‘ഓട്ടോ’യിലേറാൻ കേരള കോൺഗ്രസ്? ‘ആർയുപിപി’യിൽ തൃണമൂലും ട്വന്റി 20യും വരെ; കേരളത്തിൽ മൊത്തം എത്ര പാർട്ടി?
‘രണ്ടില’ ചിഹ്നം നഷ്ടപ്പെട്ടതോടെ വിജയവും കൈവിട്ടു പോയെന്നു കരുതിയതാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എന്നാൽ കോട്ടയം ‘ഓട്ടോറിക്ഷ’യിലേറ്റി വിജയത്തിലേക്കു കയറ്റി വിട്ടത് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജിനെ. അതോടെ പാർട്ടിക്ക് സംസ്ഥാന പദവിയും ലഭിച്ചു. ബന്ധപ്പെട്ട സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു എംപിയെയെങ്കിലും ലഭിച്ചാൽ ആ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാന പാർട്ടി പദവി അനുവദിക്കും. സ്വന്തമായി ചിഹ്നവും ലഭിക്കും. കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു. വിജയംകൊണ്ടുവന്ന ആ ചിഹ്നംതന്നെ സ്വന്തമാക്കാനാണ് പാർട്ടി തീരുമാനം. ഇത് ഒരു പാർട്ടിയുടെ മാത്രം കഥ. ഒരൊറ്റ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടിക്ക് സംസ്ഥാന പദവിയായി, സ്വന്തമായി ചിഹ്നവും ലഭിക്കുന്നു. ഇത്തരത്തിൽ കേരളത്തിൽ പല പാർട്ടികൾക്കും എത്രയെത്ര കഥകൾ പറയാനുണ്ടാകും! അതിനു മാത്രം പാർട്ടികളുണ്ടോ കേരളത്തിൽ? ഒന്നും രണ്ടുമല്ല, കേരളം ആസ്ഥാനമായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നത്

‘രണ്ടില’ ചിഹ്നം നഷ്ടപ്പെട്ടതോടെ വിജയവും കൈവിട്ടു പോയെന്നു കരുതിയതാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എന്നാൽ കോട്ടയം ‘ഓട്ടോറിക്ഷ’യിലേറ്റി വിജയത്തിലേക്കു കയറ്റി വിട്ടത് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജിനെ. അതോടെ പാർട്ടിക്ക് സംസ്ഥാന പദവിയും ലഭിച്ചു. ബന്ധപ്പെട്ട സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു എംപിയെയെങ്കിലും ലഭിച്ചാൽ ആ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാന പാർട്ടി പദവി അനുവദിക്കും. സ്വന്തമായി ചിഹ്നവും ലഭിക്കും.
കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു. വിജയംകൊണ്ടുവന്ന ആ ചിഹ്നംതന്നെ സ്വന്തമാക്കാനാണ് പാർട്ടി തീരുമാനം. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന് നിവേദനം നൽകാൻ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലും തീരുമാനമായി. ഇത് ഒരു പാർട്ടിയുടെ മാത്രം കഥ. ഒരൊറ്റ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടിക്ക് സംസ്ഥാന പദവിയായി, സ്വന്തമായി ചിഹ്നവും ലഭിക്കുന്നു. ഇത്തരത്തിൽ കേരളത്തിൽ പല പാർട്ടികൾക്കും എത്രയെത്ര കഥകൾ പറയാനുണ്ടാകും! അതിനു മാത്രം പാർട്ടികളുണ്ടോ കേരളത്തിൽ? ഒന്നും രണ്ടുമല്ല, കേരളം ആസ്ഥാനമായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നത് 50 രാഷ്ട്രീയ കക്ഷികളാണെന്നതാണു സത്യം.
ദേശീയ–സംസ്ഥാന പദവിയുള്ള പാർട്ടികൾ കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിലാസവുമായി ചെറുതും വലുതുമായ 50 രാഷ്ട്രീയ പാർട്ടികളാണു കമ്മിഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ള ‘റജിസ്റ്റേഡ് അൺറെക്കഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടി’കളാണിവ. ആർയുപിപി എന്നു പറയും. കമ്മിഷൻ 2024 മാർച്ച് 27ന് പുറത്തിറക്കിയ ആർയുപിപി പട്ടികയിൽ അഖില കേരള തൃണമൂൽ പാർട്ടി മുതൽ കിഴക്കമ്പലത്തെ ട്വന്റി 20 വരെയുണ്ട്.
ഇതോടൊപ്പം ഡൽഹി അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ വിലാസം റജിസ്റ്റർ ചെയ്ത ദേശീയ പാർട്ടി പദവിയുള്ള 5 പാർട്ടികളും സംസ്ഥാന പാർട്ടി പദവിയുള്ള 4 പാർട്ടികളും കേരളത്തിലുണ്ട്. കേരളത്തിൽ വിലാസവും സംസ്ഥാന പാർട്ടി പദവിയുമുള്ള ഏക കക്ഷി കേരള കോൺഗ്രസ് (എം) ആയിരുന്നു. അതിലേക്ക് ഇനി കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൂടിയെത്തും. ഭാരത് ധർമ ജന സേന (ബിഡിജെഎസ്), കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി), കോൺഗ്രസ് (എസ്), കേരള ജനപക്ഷം (സെക്കുലർ), കേരള ജനതാ പാർട്ടി, കേരള കാമരാജ് കോൺഗ്രസ് എന്നിങ്ങനെ നീളുന്നു റജിസ്റ്റേഡ് പാർട്ടി പട്ടിക.
∙ കേരള കോൺഗ്രസുകൾ 7
പേരിലെ വ്യത്യാസവുമായി ആകെ 7 കേരള കോൺഗ്രസുകളാണു സംസ്ഥാനത്തുള്ളത്. കേരള കോൺഗ്രസ് (എം), ജനാധിപത്യ കേരള കോൺഗ്രസ്, പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), കേരള കോൺഗ്രസ് ജേക്കബ്, കേരള കോൺഗ്രസ് (സ്കറിയ തോമസ്), കേരള കോൺഗ്രസ് സെക്കുലർ എന്നിവയാണ് റജിസ്റ്റേഡ് പാർട്ടി പട്ടികയിലുള്ളത്. കേരള വികാസ് കോൺഗ്രസ് എന്ന സംഘടന വേറെയുണ്ട്.
∙ ജനാധിപത്യം സോഷ്യലിസം
വിപ്ലവം, സോഷ്യലിസം, ജനാധിപത്യം എന്നിവ പേരിൽ ചേർത്തിട്ടുള്ള ഒട്ടേറെ പാർട്ടികളുണ്ട്. കേരള റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്–മാർക്സിസ്റ്റ്), മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിവയാണു വിപ്ലവ കക്ഷികൾ. ജനാധിപത്യം പേരിന്റെ മുദ്രയാക്കിയ പാർട്ടികളുമുണ്ട്. ഡമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി, ഡമോക്രാറ്റിക് ലേബർ പാർട്ടി, ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി, ജനാധിപത്യ സംരക്ഷണ സമിതി, കേരള ഡമോക്രാറ്റിക് പാർട്ടി, നാഷനൽ ഡമോക്രാറ്റിക് പാർട്ടി എന്നിങ്ങനെ നീളുന്നു പേരുകൾ.
∙ പ്രവാസികളും ട്വന്റി 20യും
എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 കൂട്ടായ്മയും റജിസ്റ്റേഡ് പാർട്ടിയാണ്. പ്രവാസികളുടെ പേരിൽ പ്രവാസി നിവാസി പാർട്ടിയും കേരള പ്രവാസി അസോസിയേഷനും പ്രവർത്തിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ നേതാജി ആദർശ് പാർട്ടിയും ഗാന്ധിയൻ ആദർശങ്ങളുമായി ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയും കേരളത്തിലുണ്ട്. ഭാരതീയ ജവാൻ കിസാൻ പാർട്ടി, ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ, ന്യു ലേബർ പാർട്ടി, വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി, വൺ ഇന്ത്യ വൻ പോളിസി പാർട്ടി തുടങ്ങിയവയുമുണ്ട്.
ദേശീയ–സംസ്ഥാന പാർട്ടികൾ
ആം ആദ്മി പാർട്ടി (ആപ്), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സിപിഎം), ഇന്ത്യൻ നാഷനൽ കോൺഗ്രസ് (കോൺഗ്രസ്) എന്നിവയാണു കേരളത്തിലുമുള്ള ദേശീയ പാർട്ടികൾ. കേരള കോൺഗ്രസ് (എം) കൂടാതെ ജനതാദൾ (എസ്), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവയ്ക്കും കേരളത്തിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്. മഹാരാഷ്ട്രയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാന പാർട്ടി പദവിയുള്ള നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) കേരളത്തിൽ സുപരിചിതമാണ്
കേരളത്തിലെ വിലാസം നൽകി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന പാർട്ടികൾ
(പാർട്ടിയുടെ പേര്, വിലാസമുള്ള ജില്ല എന്ന ക്രമത്തിൽ)
∙അഖില കേരള ത്രിണമൂൽ പാർട്ടി (നേമം, തിരുവനന്തപുരം)
∙ഓൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക് (എറണാകുളം)
∙അണ്ണാ ഡിമോക്രാറ്റിക് ഹ്യൂമൻ റൈറ്റ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യ (കൊട്ടാരക്കര, കൊല്ലം)
∙ഭാരത് ധർമ ജന സേന (ബിഡിജെഎസ്–ചേർത്തല, ആലപ്പുഴ)
∙ഭാരതീയ ജവാൻ കിസാൻ പാർട്ടി (കണ്ണൂർ)
∙ഭാരതീയ ഡവലപ്മെന്റ് പാർട്ടി (ആശ്രാമം, കൊല്ലം)
∙കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി)–കുന്നുകുഴി, തിരുവനന്തപുരം
∙കോൺഗ്രസ് (സെക്കുലർ)– കൊച്ചി, എറണാകുളം
∙ഡമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി (വെഞ്ഞാറമൂട്, തിരുവനന്തപുരം)
∙ഡമോക്രാറ്റിക് ലേബർ പാർട്ടി (കൊച്ചി, എറണാകുളം)
∙ഡമോക്രാറ്റിക് ഓർഗനൈസേഷൻ ഓഫ് നേഷൻ പാർട്ടി (ശാസ്താംകോട്ട, കൊല്ലം)
∙ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഉള്ളൂർ, തിരുവനന്തപുരം)
∙ഇക്വാലിറ്റ് പാർട്ടി ഓഫ് ഇന്ത്യ (ഉളിയക്കോവിൽ, കൊല്ലം)
∙ഇന്ത്യൻ ഗാന്ധിയൻ പാർട്ടി (പട്ടിക്കാട്, തൃശൂർ)
∙ഇന്ത്യൻ ജസ്റ്റിസ് ഡമോക്രാറ്റിക് പാർട്ടി (തിരുവനന്തപുരം)
∙ജനാധിപത്യ കേരള കോൺഗ്രസ് (കോട്ടയം)
∙ജനാധിപത്യ സംരക്ഷണ സമിതി (ആലപ്പുഴ)
∙ജനം രാഷ്ട്രീയ പാർട്ടി (കൊല്ലം)
∙കേരള കോൺഗ്രസ് (കടവന്ത്ര, എറണാകുളം)
∙കേരള കോൺഗ്രസ് (ബി)–തമ്പാനൂർ, തിരുവനന്തപുരം
∙കേരള കോൺഗ്രസ് (ജേക്കബ്)– കോട്ടയം
∙കേരള കോൺഗ്രസ് (സ്കറിയ തോമസ്)– കോട്ടയം
∙കേരള കോൺഗ്രസ് സെക്കുലർ (പുളിമൂട് ജംക്‌ഷൻ, കോട്ടയം)
∙കേരള ഡമോക്രാറ്റിക് പാർട്ടി (പാലാ, കോട്ടയം)
∙കേരള ജനപക്ഷം (സെക്കുലർ)– ജഗതി, തിരുവനന്തപുരം)
∙കേരള ജനതാ പാർട്ടി (കടുത്തുരുത്തി, കോട്ടയം)
∙കേരള കാമരാജ് കോൺഗ്രസ് (നെയ്യാറ്റിൻകര, തിരുവനന്തപുരം)
∙കേരള പ്രവാസി അസോസിയേഷൻ (കാസർകോട്)
∙കേരള റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്–മാർക്സിസ്റ്റ്)– കൊല്ലം
∙കേരള വികാസ് കോൺഗ്രസ് (തളിപ്പറമ്പ്, കണ്ണൂർ)
∙മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്)– പുതുക്കാട്, തൃശൂർ
∙നാഷനൽ ഡെമോക്രാറ്റിക് പാർട്ടി (ചങ്ങനാശ്ശേരി, കോട്ടയം)
∙നാഷനൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ)–തിരുവനന്തപുരം)
∙നാഷനൽ സെക്കുലർ കോൺഫറൻസ് (കൊടുവള്ളി, കോഴിക്കോട്)
∙നേതാജ് ആദർശ് പാർട്ടി (തൊടുപുഴ, ഇടുക്കി)
∙ന്യു ലേബർ പാർട്ടി (ചേർപ്പ്, തൃശൂർ)
∙വൺ ഇന്ത്യ വൺ പീപ്പിൾ പാർട്ടി (വടക്കഞ്ചേരി, പാലക്കാട്)
∙വൺ ഇന്ത്യ വൺ പോളിസി പാർട്ടി (ഒല്ലൂർ, തൃശൂർ)
∙പീപ്പിൾസ് പാർട്ടി ഫോർ ലിബർട്ടി (നെടുമങ്ങാട്, തിരുവനന്തപുരം)
∙പീപ്പിൾസ് ഡിമോക്രാറ്റിക് പാർട്ടി (കൊച്ചി, എറണാകുളം)
∙പ്രവാസി നിവാസി പാർട്ടി (തിരുവനന്തപുരം)
∙റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)–തൈക്കാട്, തിരുവനന്തപുരം
∙റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്)-തിരുവനന്തപുരം)
∙റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി (തൃശൂർ)
∙സെക്കുലർ ഡമോക്രാറ്റിക് കോൺഗ്രസ് (കേളകം, കണ്ണൂർ)
∙സെക്കുലർ നാഷനൽ ദ്രാവിഡ പാർട്ടി (കൊല്ലം)
∙സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി (തൊടുപുഴ, ഇടുക്കി)
∙സോഷ്യൽ ആക്‌ഷൻ പാർട്ടി (റാന്നി, പത്തനംതിട്ട)
∙സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (സ്റ്റാച്യു, തിരുവനന്തപുരം)
∙ട്വന്റി 20 പാർട്ടി (കുന്നത്തുനാട്, എറണാകുളം)