വർഷങ്ങൾ നീണ്ട മുന്നൊരുക്കം, മാസങ്ങൾ നീണ്ട പ്രചാരണം, വോട്ടെടുപ്പിന് ശേഷം ദിവസങ്ങൾ നീണ്ട കണക്കുകൂട്ടലുകൾ, ഒടുവിൽ ജയം, പുതിയ മന്ത്രിമാർ... ഇന്ത്യ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുഫലം സമ്മാനിച്ചത് ഒട്ടേറെ കൗതുകങ്ങൾ കൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മറുകണ്ടം ചാടി സ്ഥാനാർഥിത്വം നിലനിർത്തിയവർക്ക് എന്തു സംഭവിച്ചു? വിവാദ നായകന്മാരുടെ അവസ്ഥ എന്തായി? കോൺഗ്രസ് വിട്ട് മിനിറ്റുകൾക്കുള്ളിൽ ബിജെപിയിൽ സ്ഥാനാർഥിത്വം നേടിയെടുത്ത മുൻ എംപിയുടെ അവസ്ഥയോ? സിനിമയിൽ നിന്നു നേരിട്ട് സ്ഥാനാർഥിത്വം ലഭിച്ച നടി ജയിച്ചു കയറിയോ?‌ ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു 2024ലെ വോട്ടുൽസവത്തിലെ വിശേഷങ്ങൾ. 7 ഘട്ടങ്ങളിലായി 543 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സൂറത്തിൽ മാത്രം എതിരില്ലാതെ സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ പക്ഷേ നോട്ടയ്ക്കു കിട്ടിയത് റെക്കോർഡ് വോട്ട്. കോൺഗ്രസ് സ്ഥാനാർഥിയില്ലാത്തതിനാൽ നോട്ടയ്ക്കു വോട്ട് ചെയ്യാൻ പാർട്ടി ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തിലെ മണ്ഡലങ്ങൾ ഒഴിച്ചു നിർത്തിയാൽ പലതരം കൗതുകങ്ങൾ നിറച്ച മണ്ഡലങ്ങൾ ഒട്ടേറെയാണ്. അവയിൽ ശ്രദ്ധ നേടിയ ചില മണ്ഡലങ്ങളിലെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വോട്ടെടുപ്പു കഴിഞ്ഞാലും ഇനി അഞ്ചു വർഷത്തേയ്ക്കും, ചിലപ്പോൾ അതിനുമപ്പുറത്തേയ്ക്കും മായാതെ നിൽക്കും ഈ കൗതുകങ്ങൾ...

വർഷങ്ങൾ നീണ്ട മുന്നൊരുക്കം, മാസങ്ങൾ നീണ്ട പ്രചാരണം, വോട്ടെടുപ്പിന് ശേഷം ദിവസങ്ങൾ നീണ്ട കണക്കുകൂട്ടലുകൾ, ഒടുവിൽ ജയം, പുതിയ മന്ത്രിമാർ... ഇന്ത്യ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുഫലം സമ്മാനിച്ചത് ഒട്ടേറെ കൗതുകങ്ങൾ കൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മറുകണ്ടം ചാടി സ്ഥാനാർഥിത്വം നിലനിർത്തിയവർക്ക് എന്തു സംഭവിച്ചു? വിവാദ നായകന്മാരുടെ അവസ്ഥ എന്തായി? കോൺഗ്രസ് വിട്ട് മിനിറ്റുകൾക്കുള്ളിൽ ബിജെപിയിൽ സ്ഥാനാർഥിത്വം നേടിയെടുത്ത മുൻ എംപിയുടെ അവസ്ഥയോ? സിനിമയിൽ നിന്നു നേരിട്ട് സ്ഥാനാർഥിത്വം ലഭിച്ച നടി ജയിച്ചു കയറിയോ?‌ ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു 2024ലെ വോട്ടുൽസവത്തിലെ വിശേഷങ്ങൾ. 7 ഘട്ടങ്ങളിലായി 543 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സൂറത്തിൽ മാത്രം എതിരില്ലാതെ സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ പക്ഷേ നോട്ടയ്ക്കു കിട്ടിയത് റെക്കോർഡ് വോട്ട്. കോൺഗ്രസ് സ്ഥാനാർഥിയില്ലാത്തതിനാൽ നോട്ടയ്ക്കു വോട്ട് ചെയ്യാൻ പാർട്ടി ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തിലെ മണ്ഡലങ്ങൾ ഒഴിച്ചു നിർത്തിയാൽ പലതരം കൗതുകങ്ങൾ നിറച്ച മണ്ഡലങ്ങൾ ഒട്ടേറെയാണ്. അവയിൽ ശ്രദ്ധ നേടിയ ചില മണ്ഡലങ്ങളിലെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വോട്ടെടുപ്പു കഴിഞ്ഞാലും ഇനി അഞ്ചു വർഷത്തേയ്ക്കും, ചിലപ്പോൾ അതിനുമപ്പുറത്തേയ്ക്കും മായാതെ നിൽക്കും ഈ കൗതുകങ്ങൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾ നീണ്ട മുന്നൊരുക്കം, മാസങ്ങൾ നീണ്ട പ്രചാരണം, വോട്ടെടുപ്പിന് ശേഷം ദിവസങ്ങൾ നീണ്ട കണക്കുകൂട്ടലുകൾ, ഒടുവിൽ ജയം, പുതിയ മന്ത്രിമാർ... ഇന്ത്യ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുഫലം സമ്മാനിച്ചത് ഒട്ടേറെ കൗതുകങ്ങൾ കൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മറുകണ്ടം ചാടി സ്ഥാനാർഥിത്വം നിലനിർത്തിയവർക്ക് എന്തു സംഭവിച്ചു? വിവാദ നായകന്മാരുടെ അവസ്ഥ എന്തായി? കോൺഗ്രസ് വിട്ട് മിനിറ്റുകൾക്കുള്ളിൽ ബിജെപിയിൽ സ്ഥാനാർഥിത്വം നേടിയെടുത്ത മുൻ എംപിയുടെ അവസ്ഥയോ? സിനിമയിൽ നിന്നു നേരിട്ട് സ്ഥാനാർഥിത്വം ലഭിച്ച നടി ജയിച്ചു കയറിയോ?‌ ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു 2024ലെ വോട്ടുൽസവത്തിലെ വിശേഷങ്ങൾ. 7 ഘട്ടങ്ങളിലായി 543 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സൂറത്തിൽ മാത്രം എതിരില്ലാതെ സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ പക്ഷേ നോട്ടയ്ക്കു കിട്ടിയത് റെക്കോർഡ് വോട്ട്. കോൺഗ്രസ് സ്ഥാനാർഥിയില്ലാത്തതിനാൽ നോട്ടയ്ക്കു വോട്ട് ചെയ്യാൻ പാർട്ടി ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തിലെ മണ്ഡലങ്ങൾ ഒഴിച്ചു നിർത്തിയാൽ പലതരം കൗതുകങ്ങൾ നിറച്ച മണ്ഡലങ്ങൾ ഒട്ടേറെയാണ്. അവയിൽ ശ്രദ്ധ നേടിയ ചില മണ്ഡലങ്ങളിലെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വോട്ടെടുപ്പു കഴിഞ്ഞാലും ഇനി അഞ്ചു വർഷത്തേയ്ക്കും, ചിലപ്പോൾ അതിനുമപ്പുറത്തേയ്ക്കും മായാതെ നിൽക്കും ഈ കൗതുകങ്ങൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾ നീണ്ട മുന്നൊരുക്കം, മാസങ്ങൾ നീണ്ട പ്രചാരണം, വോട്ടെടുപ്പിന് ശേഷം ദിവസങ്ങൾ നീണ്ട കണക്കുകൂട്ടലുകൾ, ഒടുവിൽ ജയം, പുതിയ മന്ത്രിമാർ... ഇന്ത്യ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുഫലം സമ്മാനിച്ചത് ഒട്ടേറെ കൗതുകങ്ങൾ കൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മറുകണ്ടം ചാടി സ്ഥാനാർഥിത്വം നിലനിർത്തിയവർക്ക് എന്തു സംഭവിച്ചു? വിവാദ നായകന്മാരുടെ അവസ്ഥ എന്തായി? കോൺഗ്രസ് വിട്ട് മിനിറ്റുകൾക്കുള്ളിൽ ബിജെപിയിൽ സ്ഥാനാർഥിത്വം നേടിയെടുത്ത മുൻ എംപിയുടെ അവസ്ഥയോ? സിനിമയിൽ നിന്നു നേരിട്ട് സ്ഥാനാർഥിത്വം ലഭിച്ച നടി ജയിച്ചു കയറിയോ?‌ ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു 2024ലെ വോട്ടുൽസവത്തിലെ വിശേഷങ്ങൾ. 

7 ഘട്ടങ്ങളിലായി 543 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സൂറത്തിൽ മാത്രം എതിരില്ലാതെ സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ പക്ഷേ നോട്ടയ്ക്കു കിട്ടിയത് റെക്കോർഡ് വോട്ട്. കോൺഗ്രസ് സ്ഥാനാർഥിയില്ലാത്തതിനാൽ നോട്ടയ്ക്കു വോട്ട് ചെയ്യാൻ പാർട്ടി ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തിലെ മണ്ഡലങ്ങൾ ഒഴിച്ചു നിർത്തിയാൽ പലതരം കൗതുകങ്ങൾ നിറച്ച മണ്ഡലങ്ങൾ ഒട്ടേറെയാണ്. അവയിൽ ശ്രദ്ധ നേടിയ ചില മണ്ഡലങ്ങളിലെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വോട്ടെടുപ്പു കഴിഞ്ഞാലും ഇനി അഞ്ചു വർഷത്തേയ്ക്കും, ചിലപ്പോൾ അതിനുമപ്പുറത്തേയ്ക്കും മായാതെ നിൽക്കും ഈ കൗതുകങ്ങൾ... 

വാരാണസിയിൽ റോഡ്ഷോയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും (Photo by Adnan Abidi/REUTERS)

ഉത്തർപ്രദേശ്

വാരാണസി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമങ്കത്തിന് ഇറങ്ങിയ മണ്ഡലം. തുടർച്ചയായി മൂന്നാം വട്ടവും കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് റായ് മോദിക്കെതിരെ മത്സരിച്ചു. ഇത്തവണ പക്ഷേ മോദിയുടെ ഭൂരിപക്ഷം കുറഞ്ഞു.

ഖേരി : ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കൊലയുടെ പേരിൽ വിമർശനം കേട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടേലി മത്സരിച്ച മണ്ഡലം. ഇവിടെ ജയിച്ചത് എസ്‌പിയുടെ ഉത്‌കർഷ് വർമ.

അംബേദ്ക്കർ നഗർ : ബിഎസ്പി വിട്ട സിറ്റിങ് എംപി റിതേഷ് പാണ്ഡെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. ജയിച്ചത് എസ്‌പിയുടെ ലാൽജി വർമ. 

ഫത്തേപുർ : ബിജെപിക്കായി സിറ്റിങ് എംപി സാധ്വി നിരഞ്ജൻ ജ്യോതിയും എസ്പിക്കായി മുൻ സംസ്ഥാന പ്രസിഡന്റും പാർട്ടിയിലെ രണ്ടാമനുമായി കരുതപ്പെടുന്ന നരേഷ് ഉത്തം പട്ടേലും ഏറ്റുമുട്ടി. ജയിച്ചത് നരേഷ്.

റായ്ബറേലി : വയനാടിനു പുറമേ, രാഹുൽ ഗാന്ധി മത്സരിച്ച രണ്ടാം സീറ്റ്. സോണിയ ഗാന്ധി 2 പതിറ്റാണ്ട് പ്രതിനിധീകരിച്ച ഈ സീറ്റിൽ വിജയിച്ച് രാഹുൽ ഹിന്ദി ഹൃദയഭൂമിയിൽ തന്റെ സാന്നിധ്യം വീണ്ടും ഉറപ്പിച്ചു. 3,90,030 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ലഭിച്ചത്.

അമേഠി : 2004 മുതൽ രാഹുൽ ഗാന്ധി തുടർച്ചയായി ജയിച്ച ഈ സീറ്റിൽ കഴിഞ്ഞ തവണ ജയം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കായിരുന്നു. ഒരിക്കൽ കൂടി സ്മൃതി ഇവിടെ മത്സരിച്ചപ്പോൾ ജയം കൂടെപ്പോയത് ഗാന്ധി–നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കിശോരിലാൽ ശർമയ്‌ക്കൊപ്പം.

ലക്നൗ : കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് ഹാട്രിക് വിജയം.

മായിൻപുരി :  അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് എസ്‌പി സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു.

അംറോഹ : സിറ്റിങ് എംപിയായ ഡാനിഷ് അലി ബിഎസ്പി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു. ജയിച്ചത് ബിജെപിയുടെ കൻവർ സിങ്.

മീററ്റ്  : ‘രാമായണം’ പരമ്പരയിൽ രാമനെ അവതരിപ്പിച്ചു പ്രശസ്തി നേടിയ അരുൺ ഗോവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു.

മഥുര : ബോളിവുഡ് താരവും സിറ്റിങ് എംപിയുമായ ഹേമമാലിനി ബിജെപിക്കായി മത്സരിച്ച് ജയിച്ചു.

കനൗജ് : സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബിജെപിയിൽ നിന്നു സീറ്റ് തിരിച്ചുപിടിക്കാൻ മത്സരിച്ച് ജയിച്ചു.

സുൽത്താൻപുർ : മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി ബിജെപിക്കായി വീണ്ടും ജനവിധി തേടിയെങ്കിലും എസ്‌പി സ്ഥാനാർഥിയോടു തോറ്റു.  

കൈസർഗഞ്ച് : ഗുസ്തിതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിലൂടെ വിവാദത്തിൽപെട്ട ബ്രിജ്ഭൂഷൺ സിങ്ങിന്റെ സിറ്റിങ് സീറ്റിൽ മകൻ കിരൺ ഭൂഷൺ സിങ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു

പിലിബിത്ത് : കോൺഗ്രസ് വിട്ടുപോയ രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ ജിതിൻ പ്രസാദ മത്സരിച്ച മണ്ഡലം. സിറ്റിങ് എംപി വരുൺ ഗാന്ധിയെ ഒഴിവാക്കിയാണ് പാർട്ടി ജിതിൻ പ്രസാദയ്ക്ക് സീറ്റ് നൽകിയത്. ജിതിൻ പ്രസാദ ജയിച്ചത് 1.6 ലക്ഷം വോട്ടിന്.

ഗോരഖ്പുർ : യോഗിആദിത്യനാഥിന്റെ തട്ടകമായ ഇവിടെ ഏറ്റുമുട്ടിയത് ഭോജ്പുരി സിനിമാ താരങ്ങളായ രവി കിഷനും (ബിജെപിയുടെ സിറ്റിങ് എംപി) കാജൽ നിഷാദും (എസ്പി) . ജയം രവി കിഷന്.

നഗീന : ബിഎസ്പിയുടെ ഈ സിറ്റിങ് സീറ്റിൽ ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് മത്സരിച്ച് ജയിച്ചു.

വാരാണസിയിൽ വോട്ടിങ് യന്ത്രങ്ങളുമായി ബൂത്തിലേക്ക് പോകുന്ന‌ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ (Photo by PTI)

ബിഹാർ

സരൺ : ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ ആർജെഡിക്കായും മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബിജെപിക്കായും ഏറ്റുമുട്ടിയപ്പോൾ ജയം രാജീവിന്.

ഹാജിപുർ : മുൻ കേന്ദ്രമന്ത്രിയും എൽജെപി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന്റെ തട്ടകത്തിൽ മകൻ ചിരാഗ് പാസ്വാന് ജയം.

ബെഗുസരായ് : കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വീണ്ടും ജനവിധി തേടിയ മണ്ഡലം. ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായ കനയ്യ കുമാർ സിപിഐ സ്ഥാനാർഥിയായി 2019ൽ മത്സരിച്ച മണ്ഡലം. ജയം ഗിരിരാജിന്.

പൂർണിയ : ഇന്ത്യാ സഖ്യത്തിൽ ആർജെഡി മത്സരിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസ് വിമതനും മുൻ എംപിയുമായ പപ്പു യാദവ് വിമതനായി മത്സരിച്ച് ജയിച്ചു.

പാടലിപുത്ര : ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി മത്സരിച്ച് ജയിച്ച മണ്ഡലം. ആർജെഡി വിട്ട മുൻ കേന്ദ്രമന്ത്രി റാംകൃപാൽ യാദവ് ആയിരുന്നു ബിജെപി സ്ഥാനാർഥി.

ബിഹാറിൽ പ്രചാരണത്തിനിടെ ഭരണഘടന ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി (Photo by PTI)

ജാർഖണ്ഡ്

ധുംക  : ജെഎംഎം നേതാവ് ഷിബു സോറന്റെ തട്ടകത്തിൽ മരുമകൾ സീത സോറൻ ബിജെപിയുടെ സ്ഥാനാർഥിയായി. പക്ഷേ, ജയിച്ചത് ജെഎംഎമ്മിന്റെ മുതിർന്ന നേതാവ് നളീൻ സോറൻ.

ഖുന്തി : 3 തവണ മുഖ്യമന്ത്രിയും നിലവിൽ കേന്ദ്രമന്ത്രിയുമായ അർജുൻ മുണ്ടെ വീണ്ടും ജനവിധി തേടിയ മണ്ഡലം. കഴിഞ്ഞതവണ കേവലം 1445 വോട്ടുകൾക്ക് തോൽവി നേരിട്ട കാളിചരൺ മുണ്ടെയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. കാളിചരൺ ഇത്തവണ ജയിച്ചത് 1,49,675 വോട്ടിന്റെ ഭൂരിപക്ഷത്തിന്.

കേരളത്തിൽ പ്രചാരണത്തിനെത്തിയ സച്ചിൻ പൈലറ്റ് (ചിത്രം: മനോരമ)

രാജസ്ഥാൻ

ഝാലാവാർ  ബാരൻ : മുൻ മുഖ്യമന്ത്രി വസുന്തര രാജെ സിന്ധ്യയുടെ മകനും സിറ്റിങ് എംപിയുമായ ദുഷ്യന്ത് സിങ് വീണ്ടും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു.

ജലോർ : അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് കോൺഗ്രസിനായി മത്സരിച്ചെങ്കിലും ജയം ബിജെപിക്കൊപ്പം നിന്നു.

കോട്ട : ലോക്സഭ സ്പീക്കർ ഓം ബിർല മത്സരിച്ച് ജയിച്ചു.

ചുരു : സിറ്റിങ് എംപി രാഹുൽ കസ്വാൻ ബിജെപി സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ചു.

ലഡാക്കിൽ കഴുതപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുമായി ബൂത്തിലേക്ക് പോകുന്ന‌ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (Photo by Tauseef MUSTAFA / AFP)

ഹിമാചൽ പ്രദേശ്

മണ്ഡി : ബോളിവുഡ് നടി കങ്കണ റനൗട്ടും ഹിമാചൽ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ്ങും ഏറ്റുമുട്ടിയപ്പോൾ ജയം കങ്കണയ്ക്ക്. വിക്രമാദിത്യയുടെ അമ്മ പ്രതിഭ ആയിരുന്നു ഇവിടെ സിറ്റിങ് എംപി.

ഹാമിർപുർ : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മത്സരിച്ച് ജയിച്ചു. 

കശ്മീർ

അനന്ത്‌നാഗ് രജൗരി : മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പിഡിപിക്കായി മത്സരിച്ച് 2.8 ലക്ഷം വോട്ടിനു തോറ്റു. 

ബാരാമുള്ള : നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിച്ച് തോറ്റത് രണ്ട് ലക്ഷം വോട്ടിന്.

പഞ്ചാബ്

ഭട്ടിൻഡ :  അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദലിന്റെ മരുമകളും മോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയുമായിരുന്ന ഹർസിമ്രത് കൗർ ബാദൽ ജയിച്ചു. 

ലുധിയാന : തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു കോൺഗ്രസിൽ നിന്ന് രാജിവച്ച രവ്നീത് സിങ് ബിട്ടു ബിജെപിയുടെ സ്ഥാനാർഥിയായി മത്സരിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാഡിങ്ങിനായിരുന്നു പക്ഷേ ജയം.

ജലന്തർ : മുൻ മുഖ്യമന്ത്രി കോൺഗ്രസിലെ ഛരൺജിത് സിങ് ഛന്നി മത്സരിച്ച് ജയിച്ചത് 1.75 ലക്ഷം വോട്ടിന്. 

പാട്യല : മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും കഴിഞ്ഞ തവണ കോൺഗ്രസ് എംപിയുമായിരുന്ന പ്രണീത് കൗർ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജയം കോൺഗ്രസിന് 

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് പ്രചാരണ പരിപാടിക്കെത്തിയ പ്രിയങ്ക ഗാന്ധി (ചിത്രം: മനോരമ)

ഹരിയാന

ഗുരുഗ്രാം : നടനും യുപിയിൽ കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജ് ബബ്ബർ കോൺഗ്രസിനും വേണ്ടിയും മുൻ കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത്ത് സിങ് ബിജെപിക്കായും ഏറ്റുമുട്ടിയ മണ്ഡലം. ജയം റാവുവിന്.

ഹിസാർ : മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ കുടുംബാംഗങ്ങൾ വിവിധ പാർട്ടികൾക്കായി ഏറ്റുമുട്ടിയ മണ്ഡലം. കുടുംബത്തിന് പുറത്തു നിന്നു മത്സരിക്കുന്ന ഏക സ്ഥാനാർഥി കോൺഗ്രസിന്റെ ജയ് പ്രകാശായിരുന്നു. അദ്ദേഹംതന്നെ വിജയിച്ചു.

കുരുക്ഷേത്ര : വ്യവസായിയും മുൻ കോൺഗ്രസ് എംപിയുമായ നവീൻ ജിണ്ഡാൽ ബിജെപി സ്ഥാനാർഥിയായ മണ്ഡലം. കോൺഗ്രസ് വിട്ട് ഒരു മണിക്കൂർ തികയും മുൻപ് നവീൻ ബിജെപി സ്ഥാനാർഥിയായി. ഇന്ത്യാ സഖ്യ ധാരണ പ്രകാരം ഹരിയാനയിൽ കോൺഗ്രസ് ആംദ്മിക്ക് വിട്ടു നൽകിയിരുന്നു. ജയിച്ചത് നവീനും. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ (ചിത്രം: മനോരമ)

ഡൽഹി

ന്യൂഡൽഹി : സുഷമ സ്വരാജിന്റെ മകൾ ബാൻസുരി ബിജെപിക്കായി മത്സരിച്ച് ജയിച്ചു. 

നോർത്ത് ഈസ്റ്റ് ഡൽഹി : കനയ്യ കുമാർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു; സിറ്റിങ് എംപി ബിജെപിയുടെ മനോജ് തിവാരിക്കായിരുന്നു ജയം.

പ്രചാരണത്തിനിറങ്ങിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Photo Credit: MamataBanerjeeOfficial/facebook)

ബംഗാൾ

അസൻസോൾ : നടനും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു.

കൃഷ്ണനഗർ : തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ജയം.

ബഹാരംപുർ : കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി തുടർച്ചയായി ആറാം ജയം തേടി മത്സരിച്ചെങ്കിലും ജയം ക്രിക്കറ്റ് താരമായ. തൃണമൂലിന്റെ യൂസഫ് പഠാനായിരുന്നു.

താംലൂക് : തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച അഭിജിത് ഗംഗോപാധ്യായയെ ബിജെപി മത്സരിപ്പിച്ച മണ്ഡലം. അദ്ദേഹം ജയിച്ചു 

മുർഷിദാബാദ് :  സിപിഎം ബംഗാൾ സെക്രട്ടറിയും മുൻ എംപിയുമായ മുഹമ്മദ് സലിം മത്സരിച്ചെങ്കിലും ജയം തൃണമൂലിന്.

ഡയമണ്ട് ഹാർബർ : മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരപുത്രനും തൃണമൂൽ കോൺഗ്രസിലെ രണ്ടാമനുമായ  അഭിഷേക് ബാനർജിയാണ് ജയിച്ചു കയറിയത്. 

കൊൽക്കത്ത സൗത്ത് : തൃണമൂലിന്റെ സിറ്റിങ് എംപി മാലാ റോയ്ക്കെതിരെ സിപിഎം സ്ഥാനാർഥി സൈറ ഷാ ഹലീം ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലം. പക്ഷേ മൂന്നാം സ്ഥാനാത്തായിപ്പോയി.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (Photo Credit: ChouhanShivraj/facebook)

മധ്യപ്രദേശ്

ഗുണ : കോൺഗ്രസ് സ്ഥാനാർഥിയായി 2019ൽ തോറ്റ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു.

ചിന്ത്‌വാഡ : 2019ൽ മധ്യപ്രദേശിൽ കോൺഗ്രസിന് ലഭിച്ച ഏക സീറ്റ്. കമൽനാഥിന്റെ ഈ തട്ടകത്തിൽ മകൻ നകുൽനാഥ് വീണ്ടും മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. 

വിദിശ :  മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ബിജെപി സ്ഥാനാർഥിയായി വിജയിച്ച മണ്ഡലം.

മഹാരാഷ്ട്രയിലെ പ്രചാരണത്തിൽ പങ്കെടുക്കുന്ന ഇന്ത്യാ മുന്നണിയിലെ നേതാക്കൾ (Photo by Rajanish Kakade/AP)

മഹാരാഷ്ട്ര

മുംബൈ നോർത്ത് : ബിജെപിയുടെ സിറ്റിങ് എംപി ഗോപാൽ ഷെട്ടിക്കു പകരം സ്ഥാനാർഥിയായ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് 3.5 ലക്ഷം വോട്ടിന് ജയം. ലോക്സഭയിലേക്ക് പിയൂഷിന്റെ ആദ്യ മത്സരമായിരുന്നു.

നാഗ്പുർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ഹാട്രിക് വിജയം. 

ബാരാമതി :  ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയും അജിത് പവാറിന്റെ ഭാര്യ സുനേത്രയും ഏറ്റുമുട്ടിയപ്പോൾ ജയം സുപ്രിയയ്ക്ക്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേയ്ക്ക് വരുന്ന നരേന്ദ്ര മോദി. അമിത് ഷാ സമീപം (Photo by PTI)

ഗുജറാത്ത്

ഗാന്ധിനഗർ : കേന്ദ്രമന്ത്രി അമിത് ഷാ ജയിച്ചത് 7.4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്.

രാജ്കോട്ട് :  രജ്പുത് വിരുദ്ധ പരാമർശത്തിലൂടെ വിവാദത്തിലായ കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല മത്സരിച്ച് ജയിച്ചു.

ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മാധവി ലത പ്രചാരണത്തിനിടെ ദോശ ചുടുന്നു. (Photo by PTI)

ആന്ധ്ര

കടപ്പ : മുൻ മുഖ്യമന്ത്രി വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ തട്ടകമായ ഇവിടെ മകൾ വൈ.എസ്.ശർമിള മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിപ്പോയി. വൈഎസ്ആറിന്റെ മകൻ ജഗന്റെ സ്ഥാനാർഥിയായി മത്സരിക്കുന്ന സിറ്റിങ് എംപി അവിനാശ് റെഡ്ഡിക്കായിരുന്നു ജയം.

തെലങ്കാന

സെക്കന്തരാബാദ് : കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡിക്ക് ജയം. ബിആർഎസിന്റെ ടി. പദ്മറാവു, കോൺഗ്രസിന്റെ ധനം നാഗേന്ദർ എന്നിവർ ചേർന്ന് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം.

വാറങ്കൽ : ബിആർഎസ് സ്ഥാനാർഥിയാക്കിയിരുന്ന കഡിയം കാവ്യ കൂറുമാറി കോൺഗ്രസിനായി മത്സരിച്ച് ജയിച്ചത് 2.2 ലക്ഷം വോട്ടിന്.

ഹൈദരാബാദ് : തുടർച്ചയായ ആറാം ജയവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.

ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി ശോഭ കരന്തലാജെ (Photo Credit: ShobhaBJP/facebook)

കർണാടക

ഹാസൻ : ലൈംഗികാതിക്രമ പരാതിയെ തുടർന്ന് വിവാദത്തിലായ ജെഎസ്എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണ സിറ്റിങ് സീറ്റിൽ മത്സരിച്ച് തോറ്റു.

ബെംഗളൂരു നോർത്ത് : കേന്ദ്രമന്ത്രി ശോഭ കരന്തലാജെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. 

ഗുൽബർഗ : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഈ തട്ടകത്തില്‍ ജയം കോൺഗ്രസ് സ്ഥാനാർഥി രാധാകൃഷ്ണയ്ക്ക്.

ശിവമൊഗ്ഗ : മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര മത്സരിച്ച് ജയിച്ചു.

മൈസൂർ :  പാർലമെന്റ് ആക്രമണ കേസിൽ പ്രതികൾക്കു പാസ് നൽകിയ സിറ്റിങ് എംപി പ്രതാപ് സിംഹയെ ഒഴിവാക്കി, മൈസൂർ രാജകുടുംബാംഗമായ യദുവീർ വോഡയാറിനെ ബിജെപി മത്സരിപ്പിച്ച മണ്ഡലം. ജയം യദുവീറിനൊപ്പം.

തമിഴ്നാട്ടിൽ പ്രചാരണത്തിനിടെ, ഇന്ത്യാ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയും സ്റ്റാലിനും (Photo by PTI)

തമിഴ്നാട്

കോയമ്പത്തൂർ : ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് തോൽവി.

ശിവഗംഗ : സിറ്റിങ് എംപിയും പി.ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിന് രണ്ട് ലക്ഷം വോട്ടിന്റെ ജയം. 

തൂത്തുകുടി : ഡിഎംകെ ഉപാധ്യക്ഷ കനിമൊഴിക്ക് 3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. 

കന്യാകുമാരി : കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ കന്യാകുമാരിയിൽ നിന്നു നേരത്തേ വിജയിച്ചിട്ടുള്ള മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ബിജെപി രംഗത്തിറക്കിയെങ്കിലും തോൽവിയായിരുന്നു ഫലം.

ചെന്നൈ സെൻട്രൽ : മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന് ജയം.

ലഡാക്ക്

ലഡാക്ക്: സംസ്ഥാന പദവി ആവശ്യം ഉൾപ്പെടെ ഉയർത്തിയുള്ള സമരങ്ങളുടെ വേലിയേറ്റം കണ്ട ഇവിടെ സീറ്റ് നിലനിർത്താൻ ബിജെപി ഏറെ ശ്രമിച്ചെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു.

English Summary:

Fascinating Facts About Lok Sabha Election Victories and Defeats in India