ക്ഷമ വേണം, മോദിയെ വീഴ്ത്താൻ കാത്തിരിക്കാൻ കോൺഗ്രസ്; ഒക്ടോബറിലോ ഖർഗെ പറഞ്ഞ ആ ‘ഉചിത സമയം’?
‘രാജ്യത്തു ബിജെപിയുടെ ഭരണം വേണ്ടെന്ന ജനഹിതം നടപ്പാക്കാനുള്ള നടപടികൾ ഞങ്ങൾ ഉചിത സമയത്ത് സ്വീകരിക്കും’ – ജൂൺ അഞ്ചിന് രാത്രി ഇന്ത്യാസഖ്യം നേതാക്കളുടെ യോഗത്തിനു ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞ വാക്കുകളാണിത്. അദ്ദേഹം പരാമർശിച്ച ‘ഉചിത സമയം’ എപ്പോഴാണെന്ന ചോദ്യത്തിനു കോൺഗ്രസ് നൽകുന്ന ഉത്തരമിതാണ്

‘രാജ്യത്തു ബിജെപിയുടെ ഭരണം വേണ്ടെന്ന ജനഹിതം നടപ്പാക്കാനുള്ള നടപടികൾ ഞങ്ങൾ ഉചിത സമയത്ത് സ്വീകരിക്കും’ – ജൂൺ അഞ്ചിന് രാത്രി ഇന്ത്യാസഖ്യം നേതാക്കളുടെ യോഗത്തിനു ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞ വാക്കുകളാണിത്. അദ്ദേഹം പരാമർശിച്ച ‘ഉചിത സമയം’ എപ്പോഴാണെന്ന ചോദ്യത്തിനു കോൺഗ്രസ് നൽകുന്ന ഉത്തരമിതാണ് – ഒക്ടോബറിൽ നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനത്തിനു ശേഷം.
ഇരു സംസ്ഥാനങ്ങളിലും ബിജെപിയെ പുറത്താക്കി അധികാരം പിടിക്കാനായാൽ, കേന്ദ്രത്തിൽ മോദി സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കും. സർക്കാരുണ്ടാക്കാൻ ഉടൻ നീക്കം നടത്തണമെന്ന് ആവശ്യപ്പെട്ട തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി അടക്കമുള്ള കക്ഷികളോട് അൽപംകൂടി കാത്തിരിക്കാൻ കോൺഗ്രസ് പറയുന്നതിന്റെ കാരണമിതാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അതീവ നിർണായകമാണെന്നും കോൺഗ്രസ് വിജയിച്ചാൽ കേന്ദ്രത്തിനെതിരെ നീക്കം നടത്താനുള്ള അന്തരീക്ഷം ദേശീയരാഷ്ട്രീയത്തിൽ തെളിയുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
അധികാരം പിടിക്കാനുള്ള അനുകൂല സാഹചര്യം ഇരു സംസ്ഥാനങ്ങളിലുമുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ തുണച്ച ഭരണവിരുദ്ധവികാരം ഇരു സംസ്ഥാനങ്ങളിലും ശക്തമാണെന്നു പാർട്ടി കരുതുന്നു. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്ത്രജ്ഞൻ സുനിൽ കനുഗോലു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിഞ്ഞിരുന്നു. കർണാടകയിലെയും തെലങ്കാനയിലെയും തിരഞ്ഞെടുപ്പു വിജയങ്ങൾക്കു ചുക്കാൻ പിടിച്ചത് കനുഗോലുവിന്റെ ടീം ആയിരുന്നു.
ഇരു സംസ്ഥാനങ്ങളിലും ഭരണത്തിലേറിയാൽ കേന്ദ്രത്തിൽ ബിജെപിക്കെതിരെ നീക്കം നടത്താനാകുമെന്ന് കോൺഗ്രസ് കരുതുന്നതിന്റെ കാരണങ്ങൾ ഇവയാണ്:
∙ ദേശീയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഇടിയും.
∙ ബിജെപിക്കുള്ളിൽ മോദിക്കെതിരെ വിമതശബ്ദമുയരും. ആർഎസ്എസും വിമർശനസ്വരമുയർത്താം.
∙ എൻഡിഎയെ പിടിച്ചുനിർത്തുന്ന ടിഡിപി, ജെഡിയു എന്നിവ നിലപാട് കടുപ്പിക്കും.
∙ മഹാരാഷ്ട്ര പിടിച്ചാൽ ശിവസേന (ഷിൻഡെ), എൻസിപി (അജിത് പവാർ) എംപിമാരെ ഇന്ത്യാസഖ്യത്തിലെത്തിക്കുക എളുപ്പമാകും.
∙ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ വേണമെന്ന വികാരം ദേശീയതലത്തിൽ ശക്തമാകും
∙ ലഡാക്ക് എംപി കൂടി എത്തി; ഇന്ത്യാസഖ്യം 237
ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഡാക്കിൽനിന്നു സ്വതന്ത്രനായി ജയിച്ച മുഹമ്മദ് ഹനീഫ ഇന്ത്യാസഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയെ ഡൽഹിയിൽ സന്ദർശിച്ച അദ്ദേഹം പാർലമെന്റിൽ കോൺഗ്രസിനും സഖ്യത്തിനുമൊപ്പം നിൽക്കുമെന്നറിയിച്ചു. ഇതോടെ, ഇന്ത്യാസഖ്യത്തിന്റെ അംഗബലം 237 ആയി. സ്വതന്ത്രരായി ജയിച്ച വിശാൽ പാട്ടീൽ (സാംഗ്ലി, മഹാരാഷ്ട്ര), പപ്പു യാദവ് (പുർണിയ, ബിഹാർ) എന്നിവർ കഴിഞ്ഞ ദിവസം കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അംഗങ്ങളായ ഇരുവരും സീറ്റ് ലഭിക്കാത്തതിനാലാണ് സ്വതന്ത്രരായി മത്സരിച്ചത്.