എന്തും ഹാക്ക് ചെയ്യാമെന്ന് മുൻ മന്ത്രിയോട് മസ്ക്; ആ 48 വോട്ട് വിശ്വസിക്കാമോ? തിരഞ്ഞെടുപ്പിൽ കള്ളക്കളി?
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഉപേക്ഷിക്കണമെന്ന ഇലോൺ മസ്കിന്റെ എക്‌സ് പോസ്റ്റ് വോട്ടിങ് യന്ത്രത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. പ്യൂർട്ടോറിക്കോയിൽ വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന വാർത്ത പങ്കുവച്ച്, റോബർട്ട് എഫ്.കെന്നഡി ജൂനിയറിന്റെ പോസ്റ്റിനോടായിരുന്നു സമൂഹമാധ്യമമായ എക്സിലൂടെ മസ്ക്കിന്റെ പ്രതികരണം. യന്ത്രം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്കിന്റെ പോസ്റ്റ് രാഹുൽ ഗാന്ധി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ഇവിഎമ്മുകൾ സുതാര്യതയില്ലാത്ത ബ്ലാക്ക് ബോക്സുകളാണെന്നും രാഹുൽ കുറിച്ചു. ഇവിഎമ്മുകൾ പരിശോധിക്കാൻ ആരും അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ച് ഗൗരവതരമായ ആശങ്കകളാണ് ഉയരുന്നതെന്നും പോസ്റ്റിലുണ്ട്. മസ്ക്കിന്റെ പോസ്റ്റിനെതിരെ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഉപേക്ഷിക്കണമെന്ന ഇലോൺ മസ്കിന്റെ എക്‌സ് പോസ്റ്റ് വോട്ടിങ് യന്ത്രത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. പ്യൂർട്ടോറിക്കോയിൽ വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന വാർത്ത പങ്കുവച്ച്, റോബർട്ട് എഫ്.കെന്നഡി ജൂനിയറിന്റെ പോസ്റ്റിനോടായിരുന്നു സമൂഹമാധ്യമമായ എക്സിലൂടെ മസ്ക്കിന്റെ പ്രതികരണം. യന്ത്രം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മസ്കിന്റെ പോസ്റ്റ് രാഹുൽ ഗാന്ധി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ഇവിഎമ്മുകൾ സുതാര്യതയില്ലാത്ത ബ്ലാക്ക് ബോക്സുകളാണെന്നും രാഹുൽ കുറിച്ചു. ഇവിഎമ്മുകൾ പരിശോധിക്കാൻ ആരും അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ച് ഗൗരവതരമായ ആശങ്കകളാണ് ഉയരുന്നതെന്നും പോസ്റ്റിലുണ്ട്.
മസ്ക്കിന്റെ പോസ്റ്റിനെതിരെ മുൻ കേന്ദ്ര ഐടി സഹമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സാമാന്യവൽക്കരിക്കുന്ന പ്രസ്താവനയാണിതെന്ന് അദ്ദേഹം പറഞ്ഞു. മസ്ക് പറഞ്ഞ കാര്യങ്ങൾ ഇന്റർനെറ്റ് ബന്ധിതമായ മെഷീനുകൾ ഉപയോഗിക്കുന്ന യുഎസിൽ ബാധകമായിരിക്കാം. ഇന്ത്യയിലെ യന്ത്രങ്ങൾ ഒരു ശൃംഖലയുമായും ബന്ധിതമല്ല. യന്ത്രത്തിലെ ചിപ്പുകൾ വീണ്ടും പ്രോഗ്രാം ചെയ്യാനും കഴിയില്ല. ഇവിഎം നിർമാണത്തിൽ മസ്ക്കിനു പരിശീലനം നൽകാൻ തയാറാണെന്നും രാജീവ് പറഞ്ഞു. 'എന്തും ഹാക്ക് ചെയ്യാം' എന്ന ഒറ്റവരി മറുപടിയാണ് മസ്ക് ഇതിനു നൽകിയത്. സാങ്കേതികമായി ഇതു ശരിയാണെങ്കിലും അത് മറ്റൊരു വിഷയമാണെന്നു രാജീവ് പറഞ്ഞു. പേപ്പർ ബാലറ്റിനേക്കാൾ ഇവിഎം സുരക്ഷിതവും വിശ്വാസയോഗ്യവുമാണെന്നും കൂട്ടിച്ചേർത്തു.
∙ വിവാദമൊഴിയാതെ തിരഞ്ഞെടുപ്പ്
48 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഫലം നിർണയിച്ച മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിൽ ക്രമക്കേടു നടന്നെന്ന ആരോപണം തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിയതിനു പിന്നാലെ വിവാദം ശക്തമായിരിക്കുകയാണ്. സർവീസ് വോട്ട് വിവരങ്ങൾക്കായുള്ള ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) അൺലോക് ചെയ്യാനാകുന്ന ഫോൺ എൻഡിഎ സ്ഥാനാർഥിയുടെ ബന്ധു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉപയോഗിച്ചെന്നാണ് ആരോപണം.
മണ്ഡലത്തിൽ വിജയിച്ച ശിവസേനാ ഷിൻഡെ പക്ഷ (എൻഡിഎ) സ്ഥാനാർഥി രവീന്ദ്ര വൈക്കറുടെ ബന്ധു മങ്കേഷ് പാണ്ഡിൽക്കർ വോട്ടെണ്ണൽ കേന്ദ്രമായ ഗോരേഗാവിലെ നെസ്‌കോ സെന്ററിൽ ഒടിപി സംവിധാനത്തിനു വച്ചിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചെന്നു മിഡ് ഡേ പത്രത്തിൽ വന്ന വാർത്തയാണു വിവാദമായത്. എന്നാൽ, വാർത്ത തെറ്റാണെന്നും വോട്ടിങ് യന്ത്രം (ഇവിഎം) അൺലോക് ചെയ്യാൻ ഒടിപിയുടെ ആവശ്യമില്ലെന്നും റിട്ടേണിങ് ഓഫിസർ വന്ദന സൂര്യവംശി വ്യക്തമാക്കി.
‘ഇവിഎം വേറിട്ടുനിൽക്കുന്ന യന്ത്രസംവിധാനമാണ്. അത് അൺലോക് ചെയ്യാൻ ഒടിപി ആവശ്യമില്ല. വയർലെസ് സംവിധാനങ്ങളുമായി അതിനെ ബന്ധപ്പെടുത്താനാകില്ല. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും പത്രത്തിനു നോട്ടിസ് നൽകി’’ – റിട്ടേണിങ് ഓഫിസർ പറഞ്ഞു.
വോട്ടെണ്ണൽ കേന്ദ്രത്തിലെ ഡേറ്റ എൻട്രി ഓപ്പറേറ്റായ ദിനേശ് ഗുരവിന്റെ ഫോണാണ് മങ്കേഷ് ഉപയോഗിച്ചത്. േഡറ്റ എൻട്രിക്ക് ഒടിപി വേണം. വോട്ടെണ്ണലും ഡേറ്റ എൻട്രിയും രണ്ടായതിനാൽ, ക്രമക്കേടിനു സാധ്യതയില്ലെന്നു വന്ദന സൂര്യവംശി പറഞ്ഞു. അതേസമയം, വോട്ടെണ്ണൽ കേന്ദ്രത്തിൽ ചട്ടം ലംഘിച്ചു മൊബൈൽ ഫോൺ ഉപയോഗിച്ചതിനു മങ്കേഷ് പാണ്ഡിൽക്കർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. പിടിച്ചെടുത്ത ഫോൺ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി റിപ്പോർട്ടുണ്ട്.
മുംബൈ നോർത്ത് വെസ്റ്റിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണലിൽ ശിവസേനാ ഉദ്ധവ് പക്ഷത്തെ (ഇന്ത്യാസഖ്യം) അമോൽ കീർത്തിക്കർ നേരിയ ഭൂരിപക്ഷത്തിനു മുന്നിലെത്തിയിരുന്നു. റീകൗണ്ടിങ്ങിലാണ് രവീന്ദ്ര വൈക്കറെ വിജയിയായി പ്രഖ്യാപിച്ചത്. സർവീസ് വോട്ടുകൾ വീണ്ടും എണ്ണിയപ്പോഴാണു വിജയിച്ചതെന്നും അതിനുവേണ്ടി ഓൺലൈൻ സംവിധാനം തുറക്കാനുള്ള ഒടിപിക്കുള്ള ഫോൺ ആണ് എൻഡിഎ സ്ഥാനാർഥിയുടെ ബന്ധുവിന്റെ പക്കൽ കണ്ടതെന്നുമാണ് ആരോപണം.