ഇനി പറക്കുന്ന വിമാനത്തിലും ഇന്റർനെറ്റ്; വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യയുടെ ജിസാറ്റ് എൻ2
ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ജിസാറ്റ് എൻ2 (ജിസാറ്റ്–20) ഉപഗ്രഹം ഓഗസ്റ്റ് ആദ്യവാരം വിക്ഷേപിക്കും. യുഎസിൽ, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ എയർ ലോഞ്ചിൽ ഈ മാസം അവസാനത്തോടെ എത്തിക്കുന്ന ഉപഗ്രഹം ഫാൽക്കൺ–9 റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക. ടാറ്റയുടെ കീഴിലുള്ള

ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ജിസാറ്റ് എൻ2 (ജിസാറ്റ്–20) ഉപഗ്രഹം ഓഗസ്റ്റ് ആദ്യവാരം വിക്ഷേപിക്കും. യുഎസിൽ, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ എയർ ലോഞ്ചിൽ ഈ മാസം അവസാനത്തോടെ എത്തിക്കുന്ന ഉപഗ്രഹം ഫാൽക്കൺ–9 റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക.
ടാറ്റയുടെ കീഴിലുള്ള നെൽകോ, എയർടെലിനു കീഴിലുള്ള ഹ്യൂസ് എന്നീ ഇന്റർനെറ്റ് സേവന കമ്പനികൾക്കു വേണ്ടിയാണ് ഐഎസ്ആർഒയ്ക്കു കീഴിലുള്ള വാണിജ്യ സ്ഥാപനമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ജിസാറ്റ്–എൻ2 നിർമിച്ചു വിക്ഷേപിക്കുന്നത്. ആവശ്യകത അടിസ്ഥാനമാക്കിയുള്ള എൻഎസ്ഐഎലിന്റെ രണ്ടാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് എൻ2.
ജിസാറ്റ് എൻ2: പ്രത്യേകതകൾ
∙ കപ്പലിലും പറക്കുന്ന വിമാനത്തിലും ഇന്റർനെറ്റ് സേവനം ലഭിക്കും. രാജ്യത്തെങ്ങും സെക്കൻഡിൽ 48 ജിഗാ ബൈറ്റ്സ് (ജിബി) വരെ വേഗമുള്ള ഇന്റർനെറ്റ്.
∙ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങളിലേക്കു കേന്ദ്രീകരിക്കാൻ സ്പോട് ബീം സാങ്കേതികവിദ്യ.
∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് തുടങ്ങി ഇന്റർനെറ്റ് വേഗം കുറഞ്ഞ പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് യാഥാർഥ്യമാകും.
∙ സ്പെക്ട്രത്തിലെ കെഎ (Ka) ബാൻഡ് ഉപയോഗിക്കുന്നതിനാൽ സിഗ്നലുകൾ സ്വീകരിക്കാൻ ഒരു മീറ്ററിൽ താഴെയുള്ള ചെറിയ ടെർമിനലുകൾ മതി.
∙ ഭാരം കൂടുതൽ; ഇന്ത്യയിൽ വിക്ഷേപണം സാധിക്കില്ല
ജിസാറ്റ്–എൻ2 അടിസ്ഥാന രൂപത്തിൽ വലിയ ഭാരമുണ്ടായിരുന്നില്ലെങ്കിലും ഈ ഉപഗ്രഹം ഉപയോഗിക്കുന്ന കമ്പനികളുടെ ആവശ്യപ്രകാരം വിവിധ ഘടകങ്ങൾ കൂട്ടിച്ചേർത്തതോടെ ആകെ ഭാരം 4700 കിലോഗ്രാമായി. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുള്ള എൽവിഎം3 റോക്കറ്റിന് പരമാവധി 4000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ മാത്രമേ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാകൂ. അതിനാലാണ് ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ കഴിയുന്ന ഫാൽകൺ–9 റോക്കറ്റിന്റെ സേവനം തേടിയത്. ഉപഗ്രഹത്തിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങളെല്ലാം പൂർത്തിയായി. യുഎസിലെ വിക്ഷേപണകേന്ദ്രത്തിലെത്തിച്ചശേഷം ബാക്കി പരീക്ഷണങ്ങൾക്കും ഇന്ധനം നിറയ്ക്കുന്നതിനുമായി 25 ദിവസത്തോളം വേണം.