കനലല്ല പ്രിയങ്ക തീപ്പൊരി! കളത്തിലിറങ്ങാൻ താരപ്രചാരക; ആവേശം ഡബിളാക്കി കോൺഗ്രസ്
25 വർഷം; തിരഞ്ഞെടുപ്പുകളുടെ അണിയറയിൽനിന്നു സ്ഥാനാർഥിത്വത്തിലേക്ക് എത്താൻ പ്രിയങ്ക ഗാന്ധിയെടുത്ത സമയമാണിത്. 1999 ൽ സോണിയ ഗാന്ധി അമേഠിയിൽ മത്സരിച്ചപ്പോൾ മുതൽ 2019 വരെ അമ്മയ്ക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി പ്രചാരണം നയിച്ചു. 2019 ജനുവരിയിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിപദമേറ്റെടുത്തതു മുതൽ രാജ്യത്തുടനീളം പാർട്ടിയുടെ താരപ്രചാരകയായി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയാകണമെന്ന് ആവശ്യമുയർന്നെങ്കിലും പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മാറിനിന്നു. ഇപ്പോൾ

25 വർഷം; തിരഞ്ഞെടുപ്പുകളുടെ അണിയറയിൽനിന്നു സ്ഥാനാർഥിത്വത്തിലേക്ക് എത്താൻ പ്രിയങ്ക ഗാന്ധിയെടുത്ത സമയമാണിത്. 1999 ൽ സോണിയ ഗാന്ധി അമേഠിയിൽ മത്സരിച്ചപ്പോൾ മുതൽ 2019 വരെ അമ്മയ്ക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി പ്രചാരണം നയിച്ചു. 2019 ജനുവരിയിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിപദമേറ്റെടുത്തതു മുതൽ രാജ്യത്തുടനീളം പാർട്ടിയുടെ താരപ്രചാരകയായി. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയാകണമെന്ന് ആവശ്യമുയർന്നെങ്കിലും പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മാറിനിന്നു. ഇപ്പോൾ രാഹുലിന്റെ പിൻഗാമിയായി വയനാട്ടിലേക്കെത്തുമ്പോൾ കോൺഗ്രസ് ക്യാംപ് ഒരേസ്വരത്തിൽ പറയുന്നു – പാർലമെന്റിൽ പാർട്ടിയുടെ തീപ്പൊരി സാന്നിധ്യമായി പ്രിയങ്ക മാറും.
പ്രിയങ്കയെ തീപ്പൊരി എന്നു വിശേഷിപ്പിക്കാൻ പാർട്ടിക്കൊരു കാരണമുണ്ട്; വിമർശനങ്ങൾക്കു ചുട്ട മറുപടി കൊടുക്കാൻ അവർക്ക് അറിയാം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നു നരേന്ദ്ര മോദി ആരോപിച്ചപ്പോൾ രാജ്യത്തിനു വേണ്ടി താലിമാല ത്യാഗം ചെയ്തയാളാണു തന്റെ അമ്മയെന്ന് അച്ഛൻ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം പരാമർശിച്ച് പ്രിയങ്ക മറുപടി നൽകി.
യുദ്ധമുണ്ടായപ്പോൾ സ്വന്തം സ്വർണാഭരണങ്ങൾ സംഭാവന ചെയ്തയാളാണ് മുത്തശ്ശിയെന്നും കൂട്ടിച്ചേർത്തു. ഇന്ദിരയ്ക്കും രാജീവിനും സോണിയയ്ക്കും രാജ്യത്തുള്ള സ്വീകാര്യത വ്യക്തമായി അറിയാവുന്ന പ്രിയങ്ക, അവരെ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടാൻ മിടുക്കിയാണ്. പ്രിയങ്കയുടെ നാവിന്റെ മൂർച്ച പാർലമെന്റിൽ ഭരണകക്ഷിക്കെതിരായ പോരാട്ടത്തിനു കരുത്തു പകരുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു.
∙ വയനാടിനുള്ള ഉറപ്പ് ചൂണ്ടിക്കാട്ടി രാഹുൽ; അംഗീകരിച്ച് പ്രിയങ്ക
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ജൂൺ 18ന് വൈകിട്ട് ചേർന്ന രണ്ടര മണിക്കൂർ യോഗത്തിലാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായത്. ഖർഗെയ്ക്കു പുറമേ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രാഹുൽ ഏതു മണ്ഡലം നിലനിർത്തണമെന്ന വിഷയമാണ് ആദ്യം ചർച്ചയ്ക്കെടുത്തത്. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയപ്പെട്ടതാണെന്നു പറഞ്ഞ രാഹുൽ, അന്തിമ തീരുമാനമെടുക്കും മുൻപ് നേതാക്കളുടെ അഭിപ്രായമാരാഞ്ഞു. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച് ബിജെപിക്കെതിരെ രാഹുൽ പോരാട്ടം നയിക്കണമെന്നും അതിന് റായ്ബറേലി നിലനിർത്തുന്നതാണ് അഭികാമ്യമെന്നും മറ്റു 4 പേരും ഒരേസ്വരത്തിൽ വ്യക്തമാക്കി.
രാഹുൽ വയനാട്ടിൽ തുടരണമെന്ന ആഗ്രഹം അവിടത്തുകാർക്കുണ്ടെങ്കിലും അദ്ദേഹം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കുന്നതാണു മോദിയെയും കൂട്ടരെയും നേരിടാൻ നല്ലതെന്ന പൊതുവികാരം കേരളത്തിലുണ്ടെന്നു വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാഹുൽ വയനാട് ഒഴിഞ്ഞാൽ പിൻഗാമിയായി പ്രിയങ്ക വരണമെന്നാണ് ജനങ്ങളുടെയും സംസ്ഥാന നേതൃത്വത്തിന്റെയും ആഗ്രഹമെന്നും പറഞ്ഞു. റായ്ബറേലിയെയും വയനാടിനെയും സന്തോഷിപ്പിക്കുന്ന തീരുമാനമുണ്ടാകുമെന്ന് താൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതു പാലിക്കാൻ പ്രിയങ്ക വയനാട്ടിൽ വരണമെന്നും രാഹുൽ പ്രതികരിച്ചു. ഖർഗെയും അതിനെ പിന്തുണച്ചു.
പാർട്ടി നേതൃത്വമെടുക്കുന്ന ഏതു തീരുമാനവും സ്വീകാര്യമെന്നു സോണിയ അറിയിച്ചു. നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം അംഗീകരിച്ച പ്രിയങ്ക, മത്സരിക്കാൻ സമ്മതമറിയിച്ചു. തുടർന്ന് പ്രിയങ്കയെ ചേർത്തുപിടിച്ച് മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ രാഹുൽ പ്രഖ്യാപിച്ചു – ‘വയനാട്ടിൽ പ്രിയങ്ക എന്റെ പിൻഗാമിയാകും’.