മോദി 3.0യിൽ ഇടയുമോ നിതീഷ്? ബിഹാർ കോടതി വിധിയിൽ ജെഡിയു– കേന്ദ്ര ഏറ്റുമുട്ടലിന് സാധ്യത
സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള ജാതിസംവരണം 65% ആക്കി ഉയർത്തിയ ബിഹാർ സർക്കാരിന്റെ നടപടി പട്ന ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആകെ സംവരണപരിധി 50% മറികടക്കാനുള്ള പ്രത്യേക സാഹചര്യം ബിഹാറിൽ ഇല്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ഹരീഷ് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. ജാതി സർവേയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണു സംവരണ പരിധി 50ൽ നിന്ന് 65 ശതമാനമാക്കിയത്. അതു ചോദ്യം ചെയ്തുള്ള 10 ഹർജികൾ പരിഗണിച്ചാണു വിധി.

മെറിറ്റിനെ പൂർണമായും ബലി നൽകാൻ കഴിയില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് സംവരണത്തിന് 50% പരിധി നിശ്ചയിച്ചിട്ടുള്ളതെന്നു കോടതി നിരീക്ഷിച്ചു. പിന്നാക്ക വിഭാഗക്കാർ അനുഭവിച്ച ഞെരുക്കം ഇല്ലാതാക്കാനാണു സംവരണം രൂപപ്പെടുത്തിയത്. ഇന്ദിര സാഹ്നി കേസ് പ്രകാരം അസാധാരണ സാഹചര്യങ്ങളിൽ ഈ പരിധി മറികടക്കാമെങ്കിലും കാരണങ്ങൾ സാധുവായിരിക്കണം. 50% സംവരണം മറികടക്കേണ്ടത് അനിവാര്യമായി മാറുന്ന പ്രത്യേക സാഹചര്യം ബിഹാറിൽ ഇല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 50% പരിധിക്കുള്ളിൽനിന്നു വിവിധ വിഭാഗങ്ങൾക്കുള്ള സംവരണം പുനർനിർണയിക്കുന്നതു പരിഗണിക്കാനും ബെഞ്ച് നിർദേശിച്ചു.
സംവരണം സർക്കാർ സർവീസിൽ പിന്നാക്കക്കാരുടെ പ്രാതിനിധ്യം വർധിപ്പിച്ചില്ലെന്നതും ജാതി സർവേയുമായിരുന്നു ഭേദഗതിക്കു കാരണമായി സർക്കാർ പറഞ്ഞിരുന്നത്. പിന്നാക്ക സമുദായ ജനസംഖ്യ 60%, മുന്നാക്ക സമുദായ ജനസംഖ്യ 10% എന്നിങ്ങനെയാണ് ജാതി സർവേയിലെ കണ്ടെത്തൽ. അതു പ്രകാരം, പിന്നാക്ക സമുദായ സംവരണം 30 ൽ നിന്ന് 43%, പട്ടിക ജാതി സംവരണം 18 ൽ നിന്ന് 20%, പട്ടികവർഗ സംവരണം ഒന്നിൽ നിന്ന് 2% എന്നിങ്ങനെ വർധിപ്പിച്ചു.
സാമ്പത്തികാടിസ്ഥാനത്തിലെ 10% സംവരണം കൂടി കണക്കാക്കുമ്പോൾ മെറിറ്റ് പ്രകാരമുള്ള സംവരണം 25% ആയി ചുരുങ്ങി. ഇതാണ് നിയമയുദ്ധത്തിലേക്കു നയിച്ചത്. ജാതി സർവേയുടെ ശാസ്ത്രീയാപഗ്രഥനം ഉണ്ടായില്ലെന്നു ബെഞ്ച് കുറ്റപ്പെടുത്തി.

പിന്നാക്ക–പട്ടികവിഭാഗ സംവരണം ഉയർത്തിയ നിയമ ഭേദഗതികൾ റദ്ദാക്കിയതു നിതീഷ് കുമാർ സർക്കാരിനു കനത്ത പ്രഹരമായി. വിധി നിർഭാഗ്യകരമാണെന്നും ബിഹാർ സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടു.
∙ ജെഡിയു– കേന്ദ്ര ഏറ്റുമുട്ടലിന് സാധ്യത
ബിഹാറിൽ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി ഉയർത്തിയുള്ള നിയമങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന പട്ന ഹൈക്കോടതി വിധി ജാതി സെൻസസിന്റെ മുഖ്യ വക്താവായ നിതീഷ് കുമാറിന് വലിയ തിരിച്ചടിയാണ്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ അപ്പീൽ നൽകാൻ ബിഹാർ സർക്കാർ തയാറാകുമോയെന്നും കേന്ദ്ര സർക്കാർ അതിനെ വേണ്ട ഗൗരവത്തോടെ പിന്തുണയ്ക്കുമോയെന്നും വിധിക്കു പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പുറത്തു വന്ന ജാതി സർവേ ഡേറ്റയുടെ അടിസ്ഥാനത്തിൽ നവംബറിലാണ് നിയമങ്ങൾ ബിഹാർ നിയമസഭ ഏകസ്വരത്തിൽ പാസാക്കിയത്. ജാതി സെൻസസോ അതിനോടു സാമ്യമുള്ള നടപടികളോ സംസ്ഥാനങ്ങൾ നടത്തരുതെന്ന് നിലപാടുള്ള കേന്ദ്ര സർക്കാർ കോടതിയിൽ എന്തു നിലപാടു സ്വീകരിക്കുമെന്നാണ് കാണേണ്ടത്. ബിഹാറിലെ ജാതി സർവേയ്ക്കെതിരെ നിലവിൽ സുപ്രീം കോടതിയിലുള്ള കേസിലാണ് സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടുള്ളത്.
എന്നാൽ, കഴിഞ്ഞ ജനുവരി അവസാനത്തോടെ നിതീഷ് സഖ്യം വിട്ട് എൻഡിഎയിൽ പോയി. ദേശീയമായി ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുമെന്ന് ഇപ്പോൾ കേന്ദ്ര മന്ത്രിസഭയിലും പങ്കാളിത്തമുള്ള ജെഡിയു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജെഡിയുവിന്റെ കൂടി പിന്തുണയോടെയുള്ള ഭരണമായതിനാൽ ജാതി സെൻസസ്് സംബന്ധിച്ച ദേശീയ നിലപാടു തുടരുക ബിജെപിക്ക് അത്ര എളുപ്പമല്ല. ദേശീയമായി ഒരു നിലപാട്, ബിഹാറിനായി മറ്റൊന്ന് എന്നതും പ്രയാസകരമാവും.
ഈ വർഷം തിരഞ്ഞെടുപ്പുള്ള ജാർഖണ്ഡിൽ ജാതി സർവേ നടപടി തുടങ്ങാൻ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. നിതീഷ് ജാതി സർവേയിലൂടെ മുന്നോട്ടുവച്ച മാതൃക പരിഗണിച്ചാണ് ജാതി സെൻസസിനെ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാക്കാൻ ഇന്ത്യാസഖ്യം തീരുമാനിച്ചത്.
ജാതി സർവേയ്ക്ക് അനുകൂല വിധി നൽകിയ ഹൈക്കോടതി തന്നെയാണ് അതിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങൾ ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞിരിക്കുന്നത്. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്നാണ് കോടതി നിലപാട്. ജാതി സർവേ നടത്തുന്ന സംസ്ഥാനങ്ങൾക്ക് സംവരണപരിധി ഉയർത്താൻ സാധിക്കുന്നില്ലെങ്കിൽ രാഷ്ട്രീയമായി എന്തു പ്രയോജനമെന്ന ചോദ്യമുണ്ട്. പട്ന ഹൈക്കോടതി നിർദേശിക്കുന്ന രീതിയിൽ 50 ശതമാനത്തിനുള്ളിൽ, സംവരണ പുനഃക്രമീകരണത്തിന് സർക്കാരുകൾ ധൈര്യപ്പെടാൻ സാധ്യത കുറവാണ്. സംവരണ പരിധി മറികടന്നതാണ് കോടതി പറഞ്ഞ അടിസ്ഥാന പ്രശ്നം. ജനസംഖ്യയ്ക്ക് ആനുപാതികമായ സംവരണം എന്നതിനോടും കോടതി യോജിച്ചിട്ടില്ല.