ആവർത്തിക്കരുത് മമ്മൂട്ടിക്കും സംഭവിച്ച ആ അബദ്ധം; സമയമായി; വോട്ടുറപ്പാക്കാൻ ‘പട്ടിക’ മറക്കരുത്
അഞ്ചു വർഷത്തിലൊരിക്കൽ എല്ലാവർക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണ് അത്. കഴിഞ്ഞ തവണ മെഗാ സ്റ്റാർ മമ്മൂട്ടിക്കു പോലും ഈ അബദ്ധം പറ്റിയെന്നു പറയുമ്പോൾ നോട്ടക്കുറവ് സാധാരണ ജനങ്ങൾക്കു മാത്രമല്ല പ്രശസ്തർക്കും സംഭവിക്കുമെന്നു വ്യക്തം. മുൻകൂട്ടി പ്ലാൻ ചെയ്താൽ പല കാര്യങ്ങളും എളുപ്പമാകും; അവസാനനിമിഷം ഓടി നടന്ന് പ്രയാസപ്പെടേണ്ട. അവസാനനിമിഷം തിരക്കിട്ട് ചെന്നാലും പക്ഷേ, കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളും നിർവഹിക്കാനാകാതെ പോകുന്ന ചില ദൗത്യങ്ങളുമുണ്ട്. അത്തരമൊന്നിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. എന്താണ് ഇത്ര വലിയ ബിൽഡ് അപ് എന്നു ചിന്തിക്കേണ്ട, പറയാൻ ഉദ്ദേശിച്ചത് കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ഇനിയേതു തിരഞ്ഞെടുപ്പ് എന്നാണെങ്കിൽ, ഇനി വരാനുള്ളത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ എന്നിങ്ങനെ വ്യത്യസ്തമായ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2025 അവസാനമാകും തിരഞ്ഞെടുപ്പ്.

അഞ്ചു വർഷത്തിലൊരിക്കൽ എല്ലാവർക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണ് അത്. കഴിഞ്ഞ തവണ മെഗാ സ്റ്റാർ മമ്മൂട്ടിക്കു പോലും ഈ അബദ്ധം പറ്റിയെന്നു പറയുമ്പോൾ നോട്ടക്കുറവ് സാധാരണ ജനങ്ങൾക്കു മാത്രമല്ല പ്രശസ്തർക്കും സംഭവിക്കുമെന്നു വ്യക്തം. മുൻകൂട്ടി പ്ലാൻ ചെയ്താൽ പല കാര്യങ്ങളും എളുപ്പമാകും; അവസാനനിമിഷം ഓടി നടന്ന് പ്രയാസപ്പെടേണ്ട. അവസാനനിമിഷം തിരക്കിട്ട് ചെന്നാലും പക്ഷേ, കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളും നിർവഹിക്കാനാകാതെ പോകുന്ന ചില ദൗത്യങ്ങളുമുണ്ട്. അത്തരമൊന്നിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്.
എന്താണ് ഇത്ര വലിയ ബിൽഡ് അപ് എന്നു ചിന്തിക്കേണ്ട, പറയാൻ ഉദ്ദേശിച്ചത് കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ഇനിയേതു തിരഞ്ഞെടുപ്പ് എന്നാണെങ്കിൽ, ഇനി വരാനുള്ളത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. പഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ എന്നിങ്ങനെ വ്യത്യസ്തമായ 1200 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2025 അവസാനമാകും തിരഞ്ഞെടുപ്പ്.
∙ ഇനി പറ്റരുത് ആ അബദ്ധം
2020 ഡിസംബറിലായിരുന്നു കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒടുവിൽ തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് വ്യാപനത്തിന്റെ മൂർധന്യത്തിൽ, അതിന്റെ ഭയാശങ്കകൾക്കിടെ രാജ്യത്തു നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിലേതായിരുന്നു. അതേ വർഷം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നു. 80 വയസ്സ് പിന്നിട്ടവർക്കും കോവിഡ് രോഗികൾക്കും വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കിയ ആദ്യ തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു കേരളത്തിലേത്. ഈ തിരഞ്ഞെടുപ്പിന്റെ മാതൃക പിന്തുടർന്നാണ് 2021ൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
2020ൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത്, കോവിഡ് വ്യാപനമായതിനാൽ പലരും നാട്ടിൽ ഉണ്ടായിരുന്നു. അതിനാൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനും പലരും ഉത്സാഹിച്ചു. പക്ഷേ, കൃത്യസമയത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒട്ടേറെ പേർ മറന്നു പോയി. അതിനാൽ അവർക്കു വോട്ടു ചെയ്യാനായില്ല. വോട്ടെടുപ്പിനു തലേന്നു പരിശോധിച്ചപ്പോഴാണു നടൻ മമ്മൂട്ടിയും തന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നു മനസ്സിലാക്കിയത്. ഇതൊക്കെ ഇപ്പോൾ പറയാൻ കാര്യം എന്താണെന്ന് ആയിരിക്കും? സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക മുഴുവൻ പുതുക്കാനുള്ള നടപടികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേരു ചേർക്കാം. ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളിലെയും പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയാറാക്കുന്നുണ്ട്. അന്തിമ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഈ ഉപതിരഞ്ഞെടുപ്പിന്റെ നടപടികൾ അവസാനിച്ച ശേഷം, 2025ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും പേരു ചേർക്കാൻ അവസരം ലഭിക്കുമെങ്കിലും എത്രയും നേരത്തേ നടപടികൾ തീർക്കുന്നുവോ അത്രയും നല്ലതെന്നാണ് അധികൃതരും പറയുന്നത്.
∙ ലോക്സഭയിൽ വോട്ടു ചെയ്തല്ലോ പിന്നെന്താ?
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ വോട്ടു ചെയ്തിട്ടുണ്ടാകാം. നിങ്ങൾക്ക് ഇലക്‌ഷൻ കമ്മിഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡും ലഭിച്ചിട്ടുണ്ടാകാം. പക്ഷേ, അതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്ന് നിർബന്ധമില്ല. നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയാറാക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നു പറയുന്ന ഇലക്‌ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയാണ്. തദ്ദേശ വോട്ടർപട്ടിക തയാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും. നിയമസഭ, ലോക്സഭ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടർ പട്ടികയിൽ പേര് ഉണ്ടോയെന്നതു പരിശോധിച്ച് ഉറപ്പാക്കണം. തദ്ദേശ വോട്ടർ പട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതാതു തദ്ദേശസ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും പരിശോധനയ്ക്കു ലഭിക്കും.
∙ എല്ലാം ഓൺലൈൻ, പിന്നെ ഹിയറിങ്
തദ്ദേശ സ്ഥാപന വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള ഭൂരിഭാഗം നടപടികളും ഓൺലൈനാണ്. അവസാനവട്ടം ഹിയറിങ് മാത്രം പലപ്പോഴും നേരിട്ടായിരിക്കും. sec.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് സിറ്റിസൻ റജിസ്ട്രേഷൻ നടത്തണം. ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, പോളിങ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽകണം. അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള നോട്ടിസ് ലഭിക്കും. നോട്ടിസിലെ തീയതിയിൽ അപേക്ഷകൻ രേഖകൾ സഹിതം ഹാജരാകണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവർക്ക് ഹിയറിങ് വേളയിൽ അതു നേരിട്ടു നൽകാൻ അവസരമുണ്ട്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റിൽ അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർക്ക് (ഇആർഒ) നൽകുന്ന കേസുകളിൽ രേഖകൾ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വിഡിയോ കോൾ മുഖേനയോ അപേക്ഷകനെ തിരിച്ചറിഞ്ഞ് ഉചിത നടപടി സ്വീകരിക്കാം.
∙ അപേക്ഷിക്കേണ്ടത് എങ്ങനെ?
ആദ്യഘട്ടം
1) അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി തയാറാക്കി വയ്ക്കുക. jpg, jpeg format ൽ ആയിരിക്കണം. 240 x 320 പിക്സൽ, 5 കെബി മുതൽ 30 കെബി സൈസിൽ ആണ് ഇതു തയാറാക്കി വയ്ക്കേണ്ടത്.
2) വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയൽപക്കത്തുള്ളവരുടെയോ പട്ടികയിലെ സീരിയൽ നമ്പർ, വെബ്സൈറ്റിലെ വോട്ടർ സർവീസ് സെക്‌ഷനിൽ ക്ലിക്ക് ചെയ്ത് വോട്ടർ സേർച്ച് വഴി കണ്ടെത്തുക.
3) തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാർഡിന്റെ പേരും നമ്പറും, പോളിങ് ബൂത്തിന്റെ പേരും നമ്പറും എന്നിവ അറിയുക. സ്ഥലത്തെ വാർഡ് അംഗത്തെയോ പഞ്ചായത്ത്, നഗരസഭാ ഓഫിസിലോ ബന്ധപ്പെട്ടാൽ ഈ വിവരങ്ങൾ ലഭിക്കും. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ബൂത്ത് ലവൽ ഓഫിസർ ഉണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അത്തരമൊരു ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടില്ല.
4) ആധാർ കാർഡിന്റെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്‌ഷൻ ഐഡി കാർഡിന്റെയോ പാസ്പോർട്ടിന്റെയോ ഡ്രൈവിങ് ലൈസൻസിന്റെയോ മറ്റേതെങ്കിലും ഔദ്യോഗിക ഐഡി കാർഡാണെങ്കിൽ അതിന്റെയോ നമ്പർ അറിയുക എന്നതും അപേക്ഷിക്കാൻ ആവശ്യമാണ്.
രണ്ടാംഘട്ടം
1) വെബ്സൈറ്റിൽ 'Sign in 'ക്ലിക്ക് ചെയ്ത് സിറ്റിസൻ റജിസ്ട്രേഷൻ നടത്തുക. യൂസർ നെയിം അപേക്ഷകന്റെ മൊബൈൽ നമ്പർ തന്നെയാണ്. ഒരു മൊബൈൽ നമ്പറിൽ നിന്നു പരമാവധി 10 അപേക്ഷകൾ സമർപ്പിക്കാം. സൃഷ്ടിക്കുന്ന പാസ്‌വേഡ് ഓർമിച്ചുവയ്ക്കുക
2) അതിനു ശേഷം ലോഗിൻ ചെയ്യുമ്പോൾ വരുന്ന പേജിൽ പേരു ചേർക്കാനായി 'Name Inclusion ' (ഫോം 4 ) ക്ലിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ എൻട്രി ചെയ്യുക. മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറാനും ഫോം 4 ആണ്.
3) നിലവിലെ വിവരങ്ങൾ മാറ്റാനാണെങ്കിൽ ഫോം 6 ക്ലിക്ക് ചെയ്ത് എൻട്രി ചെയ്യണം.
4) ഒരു തദ്ദേശ സ്ഥാപനത്തിനുള്ളിൽ തന്നെ വാർഡോ പോളിങ് സ്റ്റേഷനോ മാറ്റാനാണെങ്കിൽ ഫോം 7 ക്ലിക്ക് ചെയ്ത് ആവശ്യമായ എൻട്രികൾ വരുത്താം. 5) വോട്ടർപട്ടികയിൽനിന്നു പേര് ഒഴിവാക്കാൻ Application for Name deletion ക്ലിക്ക് ചെയ്ത് എൻട്രികൾ വരുത്തണം. അത് പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇആർഒയ്ക്ക് സമർപ്പിക്കണം. അപേക്ഷ Confirm ചെയ്തു കഴിഞ്ഞാൽ അപേക്ഷാ ഫോമും ഹിയറിങ് നോട്ടിസും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.
മൂന്നാംഘട്ടം
ഡൗൺലോഡ് ചെയ്ത നോട്ടിസുമായി ഹിയറിങ്ങിന് ഹാജരാകുകയാണ് അവസാനഘട്ടം. പഞ്ചായത്തുകളിലും നഗരസഭകളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിമാരുമാണ് ഇലക്റൽ റജിസ്ട്രേഷൻ ഓഫിസർ (ഇആർഒ). ആവശ്യമായ രേഖകൾ കയ്യിൽ കരുതുന്നതു നല്ലതാണ്. ഓൺലൈൻ അപേക്ഷാ സമയത്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിൽ സാങ്കേതികപ്പിഴവ് ഉണ്ടാകുകയോ അപ്‌ലോഡ് ചെയ്യാനാകാതെയോ വന്നാൽ, ഹിയറിങ് സമയത്ത് ഇതു നേരിട്ട് ഇആർഒയ്ക്കു നൽകാം. ഇആർഒയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ്.
∙ വോട്ടർ പട്ടികയിൽ നിന്നു പേര് ഇല്ലാതാകുന്നത് എങ്ങനെ? എന്താണ് പോംവഴി?
∙ ഒരാൾ മരണമടയുകയോ സ്ഥലംമാറി പോവുകയോ ചെയ്യുമ്പോഴാണ് വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്യുന്നത്. മരണവിവരങ്ങളുടെ റജിസ്ട്രാർ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ ആയതിനാൽ ഈ വിവരങ്ങൾ ഉപയോഗിച്ച് വോട്ടർ പട്ടിക പരിശോധിച്ച് അതു ശുദ്ധീകരിക്കുക എന്ന ചുമതല അവർക്കുണ്ട്. സ്ഥലംമാറിപ്പോയി എന്ന കാര്യം ആരെങ്കിലും അറിയിക്കുമ്പോഴാണ് അതു പരിശോധിച്ച് അധികൃതർ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യുക. തെറ്റായ വിവരങ്ങൾ നൽകി പരിശോധനയില്ലാതെ പേരു നീക്കം ചെയ്തുവെന്ന ആക്ഷേപവും ഉയരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പരാതി നൽകിയോ വീണ്ടും അപേക്ഷ സമർപ്പിച്ചോ പേര് പട്ടികയിൽ ഉൾപ്പെടുത്തണം.
∙ കുടുംബവീട്ടിൽ നിന്നോ സ്ഥിരതാമസസ്ഥലത്തു നിന്നോ തൽക്കാലം സമീപത്തെ മറ്റൊരു വാർഡിലേക്കോ തദ്ദേശ സ്ഥാപനത്തിലേക്കോ മാറി താമസിക്കുന്നവരുടെ പേരുകളും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യാം. താൽക്കാലിക താമസസ്ഥലത്തേക്കു പേരു മാറ്റാൻ നടപടി സ്വീകരിക്കുകയോ അല്ലെങ്കിൽ സ്ഥിരതാമസം അല്ലെന്നും ജോലിയോ മറ്റ് ആവശ്യങ്ങളോ ആണെന്നും അധികൃതരെ ബോധ്യപ്പെടുത്തി പഴയ സ്ഥലത്തെ വോട്ടർ പട്ടികയിൽ തന്നെ പേരു നിലനിർത്തുകയുമാണ് ഇതിനുള്ള പോംവഴി.
∙ പുതിയ വീട്ടിൽ താമസം ആരംഭിച്ചെങ്കിൽ ആ സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം. പുതിയ വീടിന് തദ്ദേശ സ്ഥാപനം നൽകിയ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ചാൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനത്തിൽനിന്നുതന്നെ ലഭിക്കും. ഇത് വോട്ടർ പട്ടികയിൽ ചേർക്കാനുള്ള പ്രധാന രേഖയായി നൽകാം. ഫോട്ടോ തിരിച്ചറിയൽ രേഖയും വേണ്ടിവരും.
∙ ഒന്നിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിൽ ഒരെണ്ണം റദ്ദാക്കണം. അതിനും ഓൺലൈനായി അപേക്ഷ നൽകണം.