്ഷം വോട്ടുകൾക്കു ജയിച്ചു. എംഎ പൊളിറ്റക്കൽ സയൻസ്. 

∙ ജി. കിഷൻ റെഡ്ഡി (63), ബിജെപി

കഴിഞ്ഞ സർക്കാരിൽ സാംസ്കാരികം, വടക്കുകിഴക്കൻ മേഖലയുടെ വികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. നിലവിൽ തെലങ്കാന പിസിസി അധ്യക്ഷൻ. തെലങ്കാനയിലെ പാർട്ടിയുടെ മികച്ച പ്രകടനത്തിന്റെ കൂടി തിളക്കത്തിലാണ് വീണ്ടും മന്ത്രിസഭയുടെ ഭാഗമാകുന്നത്. സെക്കന്ദരാബാദിൽ നിന്നുള്ള ലോക്സഭാംഗം. വിദ്യാഭ്യാസ യോഗ്യത ടൂൾ ഡിസൈൻസിൽ ഡിപ്ലോമ.

എൻഡിഎ യോഗത്തിനെത്തിയ ചിരാഗ് പസ്വാനുമായി സൗഹൃദം പങ്കുവയ്ക്കുന്ന നരേന്ദ്ര മോദി (Photo by PTI)

∙ ചിരാഗ് പസ്വാൻ (41), എൽജെപി

യുപിഎ, എൻഡിഎ സർക്കാരുകളിൽ മന്ത്രിയായിരുന്ന റാം വിലാസ് പസ്വാന്റെ മകൻ. പസ്വാന്റെ വിയോഗശേഷം പാർട്ടിയുടെ പിന്തുടർച്ചാവകാശത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബിജെപി നേതൃത്വത്തിന്റെ വിശ്വാസം നേടി. മത്സരിച്ച 5–ൽ അഞ്ചും വിജയിച്ചാണ് മുൻ സിനിമാതാരം കൂടിയായ ചിരാഗ് കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. കുടുംബ തട്ടകമായ ബിഹാറിലെ ഹാജിപുരിൽ നിന്നു ലോക്സഭയിലേക്കു ജയിച്ചു. എൻജിനീയറിങ് പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.

∙ സി.ആർ. പാട്ടീൽ (69), ബിജെപി

മഹാരാഷ്ട്രയിലെ ജൽഗാവിൽ ജനിച്ച് ഗുജറാത്തിൽ ബിജെപിയുടെ അധ്യക്ഷപദം വരെ എത്തിയ നേതാവ്. പാട്ടീൽ നവ്‌സാരായിൽ നിന്നു തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ചു. സൂറത്ത് ഐടിഐയിൽ പഠിച്ച പാട്ടീൽ ഗുജറാത്ത് പൊലീസിൽ 14 വർഷം കോൺസ്റ്റബിളായിയിരുന്ന ശേഷമാണ് ബിജെപിയിൽ സജീവമായത്. ഹ്രസ്വകാലം മാധ്യമപ്രവർത്തകനുമായി.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

∙ റാവു ഇന്ദർജിത് സിങ് (74), ബിജെപി

കഴിഞ്ഞ സർക്കാരിൽ സ്റ്റാസ്റ്റിക്സ് വകുപ്പു മന്ത്രി. നേരത്തേ നഗരവികസന, രാസവള സഹമന്ത്രിയുമായിരുന്നു. ഹരിയാന മുഖ്യമന്ത്രിയായിരുന്ന റാവു ബീരേന്ദർ സിങ്ങിന്റെ മകൻ. ലോക്സഭയിലേക്ക് ആറാം തവണ. ദേശീയ ഷൂട്ടിങ് താരമായിരുന്നു. നിയമബിരുദധാരി.

 

∙ ഡോ. ജിതേന്ദ്രസിങ് (62), ബിജെപി

കഴിഞ്ഞ സർക്കാരിൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രി. പിഎംഒയുടെ സ്വതന്ത്ര ചുമതലയും വഹിച്ചു. ജമ്മുവിലെ ഉദ്ധംപുരിൽ നിന്നുള്ള എംപി. ജമ്മു കശ്മീർ ബിജെപി വക്താവായിരുന്നു. പ്രമേഹ രോഗ വിദഗ്ധനായ ഡോക്ടറും മെഡിക്കൽ കോളജ് പ്രഫസറുമായിരുന്നു.

 

∙ അർജുൻ റാം മേഘ്‌വാൾ (70), ബിജെപി

കേന്ദ്ര നിയമമന്ത്രി. ഒന്നാം മോദി സർക്കാരിൽ സഹമന്ത്രിയായിരുന്ന മേഘ്‌വാളിന് കഴിഞ്ഞ വർഷമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. 2009 മുതൽ രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നുള്ള എംപി. നിയമബിരുദധാരിയായ മേഘ്‌വാൾ രാജസ്ഥാൻ കേഡറിലെ എഐഎസ് ഉദ്യോഗസ്ഥനായിരുന്നു.

 

∙ പ്രതാപ് റാവു ജാദവ് (63), ശിവസേന–ഷിൻഡെ

മഹാരാഷ്ട്ര മുൻ മന്ത്രി. 2009 മുതൽ ബുൽധാന മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ലോക്സഭയിൽ അംഗം. ദീർഘകാലം നിയമസഭംഗവുമായിരുന്നു. 12–ാം ക്ലാസ്.

∙ ജയന്ത് ചൗധരി (45), ആർഎൽഡി.

രാഷ്ട്രീയ ലോക്ദളിന്റെ ദേശീയ അധ്യക്ഷൻ. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ കൊച്ചുമകൻ‍. പിതാവ് അജിത് സിങ്ങും ദീർഘകാലം കേന്ദ്രമന്ത്രിയായിരുന്നു. നിലവിൽ രാജ്യസഭാംഗം. ലണ്ടൻ സ്കൂൾ ഓഫ് എക്ണോമിക്സിൽ നിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദാനന്തര ബിരുദം നേടി.

സഹമന്ത്രിമാർ 

∙ ജിതിൻ പ്രസാദ (50), ബിജെപി

എഐസിസി ജനറൽ സെക്രട്ടറിയും യുപിഎ സർക്കാരിൽ മന്ത്രിയും വരെയായ നേതാവ് യുപിയിലെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയിൽ ചേർന്നു. പഴയ കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനായ ജിതിൻ ഒരുഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്ത സംഘത്തിലുണ്ടായിരുന്നു. വരുൺ ഗാന്ധിയുടെ സീറ്റായ പിലിബിത്തിൽ നിന്ന് ഇക്കുറി ജയിച്ചു. എംബിഎ ബിരുദധാരി.

∙ ശ്രീപദ് യശോ നായിക് (64), ബിജെപി

കഴിഞ്ഞ സർക്കാരിൽ ടൂറിസം മന്ത്രി സഹമന്ത്രി. ഒന്നാം മോദി സർക്കാരിൽ ആയുഷ് മന്ത്രിയായിരുന്നു. നോർത്ത് ഗോവയിൽ നിന്ന് 1999 മുതൽ തുടർച്ചയായി ജയിക്കുന്ന ശ്രീപദിനു ലോക്സഭയിലെത്തുന്നത് ആറാം വട്ടമാണ്. ഗോവ ബിജെപി പ്രസിഡന്റായിരുന്നു. ബിരുദധാരി.

∙ പങ്കജ് ചൗധരി (59), ബിജെപി

കഴിഞ്ഞ സർക്കാരിൽ ധന സഹമന്ത്രി. കുർമി സമുദായാംഗമായ നേതാവ്. തുടർച്ചയായി ജയിക്കുന്ന യുപിയിലെ മഹാരാജ്ഗഞ്ചിൽ ഇക്കുറി 35451 വോട്ടുകൾക്ക് ജയിച്ചു. നേരത്തേ ഗോരഖ്പുർ ഡപ്യൂട്ടി മേയറായിരുന്നു. വിദ്യാഭ്യാസ യോഗ്യത 12–ാം ക്ലാസ്.

∙ കൃഷൻ പാൽ ഗുജ്ജർ (67), ബിജെപി

കഴിഞ്ഞ രണ്ടു സർക്കാരുകളിലും സഹമന്ത്രിയായി. തുറമുഖം, ഊർജം, സാമൂഹികനീതി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള എംപി. നിയമബിരുദധാരി.

∙ രാംദാസ് അഠാവ്‍ലെ(64), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ

കഴിഞ്ഞ രണ്ടു മന്ത്രിസഭകളിലും ഇടക്കാലത്ത് സാമൂഹികനീതി വകുപ്പു സഹമന്ത്രിയായി. നിലവിൽ രാജ്യസഭാംഗം. 1990–95 കാലഘട്ടത്തിൽ മഹാരാഷ്ട്ര സർക്കാരിലും മന്ത്രിയായി. പന്ത്രണ്ടാം ക്ലാസ്.

എൻഡിഎ യോഗത്തിനെത്തിയ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും സ്വീകരിക്കുന്ന നരേന്ദ്ര മോദി (Photo by PTI)

∙ ചന്ദ്രശേഖർ പെമ്മസനി (48) ടിഡിപി

യുഎസിൽ ടിഡിപിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു നേതൃത്വത്തിലേക്ക് എത്തിയ നേതാവ്. പിതാവ് സാമ്പശിവറാവുവും ടിഡിപി നേതൃത്വത്തിലുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും സമ്പന്നൻ (5705 കോടി രൂപ). യുഎസിൽ മത്സരപരീക്ഷകളിൽ തയാറെടുക്കുന്നവർക്കുള്ള യുവേൾഡ് എന്ന കമ്പനിയുടെ സിഇഒ. ഡോക്ടറായ ചന്ദ്രശേഖറിന് ഇന്റേണൽ മെഡിസിനിൽ പിജിയുണ്ട്.

∙ റാം നാഥ് ഠാക്കൂർ (74), ജെഡിയു

രാജ്യം ഭാരതരത്നം നൽകി ആദരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയും നിതീഷ് കുമാറിന്റെ രാഷ്ട്രീയഗുരുവുമായ കർപ്പൂരി ഠാക്കൂറിന്റെ മകൻ. ജെഡിയുവിന്റെ ദേശീയ ജനറൽ സെക്രട്ടറിയായ റാം നാഥ് നിലവിൽ രാജ്യസഭാംഗം. ബിഹാറിൽ നേരത്തേ നിതീഷ് യാദവ്, ലാലുപ്രസാദ് യാദവ് മന്ത്രിസഭകളിൽ അംഗമായിരുന്നു.

 

∙ നിത്യാനന്ദ റായ് (58), ബിജെപി

കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര സഹമന്ത്രി. നേരത്തേ ബിഹാർ ബിജെപി പ്രസിഡന്റ്. ഉജിയാർപുറിൽ നിന്നു ലോക്സഭയിലേക്ക് തുടർച്ചയായി മൂന്നാം തവണയും വിജയിച്ചു. ബിരുദധാരി.

 

∙ അനുപ്രിയ സിങ് പട്ടേൽ (43)

കഴിഞ്ഞ 2 സർക്കാരുകളിലും സഹമന്ത്രിയായി. അപ്നാദൾ സോനേലാൽ പാ‍ർട്ടി അധ്യക്ഷ. യുപിയിലെ മിർസാപുരിൽ നിന്ന് 37810 വോട്ടുകൾക്ക് ജയിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എംബിഎയും.

 

∙ വി. സോമണ്ണ (72), ബിജെപി

കർണാടകയിൽ സംസ്ഥാന മന്ത്രിയായിരുന്നു. ദീർഘകാലം എംഎൽഎയും. തുംകുർ ലോക്സഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ബിരുദധാരി.

∙ ശന്തനു ഠാക്കൂർ (42), ബിജെപി

കഴിഞ്ഞ സർക്കാരിൽ തുറമുഖ വകുപ്പു സഹമന്ത്രിയായിരുന്നു. 2019 മുതൽ ലോക്സഭാംഗം. ബംഗാൾ മുൻ മന്ത്രി മഞ്ജുൾ കൃഷ്ണ ഠാക്കൂറിന്റെ മകൻ. ബിരുദധാരി.

∙ പ്രഫ. എസ്.പി. സിങ് ഭാഗേൽ (63), ബിജെപി

കഴിഞ്ഞ സർക്കാരിൽ ആരോഗ്യസഹമന്ത്രി. നേരത്തേ യുപിയിൽ മന്ത്രിയായിരുന്നു. ബിഎസ്പിയിലും എസ്പിയിലും പ്രവർത്തിച്ച ശേഷമാണ് ബിജെപിയിലെത്തിയത്. മിലിറ്ററി സയൻസിൽ അധ്യാപകനായിരുന്നു. നിയമത്തിൽ ബിരുദവും ചരിത്രത്തിൽ പിജിയും നേടിയ ശേഷം പിഎച്ച്ഡി നേടി.

∙ ശോഭ കരന്തലാജെ (57), ബിജെപി

കഴിഞ്ഞ സർക്കാരിൽ കൃഷി സഹമന്ത്രിയായിരുന്നു. ബാംഗ്ലൂർ നോർത്തിൽ നിന്ന് രണ്ടരലക്ഷം വോട്ടുകൾക്ക് വിജയിച്ച അവർ നേരത്തേ കർണാടകയിലെ ബിജെപി സർക്കാരിലും മന്ത്രിയായിരുന്നു. കർണാടകയിലെ പുത്തൂർ സ്വദേശി. സോഷ്യോളജിയിലും സാമൂഹിക പ്രവർത്തനത്തിലും ബിരുദാനന്തര ബിരുദധാരി.

ശോഭ കരന്തലാജെ (File Photo by PTI)

∙ കീർത്തി വർധൻ സിങ് (58), ബിജെപി

അഞ്ചു തവണ തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ചു. സമാജ്‌വാദി പാർട്ടി എംപിയായി ഗോണ്ടയിൽ നിന്ന് 2 തവണ വിജയിച്ച ശേഷം ബിജെപിയിലേക്ക് ചേർന്നു. തുടർന്നും മണ്ഡലം നിലനിർത്തി. ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി.

∙ ബി.എൽ. വർമ (62), ബിജെപി

യുപിയിൽ നിന്നുള്ള രാജ്യസഭാംഗം. മുൻ യുപി മന്ത്രി ബേനിലാൽ വർമയുടെ മകനും പ്രമുഖ കുർമി സമുദായ നേതാവും. നിയമ ബിരുദധാരി.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് (Photo by Adnan Abidi/ REUTERS)

∙ കമലേഷ് പസ്വാൻ(47), ബിജെപി

യുപിയിലെ ബിജെപിയുടെ ശക്തനായ നേതാക്കളിൽ ഒരാൾ. സമാജ്‌വാദി പാർട്ടിയിൽ നിന്ന് 2009–ൽ ബിജെപിയിലെത്തി. 2019 മുതൽ യുപിയിലെ ബൻസ്ഗാവ് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ബിരുദധാരി.

സുരേഷ് ഗോപി ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേൽക്കുന്നു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

∙ ഭഗീരഥ് ചൗധരി (70), ബിജെപി

രാജസ്ഥാനിലെ അജ്മേറിൽ നിന്നുള്ള ലോക്സഭാംഗം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. അതിനു പിന്നിൽ പാർട്ടിക്കുള്ളിൽ തന്നെ ഉള്ളവരായിരുന്നുവെന്നത് മേഖലയിൽ ബിജെപിയെ ഉലച്ചു. നേരത്തേയും രാജസ്ഥാൻ നിയമസഭാംഗമായിരുന്നു. 12–ാം ക്ലാസ്.

∙ സുരേഷ് ഗോപി (65), ബിജെപി

കേരളത്തിൽ ബിജെപിക്കായി ഒരു ലോക്സഭ സീറ്റ് വിജയിച്ച നേതാവ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളിലൊരാൾ. നേരത്തേ രാജ്യസഭാംഗമായിരുന്നു. 2016–ൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. എംഎ ഇംഗ്ലിഷ്.

 

∙ ഡോ. എൽ. മുരുഗൻ (47), ബിജെപി

കഴിഞ്ഞ സർക്കാരിൽ വാർത്താ വിതരണ സഹമന്ത്രി. ബിജെപി തമിഴ്നാട് പ്രസിഡന്റ്. ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാനായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ ദീർഘകാലം തമിഴ്നാട് സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിലായിരുന്നു. നിയമബിരുദധാരി.

 

∙ അജയ് ടാംട (51), ബിജെപി

കഴി‍ഞ്ഞ സർക്കാരിൽ ടെക്സ്റ്റൈൽ വകുപ്പു കൈകാര്യം ചെയ്ത സഹമന്ത്രി. ഉത്തരാഖണ്ഡിലെ അൽമോറയിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ചു. യുപി സ്കൂൾ ബോർഡിൽ ഇന്റർമീഡിയറ്റ്.

 

∙ ബണ്ടി സഞ്ജയ് കുമാർ (52), ബിജെപി

തെലങ്കാനയിൽ ബിജെപിയുടെ തീപ്പൊരി നേതാവ്. നിലവിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി. നേരത്തേ പാർട്ടി സംസ്ഥാന അധ്യക്ഷനായിരിക്കെ തെലങ്കാനയിൽ ബിജെപിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. പൊതുഭരണത്തിൽ ബിരുദാനന്തര ബിരുദധാരി.

∙ സതീഷ് ചന്ദ്ര ദുബേ (49), ബിജെപി

ഉത്തര ബിഹാറിൽ ബിജെപിയുടെ ഭാവി നേതാവായി കരുതുന്ന നേതാവ്. നിലവിൽ രാജ്യസഭാംഗം. നേരത്തേ ലോക്സഭാംഗവും ബിഹാർ നിയമസഭാംഗവുമായിരുന്നു. 10–ാം ക്ലാസ്.

∙ സഞ്ജയ് സേഠ് (64), ബിജെപി

ജാർഖണ്ഡിൽ നിന്നുള്ള ബിജെപി നേതാവ്. റാ‍ഞ്ചി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടാം വട്ടവും ലോക്സഭയിലേക്കു ജയിച്ചു. നിയമബിരുദധാരി.

∙ രവനീത് സിങ് ബിട്ടു (48), ബിജെപി

തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ബിജെപിയിൽ ചേർന്ന നേതാവ്. പാർട്ടി പഞ്ചാബിലെ ഭാവി മുഖമായി കാണുന്നു. കോൺഗ്രസ് ടിക്കറ്റിൽ 3 തവണ ലോക്സഭയിലേക്കു ജയിച്ചെങ്കിലും ഇക്കുറി ലുധിയാന സീറ്റിൽ 20,000 വോട്ടുകൾക്കു പരാജയപ്പെട്ടു. കഴിഞ്ഞ ലോക്സഭയിലെ കോൺഗ്രസിന്റെ വിപ്പ് വരെയായ ശേഷമാണ് കൂറുമാറിയത്. കൊല്ലപ്പെട്ട മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനാണ്.

∙ ദുർഗാദാസ് ഉയ്കെ(60), ബിജെപി

മധ്യപ്രദേശിലെ ബേതുൽ നിന്നുള്ള എംപി. തുടർച്ചയായി രണ്ടാം വട്ടം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിൽ എത്തുന്നതിനു മുൻപു അധ്യാപകനെന്ന നിലയിൽ പേരെടുത്തു. ബിരുദാനന്തബിരുദവും ബിഎഡ്ഡും.

രക്ഷാ ഖട്സെ (image credit:RakshakhadseBJP/facebook)

∙ രക്ഷാ ഖട്സെ (37), ബിജെപി

പഞ്ചായത്ത് അധ്യക്ഷയായി തുടങ്ങിയ രക്ഷ 2014 മുതൽ മഹാരാഷ്ടയിലെ റാവേർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവുമായ ഏക്നാഥ് ഖട്സെയുടെ മരുമകളാണ്. കംപ്യൂട്ടർ സയൻസ് ബിരുദധാരി.

∙ സുഖന്ത മജുംദാർ (44), ബിജെപി

ബിജെപിയുടെ ബംഗാൾ അധ്യക്ഷൻ. വടക്കൻ ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതലകൾക്ക് നേതൃത്വം നൽകി. ലോക്സഭയിൽ തുടർച്ചയായി രണ്ടാംവട്ടം. ബോട്ടണിയിൽ പിഎച്ച്ഡി.

∙ ഡോ. രാജ്ഭൂഷൺ ചൗധരി(46), ബിജെപി

ലോക്സഭയിലേക്കുള്ള കന്നി വിജയത്തിൽ തന്നെ മന്ത്രിപദം. വികാസ്ശീൽ പാർട്ടി വിട്ട് അടുത്ത് ബിജെപിയിൽ ചേർന്നു. പിന്നാക്കവിഭാഗമായ നിഷാദ് സമുദായത്തെ പ്രതിനിധീകരിക്കുന്നു. വൈദ്യപഠനത്തിൽ ബിരുദാനന്തര ബിരുദം.

 

∙ ഭൂപതി രാജു ശ്രീനിവാസ വർമ (56), ബിജെപി 

ആന്ധ്രപ്രദേശിലെ നർസപുരം ലോക്സഭ മണ്ഡലത്തിൽ 2.76 ലക്ഷം വോട്ടുമായി വിജയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി. മുനിസിപ്പൽ കൗൺസിലറായി തുടങ്ങി. പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം. 

 

∙ ഹർഷ് മൽഹോത്ര (58), ബിജെപി

ഡൽഹിയിൽ നിർണായക സ്വാധീനമുള്ള നേതാവ്. വാർഡ് കൗൺസിലറിൽ തുടങ്ങി ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ മേയർ പദവിയിൽ വരെയെത്തി. ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ ഒഴിവാക്കിയാണ് ലോക്സഭയിലേക്ക് ഈസ്റ്റ് ഡൽഹി സീറ്റ് നൽകിയത്. നിയമബിരുദധാരി.

 

∙ നിമുബെൻ ജയന്തിഭായ് ബാബനിയ (57), ബിജെപി 

ലോക്സഭയിലേക്കുള്ള കന്നി മത്സരത്തിൽ ജയം. ഭാവ്‌നഗറിൽ നേരത്തേ മേയറായിരുന്നു. മഹിള മോർച്ച ഉപാധ്യക്ഷയായിരുന്നു. അധ്യാപികയായിരുന്ന അവർക്ക് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിഎഡ്ഡുമുണ്ട്. 

 

∙ മുരളീധർ മോഹോൽ(49), ബിജെപി

പുണെ മേയറായിരുന്നു. പുണെ ലോക്സഭ മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തി. ബിരുദധാരി.

∙ സാവിത്രി ഠാക്കൂർ (46), ബിജെപി

മധ്യപ്രദേശിൽ നിന്നുള്ള നേതാവ്. 2014 മുതൽ തുടർച്ചയായി ധർ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഉർദു എജ്യുക്കേഷൻ ബോർഡ് വഴി 2018–ൽ പന്ത്രണ്ടാം ക്ലാസ് യോഗ്യത നേടി.

∙ ടോഖൻ സാഹു (54), ബിജെപി 

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ നിന്ന് ലോക്സഭയിൽ ജയിച്ചു. മുൻ നിയമസഭാംഗം. കൊമേഴ്സിൽ ബിരുദാനന്തര ബിരുദം. 

കേന്ദ്ര സഹമന്ത്രിയായി ജോ‍ർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്യുന്നു (Photo by PTI)

∙ ജോ‍ർജ് കുര്യൻ (64), ബിജെപി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി. കോട്ടയം കാണക്കാരി സ്വദേശി. നേരത്തേ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷനായി പ്രവർത്തിച്ചു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ജനസംഘത്തിൽ തുടങ്ങി 4 പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതം. ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ ഒഎസ്ഡിയായിരുന്നു. നിയമബിരുദധാരി.

∙ പബിത്ര മാർഗരീറ്റ (49) , ബിജെപി

അസമിൽ നിന്നുള്ള രാജ്യസഭാംഗം. പാർട്ടിയുടെ സംസ്ഥാന വക്താവായിരുന്നു. നേരത്തേ മാധ്യമപ്രവർത്തകനായിരുന്നു. ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ലോമ.

English Summary:

The Educational Backgrounds of Narendra Modi and His Cabinet Ministers