സമ്മർദത്തിലുരുകി പൊലീസ്; ആത്മഹത്യ ചെയ്തത് 81 പേർ: വിവാഹ വാർഷികത്തിനെങ്കിലും കിട്ടുമോ അവധി?
സംസ്ഥാന പൊലീസിൽ അഞ്ചര വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേർ. 15 പേർ ജീവനൊടുക്കാൻ ശ്രമിച്ചു. 2019 ജനുവരി മുതലുള്ള കണക്കാണിത്. ഇതേ കാലയളവിൽ 175 പേർ സ്വയം വിരമിക്കൽ തിരഞ്ഞെടുത്തെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സേനാംഗങ്ങളുടെ ആത്മബലം വർധിപ്പിക്കുമെന്നു സർക്കാർ പതിവായി ഉറപ്പു നൽകുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകൾ സർക്കുലറുകളിൽ ഒതുങ്ങുകയാണ്. 2023 ഓഗസ്റ്റ് 30 വരെയുള്ള 169 ആത്മഹത്യകൾ പൊലീസ് ആസ്ഥാനത്തു

സംസ്ഥാന പൊലീസിൽ അഞ്ചര വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേർ. 15 പേർ ജീവനൊടുക്കാൻ ശ്രമിച്ചു. 2019 ജനുവരി മുതലുള്ള കണക്കാണിത്. ഇതേ കാലയളവിൽ 175 പേർ സ്വയം വിരമിക്കൽ തിരഞ്ഞെടുത്തെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സേനാംഗങ്ങളുടെ ആത്മബലം വർധിപ്പിക്കുമെന്നു സർക്കാർ പതിവായി ഉറപ്പു നൽകുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകൾ സർക്കുലറുകളിൽ ഒതുങ്ങുകയാണ്.
2019 ൽ 18 പേർ, 2020ൽ 10 പേർ, 2021ൽ 8 പേർ, 2022ൽ 20 പേർ, 2023 മുതൽ ഇതുവരെ 25 പേർ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം. 2023 ഓഗസ്റ്റ് 30 വരെയുള്ള 169 ആത്മഹത്യകൾ പൊലീസ് ആസ്ഥാനത്തു നേരത്തേ അവലോകനം ചെയ്തിരുന്നു. അതിൽ 30 പേരുടെ മരണ കാരണം കുടുംബപരമായ പ്രശ്നങ്ങളാണെന്നാണു കണ്ടെത്തൽ. ആരോഗ്യ കാരണങ്ങളാൽ 5 പേരും വിഷാദ രോഗത്താൽ 20 പേരും ജോലി സമ്മർദത്താൽ 7 പേരും സാമ്പത്തിക കാരണങ്ങളാൽ 5 പേരും ആത്മഹത്യ ചെയ്തെന്ന് കണ്ടെത്തിയിട്ടുണ്ട് . 2 പേർ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ലെന്നാണ് നിഗമനം.
സ്വയം വിരമിക്കലിന് അപേക്ഷിച്ചവരിൽ 64 പേർ ആരോഗ്യ പ്രശ്നങ്ങളാണു കാരണമെന്നു വ്യക്തമാക്കിയിരുന്നു. കുടുംബപ്രശ്നങ്ങൾ കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടൽ കാരണം 3 പേരും വിദേശ ജോലിക്കായി 7 പേരും സ്വന്തമായ സംരംഭം തുടങ്ങാൻ 3 പേരും അപേക്ഷ നൽകി. കുടുംബപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധിയിലേക്കു പൊലീസുകാരെ നയിക്കുന്നതിന്റെ കാരണം സേനയ്ക്കുള്ളിലെ സമ്മർദമെന്നാണ് പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ അഭിപ്രായം
∙ ആത്മവിശ്വാസം വർധിപ്പിക്കാൻ സർക്കുലറുമായി ഡിജിപി
ആത്മഹത്യാ പ്രവണതയ്ക്കു പരിഹാരമായി പൊലീസുകാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള നിർദേശങ്ങളുമായി ഡിജിപി എസ്.ദർവേഷ് സാഹിബ് സർക്കുലർ ഇറക്കും. പൊലീസുകാരുടെ വിവാഹ വാർഷികത്തിനും ജന്മദിനത്തിനും അവധി നൽകണമെന്ന നിർദേശമാണു പ്രധാനം. പൊലീസുകാർക്കെതിരെ റജിസ്റ്റർ ചെയ്യുന്ന കേസുകൾ തീർപ്പാക്കാൻ വൈകുന്നുണ്ട്. പൊലീസ് സഭ വിളിച്ചുചേർക്കണം. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം മാന്യമായിരിക്കണം.
എന്നാൽ സർക്കുലറുകളല്ല വേണ്ടതെന്നാണ് പൊലീസ് അസോസിയേഷന്റെ നിലപാട്. വിവാഹ വാർഷികത്തിനും ജന്മദിനത്തിനും അവധി നൽകണമെന്ന നിർദേശത്തോടെ 2019 ൽ സർക്കുലർ ഇറക്കിയിരുന്നു. സ്റ്റേഷനിലെ ആൾക്ഷാമം കണക്കിലെടുത്തു ആഘോഷങ്ങൾ മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാനായിരിക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ സമ്മർദങ്ങൾ പൊലീസുകാരുടെ ആത്മവീര്യം ചോർത്തുന്നെന്നും അസോസിയേഷൻ അംഗങ്ങൾ പറയുന്നു.
∙ ഗുണ്ടകളോട് കൂട്ടു കൂടിയാൽ നടപടി
സാമൂഹികവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് നിർദേശിച്ചു. ഇത്തരക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യാൻ നടപടി വേണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാ നടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്നും പൊലീസ് ആസ്ഥാനത്തു ക്രൈം കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു. അടുത്തിടെ സംസ്ഥാനത്തു നടന്ന ഗുണ്ടാ അഴിഞ്ഞാട്ടവും ഉന്നതരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഗുണ്ടകളുമായി ബന്ധം പുലർത്തുന്നതും സേനയ്ക്കു നാണക്കേടായതോടെയാണു ഡിജിപി യോഗം വിളിച്ചത്.
അടുത്ത മാസം നിലവിൽ വരുന്ന പുതിയ നിയമസംഹിതയെക്കുറിച്ചു ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെ 38,000 ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി. ബാക്കിയുള്ളവർക്ക് ഉടൻ പരിശീലനം നൽകും. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്നതു തടയാൻ ജില്ലാ പൊലീസ് മേധാവിമാർ വ്യാപകമായി പ്രചാരണം നടത്തണം. ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും എസ്പിമാർ കർശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളിൽ അന്വേഷണം ഊർജിതമാക്കണം.
സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ കേസുകൾ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം സ്വീകരിച്ച നടപടികളും യോഗം ചർച്ച ചെയ്തു. എഡിജിപിമാരായ മനോജ് ഏബ്രഹാം, എം.ആർ.അജിത് കുമാർ, എച്ച്.വെങ്കടേഷ് എന്നിവരും ഐജിമാർ, ഡിഐജിമാർ, എസ്പിമാർ, ജില്ലാ പൊലീസ് മേധാവിമാർ, എഐജിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.