തോട്ടം മറ്റ് ആവശ്യത്തിനെങ്കിൽ ഭൂപരിധിയിൽ ഇളവില്ല: ലാൻഡ് ബോർഡിനെ തിരുത്തി റവന്യു വകുപ്പ്
തോട്ടഭൂമി ഉൾപ്പെടെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാൻഡ് ബോർഡ് ഇറക്കിയ വിവാദ സർക്കുലറിലെ പരാമർശം ദുർവ്യാഖ്യാനമാണെന്നു വ്യക്തമാക്കി റവന്യു വകുപ്പ് ഉത്തരവിറക്കി. ഇളവു ലഭിച്ച ഭൂമി പരിവർത്തനപ്പെടുത്തിയവർക്ക് എതിരെ മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കുലറിലെ നിയമവ്യാഖ്യാനങ്ങൾ തിരുത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കിയത്.

ഇളവു ലഭിച്ച തോട്ടഭൂമിയിൽനിന്നു മുറിച്ചുവാങ്ങിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ, ഇപ്പോഴത്തെ കൈവശക്കാരനു മിച്ചഭൂമി ഉണ്ടോ എന്നു പരിശോധിച്ചാൽ മതി എന്നായിരുന്നു 2021 ഒക്ടോബർ 23ലെ സർക്കുലറിലെ പരാമർശം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി 5 മാസങ്ങൾക്കുശേഷം ഇറങ്ങിയ സർക്കുലർ പിന്നീടു വിവാദമായി. ഒരു കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്നത് 15 ഏക്കറാണ്. തോട്ടഭൂമിക്കും മറ്റും ഇതിൽ ഇളവുണ്ട്. എന്നാൽ, ഇപ്പോഴത്തെ കൈവശക്കാരന്റെ കാര്യം മാത്രം പരിശോധിച്ചാൽ മതിയെന്നു വ്യാഖ്യാനിച്ച് കലക്ടർമാർക്കും താലൂക്ക് ലാൻഡ് ബോർഡുകൾക്കും സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി സർക്കുലർ അയച്ചതോടെ മിച്ചഭൂമി കേസുകൾ വഴിമുട്ടി. സർക്കുലർ നിയമസഭയിലും ചോദ്യം ചെയ്യപ്പെട്ടു.
∙ പരിവർത്തനം ചെയ്താൽ ഭൂപരിധി കൂടും
1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ 81(1) സെക്‌ഷൻ പ്രകാരം ഭൂപരിധിയിൽ ഇളവ് അനുവദിക്കുന്നത് സെക്‌ഷൻ 83 പ്രാബല്യത്തിലായ 1970 ജനുവരി 1 അടിസ്ഥാനമാക്കിയാണെന്നും അത്തരം ഭൂമി പരിവർത്തനം ചെയ്താൽ അത്രയും ഭൂമി 1970 നു ശേഷം ആർജിച്ചതായി കണക്കാക്കണമെന്നുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇറക്കിയ റവന്യു ഉത്തരവിലുള്ളത്. കുടുംബങ്ങൾക്കും മറ്റും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ കാര്യം പറയുന്നതാണ് സെക്‌ഷൻ 83.
2015 ഫെബ്രുവരിയിലെ ഹൈക്കോടതി വിധിക്ക് എതിരും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണു സർക്കുലറിലെ പരാമർശം. ഈ സാഹചര്യത്തിൽ, ഭൂപരിധിയിൽ ഇളവു നേടിയവർക്കും അവരുടെ പിന്തുടർച്ചക്കാർക്കും പരിധിയിൽ കൂടുതൽ ഭൂമി കൈവശമുണ്ടോയെന്നു പരിശോധിച്ച് ലാൻഡ് ബോർഡുകൾ മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാനും ഉത്തരവിലൂടെ ആവശ്യപ്പെട്ടു.