മോദിയുടെ പതിവ് തെറ്റിച്ച മെലോനി; വിവാഹ മോചനവും ‘വൈറൽ’; സ്നേഹത്തിന്റെ ‘മെലഡി’യില് ഇല്ലാതായ പിണക്കം
ഭരണാധികാരികൾ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. അയൽപക്ക രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തന്റെ ലക്ഷ്യമെന്ന് 2014ൽ പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ തന്നെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘അയൽക്കാർ ആദ്യം’ എന്ന നയപ്രകാരം അന്ന് സൗഹൃദ രാജ്യമായ ഭൂട്ടാനിലേക്കാണ് മോദി ആദ്യ വിദേശ സന്ദർശനം നടത്തിയത്. മറ്റൊരു അയൽരാജ്യമായ മാലദ്വീപിലേക്കായിരുന്നു രണ്ടാം വട്ടം പ്രധാനമന്ത്രിയായ 2019ൽ മോദിയുടെ ആദ്യസന്ദർശനം. എന്നാൽ ഇക്കുറി മോദി ആ പതിവ് തെറ്റിച്ചു. അയൽക്കാർ പോയിട്ട് ഏഷ്യയിൽ പോലുമല്ല മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദിയുടെ സന്ദർശനം. യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്കാണ് മോദി ഇക്കുറി പുറപ്പെട്ടത്. ആകാശ പാതയിലൂടെ 6452 കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലേക്ക് മോദി എത്തുന്നത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ്. ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ മോദിയുടെ ‘ചായക്കടക്കാരൻ’ ഇമേജ് അമിതമായി ബിജെപി ഉപയോഗിച്ചപ്പോൾ മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ എങ്ങനെ മുന്നോട്ടു പോകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാൽ താമസിയാതെ ഈ ആക്ഷേപം ഉന്നയിച്ചവരുടെ അടുത്ത പരാതി മോദിയുടെ വിദേശ യാത്രകളുടെ എണ്ണത്തിലുള്ള വർധനവിനെ ചൊല്ലിയായി. ഈ ആക്ഷേപത്തിനുള്ള ശരിയായ ഉത്തരമാണ് ഇപ്പോഴത്തെ മോദിയുടെ ഇറ്റലി സന്ദർശനം. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന ‘പ്രീമിയം’ രാജ്യങ്ങളുടെ കൂട്ടായ്മ ജി7ലേക്ക് തുടർച്ചയായി ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നതും ഇന്ത്യ - ഇറ്റലി എന്നീ രാജ്യങ്ങളെ ശത്രുതയുടെ പടുകുഴിയിൽ നിന്നും സൗഹൃദത്തിന്റെ ‘മെലഡി’യിലേക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ട് നേതാക്കളുടെ മാനസിക ഐക്യത്തിന്റെ തെളിവുമാണ് മോദിയുടെ ഈ യാത്ര. അറിയാം യൂറോപ്പിൽ ഇറ്റലിയെ സൗഹൃദതീരമാക്കിയ മോദി സർക്കാരിന്റെ നയതന്ത്ര ചാരുത; ഒപ്പം ജി7നിൽ വർധിക്കുന്ന ഇന്ത്യൻ പങ്കാളിത്തവും.

ഭരണാധികാരികൾ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. അയൽപക്ക രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തന്റെ ലക്ഷ്യമെന്ന് 2014ൽ പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ തന്നെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘അയൽക്കാർ ആദ്യം’ എന്ന നയപ്രകാരം അന്ന് സൗഹൃദ രാജ്യമായ ഭൂട്ടാനിലേക്കാണ് മോദി ആദ്യ വിദേശ സന്ദർശനം നടത്തിയത്. മറ്റൊരു അയൽരാജ്യമായ മാലദ്വീപിലേക്കായിരുന്നു രണ്ടാം വട്ടം പ്രധാനമന്ത്രിയായ 2019ൽ മോദിയുടെ ആദ്യസന്ദർശനം. എന്നാൽ ഇക്കുറി മോദി ആ പതിവ് തെറ്റിച്ചു. അയൽക്കാർ പോയിട്ട് ഏഷ്യയിൽ പോലുമല്ല മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദിയുടെ സന്ദർശനം. യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്കാണ് മോദി ഇക്കുറി പുറപ്പെട്ടത്. ആകാശ പാതയിലൂടെ 6452 കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലേക്ക് മോദി എത്തുന്നത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ്.
ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ മോദിയുടെ ‘ചായക്കടക്കാരൻ’ ഇമേജ് അമിതമായി ബിജെപി ഉപയോഗിച്ചപ്പോൾ മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ എങ്ങനെ മുന്നോട്ടു പോകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാൽ താമസിയാതെ ഈ ആക്ഷേപം ഉന്നയിച്ചവരുടെ അടുത്ത പരാതി മോദിയുടെ വിദേശ യാത്രകളുടെ എണ്ണത്തിലുള്ള വർധനവിനെ ചൊല്ലിയായി.
ഈ ആക്ഷേപത്തിനുള്ള ശരിയായ ഉത്തരമാണ് ഇപ്പോഴത്തെ മോദിയുടെ ഇറ്റലി സന്ദർശനം. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന ‘പ്രീമിയം’ രാജ്യങ്ങളുടെ കൂട്ടായ്മ ജി7ലേക്ക് തുടർച്ചയായി ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നതും ഇന്ത്യ - ഇറ്റലി എന്നീ രാജ്യങ്ങളെ ശത്രുതയുടെ പടുകുഴിയിൽ നിന്നും സൗഹൃദത്തിന്റെ ‘മെലഡി’യിലേക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ട് നേതാക്കളുടെ മാനസിക ഐക്യത്തിന്റെ തെളിവുമാണ് മോദിയുടെ ഈ യാത്ര. അറിയാം യൂറോപ്പിൽ ഇറ്റലിയെ സൗഹൃദതീരമാക്കിയ മോദി സർക്കാരിന്റെ നയതന്ത്ര ചാരുത; ഒപ്പം ജി7നിൽ വർധിക്കുന്ന ഇന്ത്യൻ പങ്കാളിത്തവും.
∙ ജി7 @ 50, ഇന്ത്യ @ 11, മോദി @ 5
കഴിഞ്ഞ വർഷം മുതൽ ട്രെയിൻ യാത്രയ്ക്ക് എടുക്കുന്ന ടിക്കറ്റിലെ ജി20 എന്ന എഴുത്ത് ശ്രദ്ധിച്ചിട്ടില്ലേ, ഇപ്പോഴും മായാത്ത ഈ അക്ഷരങ്ങളെ കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. 2023ലെ ജി20 ഉച്ചകോടിക്ക് സെപ്റ്റംബറിൽ ഇന്ത്യയാണ് ആതിഥ്യം വഹിച്ചത്. ന്യൂഡൽഹിയിൽ ലോകരാജ്യങ്ങളെ വിസ്മയിപ്പിച്ച സംവിധാനങ്ങളോടെ ഉച്ചകോടി നടത്തിയ ഇന്ത്യയെ പുകഴ്ത്തിയത് ഒട്ടേേറെ വികസിത രാജ്യങ്ങളാണ്. ലോകത്തെ ഇരുപത് പ്രധാന രാജ്യങ്ങളാണ് ജി20യിലുള്ളതെങ്കിൽ അതിസമ്പന്നരായ ഏഴ് രാജ്യങ്ങളാണ് ജി7നിലുള്ളത്.
1975ന്റെ തുടക്കത്തിൽ ആറ് രാജ്യങ്ങളുടെ ഗ്രൂപ്പായി ജി6 എന്ന പേരിൽ ആരംഭിച്ച കൂട്ടായ്മയിലേക്ക് കാനഡയും (1976) റഷ്യ (1997)യുമെത്തിയതോടെ എട്ടു രാജ്യങ്ങളായി ജി8 എന്ന പേരിലേക്ക് വളർന്നിരുന്നു. എന്നാൽ പിന്നീട് റഷ്യയെ (2014) പുറത്താക്കിയതിനു പിന്നാലെ ജി7 ആയി ചുരുങ്ങി. അംഗമല്ലെങ്കിലും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കാറുണ്ട്.
ജി7 രാജ്യങ്ങളുടെ 50മത്തെ ഉച്ചകോടിക്കാണ് ഇറ്റലി സാക്ഷ്യം വഹിക്കുന്നത്. ഇറ്റലിയിലെ ബോർഗോ എഗ്സാനിയയിലാണ് ജൂൺ 13, 14 തീയതികളിലായി രണ്ടുദിവസത്തെ ഉച്ചകോടി. ജി7 അംഗമല്ലെങ്കിലും ജി7ന്റെ 11 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. 2019ന് ശേഷം തുടർച്ചയായിട്ട് പങ്കെടുക്കുന്നു എന്നതാണ് ഇന്ത്യയുടെ കരുത്തിന്റെ തെളിവായി പറയാനാവുന്നത്. അതായത് കഴിഞ്ഞ 5 തവണയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7ൽ പങ്കെടുക്കുന്നു.
ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് അംഗങ്ങളല്ലാത്ത ഏതൊക്കെ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന പ്രത്യേക വിഷയങ്ങളിലെ ചർച്ചകളിലാണ് അംഗങ്ങളല്ലാത്ത അതിഥികൾക്ക് ക്ഷണം. ഇക്കുറി ജി7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പയും എത്തി. ജി7 ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് അദ്ദേഹം പങ്കെടുത്തത്.
ഇന്ത്യൻ പ്രധാനമന്ത്രിയെ കൂടാതെ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡിസില്‍വ, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ തുടങ്ങിയ നേതാക്കളെയും ഇറ്റലി ക്ഷണിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ആഫ്രിക്കൻ യൂണിയൻ, കെനിയ, അൽജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, രാജ്യാന്തര സംഘടനകളായ ഐഎംഎഫിലെയും ലോകബാങ്കിലെയും ഉന്നതരേയും ജി7ലേക്ക് ഇറ്റലി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ– ഇറ്റലി ബന്ധത്തിലെ മാറ്റത്തിന്റെ തെളിവായാണ് മോദിക്ക് ലഭിച്ച ക്ഷണത്തെ വിലയിരുത്തുന്നത്.
∙ യൂറോപ്പിലെ ഇന്ത്യന്‍ ചങ്ങാതി
ഇന്ത്യ 75–ാമത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനും അതേ വയസ്സായിരുന്നു. ബ്രിട്ടനിൽനിന്നും സ്വതന്ത്രമായ ഇന്ത്യയെ അതേവർഷം തന്നെ മറ്റൊരു യൂറോപ്യൻ രാജ്യമായ ഇറ്റലി പരമാധികാര രാജ്യമായി അംഗീകരിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു 1953ലും 1955ലും ഇറ്റലിയിൽ സന്ദർശനം നടത്തി. ഇന്ദിരാഗാന്ധി (1981), ദേവെഗൗഡ(1996), ഐ.കെ. ഗുജ്റാൾ (1997) എ. ബി. വാജ്പേയി(2000), ഡോ. മൻമോഹൻ സിങ് (2009) തുടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ നരേന്ദ്ര മോദിക്ക് മുൻപ് ഇറ്റലിയിൽ സന്ദർശനം നടത്തിയവരാണ്.
പക്ഷേ ഇറ്റലിയിൽനിന്നും ആദ്യമായി ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ സന്ദർശനം നടത്തിയത് 1988ൽ മാത്രമാണ്. ജൊവാന്നി ഗോറിയ ഇന്ത്യയിലെത്തിയത് ഇരു രാജ്യങ്ങൾക്കിടയിലും ഏറെ പ്രാധാന്യം നേടിയ സന്ദർശനവുമായി. 1998ലും 2007ലും ഇറ്റാലിയൻ പ്രധാനമന്ത്രി റൊമാനോ പ്രോഡി ഇന്ത്യയിലെത്തി. 2017 ൽ പ്രധാനമന്ത്രി പൗലോ ജെൻ്റിലോനിയും 2018 പ്രധാനമന്ത്രി ജ്യൂസെപ്പി കോണ്ടെയും ഇറ്റലിയെ പ്രതിനിധീകരിച്ച് ഡൽഹിയുടെ ആതിഥ്യം അറിഞ്ഞു.
എന്നാൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജ മെലോനി 2022ൽ അധികാരമേറ്റതോടെയാണ് ഇന്ത്യ–ഇറ്റലി ബന്ധത്തിൽ പുതിയ വഴിത്തിരിവുണ്ടായത്. പ്രധാനമന്ത്രിമാർക്ക് പുറമേ ഇരുരാജ്യങ്ങളിലേയും രാഷ്ട്രത്തലവൻമാരും പരസ്പരം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇരു രാജ്യങ്ങളുടേയും ഇടയിൽ ഇടിച്ചു കയറിയ 'എൻറിക്ക ലെക്സി' ഉണ്ടാക്കിയ മുറിവ് ഇരു രാജ്യങ്ങളെയും പിണക്കത്തിന്റെ പാതയിൽ നിർത്തിയത് വർഷങ്ങളോളമാണ്.
∙ കപ്പൽ മുക്കിയ സൗഹൃദം വീണ്ടെടുത്ത് മോദി
2012 ഫെബ്രുവരി 15, ഇന്ത്യ-ഇറ്റലി ബന്ധത്തിലെ കറുത്ത ദിനം. സിംഗപ്പൂരിൽ നിന്ന് ഈജിപ്തിലേക്കു പോകുകയായിരുന്ന എൻറിക്ക ലെക്സി എന്ന ചരക്കു കപ്പലിലെ സുരക്ഷാ ഭടൻമാരുടെ വെടിയേറ്റ് രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കൊല്ലം മൂതാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്‌റ്റിൻ), തിരുവനന്തപുരം കളിയാക്കാവിള നിദ്രവിള ഇരയിമ്മൻതുറ ഐസക് സേവ്യറിന്റെ മകൻ അജീഷ് പിങ്കി എന്നിവരാണ് വെടിയേറ്റ് മരിച്ചത്. കപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മാസിമിലാരോ ലത്തോര, സാൽവത്തോറെ ജോറോൺ എന്നീ ഇറ്റാലിയൻ നാവികരാണു സെന്റ് ആന്റണീസ് എന്ന കന്യാകുമാരി സ്വദേശിയുടെ മത്സ്യബന്ധന ബോട്ടിനു നേരെ വെടിയുതിർത്തത്.
തീരത്തു നിന്നു 20.5 നോട്ടിക്കൽ മൈൽ അകലെ വച്ചുണ്ടായ വെടിവയ്പിൽ ഇന്ത്യ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. കൊച്ചിയിലേക്ക് കൊണ്ടുവന്ന കപ്പലിൽനിന്ന് നാവികരെ പിടികൂടി കരയ്ക്കെത്തിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നാവികർക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന വാദത്തിൽ ഉറച്ചു നിന്ന ഇറ്റലി ഇന്ത്യൻ സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. കടൽക്കൊള്ളക്കാരായി തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്നായിരുന്നു നാവികരുടെ വാദം. വിചാരണ പൂർത്തിയായ ശേഷം മാത്രമേ രണ്ട് നാവികരേയും നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യ അനുവദിച്ചുള്ളൂ. തുടർന്ന് കേസ് രാജ്യാന്തര നീതിന്യായ കോടതിയിലെത്തി. ഇക്കാലമത്രയും ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിൽ വലിയ വിള്ളലാണുണ്ടായത്.
2014ൽ മോദി സർക്കാർ അധികാരമേറ്റതോടെയാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പഴയ ട്രാക്കിലേക്കെത്തിയത്. 2016 സെപ്റ്റംബറിൽ വത്തിക്കാനിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യയിൽ നിന്നും ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ച സുഷമ സ്വരാജ് അന്നത്തെ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി പൗലോ ജെൻറിലോനിയുമായി നടത്തിയ സംഭാഷണങ്ങളായിരുന്നു തുടക്കം.
ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 70-ാം വർഷം സമുചിതമായി ആഘോഷിക്കാം എന്ന തീരുമാനത്തോടെയാണ് അന്ന് ആ സംഭാഷണം അവസാനിച്ചത്. പിന്നാലെ ഇരു രാജ്യങ്ങളും വീണ്ടും സഹകരണ പാതയിലേക്ക് തിരിച്ചെത്തി. കടൽ വെടിവയ്പ് കേസ് 2021ൽ സുപ്രീം കോടതി അവസാനിപ്പിച്ചു. അപകടത്തിൽപ്പെട്ടവർക്ക് ഇറ്റലി നൽകിയ നഷ്ടപരിഹാരം ന്യായമാണെന്ന വിലയിരുത്തലും രാജ്യാന്തര ട്രൈബ്യൂണലിലെ നടപടികളുടെ പുരോഗതിയും പരിഗണിച്ചായിരുന്നു തീരുമാനം. 10 കോടി രൂപയാണ് ഇറ്റലി നഷ്ടപരിഹാരമായി കെട്ടിവച്ചത്.
2012ൽ വഷളായ ഇന്ത്യ–ഇറ്റലി ബന്ധത്തിൽ വീണ്ടും പുതുനാമ്പുകൾ വന്നത് 2018ലാണ്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികം ഇരുരാജ്യത്തും ആഘോഷിച്ചു. അടുത്ത വർഷം വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ ഇറ്റലിയിലെത്തി പ്രധാനമന്ത്രി ജ്യൂസെപ്പി കോണ്ടെയെ കണ്ടു. പിന്നാലെ ഇറ്റലിയിൽ നടന്ന 2021ലെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദി എത്തി. ഇറ്റലിയിലെ മോദിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. ഉച്ചകോടിക്കിടെ മോദി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രഗിയുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇവിടെ നടന്ന ഉച്ചകോടിയിലാണ് 2023ലെ ജി20 ഉച്ചകോടിയുടെ ആഥിത്യം വഹിക്കാൻ ഇന്ത്യ അനുവാദം ചോദിച്ചത്. ഇതാണ് കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്നത്.
∙ ‘മെലഡി’ പിറന്നു; ഇന്ത്യ–ഇറ്റലി ബന്ധത്തിൽ പുതുയുഗം
2022 സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ ഇറ്റലിക്ക് ലഭിച്ചത് ആദ്യ വനിതാ പ്രധാനമന്ത്രിയെ. ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നേതാവ് ജോർജ മെലോനി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ഇന്ത്യയുമായുള്ള ബന്ധത്തിലും കാര്യമായ പുരോഗതിയുണ്ടായി. 45–ാമത്തെ വയസ്സില്‍ പ്രധാനമന്ത്രിയായ മെലോനി 2023ൽ രണ്ട് വട്ടമാണ് ന്യൂഡൽഹിയിൽ സന്ദർശനം നടത്തിയത്. 2023 മാർച്ചിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മെലോനി ഇന്ത്യയിലെത്തിയത്.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തിന്റെ ഓർമ പുതുക്കൽ കൂടിയായി ഈ സന്ദർശനം. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ സന്ദർശന വേളയിൽ, ‘ലോകത്ത് ഏറ്റവുമധികം സ്നേഹിക്കപ്പെടുന്ന നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെ’ന്ന മെലോനിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. തുടർന്ന് 2023ൽ ന്യൂഡൽഹി ആതിഥ്യമരുളിയ ജി20 ഉച്ചകോടിയിലും ലോകനേതാക്കൾക്കൊപ്പം മെലോനിയുടെ സാന്നിധ്യം ശ്രദ്ധേയമായി.
സമൂഹമാധ്യമങ്ങളിൽ റീലുകളിലും ഇരു നേതാക്കളും താരങ്ങളായി. മെലോനിയുടേയും മോദിയുടേയും പേരുകൾ കൂട്ടിയോജിപ്പിച്ച് 'മെലഡി' എന്ന വാക്കിലൂടെയാണ് ഇരുവരെയും സമൂഹമാധ്യമങ്ങൾ വരവേറ്റത്. ദുബായിൽ നടന്ന ‘കോപ്’ കാലാവസ്ഥ ഉച്ചകോടിയിൽ മോദിക്കൊപ്പമെടുത്ത സെൽഫി ‘മെലഡി’ എന്ന ഹാഷ്ടാഗോടെയാണ് മെലോനി പോസ്റ്റ് ചെയ്തത്. ‘സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്.’ എന്ന മോദിയുടെ മറുപടിയും ഒപ്പം ചർച്ചയായി. ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദം പുതുക്കൽ സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചവർ, 2023 ഒക്ടോബറിൽ ജോർജ മെലോനി ജീവിതപങ്കാളിയായ ആൻഡ്രിയ ജിയാംബ്രൂണോയുമായി വേർപിരിഞ്ഞ സംഭവം പോലും ഇന്ത്യയിൽ വൈറലാക്കി.
ഇന്ത്യ– ഇറ്റലി സാമ്പത്തിക ബന്ധങ്ങളിലും മെലഡി പകർന്ന പുത്തൻ ഊർജം കാണാനാകും. 2021-22 സാമ്പത്തിക വർഷത്തിൽ 1322.9 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ നടന്നത്. തൊട്ടുമുൻപുള്ള സാമ്പത്തിക വർഷത്തേക്കാൾ 53.86% വർധന. 2022-23ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1500 കോടി ഡോളറായി ഉയർന്നു. വസ്ത്രങ്ങൾ, ലോഹങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾ.
2020 നവംബറിൽ നടന്ന ഇന്ത്യ-ഇറ്റലി ഉച്ചകോടിയിൽ ഊർജം, ധനകാര്യം, കപ്പൽ നിർമാണം തുടങ്ങിയ 15 തന്ത്രപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. ഒട്ടേറെ ധാരണാപത്രങ്ങളിൽ ഇന്ത്യയും ഇറ്റലിയും ഒപ്പുവച്ചു. ഇതിൽ ഏറ്റവും പ്രധാനം കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, രൂപകൽപന, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനായി കൊച്ചി ഷിപ്‌യാഡും ഇറ്റലിയിലെ ഫിൻകന്റീറി ഷിപ്‌യാഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതായിരുന്നു. 7000 കപ്പലുകൾ നിർമിച്ചിട്ടുള്ള, 230 വർഷത്തെ ചരിത്രമുള്ള കമ്പനിയാണ് ഫിൻകന്റീറി.
ബഹിരാകാശ രംഗത്തും ഇരുരാജ്യങ്ങളും പരസ്പരം കൈകോർക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഇറ്റലിയിൽ നിന്നുള്ള ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ വിള്ളലുകളെയും കാലം മായ്ച്ചിട്ടുണ്ട്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട് വിവാദം ബിജെപി എല്ലാ തിരഞ്ഞെടുപ്പിലും വിഷയമാക്കാറുണ്ട്. എന്നാല്‍ അടുത്തിടെയായി ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയിൽ ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയെ കരിമ്പട്ടികയിൽ പെടുത്തിയ മോദി സർക്കാർ 2021ൽ തീരുമാനം പുനഃപരിശോധിച്ചു, നിരോധനം നീക്കി. മോദി സർക്കാരിന്റെ അഭിമാന പദ്ധതികളായ ആത്മനിർഭർ ഭാരത്, മെയ്ക് ഇൻ ഇന്ത്യ പദ്ധതികളിലൂടെ, പ്രതിരോധ രംഗത്ത് ഇറ്റാലിയൻ കമ്പനികൾ ഇന്ത്യൻ കമ്പനികളുമായി സഹകരണത്തിൽ ഏർപ്പെടാൻ തയാറായി. കരസേനാ മേധാവി ജനറൽ എം.എം. നരവനെ 2021ൽ ഇറ്റലിയിൽ സന്ദർശനം നടത്തി. 14 വർഷത്തിന് ശേഷം ഉന്നത സൈനിക റാങ്കിലുള്ള ഒരു ഇന്ത്യക്കാരന്റെ ആദ്യ സന്ദർശനമായിരുന്നു നരവനെയുടേത്.
∙ ചൈനയെ ‘പുറത്താക്കിയ’ മെലോനി
ഇന്ത്യ–ഇറ്റലി ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ അവസരം മുതലെടുക്കാനാണ് ചൈന ശ്രമിച്ചത്. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിൽ (BRI) യൂറോപ്പിലെ പ്രധാന രാജ്യമാക്കി ഇറ്റലിയെ ചൈന മാറ്റിയെടുത്തു. 2019 മാർച്ചിൽ ഔദ്യോഗികമായി ഇറ്റലി പദ്ധതിയിൽ പങ്കാളിയായി. ഈ സമയം ജി7 രാജ്യങ്ങളിൽനിന്ന് പദ്ധതിയിൽ ചേരുന്ന ഒരേയൊരു രാജ്യം ഇറ്റലിയായിരുന്നു. എന്നാൽ 2023ൽ മെലോനി അധികാരത്തിൽ വന്ന ശേഷം ഇറ്റലി ഏകപക്ഷീയമായി പദ്ധതിയിൽനിന്ന് പിന്മാറി. ഇന്ത്യ, യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ മുൻനിരയിൽ നിന്ന് തയാറാക്കുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ഭാഗമാകാനാണ് ഇറ്റലി ചൈനീസ് കൂട്ടു വെട്ടിയത്.
മെലോനിയുടെ വരവോടെയാണ് ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ബന്ധം 'തന്ത്രപരമായ പങ്കാളിത്ത'മെന്ന വിശേഷണത്തിലേക്ക് ഉയർന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിൽ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായി ഇറ്റലിയെ മാറ്റിയെടുത്തത് ഇന്ത്യൻ നയതന്ത്ര വിജയമാണെന്നും അവർ പറയുന്നു. മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള മൂന്നാം വരവിൽ ആശംസകള്‍ നേരാന്‍ മുന്നിലുണ്ടായിരുന്നത് മെലോനിയായിരുന്നു. ജി7ൽ പങ്കെടുക്കാനായി മോദിയുടെ ആദ്യ സന്ദർശനവും മെലോനിയുടെ ഇറ്റലിയിലേക്കാണ്. വരും വർഷങ്ങളിലും തുടരുമെന്നുറപ്പ്, സൗഹൃദത്തിന്റെ 'മെലഡി'.